” ഏയ്.. ഇത് റാഗിംഗ് ഒന്നും അല്ലടി.. അതിവിടെ പാടില്ല.. ഇത് വെറും പരിചയപ്പെടൽ മാത്രമാണ് മറ്റൊന്നും ഉണ്ടാകില്ലെന്നാ ലാലു ചേട്ടൻ പറഞ്ഞേ”
അത് കേട്ടതോടെ മൂന്ന് പേർക്കും ഒരുപോലെ ചെറിയ ആശ്വാസമൊക്കെ തോന്നി.. പിന്നീടുള്ള രണ്ട് hour ഉം നാലവർ സംഘം ഫുൾ കത്തി വെപ്പായിരുന്നു.. ആ രണ്ട് മണിക്കൂർ രണ്ട് നിമിഷം പോലെ ഓടി പോയി.. കൃത്യം 12.30 യോടെ ബെല്ലടിച്ചു.. കൂടെ ഇന്ന് ഉച്ചവരെ ക്ലാസ് ഉണ്ടാകുകയൊള്ളുവെന്ന അനൗൺസ്മെന്റും.. നാലു പേരും ബാഗുമെടുത്ത് ക്ലാസ്സിന് പുറത്തേക്ക് നടന്നു.. ഹർഷിദിന്റെ ക്ലാസ്സിന് മുൻപിലെത്തിയതും അമ്മു അവിടേക്കൊന്ന് നോക്കി ഭാഗ്യം പുള്ളിക്കാരൻ അവിടെയില്ല.. വീട്ടിലേക്കുള്ള ബസിലും ആളെ കാണാത്തത് അമ്മുവിന് നല്ല ആശ്വാസം നൽകി..
വീടിന്റെ സ്റ്റോപ്പിൽ ബസിറങ്ങി രണ്ടാളും നാളെ സീനിയേഴ്സ് എന്ത് പണിയാ തരാൻ പോകുന്നെന്നുള്ള ചർച്ചയുമായി നടന്നു.. പാടം കയറി പ്രവിയുടെ വീട് എത്തിയതും നാളെ കാണാമെന്ന് പറഞ്ഞ് അവൾ പറഞ്ഞ് വീട്ടിലേക്ക് പോയി.. അമ്മു അവളുടെ വീട്ടിലേക്കും നടന്നു.. ഉച്ച സമയം ആയതിനാൽ അച്ഛനും അമ്മയും വന്നിട്ടുണ്ടാകില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.. വീടെത്തി ബാഗിൽ ഉണ്ടായിരുന്നു സ്പെയർ കീ എടുത്ത് വാതിൽ തുറന്ന് അകത്തു കയറി..
ബാഗ് ചെയറിലേക്ക് വച്ച് മുറിയിൽ പോയി ഒന്ന് മേലു കഴുകി ഇറങ്ങി.. നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ അവൾ അമ്മ രാവിലെ തന്ന് വിട്ട ഫുഡ് എടുത്ത് കഴിച്ചു.. പിന്നെ റിമോർട്ടും എടുത്ത് ടിവിയും ഓണാക്കി ഇരുന്നു.. ടിവി കണ്ടിരുന്ന് സോഫയിലിരുന്ന് എപ്പോഴോ അവൾ ഉറങ്ങി.. അമ്മ വന്ന് വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്.. അമ്മു വേഗം എണീറ്റു പോയി മുഖം കഴുകി ചായയിട്ട് അമ്മയ്ക്ക് കൊടുത്തു..
വൈകുന്നേരം കുളിച്ച് വിളക്ക് വച്ച് നാമം ചെല്ലുമ്പോഴാണ് അച്ഛൻ വന്നത്.. വേഗം നാമം ചൊല്ലി തീർത്ത് പിന്നെ ഇന്നത്തെ സ്കൂൾ വിശേഷങ്ങൾ പറഞ്ഞ് അച്ഛന്റെ അടുത്ത് തന്നെയായിരുന്നു അമ്മു..
തൊടക്കോം നന്നായിട്ടുണ്ട് ധ്വനി ആളൊരു പൂച്ച കുട്ടിയാണല്ലേ ന്നെ പോലെ സ്കൂൾ ലൈഫ് നല്ല രസോണ്ടാവും ഹർഷിദ് ഓളെ ഇഷ്ട്ടാണോ അതോ ദെഷ്യം കൊണ്ടാണോ വിളിച്ചേ സസ്പെൻസ് ഇട്ട് നിർത്തി ഇഷ്ടായി കഥ
സ്നേഹത്തോടെ റിവാന ?
❤
?❤️❤️❤️ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ??
ഇൗ ഭാഗവും ഇഷ്ടപ്പെട്ടു♥️
ബസ്സിൽ വെച്ച് ഹർഷിദ് ഇല്ലാത്തപ്പോൾ കരുതി അവൻ വരില്ലായിരികും എന്ന് എന്നാലും അവസാനം അമ്മുവിന് ഒരു പണി കൊടുക്കാൻ അവൻ വന്നല്ലോ പാവം അമ്മു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?♥️
♥️♥️
❣️