ദേവദത്ത 7 (രാക്കണ്ണികൾ ) [VICKEY WICK ] 99

Views : 4419

 

രാക്കണ്ണികൾ


Author : VICKEY WICK

 

Previous story                                    Next story

 

(സുഹൃത്തുക്കളെ, ഇതിനു മുൻപ് ഒരുതവണ അറിയാതെ പബ്ലിഷ് ആയിപോയിരുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് പോലും മറുപടിതരാതെ ഞാൻ അത് നീക്കം ചെയ്യുകയും ചെയ്തു. അതിനു ക്ഷമ ചോദിക്കുന്നു. അപ്പോൾ ഉണ്ടായിരുന്ന പേര് മാറ്റി മറ്റൊരു പേരാണ് ഇപ്പോൾ ഇട്ടിരിക്കുന്നത്. ദയവായി എല്ലാവരും തെറ്റ് ക്ഷമിക്കുകയും വായിച്ച് അഭിപ്രായം അറിയിക്കുകയും ചെയ്യുക…)

 

രാക്കണ്ണികൾ

 

“ദേവീ… കുളിച്ചോ നിയ്… ”

 

“ആ… പോണു അമ്മേ… ഇപ്പൊ കുളിച്ചു വരാം. ”

 

“ഉവ്വ്… ഉവ്വ്. ഇപ്പൊ അങ്ങ് മുങ്ങി കേറല്ലേ. ദേ ധനു മാസാ… പോത്തൂട്ടി കെടക്കും പോലെ മുങ്ങി കെടന്നു നീരെറക്കാണ്ടെ വേഗിങ് കേറി പോന്നോളൂ ട്ടോ. അങ്ങ് എത്തേണ്ടതല്ലേ? ബസ് നിന്നെ കാത്ത് നിക്കൊന്നില്യ. ”

 

“ആഹ്, വരാം… ”

 

മുഖം കോട്ടി ഒന്ന് അമറിയ ശേഷം ഞാൻ കുളത്തിങ്കലേക്ക് നടന്നു. വാതിൽ പടികടന്നതേ കാണായി ധനു മാസത്തിന്റെ നേർത്ത മഞ്ഞു വല… അതിന്റെ കട്ടി കണ്ടാൽ ചിലന്തിവല പോലെ മുഖത്തെമ്പാടും ഒട്ടിപ്പിടിക്കുമെന്ന് തോന്നിപ്പോകും. കൈകൊണ്ട് വകഞ്ഞു മാറ്റി മുന്നോട്ട് നടക്കണോ എന്നുപോലും സംശയം തോന്നിപ്പോയി. ചെറുപ്പത്തിൽ നടന്നിട്ട് ഉണ്ടല്ലോ.

 

അന്നൊക്കെ വിചാരം ഞാൻ കൈകൊണ്ട് വകഞ്ഞു മാറ്റുന്നതുകൊണ്ടാ മഞ്ഞുവല മൂക്കത്ത് തട്ടാത്തത് എന്നായിരുന്നു. ഇപ്പൊ ദാ നോക്ക് ഞാൻ എന്റെ മൂക്കിൻ തുമ്പു കൊണ്ട് കീറിമുറിച്ച് അനായസം നടന്ന് പോകുകയാണ്. മുറിഞ്ഞു ഇരുവശത്തേക്കും മാറുന്ന ആ വലയുടെ ബിന്ദുക്കൾ എന്റെ കവിളുകളിൽ ചേക്കേറിയിരിക്കുന്നു. അതെ അതിന്റെ ശീതളത കവിളിൽ നിന്നും മുഖത്തേക്ക് ആകെ പടർന്നു തുടങ്ങി.

 

എത്ര നേർത്തതാണ് ഇത്‌… ചിലന്തിവല തന്നെ നേർത്തത് ആണ്. അതിലും നേർത്ത മഞ്ഞു വല… ദേഹമാകെ പൊതിഞ്ഞു അലിഞ്ഞു മെയ്യോട് ചേരുന്നു. അങ്ങനെ വലകീറി വഴിതെളിച് ഞാൻ മരതകകുളത്തിന്റെ പടവുകൾ വരെയെത്തി. കുളത്തിന്റെ മതിൽക്കെട്ടിൽ തൂക്കിയിരുന്ന ആ പഴയ കണ്ണാടിയിൽ ഞാൻ മുഖം നോക്കി. മുടി കോതിയൊതുക്കി സ്വന്തം ഭംഗിയാസ്വദിക്കുന്നതിനിടയിൽ ആണ് ശ്രദ്ധിച്ചത്… കൈത്തണ്ടയിലെ ചെറിയ രോമങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന വലനുറുങ്ങുങ്ങൾ.

Recent Stories

The Author

Vickey Wick

14 Comments

  1. കൈലാസനാഥൻ

    വിക്കി,
    ദേവിയുടെ കുളിക്കാൻ കുളത്തിലേക്ക് പോയതു മുതൽ കാലാവസ്ഥയുടേയും പ്രകൃതിയുടെ വർണ്ണനയും അവളുടെ മനോവിചാരങ്ങളും ചേഷ്ടകളും ഒക്കെ മനോഹരമായിരുന്നു.

    വയനാടൻ യാത്രയും അച്ഛന്റെ രാക്കണ്ണികളേ കാണാൻ ശങ്കരനുമായിട്ടുള്ള വനാന്തരത്തിലുള്ള മേഘക്കാവിലേക്കുള്ള ഭയചകിതമായ രാത്രി സഞ്ചാരവും ഒക്കെ വളരെ മനോഹരമായിരുന്നു. ബസിലിരുന്ന് അവൾ രാക്കണ്ണികളുടെ അടുത്തേക്കുള്ള മനസഞ്ചാരവും ഒക്കെ നനായിരുന്നു. സുന്ദരമായ പ്രകൃതി വിവരണം. ഭാവുകങ്ങൾ

    1. വളരെ നന്ദി ബ്രോ. എന്താ കാണാത്തെ എന്ന് വിചാരിക്കുകയായിരുന്നു.

  2. Vickey bro,
    വളരെ മനോഹരമായ അവതരണം.ദേവദത്തയുടെ അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു.
    🥰🥰🥰🥰

    1. താങ്ക്സ് 🥰

    2. Vickey bro കാണാനേ ഇല്ലല്ലോ. നല്ല എഴുത്തുകളായിരുന്നു തന്റേത്. ഞാനും തിരക്കുകൾ കൊണ്ട് ഇതിൽ കയറാറില്ലായിരുന്നു. അങ്ങനെ കഥകൾ വല്ലതും ഉണ്ടോ എന്ന് തിരഞ്ഞു വന്നപ്പോൾ ഒന്നുമില്ലല്ലോ? എന്താ പറ്റിയെ? 😢

  3. വിക്കി ബ്രോ,
    ധനുമാസക്കുളിര് പോലൊരു വായനാനുഭവം.❤
    മഞ്ഞു വല വല്ലാണ്ട് കൊതിപ്പിക്കുന്നുണ്ട്. ദേവിയെപ്പോലെ കൈകൊണ്ട് കീറി മുന്നോട്ട് കുതിക്കാനും മരതകക്കുളത്തിലെ തണുപ്പിൽ മുങ്ങി പൊങ്ങാനും മോഹം.
    ഹോ.. എന്ത്‌ ഭംഗിയുള്ള വരികളാണ് സഹോ. ഈ എഴുത്തിന്റെ ഭംഗിയാണ് ദേവദത്തയിൽ എന്നെ പലപ്പോഴും കുരുക്കിയിടാറുള്ളത്.
    കയിലക്കാടിൽ നിന്ന് മേഘക്കാവിലേക്ക് സഞ്ചരിച്ചപ്പോൾ കണ്ട രാക്കണ്ണികൾ മനസ്സിൽ കേറി പറ്റിപ്പിടിച്ചു പോയി. ഒരേ സമയം ആകാംഷയും നേരിയ ഭയവും ഉണർത്തുന്ന വിവരണം. ❤
    ഒരുപാട് ഇഷ്ടമായി.
    ദേവദത്തയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. 🙏

    1. വളരെ നന്ദി. തുടങ്ങിക്കഴിഞ്ഞു അങ്ങ് തുടർന്നെഴുതാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരുവിധം എന്തൊക്കെയോ എഴുതി ഇട്ടു എന്നെ ഉള്ളൂ. അത്ര ശരിയായോ എന്ന് സംശയമാണ്. 😬

  4. Ithu mattu ethenkilum kadhayude baakki aano?
    Heading kandaal angane thonnum
    Pakshe vaayichappol thonniyilla

    Something new and interesting 🙂

    1. ഇത്‌ ദേവദത്ത എന്ന കഥയാണ്. ദേവദത്തയുടെ ഓർമകളും സംസാരവും എല്ലാം… ഓരോന്നും കംപ്ലീറ്റ് ആയ ഓരോ ചെറുകഥകൾ ആയിരിക്കും. Previous part il ക്ലിക്ക് ചെയ്താൽ മറ്റുകഥകൾ ലഭിക്കും.

  5. 👍🏻👍🏻

  6. രസകരമായ തുടക്കം.. 👍🏻👍🏻❤❤

    1. ഇത്‌ തുടക്കം അല്ല. ഷോർട് സ്റ്റോറി ആണ്. 😬

      1. ശോ.. നല്ലൊരു ഫന്റാസി കഥയ്ക്ക് ഉള്ള സ്കോപ്പ് ഉണ്ടായിയുന്നല്ലോ… 🤗

        1. മേഘക്കാവ് ഒക്കെ പശ്ചാത്തലമായ മറ്റൊരു കഥ തുടങ്ങാൻ ഇരിക്കുന്നുണ്ട്. ഉടനെ ഇല്ല. ചിലത് തീർക്കാൻ ഉണ്ട്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com