ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2561

 

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

ജോയൽ മുന്നോട്ട് ചലിക്കാൻ ശ്രമിക്കാതെ അവിടെ തന്നെ നിന്നു.. അപ്പോഴാണ് ഫോണിലൂടെ അമ്മച്ചിയുടെ ശബ്ദം അവന്റെ കാതുകളിൽ എത്തുന്നത്..

“ഞാൻ പിന്നെ വിളിക്കാം അമ്മച്ചി..”

“അത് പറ്റില്ല.. എനിക്കിപ്പോ അവളോട് സംസാരിക്കണം..”

മേരി വാശി പിടിച്ചു..

“നിങ്ങളോടല്ലേ ഞാൻ പിന്നെ വിളിക്കാന്ന് പറഞ്ഞത്… മനുഷ്യന് സ്വസ്ഥത തരില്ലേ..”

കോപത്തോടെ കനത്തിൽ പറഞ്ഞവൻ കാൾ കട്ട് ചെയ്തു..

അവന്റെ ഭാവത്തിലും ശബ്ദത്തിലുമുള്ള മാറ്റം ഹെലനെ ഭയപ്പെടുത്തി.. അവളുടെ മനസ്സ് ആശങ്കകളുടെ തിരയിലകപ്പെട്ടു..

ആൽവിൻ പതിയെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു.. അവളുടെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി… പക്ഷെ അവൾ അവന് മുഖം കൊടുക്കാതെ അലക്ഷ്യമായി മിഴികൾ മറ്റൊരു ദിശയിലേക്ക് നട്ടു..

അവൻ നീറുന്ന മനസ്സുമായി പിന്തിരിഞ്ഞു നടന്നു.. അവന്റെ ദൃഷ്ടി തന്നിൽ നിന്നും അകന്നതും അവൻ നടന്നകലുന്നത് മിഴിനീർ തുള്ളികൾക്കിടയിലൂടെയവൾ നോക്കി കണ്ടു..

വാതിൽക്കൽ ജോയലിന് സമീപം എത്തിയപ്പോൾ ആൽവിൻ അവന്റെ മുഖത്ത് നോക്കി പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു.. പക്ഷെ ജോയൽ മുഖം വെട്ടിച്ച് ദൃഷ്ടി മാറ്റി..

പിന്നീടൊന്നും പറയാൻ നിൽക്കാതെ ആൽവിൻ അവിടെ നിന്നും നടന്ന് നീങ്ങി…

×××××××××××××××××××××××××××××××××××××

മിനിട്ടുകൾ ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി… ആശുപത്രി മുറിയിൽ നിശബ്ദത തളം കെട്ടി കിടന്നു.. മിഴികൾ പരസ്പരം പങ്കുവയ്ക്കാതെ മറ്റ് ദിശകളിലേക്ക് പായിച്ചു ജോയലും ഹെലനും സമയത്തെ കൊന്നു കൊണ്ടിരുന്നു..

ജോയിയുടെ ഈ നിശബ്ദത അവളെ വല്ലാത്ത സംഘർഷത്തിലാക്കി.. നെഞ്ചിൽ ഭാരം കുമിഞ്ഞു കൂടുന്നത് പോലെ.. ഒരു തെറ്റുകാരിയുടെ മനോനില അവളെ പിടിമുറുക്കി..

“ജോയിച്ച…”

മൗനത്തിന്റെ മൂടുപടം മാറ്റി അവൾ സംസാരിച്ചു തുടങ്ങി..

അവൻ അവളെ നോക്കി…

ഈറനണിഞ്ഞ മിഴികളോടെ തന്നെ നോക്കുന്ന ഹെലന്റെ മുഖം ജോയലിന്റെ മനസ്സിനെ ആർദ്രമാക്കി.. അവന്റെ കോപം പോയ്‌മറഞ്ഞു.. അവൻ അവളെ നോക്കി പുഞ്ചിരിച്ചു..മെല്ലേ അവന്റെ കൈകൾ അവളുടെ കൈകളിലേക്ക് എടുത്തു വയ്ക്കാൻ ശ്രമിച്ചു..

അപ്പോഴാണ് കുറച്ചു മുന്നേ അവിടെ കണ്ട ദൃശ്യം അവന്റെ മനസ്സിലേക്ക് കടന്ന് വന്നത്.. അവന്റെ കൈകൾ പെട്ടെന്ന് അവൻ പിറകിലേക്ക് വലിച്ചു.. പക്ഷെ അവൾ അത് കണ്ടതും പൊടുന്നനെ അവന്റെ കൈകളിൽ കടന്ന് പിടിച്ചു…

യാചന ഭാവത്തോടെ അവനെ നോക്കിയ അവളുടെ മുഖം അവന്റെ ഉള്ളിൽ തീവ്രമായ പ്രണയത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു..

 

അവൻ ഇരു കൈകൊണ്ട് അവളുടെ കവിളുകൾ മെല്ലെ തലോടി… വിറയ്ക്കുന്ന അവളുടെ ചൊടികൾ കണ്ടതും മുഖം അങ്ങോട്ടേക്ക് അടുപ്പിച്ചു…

മെല്ലെ അവളുടെ ചുണ്ടുകളിൽ ഒന്ന് മുത്തി അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി… ആ കണ്ണുകളിൽ ഇപ്പോഴുള്ള ഭാവം എന്തെന്നത് അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല..

ഇരുവരുടെയും ശ്വാസം പരസ്പരം തട്ടി തെറിച്ചു.. ചുണ്ടുകൾ നൂലിഴ വ്യതാസത്തിൽ മുറവിളി കൂട്ടി തുടങ്ങി..

ഹെലന്റെ ഇരു കവിളുകളും ചേർത്തു പിടിച്ചു ജോയൽ അവളുടെ വരണ്ട ചുണ്ടുകളെ പിന്നെയും വിഴുങ്ങി…അവന്റെ ചുംബനത്തിലൂടെ അവളോട് പറയാതെ പലതും പറഞ്ഞു…

ജോയലിൽ നിന്നും മുൻപ് ഇത്തരമൊരു പ്രവർത്തി ഉണ്ടായിട്ടില്ലെന്നിരിക്കെ ആദ്യമൊന്ന് പിടഞ്ഞു മാറിയ അവൾ അവന്റെ ചുംബനത്തിന്റെ ലഹരിയിൽ പതിയെ അലിഞ്ഞു ചേർന്നു…

ഇരുവരുടെയും ചുണ്ടുകൾ പടവെട്ടുമ്പോൾ പതിയെ അവളുടെ കൈ അവന്റെ പുറത്തു മെല്ലെ ഇഴഞ്ഞു നീങ്ങി..

ഒടുവിൽ ഇരുവർക്കും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും അവന്റെ ചുണ്ടുകൾ മടിയോടെ അവളുടെ ചുണ്ടുകളെ വിട്ടുപിരിഞ്ഞു…എങ്കിലും മുഖങ്ങൾ പരസ്പരം ചേർന്നിരുന്നു..

ദ്രുത ഗതിയിൽ ശ്വാസം വലിച്ചു വിട്ട് ഇരുവരും കണ്ണുകളിലേക്ക് നോക്കി…

“നീ എൻറെയാ….”

ശ്വാസം വിടുന്നതിനിടയിൽ അവൻ പറഞ്ഞൊപ്പിച്ചു..അത് തന്നോടുള്ള അവന്റെ ഓർമ്മപ്പെടുത്തൽ ആണെന്ന് അവളുടെ ഉള്ളം പറഞ്ഞു..

“അവളെന്തൊ പറയാൻ തുനിഞ്ഞതും അവൻ തടഞ്ഞു…

“വേണ്ട… ഒന്നും പറയണ്ട…”

അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞതും അവളുടെയുള്ളിലെ നേരിപ്പൊടിന്റെ താപം കുറഞ്ഞു…

“ഇന്നലെ തീരെ വയ്യാഞ്ഞിട്ടും നീ എന്ന വിളിക്കാഞെ..”

42 Comments

  1. പ്രമുഖ

    ഇനി പുതിയ കഥകൾ വരുമോ ?

    1. ഒരെണ്ണം എഴുത്തിലാണ്… ഈ ഹാപ്പി മൂഡ് ഈ ആഴ്ച്ച കൂടി നിന്നാൽ നമുക്ക് സെറ്റ് ആക്കി വയ്ക്കാം????…

      1. അല്ല
        അന്ന് ഒരെണ്ണ
        Upcoming ൽ കണ്ടായിരുന്നു
        പിന്നെ അത് റിമൂവ് ആക്കി .

        ലേറ്റ് ആകുന്നത് കുഴപ്പമില്ല
        കഥ വരുമല്ലോ
        ❤️

        1. ഒരു ചെറിയ സാധനം നാളെ പിടയ്ക്കും…റിമൂവ് ആക്കിയതും വരും…രണ്ടു മൂന്നെണ്ണം ഇങ്ങനെ കിടന്ന് കളിക്കുവാ ഡയറിയിൽ???…

  2. Joel ne villan aakan illa parupadi aanalloo

    1. ഇതിൽ എല്ലാരും വില്ലന്മാരും വില്ലത്തികളുമാണ് എന്റെ luka കുട്ടാ???..സ്‌നേഹം പുള്ളെ??

  3. Full വള്ളി analo കൊള്ളാം പുതിയ phone വാങ്ങി എഴുത്ത് തുടങ്ങിയോ കഥകള്‍ ഒക്കെ ഇട്ട് കാണുന്നു

    1. വള്ളിയോക്കെ മ്മക്ക് അഴിക്കാം… ആ എഴുതി തുടങ്ങി.. സ്നേഹം ലുട്ടു??

  4. എല്ലാത്തിന്റെയും കേന്ദ്രം ഹെലൻ ആണെന്ന് മനസിലാക്കുന്നു ജോയിയെ അവൾ ചതിച്ചോ….അതോ അൽവിനെയോ ….ജോയിയെ ആവാൻ ആണ് സാധ്യത…. അവളുടെ പെരുമാറ്റം ഒക്കെ….. ഹോ…. ഇതുപോലെ കഥ വായിച്ചാൽ പിന്നേ മനസിന് പോവൂല….. ആകെ ഒരു ബുദ്ധിമുട്ട് ആണ്….. ചതി…എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്….

    ബാക്കി വേഗം താ… ആ ടെൻഷൻ ഒന്ന് പോയി കിട്ടു…..

    സ്നേഹത്തോടെ സിദ്ധു ❤

    1. കുറച്ചും കൂടെ യാഥാസ്ഥിതികമായ ചിന്തയിലൂടെ ഉരുത്തിരിഞ്ഞ കഥയാണ് അങ്ങനെയാകുമ്പോൾ അതിന്റെതായ പച്ചയായ സ്വഭാവം കാണും.. ബാക്കി വരും ഭാഗങ്ങളിൽ അറിയാം സിദ്ധുവേ???

  5. മനൂസ്,
    എന്താ പറയുക, നിന്റെ എഴുത്തിന്റെ ശൈലിയും, പുതുമകൾ കൊണ്ടു വരാൻ ശ്രമിക്കുന്ന പ്രമേയവും കഥയ്ക്ക് നല്ലൊരു മുതൽക്കൂട്ടാണ്,
    പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും തീക്ഷണത വരും ഭാഗങ്ങളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു,
    അധികം വൈകാതെ തുടർഭാഗം കാണുമെന്നു കരുതുന്നു…
    സ്നേഹപൂർവ്വം…

    1. അന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലൊന്നു നോക്കി ഇരിക്കുവായിരുന്നു… പ്രമേയം പുതുമായുള്ളതാക്കാൻ ഇനിയും ശ്രമം തുടരും.. കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം കരളേ???

  6. അടിപൊളി തുടക്കം

    1. പെരുത്തിഷ്ടം പുള്ളെ???

  7. Something new and interesting ?
    Waiting for the 2nd part

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സന്തോഷ്???

  8. അടിപൊളി ???

    1. ജ്ജ് വന്നോടാ പുള്ളെ… ഇഷ്ടം മുത്തേ??

  9. മനോഹരം… നല്ല ശൈലിയാണ്..കുറേ സസ്പെൻസ് പ്രതീക്ഷിക്കാമെന്നു തോന്നുന്നു… അടുത്ത ഭാഗത്തിന് വെയിറ്റിങ്…❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം… ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം സസ്പെൻസ് ഉണ്ടാവും..??

  10. ?MR_Aᴢʀᴀᴇʟ?

    ???

    1. ???

  11. Bro,
    thudakkam manoharam.
    waiting for next part.

    1. ഇനിയുള്ള ഭാഗളും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഭായ്.. നമുക്ക് സെറ്റ് ആക്കാം… കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം???

  12. വിശ്വനാഥ്

    തുടരണം ????????????????????????????????????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????

      1. ???

    2. തീർച്ചയായും ഇത് പൂർത്തിയാക്കും സഹോ… സ്നേഹം പുള്ളെ???

  13. ഇത്തിരി പൂവ്‌

    ഒറ്റ അപേക്ഷയെ ഉള്ളു പൂർത്തിയാക്കണം ????????♥️?♥️♥️♥️♥️♥️?

    1. പൂവേ അന്റെ അഭ്യർത്ഥന മ്മള് ഇടം വലം നോക്കാതെ അനുസരിച്ചിരിക്കും.. എന്നോടാ കളി… സ്നേഹം പുള്ളെ???

  14. ആദിത്യൻ

    അടിപൊളി… നല്ല ആകാംക്ഷ തോന്നുന്നുണ്ട് വായിക്കുമ്പോൾ. ബാക്കിക് വെയിറ്റിങ്ങ് ..

    1. ഇതേ ആകാംഷ ഇനിയും നിലനിർത്താൻ ശ്രമിക്കാം.. കൂടെയുണ്ടാകുമല്ലോ… ഇഷ്ടം?

  15. പ്രണയമാണോ.. പ്രതികാരം ആണോ.. കഥ.?. തുടർന്ന് ഉള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു.. ❤❤????

    എന്തായാലും തുടക്കം അടിപൊളി ??

    1. എന്താകുമെന്നു എനിക്ക് തന്നെ അറിയില്ല ചേട്ടാ… മ്മക്ക് നോക്കാം എവിടെയെങ്കിലും കൊണ്ട് ചെന്ന് അടുപ്പിക്കാൻ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  16. പുള്ളെ ?✨

    1. പുള്ളെ… എന്തെല്ലാ…

  17. അടിപൊളി ആയിട്ടുണ്ട് ❤

    1. പെരുത്തിഷ്ടം അരുൺ??

    1. ???

Comments are closed.