ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2560

രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ ജോയൽ രാത്രി വൈകിയാണ് വീട്ടിലേക്ക് വന്നത് …

പല തവണ ഹെലൻ വിളിച്ചു നോക്കിയെങ്കിലും അവൻ ഫോൺ എടുത്തില്ല…

വീട്ടിലേക്ക് വന്ന് കയറിയപ്പോൾ തന്നെ ഹെലൻ വാതിൽ തുറന്ന് കൊടുത്തു..

അവളോട് ഒന്നും പറയാതെയവൻ മുറിയിലേക്ക് പോയി…

അവന്റെ മൗനം അവളെ വേദനിപ്പിച്ചു..

മുറിയിൽ വന്നപ്പോൾ മോനെയും കെട്ടിപ്പിടിച്ചുറങ്ങുന്ന അവനെ അവൾ കണ്ടു …

പിറ്റേന്നു രാവിലെയും അവൻ അവളോട് മിണ്ടിയില്ല…

ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോഴും തന്റെ കൂടെ ഉമ്മറത്തേക്ക് വന്ന അവളെ അവൻ ശ്രദ്ധിക്കാതെ കാറിലേക്ക് കയറി..

പനിയുടെ ക്ഷീണം വിട്ടകന്നെങ്കിലും ആ ദിവസം കൂടി അവൾ ലീവ് എടുത്തിരുന്നു..

അന്ന് മുഴുവൻ ജോയിയെ കുറിച്ചായിരുന്നു അവളുടെ ചിന്ത… എപ്പോഴൊക്കെയോ താൻ ജോയിയെ അവഗണിച്ചിരുന്നു എന്ന് തോന്നിയ നിമിഷങ്ങൾ..

ഒരിക്കലുമൊരു പരിഭവസ്വരം അവനിൽ നിന്നുമുണ്ടായിട്ടില്ല… അവൾ ഓർത്തു..

സായം സന്ധ്യ കുളിച്ചു കുറി തൊട്ട് കിഴക്കേ ചക്രവാളത്തിന്റെ ഉമ്മറത്തേക്ക് ഇരുന്നു…

അവനോട് എന്തു പറയണം എന്നറിയാതെ അവൾ അങ്ങനെ തന്നെ കിടന്നു…
കുട്ടാപ്പിയെ റൂമിലിരുത്തി പഠിപ്പിക്കുമ്പോഴാണ് അവൻ റൂമിലേക്ക് എത്തുന്നത്…

കുളി കഴിഞ്ഞു ഡ്രെസ്സ് മാറുമ്പോൾ അവന് മുന്നിൽ ചായയുമായി ഹെലനെത്തി..

അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ടാവൻ ചായ വാങ്ങി…

അവന്റെ ചിരി കണ്ടപ്പോൾ തന്നെ അവളുടെ ഉള്ളം തണുത്തു.. നെഞ്ചിലെ ഭാരം അകന്നത് പോലെ…

“ഇപ്പോൾ മനസ്സിലായോ നിനക്ക് നമ്മള് സ്നേഹിക്കുന്നവർ നമ്മളോട് മിണ്ടാതെയോ ഒഴിവാക്കുന്ന പോലെയൊക്കെ പെരുമാറുമ്പോൾ അവർക്ക് ഉണ്ടാകുന്ന ആ ഒരു പരമാനന്ദം..”

കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചവൻ ചോദിച്ചു…

“ഇതിപ്പോ ഒരു ദിവസം അല്ലെ നിനക്ക് സഹിക്കേണ്ടി വന്നുള്ളൂ.. നീ കഴിഞ്ഞ കുറച്ചു നാളുകളായി കാണിക്കുന്നത് എന്നതാ..

42 Comments

  1. പ്രമുഖ

    ഇനി പുതിയ കഥകൾ വരുമോ ?

    1. ഒരെണ്ണം എഴുത്തിലാണ്… ഈ ഹാപ്പി മൂഡ് ഈ ആഴ്ച്ച കൂടി നിന്നാൽ നമുക്ക് സെറ്റ് ആക്കി വയ്ക്കാം????…

      1. അല്ല
        അന്ന് ഒരെണ്ണ
        Upcoming ൽ കണ്ടായിരുന്നു
        പിന്നെ അത് റിമൂവ് ആക്കി .

        ലേറ്റ് ആകുന്നത് കുഴപ്പമില്ല
        കഥ വരുമല്ലോ
        ❤️

        1. ഒരു ചെറിയ സാധനം നാളെ പിടയ്ക്കും…റിമൂവ് ആക്കിയതും വരും…രണ്ടു മൂന്നെണ്ണം ഇങ്ങനെ കിടന്ന് കളിക്കുവാ ഡയറിയിൽ???…

  2. Joel ne villan aakan illa parupadi aanalloo

    1. ഇതിൽ എല്ലാരും വില്ലന്മാരും വില്ലത്തികളുമാണ് എന്റെ luka കുട്ടാ???..സ്‌നേഹം പുള്ളെ??

  3. Full വള്ളി analo കൊള്ളാം പുതിയ phone വാങ്ങി എഴുത്ത് തുടങ്ങിയോ കഥകള്‍ ഒക്കെ ഇട്ട് കാണുന്നു

    1. വള്ളിയോക്കെ മ്മക്ക് അഴിക്കാം… ആ എഴുതി തുടങ്ങി.. സ്നേഹം ലുട്ടു??

  4. എല്ലാത്തിന്റെയും കേന്ദ്രം ഹെലൻ ആണെന്ന് മനസിലാക്കുന്നു ജോയിയെ അവൾ ചതിച്ചോ….അതോ അൽവിനെയോ ….ജോയിയെ ആവാൻ ആണ് സാധ്യത…. അവളുടെ പെരുമാറ്റം ഒക്കെ….. ഹോ…. ഇതുപോലെ കഥ വായിച്ചാൽ പിന്നേ മനസിന് പോവൂല….. ആകെ ഒരു ബുദ്ധിമുട്ട് ആണ്….. ചതി…എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്….

    ബാക്കി വേഗം താ… ആ ടെൻഷൻ ഒന്ന് പോയി കിട്ടു…..

    സ്നേഹത്തോടെ സിദ്ധു ❤

    1. കുറച്ചും കൂടെ യാഥാസ്ഥിതികമായ ചിന്തയിലൂടെ ഉരുത്തിരിഞ്ഞ കഥയാണ് അങ്ങനെയാകുമ്പോൾ അതിന്റെതായ പച്ചയായ സ്വഭാവം കാണും.. ബാക്കി വരും ഭാഗങ്ങളിൽ അറിയാം സിദ്ധുവേ???

  5. മനൂസ്,
    എന്താ പറയുക, നിന്റെ എഴുത്തിന്റെ ശൈലിയും, പുതുമകൾ കൊണ്ടു വരാൻ ശ്രമിക്കുന്ന പ്രമേയവും കഥയ്ക്ക് നല്ലൊരു മുതൽക്കൂട്ടാണ്,
    പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും തീക്ഷണത വരും ഭാഗങ്ങളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു,
    അധികം വൈകാതെ തുടർഭാഗം കാണുമെന്നു കരുതുന്നു…
    സ്നേഹപൂർവ്വം…

    1. അന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലൊന്നു നോക്കി ഇരിക്കുവായിരുന്നു… പ്രമേയം പുതുമായുള്ളതാക്കാൻ ഇനിയും ശ്രമം തുടരും.. കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം കരളേ???

  6. അടിപൊളി തുടക്കം

    1. പെരുത്തിഷ്ടം പുള്ളെ???

  7. Something new and interesting ?
    Waiting for the 2nd part

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സന്തോഷ്???

  8. അടിപൊളി ???

    1. ജ്ജ് വന്നോടാ പുള്ളെ… ഇഷ്ടം മുത്തേ??

  9. മനോഹരം… നല്ല ശൈലിയാണ്..കുറേ സസ്പെൻസ് പ്രതീക്ഷിക്കാമെന്നു തോന്നുന്നു… അടുത്ത ഭാഗത്തിന് വെയിറ്റിങ്…❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം… ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം സസ്പെൻസ് ഉണ്ടാവും..??

  10. ?MR_Aᴢʀᴀᴇʟ?

    ???

    1. ???

  11. Bro,
    thudakkam manoharam.
    waiting for next part.

    1. ഇനിയുള്ള ഭാഗളും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഭായ്.. നമുക്ക് സെറ്റ് ആക്കാം… കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം???

  12. വിശ്വനാഥ്

    തുടരണം ????????????????????????????????????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????

      1. ???

    2. തീർച്ചയായും ഇത് പൂർത്തിയാക്കും സഹോ… സ്നേഹം പുള്ളെ???

  13. ഇത്തിരി പൂവ്‌

    ഒറ്റ അപേക്ഷയെ ഉള്ളു പൂർത്തിയാക്കണം ????????♥️?♥️♥️♥️♥️♥️?

    1. പൂവേ അന്റെ അഭ്യർത്ഥന മ്മള് ഇടം വലം നോക്കാതെ അനുസരിച്ചിരിക്കും.. എന്നോടാ കളി… സ്നേഹം പുള്ളെ???

  14. ആദിത്യൻ

    അടിപൊളി… നല്ല ആകാംക്ഷ തോന്നുന്നുണ്ട് വായിക്കുമ്പോൾ. ബാക്കിക് വെയിറ്റിങ്ങ് ..

    1. ഇതേ ആകാംഷ ഇനിയും നിലനിർത്താൻ ശ്രമിക്കാം.. കൂടെയുണ്ടാകുമല്ലോ… ഇഷ്ടം?

  15. പ്രണയമാണോ.. പ്രതികാരം ആണോ.. കഥ.?. തുടർന്ന് ഉള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു.. ❤❤????

    എന്തായാലും തുടക്കം അടിപൊളി ??

    1. എന്താകുമെന്നു എനിക്ക് തന്നെ അറിയില്ല ചേട്ടാ… മ്മക്ക് നോക്കാം എവിടെയെങ്കിലും കൊണ്ട് ചെന്ന് അടുപ്പിക്കാൻ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  16. പുള്ളെ ?✨

    1. പുള്ളെ… എന്തെല്ലാ…

  17. അടിപൊളി ആയിട്ടുണ്ട് ❤

    1. പെരുത്തിഷ്ടം അരുൺ??

    1. ???

Comments are closed.