പ്രണയകാലം 2 [RESHMA JIBIN] 76

” ഇന്റർവെൽ ആണ്.. പുറത്തേ കടകളിലും മറ്റും പോകാൻ ആർക്കും അനുവാദമില്ല.. ഇനി വേണമെന്നുള്ളവർ സ്റ്റാഫ് റൂമിൽ വന്ന് സ്പെഷ്യൽ പെർമിഷൻ വാങ്ങിക്കണം..” ബെൽ അടിക്കുന്ന ശബ്ദം കേട്ട് മിസ്സ് റെജിസ്റ്റർ എടുത്ത് ക്ലാസ്സ് വിട്ട് ഇറങ്ങാൻ നേരം

“പിന്നെ ആരെങ്കിലും ഒരാൾ എല്ലാവരുടെയും പേരെഴുതി കൊണ്ട് തരണം.. ഇന്ന് ഉച്ച വരെ ക്ലാസ്സ് ഉണ്ടാകൊള്ളൂ.. ഇന്റർവെൽ കഴിഞ്ഞ് രണ്ട് hour ഫ്രീയാണ്.. ബഹളം വെയ്ക്കാതെ നല്ല കുട്ടികളായി ഇരുന്നോളൂ” നല്ലൊരു ചിരിയും തന്ന് മിസ്സ് പുറത്തേക്ക് പോയി…

ആൺകുട്ടികൾ ഓരോരുത്തരായി കൂട്ടുകൂടി പുറത്തേക്കിറങ്ങി.. പെൺകുട്ടികൾ പരസ്പരം പരിചയപ്പെട്ടു കൊണ്ട് അവിടെ തന്നെ കഴിച്ച് കൂട്ടി.. പ്രവിയും ഗ്രീഷ്മയും കൂടി ക്ലാസ്സിലാകെ ഓടി നടന്ന് പരിചയപ്പെടുന്നുണ്ട്.. അമ്മുവും ജെസ്മിയും അവരെ നോക്കി സീറ്റിൽ തന്നെയിരുന്നു..

” ജെസ്മി “

ആരുടെയോ നീട്ടിയുള്ള വിളി കേട്ടപ്പോഴാണ് അമ്മുവും ജെസ്മിയും കൂടി ക്ലാസ്സിന്റെ വാതിൽക്കലേക്ക് നോക്കിയത്..

” ലാലു ചേട്ടാ ” ജെസ്മി ചിരിയോടെ കൈവീശി കാണിച്ച് അമ്മുവിനേയും വലിച്ച് ആ ചേട്ടന്റെ അടുത്തേക്ക് പോയി..

” സ്കൂൾ എങ്ങനെയുണ്ട് ജെസു.. ഇഷ്ടമായോ”

” നല്ല സ്കൂളാണ് ലാലു ചേട്ടാ “

” ആരാ ക്ലാസ് മിസ്സ് “

” അത് ഇംഗ്ലീഷ് എടുക്കുന്ന വന്ദന മിസ്സ് “

” ആഹാ.. അപ്പോ പൊളിക്കൂലോ.. മിസ്സ് അഡാറ് കമ്പനിയാണ് “

വരാന്തയിൽ നിന്ന് സംസാരിക്കുന്ന അവരെ നോക്കി അമ്മു ക്ലാസ്സിന്റെ വാതിൽക്കൽ തന്നെ നിന്നൊള്ളൂ.. ഇടയ്ക്ക് ലാലു ചേട്ടൻ അവളെയൊന്ന് നോക്കി ചിരിച്ചു..

” ധ്വനി ഇതെന്റെ ചേട്ടനാട്ടോ.. വല്ല്യപ്പച്ചന്റെ മോൻ..ലാൽസൺ ” ജെസ്മി ആ ചേട്ടനെ അമ്മുവിന് പരിചയപ്പെടുത്തി.. അതിന് മറുപടിയായി അമ്മു തലകുലുക്കി നല്ലൊരു ചിരിയോടെ നിന്നു..

6 Comments

  1. തൊടക്കോം നന്നായിട്ടുണ്ട് ധ്വനി ആളൊരു പൂച്ച കുട്ടിയാണല്ലേ ന്നെ പോലെ സ്കൂൾ ലൈഫ് നല്ല രസോണ്ടാവും ഹർഷിദ് ഓളെ ഇഷ്ട്ടാണോ അതോ ദെഷ്യം കൊണ്ടാണോ വിളിച്ചേ സസ്പെൻസ് ഇട്ട് നിർത്തി ഇഷ്ടായി കഥ
    സ്നേഹത്തോടെ റിവാന ?

  2. തൃശ്ശൂർക്കാരൻ ?

    ?❤️❤️❤️ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

  3. ഇൗ ഭാഗവും ഇഷ്ടപ്പെട്ടു♥️
    ബസ്സിൽ വെച്ച് ഹർഷിദ് ഇല്ലാത്തപ്പോൾ കരുതി അവൻ വരില്ലായിരികും എന്ന് എന്നാലും അവസാനം അമ്മുവിന് ഒരു പണി കൊടുക്കാൻ അവൻ വന്നല്ലോ പാവം അമ്മു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?♥️

Comments are closed.