ആ വിളി കേട്ടതും അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊഴിഞ്ഞു…
അവന്റെ വിരലുകൾ അവളുടെ വിരലുകളെ കോർത്തു.. അവളും അതാഗ്രഹിച്ച പോലെ ശക്തിയായി കൈ ചേർത്തു…
ഇരുവരും ഒന്നും പറയാതെ നിറ മിഴികളിലൂടെ പലതും പറഞ്ഞു..
പെട്ടെന്നാണ് പിന്നിലെ വാതിൽ തുറക്കുന്ന ശബ്‌ദം ഇരുവരും ശ്രദ്ധിച്ചത്..
ഇരുവരും അങ്ങോട്ടേക്ക് മിഴികൾ പറിച്ചു നട്ടു..
×××××××××××××××××××××××××××××××××××××
ആശുപത്രിയിലേക്ക് കാർ പാർക്ക് ചെയ്ത് അകത്തേക്ക് ജോയൽ കയറുമ്പോഴാണ് മേരിയുടെ കാൾ അവനെ തേടിയെത്തുന്നത്..
“എന്നതാ അമ്മച്ചി…”
“നീയിപ്പോ എവിടെയാ.. ഹോസ്പിറ്റലിൽ ആണോ.. അവളെ കണ്ടോ..”
വ്യാകുലതയോടെ അവർ തിരക്കി..
“ഇല്ല അവിടെയെത്തി..അങ്ങോട്ടേക്ക് നടക്കുവാ..”
“ഞാൻ വിളിച്ചിട്ടും അവൾ എടുക്കുന്നില്ലായിരുന്നു..”
“അതിപ്പോ അവൾ ഇപ്പോഴും മയക്കത്തിൽ ആണെന്ന മീനാമ്മ പറഞ്ഞേ..”
“മീന ഉണ്ടോ അവിടെ…”
“ഇപ്പൊ വീട്ടിലേക്ക് ഇറങ്ങി കാണും.. ഇന്നലെ രാത്രി വന്നയല്ലേ ഉടുത്തു മാറാൻ എന്നേലും എടുക്കണ്ടെ..ഞാൻ ദാ റൂമിനടുത്തു എത്തി.. അമ്മച്ചി ഏതായാലും കട്ട് ചെയ്യണ്ട..”
പുഞ്ചിരിയോടെ മേരിയോട് അങ്ങനെ പറഞ്ഞു ഹെലൻ കിടക്കുന്ന റൂമിന്റെ വാതിൽ തുറന്ന ജോയൽ തന്റെ മുന്നിലെ ആ കാഴ്‌ച കണ്ട് നടുങ്ങി പോയി..
തന്റെ ഹെലന്റെ കൈയിൽ കൈ കൊരുത്തു അവൾക്ക് സമീപം ഇരിക്കുന്ന അയാൾ ..ആൽവിൻ..
ആ കാഴ്ച്ച അവനെ തളർത്തി..
മൂവരും പരസ്പരം നോക്കി… ജോയലിന്റെ തീക്ഷ്ണമായ നോട്ടം ഹെലന്റെ മിഴികളിൽ പതർച്ചയുണ്ടാക്കി..
ആൽവിനും ഇങ്ങനെയൊരു കൂടിക്കാഴ്ച അവിടെ പ്രതീക്ഷിച്ചിരുന്നില്ല… തളർന്ന് മയങ്ങുന്ന ഹെലനെ കണ്ടപ്പോൾ അറിയാതെ അടുത്ത് ഇരുന്നുപോയി..
എന്നും ചേർത്തു പിടിക്കാൻ കൊതിച്ച ആ കൈകൾ ശൂന്യമായി കണ്ടപ്പോൾ അതൊന്ന് ചേർത്തു പിടിച്ചു.. ഒന്നും മനപ്പൂർവ്വമല്ല..ചിലപ്പോഴൊക്കെ നമ്മുടെ മനസ്സിനും ശരീരത്തെ നിയന്ത്രിക്കാൻ കഴിയാതെ പോകാറുണ്ട്.. എല്ലാം അങ്ങനെ വന്ന് ഭവിച്ചതാണ്…
ഹെലന്റെയും അൽവിന്റെയും മുഖത്തേക്ക് മാറി മാറി നോക്കിയ ജോയലിന്റെ കണ്ണുകൾ പെട്ടെന്ന് കോർത്തു പിടിച്ച അവരുടെ കൈകളിലേക്ക് ചെന്നെത്തി…
അവന്റെ നോട്ടം എങ്ങോട്ടാണ് എന്ന് നോക്കിയപ്പോഴാണ് ഹെലനും അത് ശ്രദ്ധിക്കുന്നത്.. ഇത് സത്യമോ മിഥ്യയോ എന്നറിയാതെ അവൾ പകച്ചു..പൊടുന്നനെ അവൾ അൽവിന്റെ കൈയിലെ പിടി അയച്ചു..
ആൽവിനും അപ്പോഴാണ് അതിനെക്കുറിച്ചു ബോധവാനായത്..
പ്രമുഖ
ഇനി പുതിയ കഥകൾ വരുമോ ?
ഒരെണ്ണം എഴുത്തിലാണ്… ഈ ഹാപ്പി മൂഡ് ഈ ആഴ്ച്ച കൂടി നിന്നാൽ നമുക്ക് സെറ്റ് ആക്കി വയ്ക്കാം????…
അല്ല
അന്ന് ഒരെണ്ണ
Upcoming ൽ കണ്ടായിരുന്നു
പിന്നെ അത് റിമൂവ് ആക്കി .
ലേറ്റ് ആകുന്നത് കുഴപ്പമില്ല
കഥ വരുമല്ലോ
❤️
ഒരു ചെറിയ സാധനം നാളെ പിടയ്ക്കും…റിമൂവ് ആക്കിയതും വരും…രണ്ടു മൂന്നെണ്ണം ഇങ്ങനെ കിടന്ന് കളിക്കുവാ ഡയറിയിൽ???…
Joel ne villan aakan illa parupadi aanalloo
ഇതിൽ എല്ലാരും വില്ലന്മാരും വില്ലത്തികളുമാണ് എന്റെ luka കുട്ടാ???..സ്‌നേഹം പുള്ളെ??
Full വള്ളി analo കൊള്ളാം പുതിയ phone വാങ്ങി എഴുത്ത് തുടങ്ങിയോ കഥകള്‍ ഒക്കെ ഇട്ട് കാണുന്നു
വള്ളിയോക്കെ മ്മക്ക് അഴിക്കാം… ആ എഴുതി തുടങ്ങി.. സ്നേഹം ലുട്ടു??
എല്ലാത്തിന്റെയും കേന്ദ്രം ഹെലൻ ആണെന്ന് മനസിലാക്കുന്നു ജോയിയെ അവൾ ചതിച്ചോ….അതോ അൽവിനെയോ ….ജോയിയെ ആവാൻ ആണ് സാധ്യത…. അവളുടെ പെരുമാറ്റം ഒക്കെ….. ഹോ…. ഇതുപോലെ കഥ വായിച്ചാൽ പിന്നേ മനസിന് പോവൂല….. ആകെ ഒരു ബുദ്ധിമുട്ട് ആണ്….. ചതി…എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്….
ബാക്കി വേഗം താ… ആ ടെൻഷൻ ഒന്ന് പോയി കിട്ടു…..
സ്നേഹത്തോടെ സിദ്ധു ❤
കുറച്ചും കൂടെ യാഥാസ്ഥിതികമായ ചിന്തയിലൂടെ ഉരുത്തിരിഞ്ഞ കഥയാണ് അങ്ങനെയാകുമ്പോൾ അതിന്റെതായ പച്ചയായ സ്വഭാവം കാണും.. ബാക്കി വരും ഭാഗങ്ങളിൽ അറിയാം സിദ്ധുവേ???
മനൂസ്,
എന്താ പറയുക, നിന്റെ എഴുത്തിന്റെ ശൈലിയും, പുതുമകൾ കൊണ്ടു വരാൻ ശ്രമിക്കുന്ന പ്രമേയവും കഥയ്ക്ക് നല്ലൊരു മുതൽക്കൂട്ടാണ്,
പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും തീക്ഷണത വരും ഭാഗങ്ങളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു,
അധികം വൈകാതെ തുടർഭാഗം കാണുമെന്നു കരുതുന്നു…
സ്നേഹപൂർവ്വം…
അന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലൊന്നു നോക്കി ഇരിക്കുവായിരുന്നു… പ്രമേയം പുതുമായുള്ളതാക്കാൻ ഇനിയും ശ്രമം തുടരും.. കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം കരളേ???
അടിപൊളി തുടക്കം
പെരുത്തിഷ്ടം പുള്ളെ???
Something new and interesting ?
Waiting for the 2nd part
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സന്തോഷ്???
അടിപൊളി ???
ജ്ജ് വന്നോടാ പുള്ളെ… ഇഷ്ടം മുത്തേ??
മനോഹരം… നല്ല ശൈലിയാണ്..കുറേ സസ്പെൻസ് പ്രതീക്ഷിക്കാമെന്നു തോന്നുന്നു… അടുത്ത ഭാഗത്തിന് വെയിറ്റിങ്…❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം… ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം സസ്പെൻസ് ഉണ്ടാവും..??
???
???
Bro,
thudakkam manoharam.
waiting for next part.
ഇനിയുള്ള ഭാഗളും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഭായ്.. നമുക്ക് സെറ്റ് ആക്കാം… കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം???
തുടരണം ????????????????????????????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????
???
തീർച്ചയായും ഇത് പൂർത്തിയാക്കും സഹോ… സ്നേഹം പുള്ളെ???
ഒറ്റ അപേക്ഷയെ ഉള്ളു പൂർത്തിയാക്കണം ????????♥️?♥️♥️♥️♥️♥️?
പൂവേ അന്റെ അഭ്യർത്ഥന മ്മള് ഇടം വലം നോക്കാതെ അനുസരിച്ചിരിക്കും.. എന്നോടാ കളി… സ്നേഹം പുള്ളെ???
അടിപൊളി… നല്ല ആകാംക്ഷ തോന്നുന്നുണ്ട് വായിക്കുമ്പോൾ. ബാക്കിക് വെയിറ്റിങ്ങ് ..
ഇതേ ആകാംഷ ഇനിയും നിലനിർത്താൻ ശ്രമിക്കാം.. കൂടെയുണ്ടാകുമല്ലോ… ഇഷ്ടം?
പ്രണയമാണോ.. പ്രതികാരം ആണോ.. കഥ.?. തുടർന്ന് ഉള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു.. ❤❤????
എന്തായാലും തുടക്കം അടിപൊളി ??
എന്താകുമെന്നു എനിക്ക് തന്നെ അറിയില്ല ചേട്ടാ… മ്മക്ക് നോക്കാം എവിടെയെങ്കിലും കൊണ്ട് ചെന്ന് അടുപ്പിക്കാൻ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???
????❤
പുള്ളെ ?✨
പുള്ളെ… എന്തെല്ലാ…
അടിപൊളി ആയിട്ടുണ്ട് ❤
പെരുത്തിഷ്ടം അരുൺ??
❤
??
???