ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2561

വീണ്ടും മ്മള് ഒരു കുഞ്ഞു കഥയുമായി വന്നിരിക്കുകയാണ്.. പ്രണയമാണ് മെയിൻ തീം… മനസ്സ് അത് കടിഞ്ഞാൺ ഇല്ലാത്ത പട്ടമാണ്… ഇതിലെ കഥാപാത്രങ്ങൾ നന്മയുടെ നിറകുടങ്ങൾ അല്ല എന്ന മുൻധാരണയോടെ വായിക്കാൻ ശ്രമിക്കുക…എന്ന പിന്നെ ആരംഭിക്കാം…

ബെത്ലഹേമിലെ മഞ്ഞുകാലം 

      BETHLEHEMILE MANJUKALAM

                   Author : Manoos

 

 

 

ഹെലൻ ആശുപത്രിയിലാണെന്ന വിവരം അവളുടെ അമ്മച്ചി വിളിച്ചു പറയുമ്പോഴാണ് ജോയൽ അറിയുന്നത്… അവളെ ഇന്നലെ രാത്രി കൊണ്ട് വന്നതാണെന്ന് കേട്ടപ്പോൾ പെട്ടെന്ന് ജോയൽ അമ്മയോടൽപ്പം കയർത്തു.. എങ്കിലും പെട്ടെന്നവൻ സമനില വീണ്ടെടുത്തു കൊണ്ട് പൊന്തി വന്ന ദേഷ്യത്തെ അടക്കി..

പെട്ടെന്ന് തന്നെ ഓഫിസിൽ നിന്നും അവൻ ഇറങ്ങി.. കഷ്ടിച്ച് ഒരു മണിക്കൂർ യാത്രയുണ്ട് ആശുപത്രിയിലേക്ക്..
അവളെ കണ്ടിട്ടിപ്പോൾ ഏകദേശം ഒന്നര മാസം ആയിരിക്കുന്നു.. ജോലി ആവശ്യമായി നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന് ഒരു മാസത്തോളമാണ്.

അതിന് മുൻപുവരെ ആഴ്ചകളിൽ മോനെയും അവളെയും കാണാൻ അവളുടെ വീട്ടിലേക്ക് പോകുമായിരുന്നു..

ഫോൺ വിളികളൊക്കെ വിരളമാണ്.. ആഗ്രഹമില്ലാഞ്ഞിട്ടല്ല അവളെ സ്വസ്ഥമായി ഇരിക്കട്ടെ എന്ന് കരുതിയാണ്.. എങ്കിലും ഇടയ്ക് വിളിക്കും ജോയൽ അങ്ങോട്ട്.. അവൾ അപൂർവ്വമായേ തിരിച്ചു വിളിക്കാറുള്ളൂ..

എന്താണ് ജീവിതത്തിൽ സംഭവിക്കുന്നതെന്നോ ഇനി സംഭവിക്കാൻ പോകുന്നതെന്നോ വ്യക്തമായി അറിയാൻ കഴിയുന്നില്ല.. ഒഴുക്കിന് അനുസരിച്ച് നീന്തുകയാണ് അവർ..

ആറു മാസങ്ങൾക്ക് മുൻപ് വരെ ഇങ്ങനെ ആയിരുന്നില്ല അവരുടെ ജീവിതമെന്ന് വണ്ടി ഓടിക്കുന്നതിനിടയിൽ ജോയൽ ആലോചിച്ചു.. സന്തോഷം മാത്രം നിറഞ്ഞ ദിനങ്ങൾ.. എല്ലാം പരസ്പരം തുറന്ന് പറഞ്ഞും മനസ്സിലാക്കിയുമുള്ള ജീവിതം…
അവളും മോനും അമ്മച്ചിമാരും മാത്രമുള്ളൊരു കൊച്ചു സ്വർഗ്ഗം..

പക്ഷെ പിന്നീട്… ഓർമ്മകൾ ശരവേഗത്തിൽ പിന്നിലേക്ക് പായാൻ തുടങ്ങി.. പിറകിൽ നിന്നുള്ള വണ്ടികളുടെ സൈറൻ ആണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്..

എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തുവാൻ അവൻ കാറിന്റെ വേഗത കൂട്ടി…

×××××××××××××××××××××××××××××××××××××

കറങ്ങുന്ന ഫാനിന്റെ ശബ്ദമാണ് മയക്കത്തിൽ നിന്നും ഉണർന്ന ഹെലന്റെ കാതുകളിൽ പതിച്ചത്.. തലവേദന കുറഞ്ഞിട്ടുണ്ട്.. എങ്കിലും താൻ ഹോസ്പിറ്റലിൽ ആണെന്ന ബോധം അവൾക്ക് ഉണ്ടാകുവാൻ പിന്നെയും നിമിഷങ്ങൾ വേണ്ടി വന്നു..

മെല്ലെ കണ്പോളകൾ തുറന്നപ്പോൾ ഉത്തരത്തിൽ കറങ്ങുന്ന ചുവന്ന ഫാനാണ് ശ്രദ്ധയിൽ പെട്ടത്.. ഇടത് വശത്തേക്ക് തല ചരിച്ചപ്പോൾ ചെറിയ ടേബിളും ഫ്‌ളാസ്കുമൊക്കെ കണ്ടു..

അപ്പോഴാണ് തന്റെ വലത് കൈയിൽ അനുഭവപ്പെടുന്ന ചൂടിനെ കുറിച്ച് അവൾ ബോധവതിയാകുന്നത്…അവൾ മെല്ലെ മിഴികൾ അങ്ങോട്ടേക്ക് തിരിച്ചു..

തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന രണ്ട് മിഴികൾ.. വര്ഷങ്ങൾക്കിപ്പുറവും ആ തീവ്രത ആ മിഴികളിലൂടെ അവൾക്ക് അനുഭവപ്പെടുന്നു.. തന്റെ കൈ ആ ഇരു കൈകളിലും സുരക്ഷിതമായി സംരക്ഷിച്ചിരിക്കുന്നു…

താൻ ഒരുപാട് ആഗ്രഹിച്ചിരുന്ന സുരക്ഷിതത്വം..അവളും നിമിഷങ്ങളോളം ആ മിഴികളിലേക്ക് അടിപതറാതെ നോക്കി..

ഇരുവരും കണ്ണുകളിലൂടെ മനസ്സ് വായിച്ചു കൊണ്ടിരുന്നു..

നിദ്ര നൽകിയ സ്വപ്നമോ അതോ ജീവിതത്തിലെ മിഥ്യയോ.. അവൾ സ്വയം ഉത്തരം തേടി..

അവൾ ആ മുഖത്തേക്ക് നിഷ്കളങ്കമായി നോക്കി.. മോഹത്തോടെ മണിക്കൂറുകളോളം നോക്കിയിരുന്ന. മുഖം..

മുടികൾ കാറ്റിന്റെ വേഗതയിൽ പാറി കളിക്കുന്നുണ്ട്.. കണ്ണുകൾക്ക് അതേ കാന്തികത…കവിളുകൾക്ക് പഴയ തുടിപ്പ് നഷ്ടമായി..വെട്ടിയൊതുക്കാത്ത താടി..എപ്പോഴും പുഞ്ചിരി വിടർന്ന മുഖം ഇന്ന് ദുഃഖത്തിന്റെ കാർമേഘം മൂടിയിരിക്കുന്നു…

ആ നിറഞ്ഞ കണ്ണുകളും മുഖത്തെ ദൈന്യതയും മനസ്സിനെ കുത്തി നോവിക്കുന്നു.. സഹിക്കാൻ കഴിയുന്നില്ല..

“ഇച്ഛായ..”

ഇടർച്ചയോടെ അവൾ വിളിച്ചു..

42 Comments

  1. പ്രമുഖ

    ഇനി പുതിയ കഥകൾ വരുമോ ?

    1. ഒരെണ്ണം എഴുത്തിലാണ്… ഈ ഹാപ്പി മൂഡ് ഈ ആഴ്ച്ച കൂടി നിന്നാൽ നമുക്ക് സെറ്റ് ആക്കി വയ്ക്കാം????…

      1. അല്ല
        അന്ന് ഒരെണ്ണ
        Upcoming ൽ കണ്ടായിരുന്നു
        പിന്നെ അത് റിമൂവ് ആക്കി .

        ലേറ്റ് ആകുന്നത് കുഴപ്പമില്ല
        കഥ വരുമല്ലോ
        ❤️

        1. ഒരു ചെറിയ സാധനം നാളെ പിടയ്ക്കും…റിമൂവ് ആക്കിയതും വരും…രണ്ടു മൂന്നെണ്ണം ഇങ്ങനെ കിടന്ന് കളിക്കുവാ ഡയറിയിൽ???…

  2. Joel ne villan aakan illa parupadi aanalloo

    1. ഇതിൽ എല്ലാരും വില്ലന്മാരും വില്ലത്തികളുമാണ് എന്റെ luka കുട്ടാ???..സ്‌നേഹം പുള്ളെ??

  3. Full വള്ളി analo കൊള്ളാം പുതിയ phone വാങ്ങി എഴുത്ത് തുടങ്ങിയോ കഥകള്‍ ഒക്കെ ഇട്ട് കാണുന്നു

    1. വള്ളിയോക്കെ മ്മക്ക് അഴിക്കാം… ആ എഴുതി തുടങ്ങി.. സ്നേഹം ലുട്ടു??

  4. എല്ലാത്തിന്റെയും കേന്ദ്രം ഹെലൻ ആണെന്ന് മനസിലാക്കുന്നു ജോയിയെ അവൾ ചതിച്ചോ….അതോ അൽവിനെയോ ….ജോയിയെ ആവാൻ ആണ് സാധ്യത…. അവളുടെ പെരുമാറ്റം ഒക്കെ….. ഹോ…. ഇതുപോലെ കഥ വായിച്ചാൽ പിന്നേ മനസിന് പോവൂല….. ആകെ ഒരു ബുദ്ധിമുട്ട് ആണ്….. ചതി…എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്….

    ബാക്കി വേഗം താ… ആ ടെൻഷൻ ഒന്ന് പോയി കിട്ടു…..

    സ്നേഹത്തോടെ സിദ്ധു ❤

    1. കുറച്ചും കൂടെ യാഥാസ്ഥിതികമായ ചിന്തയിലൂടെ ഉരുത്തിരിഞ്ഞ കഥയാണ് അങ്ങനെയാകുമ്പോൾ അതിന്റെതായ പച്ചയായ സ്വഭാവം കാണും.. ബാക്കി വരും ഭാഗങ്ങളിൽ അറിയാം സിദ്ധുവേ???

  5. മനൂസ്,
    എന്താ പറയുക, നിന്റെ എഴുത്തിന്റെ ശൈലിയും, പുതുമകൾ കൊണ്ടു വരാൻ ശ്രമിക്കുന്ന പ്രമേയവും കഥയ്ക്ക് നല്ലൊരു മുതൽക്കൂട്ടാണ്,
    പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും തീക്ഷണത വരും ഭാഗങ്ങളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു,
    അധികം വൈകാതെ തുടർഭാഗം കാണുമെന്നു കരുതുന്നു…
    സ്നേഹപൂർവ്വം…

    1. അന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലൊന്നു നോക്കി ഇരിക്കുവായിരുന്നു… പ്രമേയം പുതുമായുള്ളതാക്കാൻ ഇനിയും ശ്രമം തുടരും.. കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം കരളേ???

  6. അടിപൊളി തുടക്കം

    1. പെരുത്തിഷ്ടം പുള്ളെ???

  7. Something new and interesting ?
    Waiting for the 2nd part

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സന്തോഷ്???

  8. അടിപൊളി ???

    1. ജ്ജ് വന്നോടാ പുള്ളെ… ഇഷ്ടം മുത്തേ??

  9. മനോഹരം… നല്ല ശൈലിയാണ്..കുറേ സസ്പെൻസ് പ്രതീക്ഷിക്കാമെന്നു തോന്നുന്നു… അടുത്ത ഭാഗത്തിന് വെയിറ്റിങ്…❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം… ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം സസ്പെൻസ് ഉണ്ടാവും..??

  10. ?MR_Aᴢʀᴀᴇʟ?

    ???

    1. ???

  11. Bro,
    thudakkam manoharam.
    waiting for next part.

    1. ഇനിയുള്ള ഭാഗളും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഭായ്.. നമുക്ക് സെറ്റ് ആക്കാം… കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം???

  12. വിശ്വനാഥ്

    തുടരണം ????????????????????????????????????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????

      1. ???

    2. തീർച്ചയായും ഇത് പൂർത്തിയാക്കും സഹോ… സ്നേഹം പുള്ളെ???

  13. ഇത്തിരി പൂവ്‌

    ഒറ്റ അപേക്ഷയെ ഉള്ളു പൂർത്തിയാക്കണം ????????♥️?♥️♥️♥️♥️♥️?

    1. പൂവേ അന്റെ അഭ്യർത്ഥന മ്മള് ഇടം വലം നോക്കാതെ അനുസരിച്ചിരിക്കും.. എന്നോടാ കളി… സ്നേഹം പുള്ളെ???

  14. ആദിത്യൻ

    അടിപൊളി… നല്ല ആകാംക്ഷ തോന്നുന്നുണ്ട് വായിക്കുമ്പോൾ. ബാക്കിക് വെയിറ്റിങ്ങ് ..

    1. ഇതേ ആകാംഷ ഇനിയും നിലനിർത്താൻ ശ്രമിക്കാം.. കൂടെയുണ്ടാകുമല്ലോ… ഇഷ്ടം?

  15. പ്രണയമാണോ.. പ്രതികാരം ആണോ.. കഥ.?. തുടർന്ന് ഉള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു.. ❤❤????

    എന്തായാലും തുടക്കം അടിപൊളി ??

    1. എന്താകുമെന്നു എനിക്ക് തന്നെ അറിയില്ല ചേട്ടാ… മ്മക്ക് നോക്കാം എവിടെയെങ്കിലും കൊണ്ട് ചെന്ന് അടുപ്പിക്കാൻ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  16. പുള്ളെ ?✨

    1. പുള്ളെ… എന്തെല്ലാ…

  17. അടിപൊളി ആയിട്ടുണ്ട് ❤

    1. പെരുത്തിഷ്ടം അരുൺ??

    1. ???

Comments are closed.