ഏഴ് വർഷങ്ങൾക്ക് മുൻപ് കുരിശ് വരച്ച് ഈ വീടിന്റെ പടി കയറുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു… വര്ഷങ്ങൾക്കിപ്പുറവും അതിനൊരു മാറ്റം സംഭവിച്ചിട്ടില്ല…
മുറ്റത്തേക്ക് വന്ന കാറിന്റെ ശബ്ദം കേട്ടതും മേരി പുഞ്ചിരിയോടെ പുറത്തേക്ക് വന്നു..
മറുവശത്ത് അവളുടെ മുഖത്ത് പടരുന്ന ഓരോ ഭാവങ്ങളും സൂക്ഷ്മമായി നോക്കുകയായിരുന്നു ജോയൽ..
“ഇറങ്…”
മേരിയവളുടെ വാടിയ മുഖം കാണാതെ ഇരിക്കാൻ അവൻ പറഞ്ഞു..
അമ്മച്ചിക്കൊരു തളർന്ന പുഞ്ചിരി സമ്മാനിച്ചവൾ പുറത്തേക്ക് വന്നു..
മേരി വിശേഷങ്ങളോരോന്നും ചോദിച്ചവരെ വീട്ടിലേക്ക് കയറ്റി.. എല്ലാത്തിനും യാന്ത്രികമായി അവൾ മറുപടി നൽകി..
“ഇനി കുറച്ചു നേരം അവള് റെസ്റ്റ് എടുക്കട്ടേ… അമ്മച്ചി പോയി ചായ ഇട്ടെ…”
ഹെലനിപ്പോൾ സ്വസ്ഥതയോടെ ഇരിക്കാനായി അവൻ അമ്മച്ചിമാരെ ഒഴിവാക്കി…
അവർ വിശേഷങ്ങൾ പങ്കുവച്ചു അകത്തേക്ക് പോയപ്പോൾ ഹെലൻ മുകളിലേക്കുള്ള പടികൾ കയറി തങ്ങളുടെ റൂമിലേക്ക് പോയി…
അവൻ അവളുടെ പോക്ക് നോക്കി അങ്ങനെ നിന്നു..
മുറിയിൽ കയറി അവൾ ചുറ്റും വീക്ഷിച്ചു… മുറി വൃത്തിയാക്കി സൂക്ഷിച്ചിട്ടുണ്ട്…
കുട്ടാപ്പി ഇടക്കിടെ ഇങ്ങോട്ടേക്ക് വരുന്നതിന്റെയൊരു കുറവ് മാത്രമേ കാണാനുള്ളു…
ബെഡിനോട് ചേർന്ന് ചെറിയ ടേബിളിൽ ഇരിക്കുന്ന തങ്ങളുടെ കല്യാണ ഫോട്ടോയിലേക്ക് അവളുടെ നോട്ടമെത്തി..
ചിരിച്ചു നിൽക്കുന്ന ജോയിയും നിർവികാരതയോടെ നിൽക്കുന്ന താനും.. അവൾ അതിലേക്ക് കുറച്ചു നേരം സൂക്ഷിച്ചു നോക്കി…
വീണ്ടും മുറിയൊന്നാകെ അവൾ നോക്കി.. കുട്ടാപ്പിയുടെ കുസൃതികൾ നിറഞ്ഞ ഒട്ടനേകം ചിത്രങ്ങൾ.. പിന്നെ ഹെലനും ജോയിയും മാത്രമുള്ള സന്തോഷം നിറഞ്ഞ ചില നിമിഷങ്ങൾ ചില്ലിട്ടതും..
പെട്ടെന്നാണ് അവളുടെ ഇടുപ്പിലൂടെ രണ്ട് കൈകൾ അവളെ പിറകിൽ നിന്നും ചുറ്റി വരിഞ്ഞത്…
പെട്ടെന്നവളൊന്നു ഞെട്ടി പിടഞ്ഞെങ്കിലും ഈ റൂമിൽ അതിനുള്ള അവകാശം ആർക്കാണെന്ന തിരിച്ചറിവ് വന്നപ്പോൾ അവൾ പതിയെ അടങ്ങി…
“എന്നതാണ് ഒരു ആലോചന…”
ഇളം പനി ചൂടുള്ള അവളുടെ കഴുത്തിൽ ചെറുതായി മുത്തി ജോയൽ ചോദിച്ചു..
അവന്റെ ചുംബനം അവളെ വിറപ്പിച്ചു..
അവൾ മറുപടി ഒന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് ചാരി അങ്ങനെ നിന്നു…
മെല്ലെ യവൻ അവളെ തന്റെ നേർക്ക് തിരിച്ചു നിർത്തി…
തന്റെ വലം കൈ സാരി മറയാത്ത ഇടുപ്പിൽ പതിയെ അമർത്തി പിടിച്ചു..
പ്രമുഖ
ഇനി പുതിയ കഥകൾ വരുമോ ?
ഒരെണ്ണം എഴുത്തിലാണ്… ഈ ഹാപ്പി മൂഡ് ഈ ആഴ്ച്ച കൂടി നിന്നാൽ നമുക്ക് സെറ്റ് ആക്കി വയ്ക്കാം????…
അല്ല
അന്ന് ഒരെണ്ണ
Upcoming ൽ കണ്ടായിരുന്നു
പിന്നെ അത് റിമൂവ് ആക്കി .
ലേറ്റ് ആകുന്നത് കുഴപ്പമില്ല
കഥ വരുമല്ലോ
❤️
ഒരു ചെറിയ സാധനം നാളെ പിടയ്ക്കും…റിമൂവ് ആക്കിയതും വരും…രണ്ടു മൂന്നെണ്ണം ഇങ്ങനെ കിടന്ന് കളിക്കുവാ ഡയറിയിൽ???…
Joel ne villan aakan illa parupadi aanalloo
ഇതിൽ എല്ലാരും വില്ലന്മാരും വില്ലത്തികളുമാണ് എന്റെ luka കുട്ടാ???..സ്‌നേഹം പുള്ളെ??
Full വള്ളി analo കൊള്ളാം പുതിയ phone വാങ്ങി എഴുത്ത് തുടങ്ങിയോ കഥകള്‍ ഒക്കെ ഇട്ട് കാണുന്നു
വള്ളിയോക്കെ മ്മക്ക് അഴിക്കാം… ആ എഴുതി തുടങ്ങി.. സ്നേഹം ലുട്ടു??
എല്ലാത്തിന്റെയും കേന്ദ്രം ഹെലൻ ആണെന്ന് മനസിലാക്കുന്നു ജോയിയെ അവൾ ചതിച്ചോ….അതോ അൽവിനെയോ ….ജോയിയെ ആവാൻ ആണ് സാധ്യത…. അവളുടെ പെരുമാറ്റം ഒക്കെ….. ഹോ…. ഇതുപോലെ കഥ വായിച്ചാൽ പിന്നേ മനസിന് പോവൂല….. ആകെ ഒരു ബുദ്ധിമുട്ട് ആണ്….. ചതി…എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്….
ബാക്കി വേഗം താ… ആ ടെൻഷൻ ഒന്ന് പോയി കിട്ടു…..
സ്നേഹത്തോടെ സിദ്ധു ❤
കുറച്ചും കൂടെ യാഥാസ്ഥിതികമായ ചിന്തയിലൂടെ ഉരുത്തിരിഞ്ഞ കഥയാണ് അങ്ങനെയാകുമ്പോൾ അതിന്റെതായ പച്ചയായ സ്വഭാവം കാണും.. ബാക്കി വരും ഭാഗങ്ങളിൽ അറിയാം സിദ്ധുവേ???
മനൂസ്,
എന്താ പറയുക, നിന്റെ എഴുത്തിന്റെ ശൈലിയും, പുതുമകൾ കൊണ്ടു വരാൻ ശ്രമിക്കുന്ന പ്രമേയവും കഥയ്ക്ക് നല്ലൊരു മുതൽക്കൂട്ടാണ്,
പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും തീക്ഷണത വരും ഭാഗങ്ങളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു,
അധികം വൈകാതെ തുടർഭാഗം കാണുമെന്നു കരുതുന്നു…
സ്നേഹപൂർവ്വം…
അന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലൊന്നു നോക്കി ഇരിക്കുവായിരുന്നു… പ്രമേയം പുതുമായുള്ളതാക്കാൻ ഇനിയും ശ്രമം തുടരും.. കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം കരളേ???
അടിപൊളി തുടക്കം
പെരുത്തിഷ്ടം പുള്ളെ???
Something new and interesting ?
Waiting for the 2nd part
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സന്തോഷ്???
അടിപൊളി ???
ജ്ജ് വന്നോടാ പുള്ളെ… ഇഷ്ടം മുത്തേ??
മനോഹരം… നല്ല ശൈലിയാണ്..കുറേ സസ്പെൻസ് പ്രതീക്ഷിക്കാമെന്നു തോന്നുന്നു… അടുത്ത ഭാഗത്തിന് വെയിറ്റിങ്…❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം… ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം സസ്പെൻസ് ഉണ്ടാവും..??
???
???
Bro,
thudakkam manoharam.
waiting for next part.
ഇനിയുള്ള ഭാഗളും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഭായ്.. നമുക്ക് സെറ്റ് ആക്കാം… കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം???
തുടരണം ????????????????????????????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????
???
തീർച്ചയായും ഇത് പൂർത്തിയാക്കും സഹോ… സ്നേഹം പുള്ളെ???
ഒറ്റ അപേക്ഷയെ ഉള്ളു പൂർത്തിയാക്കണം ????????♥️?♥️♥️♥️♥️♥️?
പൂവേ അന്റെ അഭ്യർത്ഥന മ്മള് ഇടം വലം നോക്കാതെ അനുസരിച്ചിരിക്കും.. എന്നോടാ കളി… സ്നേഹം പുള്ളെ???
അടിപൊളി… നല്ല ആകാംക്ഷ തോന്നുന്നുണ്ട് വായിക്കുമ്പോൾ. ബാക്കിക് വെയിറ്റിങ്ങ് ..
ഇതേ ആകാംഷ ഇനിയും നിലനിർത്താൻ ശ്രമിക്കാം.. കൂടെയുണ്ടാകുമല്ലോ… ഇഷ്ടം?
പ്രണയമാണോ.. പ്രതികാരം ആണോ.. കഥ.?. തുടർന്ന് ഉള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു.. ❤❤????
എന്തായാലും തുടക്കം അടിപൊളി ??
എന്താകുമെന്നു എനിക്ക് തന്നെ അറിയില്ല ചേട്ടാ… മ്മക്ക് നോക്കാം എവിടെയെങ്കിലും കൊണ്ട് ചെന്ന് അടുപ്പിക്കാൻ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???
????❤
പുള്ളെ ?✨
പുള്ളെ… എന്തെല്ലാ…
അടിപൊളി ആയിട്ടുണ്ട് ❤
പെരുത്തിഷ്ടം അരുൺ??
❤
??
???