തിങ്ങി നിരങ്ങി ഒരു വിധത്തിൽ അമ്മുവും പ്രവിയും വണ്ടിയ്ക്കകത്ത് കയറി പറ്റി.. ഹർഷിദ് ഇല്ലെന്ന് ഉറപ്പ് വരുത്താൻ അമ്മു ആ തിരക്കിനിടയിലും ഏന്തി വലിഞ്ഞ് ചുറ്റും നോക്കി.. അവൾ പ്രതീക്ഷയോടെ നോക്കിയ മുഖം ആ തിരക്കിനിടയിൽ ഉണ്ടായിരുന്നില്ല.. അമ്മു തിരിഞ്ഞു നിന്ന് പ്രവിയോട് സംസാരിച്ചു നിന്നു.. കുറേയേറെ സമയത്തിന് ശേഷം കുട്ടികളുടെ തിരക്കും പൊട്ടിച്ചിരികളുമായി ഭവാനി അവരുടെ സ്കൂളിന്റെ മുമ്പിലെത്തി..
പ്രവിയ്ക്ക് പേനയും മറ്റും വാങ്ങിക്കേണ്ടതിനാൽ ഇരുവരും സ്കൂളിന് അടുത്തുള്ള സ്റ്റേഷനറി സ്റ്റോറി കയറിയാണ് ക്ലാസ്സിലേക്ക് പോയത്.. ഗ്രീഷ്മയും ജെസ്മിയും നേരത്തെ തന്നെ എത്തിയിരുന്നു..
” ഡി ജെസ്മി ഇന്ന് എപ്പോഴാ പരിപാടി പ്ലാൻ ചെയ്തിരിക്കുന്നേന്ന് വല്ലതും നിന്റെ ചേട്ടൻ പറഞ്ഞാ ” ജെസ്മിയെ കണ്ടതും പ്രവി ഓടി പോയി ചോദിച്ചത് അതാണ്
” അതൊന്നും അറിയില്ല മോളേ.. എന്തായാലും സംഭവം ഇന്ന് നടക്കും അതുറപ്പാ”
” ഈ കാര്യം കേട്ടപ്പോൾ തൊട്ട് എന്റെ ചങ്ക് ഇടിക്കുന്നതാ.. എന്താ സംഭവം എന്നറിയാതെ ഇനി ഇരിക്കപ്പെറുതി ഉണ്ടാകില്ല” ഗ്രീഷ്മ ടെൻഷനോടെ കൈകൾ കൂട്ടി തിരുമി..
പ്രവിയുടെ മുഖത്തൊഴിച്ച് ബാക്കി എല്ലാവരുടെയും മുഖത്തും പരിഭ്രമമം തെളിഞ്ഞിരുന്നു.. നാലും കൂടി ആശങ്കകൾ പങ്ക് വെയ്ക്കുന്നതിനിടയിലാണ് ഫസ്റ്റ് ബെൽ അടിച്ചത്.. അതിന് പിന്നാലെ പ്രേയറും തുടങ്ങി.. പ്രെയർ കഴിഞ്ഞ് അഞ്ച് മിനിറ്റ് കഴിഞ്ഞതും വന്ദന മിസ്സും വന്നു.. പിന്നീട് ഉച്ചവരെ ക്ലാസ്സായിരുന്നു.. ഉച്ചയായിട്ടും സീനിയേഴ്സ് വരാത്തതിൽ നാല് പേർക്കും ആശ്വാസം നൽകിയിരുന്നു…
ലഞ്ച് ബ്രേക്ക് കഴിഞ്ഞതും ആ പിരീഡിനായി വന്നത് അക്കൗണ്ടൻസി എടുക്കുന്ന രാകേഷ് സാറായിരുന്നു.. സാർ ക്ലാസ്സ് എടുക്കാൻ ഒരുങ്ങും മുന്പേ
” സാർ “
സാറിനോടൊപ്പം ക്ലാസ്സിലെ കുട്ടികളും ഒരുമിച്ച് ശബ്ദം കേട്ടിടത്തേക്ക് നോക്കി.. ലാലു ചേട്ടനായിരുന്നു.. ആളെ കണ്ടതും നാല് പേരുടേയും മുഖത്തൊരു ഞെട്ടൽ തെളിഞ്ഞു..
” എന്താ ലാൽസാ ” രാകേഷ് സാർ അവനെ സംശയത്തോടെ നോക്കി
തൊടക്കോം നന്നായിട്ടുണ്ട് ധ്വനി ആളൊരു പൂച്ച കുട്ടിയാണല്ലേ ന്നെ പോലെ സ്കൂൾ ലൈഫ് നല്ല രസോണ്ടാവും ഹർഷിദ് ഓളെ ഇഷ്ട്ടാണോ അതോ ദെഷ്യം കൊണ്ടാണോ വിളിച്ചേ സസ്പെൻസ് ഇട്ട് നിർത്തി ഇഷ്ടായി കഥ
സ്നേഹത്തോടെ റിവാന ?
❤
?❤️❤️❤️ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
ഇൗ ഭാഗവും ഇഷ്ടപ്പെട്ടു♥️
ബസ്സിൽ വെച്ച് ഹർഷിദ് ഇല്ലാത്തപ്പോൾ കരുതി അവൻ വരില്ലായിരികും എന്ന് എന്നാലും അവസാനം അമ്മുവിന് ഒരു പണി കൊടുക്കാൻ അവൻ വന്നല്ലോ പാവം അമ്മു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?♥️
♥️♥️
❣️