ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2560

അവളുടെ ശരീരം കൂടുതൽ ചൂട് പിടിച്ചു..

“ഇനി നിന്നെ ഞാൻ എങ്ങോട്ടേക്കും വിടില്ല…”

“ജോയി..”

“നീ ഒന്നും പറയണ്ട…”

അവളെ തടഞ്ഞുകൊണ്ടാവൻ പറഞ്ഞു..

“നിനക്ക് തന്ന സമയം കഴിഞ്ഞു.. ഇനിയും ഇങ്ങനെ ജീവിക്കാൻ വയ്യ…നിന്നെയും മോനെയും ഇങ്ങനെ പിരിഞ്ഞു ജീവിക്കാനുള്ള അത്ര ശക്തിയൊന്നും എനിക്കില്ല…”

അവൻ അത് പറഞ്ഞവളുടെ കണ്ണിലേക്ക് നോക്കി…അവൾ അവനെ അനുകമ്പയോടെ നോക്കി..

“എന്തോ എനിക്കിപ്പോഴും നീ എന്റെ സ്വന്തമല്ലാത്തത് പോലെ തോന്നുന്നു… എന്നിൽ നിന്നും നീ അകലുന്നത് പോലെ..

എനിക്കറിയില്ല ഹെലൻ.. എന്റെ ചിന്തകൾ …എനിക്ക് ഭ്രാന്ത് പിടിക്കും ചിലപ്പോൾ.. നീ എന്നാൽ എനിക്ക് ഭ്രാന്താണ്‌ …അത് മറ്റാരേക്കാളും നിനക്കാറിയാം..”

അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും അവൾ അവനെ പൂണ്ടടക്കം കെട്ടിപ്പുണർന്നു…ഇരുവരും പരസ്പരം കൈകൾ വരിഞ്ഞുമുറുക്കി ഒന്നും പറയാതെ അങ്ങനെ കുറച്ചു നേരം നിന്നു…

അമ്മച്ചിയുടെ താഴെ നിന്നുള്ള വിളിയാണ് ആ ആശ്ലേഷ നിമിഷങ്ങൾക്ക് വിരാമമിട്ടത്..

വൈകിട്ട് കുട്ടാപ്പി സ്‌കൂളിൽ നിന്നും വന്നതും ഓടി ജോയലിന്റെ നെഞ്ചിലേക്ക് കയറി.. അവനെ കണ്ടിട്ട് ആഴ്ചകൾ പിന്നിട്ടിരുന്നു…ഉമ്മറത്ത് നിന്നുള്ള ഇരുവരുടെയും സ്നേഹപ്രകടനങ്ങൾ ഹെലൻ മനസ്സ് നിറഞ്ഞു നോക്കിയിരുന്നു…

മരുന്നുകൾ സദാ സമയം കഴിപ്പിക്കാൻ മീന ശ്രദ്ധിച്ചു…മേരി അവർക്കുള്ള അത്താഴം തയ്യാറാക്കുന്ന തിരക്കിലായിരുന്നു…

ഏറെ നാളുകൾക്ക് ശേഷം പപ്പയും മമ്മിയുമായി തന്റെ വീട്ടിൽ കൂടാൻ പറ്റുന്നതിന്റെ സന്തോഷത്തിലായിരുന്നു കുട്ടാപ്പി…

മരുന്നിന്റെ ആലസ്യത്തിൽ ഹെലൻ അന്ന് പതിവിലും നേരത്തേ കിടന്നു…

പിറ്റേന്ന് ജോയൽ ഓഫീസിൽ നിന്നും ലീവ് എടുത്തിരുന്നു… ഹെലൻ അടുത്ത രണ്ട് ദിവസത്തേക്ക് നേരത്തെ തന്നെ ലീവ് എടുത്തു…

രാവിലെ ജോയലിനോടൊപ്പം പ്രാതൽ കഴിക്കുന്നതിനിടയിലാണ് ഹെലന്റെ ഫോണിലേക്ക് ഒരു കാൾ വരുന്നത്…

“ഹലോ..”

ഹെലൻ പറഞ്ഞു… മറുപടിയില്ല…

“ഹലോ…”

അവൾ വീണ്ടും ചോദിച്ചു… മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അവൾ കട്ട് ചെയ്യാൻ ഒരുങ്ങിയതും അപ്പുറത്ത് നിന്നും മറുപടി വന്നു…

“ഹലോ…”

ആ സ്വരം കേട്ടതും അവളുടെ ശരീരം തളർന്നു…

അവൾ ഒന്നും പറയാതെ കാൾ കട്ട് ചെയ്തു…

മറുവശത്ത് കുട്ടാപ്പിയെ കഴിപ്പിക്കുന്ന തിരക്കിലായത് കൊണ്ട് ജോയൽ അവളുടെ ചെയ്തികളിൽ വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല…

42 Comments

  1. പ്രമുഖ

    ഇനി പുതിയ കഥകൾ വരുമോ ?

    1. ഒരെണ്ണം എഴുത്തിലാണ്… ഈ ഹാപ്പി മൂഡ് ഈ ആഴ്ച്ച കൂടി നിന്നാൽ നമുക്ക് സെറ്റ് ആക്കി വയ്ക്കാം????…

      1. അല്ല
        അന്ന് ഒരെണ്ണ
        Upcoming ൽ കണ്ടായിരുന്നു
        പിന്നെ അത് റിമൂവ് ആക്കി .

        ലേറ്റ് ആകുന്നത് കുഴപ്പമില്ല
        കഥ വരുമല്ലോ
        ❤️

        1. ഒരു ചെറിയ സാധനം നാളെ പിടയ്ക്കും…റിമൂവ് ആക്കിയതും വരും…രണ്ടു മൂന്നെണ്ണം ഇങ്ങനെ കിടന്ന് കളിക്കുവാ ഡയറിയിൽ???…

  2. Joel ne villan aakan illa parupadi aanalloo

    1. ഇതിൽ എല്ലാരും വില്ലന്മാരും വില്ലത്തികളുമാണ് എന്റെ luka കുട്ടാ???..സ്‌നേഹം പുള്ളെ??

  3. Full വള്ളി analo കൊള്ളാം പുതിയ phone വാങ്ങി എഴുത്ത് തുടങ്ങിയോ കഥകള്‍ ഒക്കെ ഇട്ട് കാണുന്നു

    1. വള്ളിയോക്കെ മ്മക്ക് അഴിക്കാം… ആ എഴുതി തുടങ്ങി.. സ്നേഹം ലുട്ടു??

  4. എല്ലാത്തിന്റെയും കേന്ദ്രം ഹെലൻ ആണെന്ന് മനസിലാക്കുന്നു ജോയിയെ അവൾ ചതിച്ചോ….അതോ അൽവിനെയോ ….ജോയിയെ ആവാൻ ആണ് സാധ്യത…. അവളുടെ പെരുമാറ്റം ഒക്കെ….. ഹോ…. ഇതുപോലെ കഥ വായിച്ചാൽ പിന്നേ മനസിന് പോവൂല….. ആകെ ഒരു ബുദ്ധിമുട്ട് ആണ്….. ചതി…എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്….

    ബാക്കി വേഗം താ… ആ ടെൻഷൻ ഒന്ന് പോയി കിട്ടു…..

    സ്നേഹത്തോടെ സിദ്ധു ❤

    1. കുറച്ചും കൂടെ യാഥാസ്ഥിതികമായ ചിന്തയിലൂടെ ഉരുത്തിരിഞ്ഞ കഥയാണ് അങ്ങനെയാകുമ്പോൾ അതിന്റെതായ പച്ചയായ സ്വഭാവം കാണും.. ബാക്കി വരും ഭാഗങ്ങളിൽ അറിയാം സിദ്ധുവേ???

  5. മനൂസ്,
    എന്താ പറയുക, നിന്റെ എഴുത്തിന്റെ ശൈലിയും, പുതുമകൾ കൊണ്ടു വരാൻ ശ്രമിക്കുന്ന പ്രമേയവും കഥയ്ക്ക് നല്ലൊരു മുതൽക്കൂട്ടാണ്,
    പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും തീക്ഷണത വരും ഭാഗങ്ങളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു,
    അധികം വൈകാതെ തുടർഭാഗം കാണുമെന്നു കരുതുന്നു…
    സ്നേഹപൂർവ്വം…

    1. അന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലൊന്നു നോക്കി ഇരിക്കുവായിരുന്നു… പ്രമേയം പുതുമായുള്ളതാക്കാൻ ഇനിയും ശ്രമം തുടരും.. കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം കരളേ???

  6. അടിപൊളി തുടക്കം

    1. പെരുത്തിഷ്ടം പുള്ളെ???

  7. Something new and interesting ?
    Waiting for the 2nd part

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സന്തോഷ്???

  8. അടിപൊളി ???

    1. ജ്ജ് വന്നോടാ പുള്ളെ… ഇഷ്ടം മുത്തേ??

  9. മനോഹരം… നല്ല ശൈലിയാണ്..കുറേ സസ്പെൻസ് പ്രതീക്ഷിക്കാമെന്നു തോന്നുന്നു… അടുത്ത ഭാഗത്തിന് വെയിറ്റിങ്…❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം… ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം സസ്പെൻസ് ഉണ്ടാവും..??

  10. ?MR_Aᴢʀᴀᴇʟ?

    ???

    1. ???

  11. Bro,
    thudakkam manoharam.
    waiting for next part.

    1. ഇനിയുള്ള ഭാഗളും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഭായ്.. നമുക്ക് സെറ്റ് ആക്കാം… കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം???

  12. വിശ്വനാഥ്

    തുടരണം ????????????????????????????????????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????

      1. ???

    2. തീർച്ചയായും ഇത് പൂർത്തിയാക്കും സഹോ… സ്നേഹം പുള്ളെ???

  13. ഇത്തിരി പൂവ്‌

    ഒറ്റ അപേക്ഷയെ ഉള്ളു പൂർത്തിയാക്കണം ????????♥️?♥️♥️♥️♥️♥️?

    1. പൂവേ അന്റെ അഭ്യർത്ഥന മ്മള് ഇടം വലം നോക്കാതെ അനുസരിച്ചിരിക്കും.. എന്നോടാ കളി… സ്നേഹം പുള്ളെ???

  14. ആദിത്യൻ

    അടിപൊളി… നല്ല ആകാംക്ഷ തോന്നുന്നുണ്ട് വായിക്കുമ്പോൾ. ബാക്കിക് വെയിറ്റിങ്ങ് ..

    1. ഇതേ ആകാംഷ ഇനിയും നിലനിർത്താൻ ശ്രമിക്കാം.. കൂടെയുണ്ടാകുമല്ലോ… ഇഷ്ടം?

  15. പ്രണയമാണോ.. പ്രതികാരം ആണോ.. കഥ.?. തുടർന്ന് ഉള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു.. ❤❤????

    എന്തായാലും തുടക്കം അടിപൊളി ??

    1. എന്താകുമെന്നു എനിക്ക് തന്നെ അറിയില്ല ചേട്ടാ… മ്മക്ക് നോക്കാം എവിടെയെങ്കിലും കൊണ്ട് ചെന്ന് അടുപ്പിക്കാൻ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  16. പുള്ളെ ?✨

    1. പുള്ളെ… എന്തെല്ലാ…

  17. അടിപൊളി ആയിട്ടുണ്ട് ❤

    1. പെരുത്തിഷ്ടം അരുൺ??

    1. ???

Comments are closed.