പ്രണയകാലം [RESHMA JIBIN] 88

അമ്മുവിന് ആ മുഖം നോക്കി മതിയാകുന്നുണ്ടായിരുന്നില്ല.. അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കൊണ്ട് നിന്നു.. അവളുടെ സ്കൂളിലെ യൂണിഫോമാണ് അവന്റെ വേഷം.. അത് കണ്ടതോടെ അവനും ആ സ്കൂളിൽ പഠിക്കുന്നതാണെന്നുള്ള അറിവ് അമ്മുവിൽ ചെറിയൊരു ചിരി വിരിയിച്ചു.. സ്കൂൾ തുറന്ന ദിവസം തന്നെ യൂണിഫോമിൽ വന്നതിനാൽ അവൻ സീനിയർ ആണെന്ന് വ്യക്തം..

അവനെ തന്നെ ഇടയ്ക്ക് നോക്കി നിന്നതു കൊണ്ട് സ്കൂൾ എത്തിയതൊന്നും അവൾ അറിഞ്ഞില്ല.. പ്രവി കയ്യിൽ പിടിച്ച് കുലുക്കി സ്കൂൾ എത്തിയെന്ന് പറഞ്ഞപ്പോഴാണ് അവൾ തന്റെ സ്വപ്ന ലോകത്ത് നിന്നും ഉണർന്നത്.. തിരിഞ്ഞു പുറകിലേക്ക് നോക്കിയപ്പോൾ അവൻ സീറ്റിൽ നിന്നും എണീറ്റ് ബസിൽ നിന്ന് ഇറങ്ങാനായി നിൽക്കുന്നതാണ് കണ്ടത്..

” ആ ബാക്കിൽ നിൽക്കുന്ന പെൺകുട്ടികളൊക്കെ വേഗം ബാക്ക് ഡോറിലൂടെ ഇറങ്ങ്. “

ബസിലെ കിളി ചേട്ടൻ ബസ്സിൽ തട്ടി ഉറക്കെ പറഞ്ഞതും പ്രവി അമ്മുവിനെ വലിച്ച് ബാക്ക് ഡോറിനടുത്തേക്ക് നീങ്ങി.. അമ്മു എത്തിച്ചു നോക്കിയപ്പോൾ അവൻ തിരക്കൊഴിയാൻ കാത്ത് നിൽക്കുന്നത് പോലെ നീങ്ങി നിൽക്കുകയാണ്.. അവസാനമായി ഇറങ്ങാനുള്ളത് പ്രവിയും അവനും അമ്മുവും മാത്രമാണ്.. പ്രവി ഇറങ്ങിയതിന് തൊട്ടു പുറകിലായി അവനും ഇറങ്ങി.. കിളി ചേട്ടന്റെ ഉറക്കെയുള്ള ഒച്ചയും അവനെ ആദ്യമായി കണ്ട ഹാങ് ഓവറിൽ നിന്നിരുന്ന അമ്മു ഇറങ്ങിയതും ബസിന്റെ പടിയിൽ കാലിടറി വീണത് അവന്റെ ദേഹത്തേക്കും.. മറുപടിയായി അവനിൽ നിന്നും കത്തുന്നൊരു നോട്ടവും ഒരലർച്ചയും ആയിരുന്നു

” മത്തങ്ങ പോലത്തെ ഇത്രയും വലിയ കണ്ണും വച്ച് എവിടെ നോക്കിയാ നടക്കണേ.. മനുഷ്യനെ കൂടി തട്ടി വീഴ്ത്താനായിട്ട് “

അവന്റെ  ദേഷ്യത്തോടെ ഉച്ചത്തിലുള്ള വഴക്ക് കേട്ടതും അമ്മുവാകെ വിളറി വെളുത്തു.. അവന്റെ ശബ്ദം കേട്ടതും ചുറ്റും ഉള്ള കുട്ടികൾ എല്ലാം അമ്മുവിനെ നോക്കാൻ തുടങ്ങി.. ആദ്യ ദിവസം തന്നെ വഴക്ക് കേട്ടാണലോ തുടക്കം.. അതും ഒറ്റ നോട്ടത്തിൽ ഇഷ്ടം തോന്നിയാളുടെ പക്കൽ നിന്നും.. അമ്മുവിന് ഒരുപോലെ നാണക്കേടും വിഷമവും തോന്നി.. നിറഞ്ഞ് തുടങ്ങിയ കണ്ണുകൾ മറയ്ക്കാൻ ശ്രമിച്ചു കൊണ്ടവൾ തലതാഴ്ത്തി

“സോ.. സോറി.. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ കാലിടറി ” വിങ്ങി പുറത്തേക്ക് വന്ന് കൊണ്ടിരുന്ന  സങ്കടം കടിച്ചമർത്തി അമ്മു അത്രയും പറഞ്ഞൊപ്പിച്ചു..

9 Comments

  1. Nalla start…. keep going ✌️

  2. തുടരും എന്നല്ല തുടരണം

  3. നല്ല തുടക്കം.തുടരുക

  4. Kollam reshma… Thudaruka

  5. രേഷ്മ,
    തുടക്കം അതി ഗംഭീരം, ഒരു നിമിഷം കലാലയ കാലഘട്ടത്തിലൂടെ, ബസ് യാത്രയിലൂടെ ഒക്കെ വായനക്കാരനെ സഞ്ചരിപ്പിച്ചു,
    എഴുത്തിന്റെ ശൈലി, നല്ല ഒഴുക്കുള്ള യാത്ര എല്ലാം കൂടി കലർന്ന് മനസ്സിന് തൃപ്തി തരുന്ന എഴുത്ത്, അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

    സ്നേഹപൂർവ്വം…

    1. സെക്കന്റ്

    1. തുടക്കം നന്നായിട്ടുണ്ട്♥️♥️
      അടുത്ത ഭാഗവുമായി വേഗം വരുക..

Comments are closed.