ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2561

ബാൽക്കണിയിൽ മദ്യവുമായി അവൻ ഇരുന്നു…ഇപ്പോൾ മദ്യമാണ് കൂട്ട്… ആരോടും അടുപ്പമില്ല.. കൂട്ടുകാർ പലരോടും കാരണമില്ലാതെ കലഹിച്ചു ഒഴിവായി..

നീറുന്ന ഓർമ്മകൾ മനസ്സിനെ പിടിമുറുക്കുമ്പോൾ ഒരു അത്താണിയെന്നപോൽ അവൻ മദ്യത്തിന്റെ ലഹരിയിൽ അഭയം തേടും… പിന്നീട് എല്ലാം ഒരു പുകമറയാണ്…

മതിവരുവോളം കുടിക്കും.. ആരും തടയാനില്ല.. പരാതി പറയലും പരിഭവം പറയലും അവൻ തന്നെ നിർത്തിച്ചു..

××××××××××××××××××××××××××××××××××××

മീന വന്നപ്പോൾ റൂമിൽ ജോയലുണ്ടായിരുന്നു…

അതുവരെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയായിരുന്നു അവൻ.. അവളും അവനെ ബുദ്ധിമുട്ടിക്കാതെ കിടന്നു..

എങ്കിലും ഇടക്കിടെ അവൾ അവന്റെ മുഖത്ത് നോക്കിയിരുന്നു.. ആശങ്കപ്പെടുത്തുന്ന കാഴ്ചകളാണെങ്കിൽ വീണ്ടും കണ്ണുകൾ മറ്റൊരു ബിന്ദുവിലേക്ക് നടും..

മീന വന്നതിനു ശേഷം രംഗം പതിയെ ശാന്തമായി തുടങ്ങി…

അവർ കൊച്ചുമോന്റെ വിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറഞ്ഞു തുടങ്ങിയതോടെ ജോയൽ കാട് താണ്ടുന്ന ചിന്തകളെ പിടിച്ചു കെട്ടി നിർത്തി..

കുട്ടാപ്പിയുടെ വിശേഷങ്ങളും കുസൃതികളും ചിരിയോടെ മീന പറയുമ്പോൾ ഹെലനും ജോയലിന്റെയും മനസ്സിൽ മോന്റെ മുഖം മാത്രമായി.. ചിന്തകളെ അകലേക്ക് മേയാൻ വിട്ട് അവർ പതിയെ അവന്റെ കുസൃതികൾ ഓർത്തു ചിരിച്ചു…

ഹെലൻ പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ ജോയലിന്റെ മനസ്സ് നിറഞ്ഞു…

വൈകിട്ട് ഡോക്ടർ വന്നപ്പോൾ ഡിസ്ചാർജ് വാങ്ങി അവർ വീട്ടിലേക്ക് പുറപ്പെട്ടു…

അവന്റെ കാറിലാണ് യാത്ര..കാറിന് മുന്നിൽ ഹെലൻ ഇരുന്നപ്പോൾ മീനാമ്മ പിന്നിൽ ഇരുന്നു….ഹെലന്റെ വീടിന് അടുത്തുള്ള ആശുപത്രിയി ആയിരുന്നതിനാൽ ഒരുപാട് യാത്ര വേണ്ടി വരില്ല..

വീട്ടിലേക്ക് പോകാനുള്ള വളവ് തിരിയാതെ കാർ മുന്നോട്ട് തന്നെ പോകുന്നത്‌ കണ്ടാണ് ഹെലൻ ജോയലിനെ ആശ്ചര്യത്തോടെ നോക്കിയത്..

“നോക്കണ്ട… നമ്മുടെ വീട്ടിലേക്കാ പോണത്… കുറച്ചു ദിവസം റെസ്റ്റ് വേണം നിനക്ക്.. ബാങ്കിൽ വിളിച്ച് ലീവ് പറഞ്ഞേക്…”

അവളുടെ മുഖത്തേക്ക് നോക്കാതെ ഡ്രൈവിംഗിൽ ശ്രദ്ധകൊടുത്തു കൊണ്ട് അവൻ പറഞ്ഞു..

ഫ്രണ്ട് മിററിൽ നോക്കിയപ്പോൾ മരുമകന്റെ അഭിപ്രായത്തിനു പുഞ്ചിരി നൽകുന്ന മീനയെ കണ്ടതും പിന്നെയൊന്നും മിണ്ടാതെ അവൾ പുറത്തെ കാഴ്ചകൾ കണ്ടു..

42 Comments

  1. പ്രമുഖ

    ഇനി പുതിയ കഥകൾ വരുമോ ?

    1. ഒരെണ്ണം എഴുത്തിലാണ്… ഈ ഹാപ്പി മൂഡ് ഈ ആഴ്ച്ച കൂടി നിന്നാൽ നമുക്ക് സെറ്റ് ആക്കി വയ്ക്കാം????…

      1. അല്ല
        അന്ന് ഒരെണ്ണ
        Upcoming ൽ കണ്ടായിരുന്നു
        പിന്നെ അത് റിമൂവ് ആക്കി .

        ലേറ്റ് ആകുന്നത് കുഴപ്പമില്ല
        കഥ വരുമല്ലോ
        ❤️

        1. ഒരു ചെറിയ സാധനം നാളെ പിടയ്ക്കും…റിമൂവ് ആക്കിയതും വരും…രണ്ടു മൂന്നെണ്ണം ഇങ്ങനെ കിടന്ന് കളിക്കുവാ ഡയറിയിൽ???…

  2. Joel ne villan aakan illa parupadi aanalloo

    1. ഇതിൽ എല്ലാരും വില്ലന്മാരും വില്ലത്തികളുമാണ് എന്റെ luka കുട്ടാ???..സ്‌നേഹം പുള്ളെ??

  3. Full വള്ളി analo കൊള്ളാം പുതിയ phone വാങ്ങി എഴുത്ത് തുടങ്ങിയോ കഥകള്‍ ഒക്കെ ഇട്ട് കാണുന്നു

    1. വള്ളിയോക്കെ മ്മക്ക് അഴിക്കാം… ആ എഴുതി തുടങ്ങി.. സ്നേഹം ലുട്ടു??

  4. എല്ലാത്തിന്റെയും കേന്ദ്രം ഹെലൻ ആണെന്ന് മനസിലാക്കുന്നു ജോയിയെ അവൾ ചതിച്ചോ….അതോ അൽവിനെയോ ….ജോയിയെ ആവാൻ ആണ് സാധ്യത…. അവളുടെ പെരുമാറ്റം ഒക്കെ….. ഹോ…. ഇതുപോലെ കഥ വായിച്ചാൽ പിന്നേ മനസിന് പോവൂല….. ആകെ ഒരു ബുദ്ധിമുട്ട് ആണ്….. ചതി…എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്….

    ബാക്കി വേഗം താ… ആ ടെൻഷൻ ഒന്ന് പോയി കിട്ടു…..

    സ്നേഹത്തോടെ സിദ്ധു ❤

    1. കുറച്ചും കൂടെ യാഥാസ്ഥിതികമായ ചിന്തയിലൂടെ ഉരുത്തിരിഞ്ഞ കഥയാണ് അങ്ങനെയാകുമ്പോൾ അതിന്റെതായ പച്ചയായ സ്വഭാവം കാണും.. ബാക്കി വരും ഭാഗങ്ങളിൽ അറിയാം സിദ്ധുവേ???

  5. മനൂസ്,
    എന്താ പറയുക, നിന്റെ എഴുത്തിന്റെ ശൈലിയും, പുതുമകൾ കൊണ്ടു വരാൻ ശ്രമിക്കുന്ന പ്രമേയവും കഥയ്ക്ക് നല്ലൊരു മുതൽക്കൂട്ടാണ്,
    പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും തീക്ഷണത വരും ഭാഗങ്ങളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു,
    അധികം വൈകാതെ തുടർഭാഗം കാണുമെന്നു കരുതുന്നു…
    സ്നേഹപൂർവ്വം…

    1. അന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലൊന്നു നോക്കി ഇരിക്കുവായിരുന്നു… പ്രമേയം പുതുമായുള്ളതാക്കാൻ ഇനിയും ശ്രമം തുടരും.. കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം കരളേ???

  6. അടിപൊളി തുടക്കം

    1. പെരുത്തിഷ്ടം പുള്ളെ???

  7. Something new and interesting ?
    Waiting for the 2nd part

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സന്തോഷ്???

  8. അടിപൊളി ???

    1. ജ്ജ് വന്നോടാ പുള്ളെ… ഇഷ്ടം മുത്തേ??

  9. മനോഹരം… നല്ല ശൈലിയാണ്..കുറേ സസ്പെൻസ് പ്രതീക്ഷിക്കാമെന്നു തോന്നുന്നു… അടുത്ത ഭാഗത്തിന് വെയിറ്റിങ്…❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം… ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം സസ്പെൻസ് ഉണ്ടാവും..??

  10. ?MR_Aᴢʀᴀᴇʟ?

    ???

    1. ???

  11. Bro,
    thudakkam manoharam.
    waiting for next part.

    1. ഇനിയുള്ള ഭാഗളും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഭായ്.. നമുക്ക് സെറ്റ് ആക്കാം… കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം???

  12. വിശ്വനാഥ്

    തുടരണം ????????????????????????????????????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????

      1. ???

    2. തീർച്ചയായും ഇത് പൂർത്തിയാക്കും സഹോ… സ്നേഹം പുള്ളെ???

  13. ഇത്തിരി പൂവ്‌

    ഒറ്റ അപേക്ഷയെ ഉള്ളു പൂർത്തിയാക്കണം ????????♥️?♥️♥️♥️♥️♥️?

    1. പൂവേ അന്റെ അഭ്യർത്ഥന മ്മള് ഇടം വലം നോക്കാതെ അനുസരിച്ചിരിക്കും.. എന്നോടാ കളി… സ്നേഹം പുള്ളെ???

  14. ആദിത്യൻ

    അടിപൊളി… നല്ല ആകാംക്ഷ തോന്നുന്നുണ്ട് വായിക്കുമ്പോൾ. ബാക്കിക് വെയിറ്റിങ്ങ് ..

    1. ഇതേ ആകാംഷ ഇനിയും നിലനിർത്താൻ ശ്രമിക്കാം.. കൂടെയുണ്ടാകുമല്ലോ… ഇഷ്ടം?

  15. പ്രണയമാണോ.. പ്രതികാരം ആണോ.. കഥ.?. തുടർന്ന് ഉള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു.. ❤❤????

    എന്തായാലും തുടക്കം അടിപൊളി ??

    1. എന്താകുമെന്നു എനിക്ക് തന്നെ അറിയില്ല ചേട്ടാ… മ്മക്ക് നോക്കാം എവിടെയെങ്കിലും കൊണ്ട് ചെന്ന് അടുപ്പിക്കാൻ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  16. പുള്ളെ ?✨

    1. പുള്ളെ… എന്തെല്ലാ…

  17. അടിപൊളി ആയിട്ടുണ്ട് ❤

    1. പെരുത്തിഷ്ടം അരുൺ??

    1. ???

Comments are closed.