പ്രണയകാലം 2 [RESHMA JIBIN] 76

” സാർ പ്രിന്സിപ്പാള് ഈ പിരീഡ് ജൂനിയേഴ്സിനെ പരിചയപ്പെടാൻ അനുവദിച്ചു തന്നിരുന്നു “

അത് കേട്ടതോടെ ക്ലാസ്സിലെ കുട്ടികളെല്ലാം പരിഭ്രമത്തോടെ പരസ്പരം ചർച്ച തുടങ്ങിയിരുന്നു..

” ഓഹ്. അതെയോ.. അപ്പോൾ നിങ്ങൾ സീനിയേഴ്സ് നോക്കിയിരുന്ന ദിവസമായി അല്ലേ.. എങ്കിൽ നടക്കട്ടെ.. പിന്നെ പ്രശ്നം ഒന്നും ഉണ്ടാക്കരുത്.. ഏതേലും കുട്ടി കപ്ലെയിന്റ് പറഞ്ഞാൽ അറിയാലോ ” രാകേഷ് സാറൊരു ഓർമ്മപ്പെടുത്തലോടെ പറഞ്ഞു..

” ഏയ് ഇല്ല സാർ.. അതെല്ലാം അറിയാം “

” ഉം.. എങ്കിൽ നടക്കട്ടേ.. ” സാർ കയ്യിലെ ബുക്ക് മടക്കി ക്ലാസ് വിട്ട് പുറത്ത് പോയി..

ക്ലാസ്സിലെ കുട്ടികളെല്ലാം പരിഭ്രമത്തോടെ ശ്വാസം അടക്കിപ്പിടിച്ച് ഇരിക്കുകയാണ്.. അതേസമയം ക്ലാസ്സിലേക്ക് കയറിയ ലാലുവിന്റെ പിന്നാലെയായി സീനിയേഴ്സ് എല്ലാം അകത്തേക്ക് കയറി.. അമ്മു ആ കൂട്ടത്തിൽ ഹർഷിദിനെയാണ് നോക്കിയത് അവൻ ഉണ്ടായിരുന്നില്ല… സീനിയേഴ്സ് എല്ലാവരുടെയും മുഖത്ത് നിറഞ്ഞ ചിരി ഉണ്ടായിരുന്നത് കുട്ടികളിലെല്ലാം ആശ്വാസം ഉണ്ടാക്കിയെങ്കിലും അവരെന്ത് പണിയാ തരാൻ പോകുന്നേന്നുള്ള ടെൻഷനും ഉണ്ടായിരുന്നു..

” ആരും പേടിക്കേണ്ട കേട്ടോ.. ചെറിയൊരു പരിചയപ്പെടൽ മാത്രമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.. അതു കൊണ്ട് എല്ലാവരും കൂളായി ഇരിക്ക് ” ലാൽസൺ ഒരു ചിരിയോടെ പറഞ്ഞു…

അമ്മു പേടിയോടെ ജെസ്മിയുടെ കയ്യിൽ മുറുകെ പിടിച്ചു.. പ്രവിയും ഗ്രീഷുവും അന്തം വിട്ട് ഇരിപ്പുണ്ട്.. ബാക്കിയുള്ള കുട്ടികളുടേയും അവസ്ഥ മറിച്ചല്ല.. സീനിയേഴ്സിലെ ഒരു ചേച്ചി കയ്യിലൊരു ബൗളുമായി ക്ലാസ്റൂമിന് നടുവിലായി വന്ന് നിന്ന്

” ഈ ബൗളിനകത്ത് നിങ്ങൾ എല്ലാവരുടേയും പേരെഴുതി ഇട്ടിട്ടുണ്ട്.. ഇതിൽ നിന്ന് നറുക്കെടുക്കുന്ന പേപ്പറിലെ പേര് ആരുടെതാണോ.. ആ കുട്ടി ഞങ്ങൾ പറയുന്ന ഒരു കാര്യം ചെയ്യണം.. അത്രയൊള്ളൂ..”

കുട്ടികളെല്ലാം ആശങ്കയോടെ പിന്നെയും ചർച്ച തുടങ്ങി.. ചേച്ചി കയ്യിലെ ബൗൾ ഒന്ന് കുലുക്കി സീനിയറിലെ ഒരു പെൺകുട്ടിക്ക് നേരെ നീട്ടി.. ആ പെൺകുട്ടി അതിൽ നിന്നൊരു നറുക്കെടുത്ത് ഒരു ചിരിയോടെ അതിലെ പേര് ഉറക്കെ വായിച്ചു..

” ധ്വനി രവിചന്ദ്രൻ “

6 Comments

  1. തൊടക്കോം നന്നായിട്ടുണ്ട് ധ്വനി ആളൊരു പൂച്ച കുട്ടിയാണല്ലേ ന്നെ പോലെ സ്കൂൾ ലൈഫ് നല്ല രസോണ്ടാവും ഹർഷിദ് ഓളെ ഇഷ്ട്ടാണോ അതോ ദെഷ്യം കൊണ്ടാണോ വിളിച്ചേ സസ്പെൻസ് ഇട്ട് നിർത്തി ഇഷ്ടായി കഥ
    സ്നേഹത്തോടെ റിവാന ?

  2. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  3. ഇൗ ഭാഗവും ഇഷ്ടപ്പെട്ടു♥️
    ബസ്സിൽ വെച്ച് ഹർഷിദ് ഇല്ലാത്തപ്പോൾ കരുതി അവൻ വരില്ലായിരികും എന്ന് എന്നാലും അവസാനം അമ്മുവിന് ഒരു പണി കൊടുക്കാൻ അവൻ വന്നല്ലോ പാവം അമ്മു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?♥️

Comments are closed.