പ്രണയകാലം [RESHMA JIBIN] 88

” ഉവ്വാലോ..”

” എങ്കിൽ അവിടെ നിൽക്ക് അച്ഛൻ ഷർട്ടെടുത്ത് ഇടട്ടേ.. ബസ് സ്റ്റോപ്പ് വരെ അച്ഛൻ ആക്കാം “

” വേണ്ട അച്ഛാ.. പ്രവിയുണ്ട് കൂടെ.. ഞങ്ങൾ ഒരുമിച്ച് പോയിക്കോളാം “

ചെറുപ്പം മുതലുള്ള  ധ്വനിയുടെ കൂട്ടുകാരിയാണ്  പ്രവീണ.. എന്ന പ്രവി.. നഴ്സറി മുതൽ ഇരുവരും ഒരുമിച്ചായിരുന്നു.. ഇപ്പോൾ പ്ലസ്ടുവിനും ഒരുമിച്ച് ചേർന്നിരിക്കുന്നു…

അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് വേഗത്തിൽ നടന്നു.. വീടിൻറെ വഴിയിലെ ആദ്യത്തെ വളവ് തിരിഞ്ഞതും അവളെയും കാത്ത് പ്രവി അവളുടെ വീടിന് മുമ്പിൽ നിൽക്കുന്നുണ്ടായിരുന്നു.. പ്രവിയൊരു ലോങ്ങ് സ്കേർട്ടും ടോപ്പുമാണ് ഇട്ടിരിക്കുന്നത്.. അവളും സുന്ദരിയായി ഒരുങ്ങിയിരിക്കുന്നു..

” എന്റെ അമ്മു എത്ര നേരായീന്ന് അറിയോ ഞാൻ ഇവിടെ പോസ്റ്റായിട്ട് .. ആദ്യ ദിവസം തന്നെ വൈകി പോകണോ “

” വൈകിയോ.. ” അമ്മു കയ്യിലെ വാച്ചിലേക്ക് നോക്കി.. സമയം 8 മണി കഴിഞ്ഞു 5 മിനിറ്റ്..

” അയ്യോ.. 5 മിനിറ്റ് വൈകിലോ.. 8.20 അല്ലേ ബസ്സ്.. അമ്പലത്തിൽ ഒന്ന് കയറണമെന്ന് കരുതിയതാണ് അതിപ്പോ നടക്കുമെന്ന് തോന്നുന്നില്ല ”
അമ്മു പ്രവിയുടെ കയ്യിൽ വലിച്ച് ഓടുകയായിരുന്നു.. ഇടവഴിയിൽ നിന്ന് ഇറങ്ങി പാടം കയറിയാലാണ് ബസ്സ്റ്റോപ്പിലേക്ക് എത്തുക.. പാടത്തിന്റെ വരമ്പിലൂടെ വേഗത്തിൽ നടന്നതും പുറകിൽ നിന്ന്

” ശൂ…ശൂ.. “

” ആ.. പ്രവി നിന്റെ പാമ്പ് ആശാൻ വിളി തുടങ്ങിയല്ലോ ” അമ്മു കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

” ഇങ്ങേരെ  ഞാനിന്ന് കൊല്ലും.. ഒരു നൂറ് വട്ടം പറഞ്ഞിട്ടുണ്ട് ശല്യം ചെയ്യാൻ വന്ന് നിൽക്കരുതെന്ന് “

പ്രവി ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയതും സൈക്കിളിൽ ഇരുന്ന് നന്നായി ഇളിച്ച് കാട്ടുകയാണ് സൂരജ് ..

” പ്രവി മോളേ.. എന്നോട് മറുപടിയൊന്നും പറഞ്ഞില്ല.. എത്ര നാളായി ഞാനിങ്ങനെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് “

“മറുപടിയല്ലേ.. ഇപ്പോ തരാ.. “

പ്രവി താഴേ കിടന്ന മണ്ഡരി തേങ്ങ എടുത്ത് എറിയാനാഞ്ഞതും സൂരജ് സൈക്കിളുമെടുത്ത് പാഞ്ഞ് കഴിഞ്ഞിരുന്നു..

” എന്തിനാടി പ്രവി പാവം.. നിനക്കൊന്ന് കനിഞ്ഞൂടെ “

9 Comments

  1. Nalla start…. keep going ✌️

  2. തുടരും എന്നല്ല തുടരണം

  3. നല്ല തുടക്കം.തുടരുക

  4. Kollam reshma… Thudaruka

  5. രേഷ്മ,
    തുടക്കം അതി ഗംഭീരം, ഒരു നിമിഷം കലാലയ കാലഘട്ടത്തിലൂടെ, ബസ് യാത്രയിലൂടെ ഒക്കെ വായനക്കാരനെ സഞ്ചരിപ്പിച്ചു,
    എഴുത്തിന്റെ ശൈലി, നല്ല ഒഴുക്കുള്ള യാത്ര എല്ലാം കൂടി കലർന്ന് മനസ്സിന് തൃപ്തി തരുന്ന എഴുത്ത്, അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

    സ്നേഹപൂർവ്വം…

    1. സെക്കന്റ്

    1. തുടക്കം നന്നായിട്ടുണ്ട്♥️♥️
      അടുത്ത ഭാഗവുമായി വേഗം വരുക..

Comments are closed.