പ്രവിയുടെ കത്തി വെപ്പിനിടയിൽ പുറകിലിരുന്ന് തന്നെ ആരോ ശ്രദ്ധിക്കുന്നത് പോലെ തോന്നിയത് കൊണ്ടാണ് ധ്വനി തിരിഞ്ഞു നോക്കിയത്.. കലപില കൂട്ടി വർത്തമാനം പറയുന്ന ആൺകുട്ടികളെയല്ലാതെ തന്നെ ശ്രദ്ധിക്കുന്ന കണ്ണുകളുടെ ഉടമയെ അവൾക്ക് കണ്ടെത്താനായില്ല.. തോന്നിയതാകുമെന്ന് കരുതി പ്രവിയുടെ സംസാരത്തിലേക്ക് ശ്രദ്ധ തിരിച്ചു.. പക്ഷേ കുറച്ചു സമയത്തിനുശേഷവും പിന്നെയും ആരോ ശ്രദ്ധിക്കുന്നത് പോലൊരു ഫീൽ..
പെട്ടെന്ന് തിരിഞ്ഞ് നോക്കിയ അമ്മുവിന്റെ കണ്ണുകൾ തേടിയ ആളെ കണ്ട് കിട്ടിയില്ലെങ്കിലും, അവൾ നിൽക്കുന്നതിന് രണ്ട് മൂന്ന് സീറ്റുകൾക്ക് അപ്പുറം സൈഡ് സീറ്റിൽ പുറത്തേ കാഴ്ച്ചകളിലേക്ക് കണ്ണുംനട്ട് ഇരുന്നിരുന്ന ഒരു ചേട്ടനിൽ ഉടക്കി നിന്നു.. ആ മുഖം കണ്ട മാത്രയിൽ തന്റെ ഉള്ളിലൂടെ കുളിരോട് കൂടിയൊരു മിന്നൽ പാഞ്ഞ് പോയത് അവൾ അറിഞ്ഞു.. ശ്വാസം വിലങ്ങിയത് പോലെ… നെഞ്ചിലൊരു സുഖമുള്ള വേദന അനുഭവപ്പെട്ടുന്നത് അവളറിഞ്ഞു.. ഇത്രയും നാൾ അറിഞ്ഞിട്ടില്ലാതൊരു ഫീൽ..
അവൾ വർധിച്ച നെഞ്ചിടിപ്പോടെ പിടയ്ക്കുന്ന തന്റെ കണ്ണുകളെ ആ മുഖത്ത് നിന്നും പറിച്ചെടുത്ത് തിരിഞ്ഞു മുൻമ്പിലേക്ക് നിന്നു.. ക്ഷണനേരം കൊണ്ട് അമ്മുവിന്റെ കയ്യെല്ലാം വിയർത്ത് പിടിച്ചിരുന്നു കമ്പിയിൽ വിയർപ്പിന്റെ നനവ് പടർന്നിരുന്നു.. നോക്കണ്ടെന്ന് കരുതിയിട്ടും കണ്ണുകൾ ആ മുഖം തേടി പോകുന്നു.. ധ്വനി തന്റെ തല തിരിച്ചു പുറകിലേക്ക് നോക്കി..
തന്നിലേക്ക് വീഴുന്ന അമ്മുവിന്റെ നോട്ടം അറിയാതെ അവൻ പുറത്തേ കാഴ്ചകളിലേക്ക് നോക്കി ഇരിക്കുകയാണ്.. ശാന്തമായ കണ്ണുകൾ.. പക്ഷേ അതിനൊരു കാന്ത ശക്തിയുള്ളത് പോലെ.. താനും യുവത്വത്തിന്റെ പടി വാതിൽക്കലേക്ക് കാലെടുത്ത് വച്ചു എന്ന് വിളിച്ചോതി കൊണ്ട് തെളിഞ്ഞു കാണുന്ന പൊടി മീശ.. കാറ്റടിച്ച് നെറ്റിയിലേക്ക് വീഴുന്ന മുടി ഒതുക്കി വെയ്ക്കുന്ന ആ മുഖത്തെ സ്ഥായി ഭാവം ഗൗരവമാണ്..
Nalla start…. keep going ✌️
തുടരും എന്നല്ല തുടരണം
നല്ല തുടക്കം.തുടരുക
Kollam reshma… Thudaruka
രേഷ്മ,
തുടക്കം അതി ഗംഭീരം, ഒരു നിമിഷം കലാലയ കാലഘട്ടത്തിലൂടെ, ബസ് യാത്രയിലൂടെ ഒക്കെ വായനക്കാരനെ സഞ്ചരിപ്പിച്ചു,
എഴുത്തിന്റെ ശൈലി, നല്ല ഒഴുക്കുള്ള യാത്ര എല്ലാം കൂടി കലർന്ന് മനസ്സിന് തൃപ്തി തരുന്ന എഴുത്ത്, അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…
സ്നേഹപൂർവ്വം…
?
സെക്കന്റ്
♥️♥️
തുടക്കം നന്നായിട്ടുണ്ട്♥️♥️
അടുത്ത ഭാഗവുമായി വേഗം വരുക..