” ദേ.. വഴിപാടൊക്കെ കടം വെച്ചാൽ ദോഷം കിട്ടൂട്ടാ പ്രവി “
” പിന്നെ എന്റെ അഞ്ച് രൂപ കിട്ടിയിട്ട് വേണം ഭഗവാനും കുടുംബത്തിനും അരി വാങ്ങി കഞ്ഞി വെയ്ക്കാൻ.. നീ അങ്ങ് നടക്ക് പെണ്ണേ “
പ്രവിയുടെ സംസാരം കേട്ട് അമ്മു ഉറക്കെ ചിരിച്ച് ഇരുവരും അമ്പലത്തിന്റെ പുറത്ത് നിന്ന് പ്രാർത്ഥിച്ചു.. അച്ഛൻ നൽകിയ ബസ് പൈസയിൽ നിന്നും ഒരു രൂപ പ്രവിക്കും ഒരു രൂപ അവളും വഴിപാട് ഇടാനെടുത്തു.. വഴിപാട് ഇട്ട് ഇന്നത്തെ ദിവസം മിന്നിച്ചേക്കണേ ഭഗവതിയേന്ന് പ്രാർത്ഥിച്ച് ഇറങ്ങി ചെരിപ്പ് ഇടുമ്പോഴാണ് ഭവാനി ഹോണടിച്ച് വരുന്നത് കണ്ടേ..
” അമ്മു ദേടീ ബസ് വന്നു “
പ്രവി തന്റെ വള്ളി ചെരുപ്പ് ഇടാൻ നിൽക്കാതെ അതും എടുത്ത് കയ്യിൽ പിടിച്ച് ബസ്സിനെ ലക്ഷ്യമാക്കി ഓടി.. അവൾക്ക് പിന്നാലെ അമ്മുവും.. ബസ്സിൽ നല്ല തിരക്കായതിനാൽ ബസ്സിൽ നിന്ന് ആളുകൾ ഇറങ്ങാനും കയറാനും കുറച്ചു സമയം ബസ് നിർത്തിയിടേണ്ടി വന്നു.. ആ നേരം കൊണ്ട് പ്രവി തന്റെ ചെരിപ്പിട്ടു.. അമ്മു ബസ്സിലേക്ക് നോക്കി നിന്നു..
സൂചി കുത്താൻ ഇടമില്ലാത്ത വിധം ബസ്സ് നിറയെ ആളുകൾ ഉണ്ട്.. മറ്റ് യാത്രക്കാരേകാളധികം സ്കൂൾ കുട്ടികളും പോളി ടെക്നിക് കോളേജിലെ കുട്ടികളുമാണ്.. എല്ലാം ഒരു കമ്പിൽ കോർത്തത് പോലെ കാറ്റ് കയറാൻ പോലും ഗ്യാപ്പിടാതെ നിൽക്കുകയാണ്.. ഇതിലെങ്ങനെ കയറി പറ്റുമെന്ന ആശങ്കയോടെ അമ്മു പ്രവിനെ നോക്കി.. പ്രവി അവസാനം ബസ്സിൽ നിന്ന് ഇറങ്ങിയ ചേച്ചിയെ തട്ടിയിട്ട് കൊണ്ട് ബസിലേക്ക് കയറി പറ്റാനുള്ള തത്രപ്പാടിലാണ്.. ഒരു കയ്യിൽ അമ്മുനേയും പിടിച്ച് വലിച്ച് കയറ്റി..
ഇരുവരും തിക്കി തിരക്കി ഒരു വിധത്തിൽ ബസിന്റെ അകത്തേക്ക് കയറി പറ്റി.. അവർക്ക് പിറകേ കയറിയവർ തള്ളുന്നതിന് അനുസരിച്ച് രണ്ടാളും പുറകിലേക്ക് പോയി കൊണ്ടിരുന്നു.. അവസാനം പ്രവി അമ്മുവിനെ ബസിലെ ഒരു സീറ്റിന്റെ വിടവിലേക്ക് കയറ്റി നിർത്തി ഇനി സ്കൂൾ എത്താതെ ഇവിടുന്ന് അനങ്ങി പോകരുത്തെന്ന് വാണിംഗ് തന്ന് അവളും അവിടെ നിലയുറപ്പിച്ചു..
Nalla start…. keep going ✌️
തുടരും എന്നല്ല തുടരണം
നല്ല തുടക്കം.തുടരുക
Kollam reshma… Thudaruka
രേഷ്മ,
തുടക്കം അതി ഗംഭീരം, ഒരു നിമിഷം കലാലയ കാലഘട്ടത്തിലൂടെ, ബസ് യാത്രയിലൂടെ ഒക്കെ വായനക്കാരനെ സഞ്ചരിപ്പിച്ചു,
എഴുത്തിന്റെ ശൈലി, നല്ല ഒഴുക്കുള്ള യാത്ര എല്ലാം കൂടി കലർന്ന് മനസ്സിന് തൃപ്തി തരുന്ന എഴുത്ത്, അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…
സ്നേഹപൂർവ്വം…
?
സെക്കന്റ്
♥️♥️
തുടക്കം നന്നായിട്ടുണ്ട്♥️♥️
അടുത്ത ഭാഗവുമായി വേഗം വരുക..