അമ്മു ബസിന്റെ സീറ്റിൽ ഇരിക്കുന്നവരെയെല്ലാം നോക്കി അവരെല്ലാം തങ്ങളുടെ മടി നിറയെ ബാഗുകൾ വാങ്ങി വച്ച് ശ്വാസം മുട്ടി ഇരിക്കുകയാണ്.. അമ്മുവിന് അവരെ കണ്ട് പാവം തോന്നി.. തിക്കും തിരക്കും ആണെങ്കിലും സ്കൂളിലേക്കുള്ള ബസ് യാത്ര ഒരു അനുഭവം തന്നെയാണ്.. പരസ്പരമുള്ള കമ്മന്റടികളും കളിയാക്കലും മുതൽ ആ തിരക്കിനിടയിൽ തളിർത്തും പൂത്തും കരിഞ്ഞും പോകുന്ന പ്രണയങ്ങൾ വരെയുണ്ട്.. ഇടയ്ക്കിടെയുള്ള ഡ്രൈവറുടെ ഓരോ അൺഎക്സ്പെറ്റഡ് സഡൻ ബ്രേക്ക് കൂടിയാകുമ്പോൾ ബസ് മൊത്തം നിലവിളിയും പൊട്ടി ചിരിയും ഉയരും..
അമ്മു അതെല്ലാം നോക്കി നിൽക്കുകയാണ്.. പ്രവിനെ നോക്കിയപ്പോൾ അവൾ ഇടയ്ക്കിടെ ബ്രേക്കിടുന്ന ഡ്രൈവറെ പ്രാകി നിൽക്കുകയാണ്.. കൂട്ടത്തിൽ ഓരോ സഡൻ ബ്രേക്കിലും അവളുടെ ദേഹത്തേക്ക് വീണിരുന്ന ഒരു ചേട്ടനെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്.. അവളുടെ നോട്ടം കണ്ടിട്ട് ആ ചേട്ടൻ നിർത്താതെ സോറി പറയുകയാണ്.. അമ്മു നല്ല സേഫായ ഇടത്ത് നിന്നിരുന്നതിനാൽ അവൾക്ക് ആ അനുഭവങ്ങൾ ഉണ്ടായില്ല..
അവരുടെ സ്റ്റോപ്പിൽ നിന്ന് ഒന്ന് രണ്ടു സ്റ്റോപ്പ് കഴിഞ്ഞതും പോളി ടെക്നിക്കിലെ ചേട്ടന്മാരും ചേച്ചിമാരും ഇറങ്ങി പോയി.. ഇനി അവരുടെ സ്കൂളിലേക്കുള്ള കുട്ടികളും മറ്റ് കുറച്ചു യാത്രക്കാരും മാത്രമേ ഒള്ളൂ.. അതോടെ ബസ് പകുതി കാലിയായി.. എല്ലാവരും ആശ്വാസത്തോടെ ദീർഘശ്വാസം വിട്ടു.. അമ്മു സീറ്റിനടിയിൽ നിന്നും പ്രവിയുടെ പുറകിലേക്ക് കയറി നിന്നു.. ഇനിയും ഒരു അഞ്ച് സ്റ്റോപ്പോളം കാണും സ്കൂൾ എത്താൻ.. അമ്മു പുറത്തെ കാഴ്ച്ചയിലേക്ക് കണ്ണ് നട്ട് നിൽക്കുകയാണ്.. പുറത്ത് ചെറുതായി ചാറ്റൽമഴ പെയ്യുന്നുണ്ട്.. പ്രവി അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ട്.. കൂടുതലും സൂരജിനെ വഴക്ക് പറയുന്നതാണ്..
സൂരജ് ആരാണെന്ന് പറഞ്ഞില്ലല്ലോ.. നമ്മുടെ പ്രവിയുടെ സ്വന്തം അമ്മായിയുടെ രണ്ടാമത്തെ മകൻ.. ബന്ധം വച്ച് നോക്കുമ്പോൾ പ്രവിയുടെ മുറചെക്കൻ.. ഇതിപ്പോൾ ഒരു വർഷമായി പ്രവിയെ കാണുമ്പോൾ സൂരജിനൊരു പ്രണയ പ്രമേഹം.. പ്രവി ചുട്ടയ്ക്ക് അടുക്കില്ല.. അമ്മായിയുടെ മോൻ ആയത് കൊണ്ടാണ് അവനിപ്പോഴും ജീവനോടെ നടക്കുന്നത്.. അല്ലേൽ പ്രവി എന്നേ അവനെ അടിച്ച് ഒടിച്ച് പെട്ടിയിൽ ആക്കിയേനേ..
Nalla start…. keep going ✌️
തുടരും എന്നല്ല തുടരണം
നല്ല തുടക്കം.തുടരുക
Kollam reshma… Thudaruka
രേഷ്മ,
തുടക്കം അതി ഗംഭീരം, ഒരു നിമിഷം കലാലയ കാലഘട്ടത്തിലൂടെ, ബസ് യാത്രയിലൂടെ ഒക്കെ വായനക്കാരനെ സഞ്ചരിപ്പിച്ചു,
എഴുത്തിന്റെ ശൈലി, നല്ല ഒഴുക്കുള്ള യാത്ര എല്ലാം കൂടി കലർന്ന് മനസ്സിന് തൃപ്തി തരുന്ന എഴുത്ത്, അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…
സ്നേഹപൂർവ്വം…
?
സെക്കന്റ്
♥️♥️
തുടക്കം നന്നായിട്ടുണ്ട്♥️♥️
അടുത്ത ഭാഗവുമായി വേഗം വരുക..