പ്രണയകാലം 2 [RESHMA JIBIN] 76

അമ്മയേയും അച്ഛനേയും ഒരുപോലെ ഇഷ്ടമാണെങ്കിലും അച്ഛനാണ് അവളുടെ ബെസ്റ്റ് ഫ്രണ്ട്.. എല്ലാ കാര്യങ്ങളും ഷെയർ ചെയ്യും.. ഇന്ന് പക്ഷേ രാവിലെ ബസിൽ നടന്ന കാര്യം മാത്രം അവൾ അച്ഛനോട് പറഞ്ഞില്ല.. അത് ഓർക്കുംതോറും അവൾക്ക് വല്ലാത്തൊരു നാണക്കേട് അനുഭവപ്പെട്ടിരുന്നു…

ക്ലാസ്സിൽ പോകാൻ നേരത്തെ എഴുന്നേൽക്കേണ്ടത് കൊണ്ട് അന്ന് അമ്മു നേരത്തെ ഭക്ഷണം കഴിച്ച് കിടന്നു.. അല്ലേൽ പായ കണ്ടാൽ ഉറക്കം കഴിഞ്ഞിരുന്ന അമ്മുവിന് അന്ന് നിദ്രാ ദേവി കനിയുന്നുണ്ടായിരുന്നില്ല..  കണ്ണടയ്ക്കുമ്പോൾ ഹർഷിദിന്റെ മുഖവും അവളെ പറഞ്ഞ വഴക്കുമാണ് ഓർമ്മയിലേക്ക് വരുന്നത്.. കൂടാതെ നാളെ എന്താകുമെന്ന പേടിയും.. ഓരോന്ന് ഓർത്ത് കിടന്ന് അമ്മു ഉറങ്ങിയപ്പോൾ ഒരുപാട് വൈകിയിരുന്നു..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അമ്മയുടെ വിളിക്കേട്ടാണ് പിറ്റെന്ന് അമ്മു എഴുന്നേറ്റത്ത്.. പിന്നീട് ശടപടേന്ന് കാര്യങ്ങൾ തീർത്തവൾ ഒരുങ്ങിയിറങ്ങി.. ആദ്യ ദിവസത്തെ പോലെ ഒരുങ്ങാനൊന്നും നിന്നില്ല.. സാധാ ഒരു കോട്ടോൺ ചുരിദാറിൽ ഒതുക്കി അന്നത്തെ ഒരുക്കം.. വീട്ടിൽ നിന്ന് ഇറങ്ങി നടന്ന് കുറച്ചങ്ങ് ചെന്നതും വഴിയിൽ അവളേയും കാത്ത് പ്രവി നിൽപ്പുണ്ടായിരുന്നു.. പിന്നീട് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ സീനിയേഴ്സ് എന്ത് സർപ്രൈസും കൊണ്ടാ ഇരിക്കുന്നുണ്ടാകാന്നുള്ള ചർച്ചയായിരുന്നു.. പ്രവിയുടെ സംസാരത്തിൽ നിന്നും അവൾ എന്തും നേരിടാനുള്ള ഒരുക്കത്തിലാണെന്ന് മനസ്സിലായി.. പൊതുവിൽ കുറച്ച് നാണം കുണുങ്ങിയും ഭയവുമുള്ള കൂട്ടത്തിലായ അമ്മുവിന് ഇത്തരം കാര്യങ്ങൾ ഭയമായിരുന്നു.. ഓരോന്ന് ഓർത്ത് കൂട്ടി പ്രവിയുടെ സംസാരവും കേട്ട് നടന്ന് ബസ് സ്റ്റോപ്പ് എത്തി..

കൃത്യസമയത്ത് തന്നെ ഭവാനി തന്റെ പള്ള നിറയെ ആളുകളെയും വിഴുങ്ങി വലിയൊരു ശബ്ദത്തോടെ അവർക്ക് മുന്പിൽ ബ്രേക്കിട്ട് നിന്നു.. വണ്ടി കണ്ടതും അമ്മുവിന്റെ കണ്ണുകൾ ആദ്യം പോയത് പുറകിലേ ആൺകുട്ടികളുടെ സീറ്റിലേക്ക് ആയിരുന്നു.. അവിടെയൊന്നും ഹർഷിദിനെ കാണാഞ്ഞത് അവൾക്ക് നല്ല ആശ്വാസം നൽകി.. എങ്കിലും ഉള്ളിൽ ചെറിയൊരു നിരാശ ഉണ്ടാകാതെ ഇരുന്നില്ലതാനും..

6 Comments

  1. തൊടക്കോം നന്നായിട്ടുണ്ട് ധ്വനി ആളൊരു പൂച്ച കുട്ടിയാണല്ലേ ന്നെ പോലെ സ്കൂൾ ലൈഫ് നല്ല രസോണ്ടാവും ഹർഷിദ് ഓളെ ഇഷ്ട്ടാണോ അതോ ദെഷ്യം കൊണ്ടാണോ വിളിച്ചേ സസ്പെൻസ് ഇട്ട് നിർത്തി ഇഷ്ടായി കഥ
    സ്നേഹത്തോടെ റിവാന ?

  2. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  3. ഇൗ ഭാഗവും ഇഷ്ടപ്പെട്ടു♥️
    ബസ്സിൽ വെച്ച് ഹർഷിദ് ഇല്ലാത്തപ്പോൾ കരുതി അവൻ വരില്ലായിരികും എന്ന് എന്നാലും അവസാനം അമ്മുവിന് ഒരു പണി കൊടുക്കാൻ അവൻ വന്നല്ലോ പാവം അമ്മു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?♥️

Comments are closed.