പ്രകൃതിയുടെ ആത്മഹത്യ [മഷി] 79

എന്നെ ഇല്ലാതാക്കാൻ പോകുമ്പോ പിന്നെ ഞാൻ എന്ത് ചെയ്യും ഞാൻ വരണ്ടേ

ഇലതാക്കുകയോ ഞാനോ? എങ്ങിനെ!

സ്വയം ഇല്ലാത്തവാൻ പോവുന്ന ആൾക്ക് ഇഞ് ഞാൻ പറഞ്ഞു തരാണോ

അതു കേട്ടതും അവൻ ഒന്നു ഞെട്ടി പിന്നെ പകപോടെ അടുത്തു കിടക്കുന്ന ഭാര്യയെയും മകളെയും നോക്കി.ഇല്ല അവർ ഒന്നും അറിയുന്നില്ല തെല്ലൊരു ആശ്വാസം തോന്നിയ അവൻ നേരെ നോക്കി അപ്പോഴും അവനൊന്നും മനസ്സിലായിരുന്നില്ല.

ഇത് നീ എങ്ങനെ അറിഞ്ഞു..ഞാൻ എങ്ങനെ നിന്നെ ഇല്ലാതാക്കാൻ നോക്കി

ഞാൻ പറഞ്ഞതു നീ മറന്നോ നീ ജീവിക്കുന്നത് എന്നിൽ ആണ് നീ എന്നിൽ ആണ് നീ ഞാൻ ആണ്. ആ നീ സ്വയം ഇലതാകുമ്പോ, എന്നെ ഇലതാകുമ്പോ ഞാൻ വരണ്ടേ

കേട്ടതെല്ലാം ഒരു ചെറു ഭയത്തോടെ അവൻ മനസ്സിൽ ഓർത്തു അപ്പോഴും അവനൊന്നും മനസിലായില്ല.

എന്തിനു നീ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ഇത്തവണ ചോദ്യം ചോതിച്ചത് പ്രകൃതി ആണ്

അതു….

എന്താ അറിയില്ലേ

അറിയാം

എന്നാൽ എതിനെന്നു പറയു..

തോറ്റു..ജീവിതത്തിൽ പാടെ തോറ്റു മുന്നോട്ടുള്ള വഴി അറിയില്ല എന്തു ചെയ്യണമെന്നു അറിയില്ല എവിടെ ജീവതം തുടങ്ങണം എന്നറിയില്ല, എവിടെ ജീവിതം അവസാനിച്ചു എന്നു പോലും അറിയില്ല വിഷമതോടെ അവൻ തല കുമ്പിട്ട് ഇരുന്നു .

ഇതൊന്നും തുടർന്ന് ജീവികാതിരികനുള്ള കാരണങ്ങൾ ആകുന്നില്ല.

കഴിഞ്ഞ കുറേ കാലമായി കാണുന്നത് ആളുകളുടെ അകൾച്ചയും പുച്ഛവും ആണ്,കേൾക്കുന്നത് കുത്തുവാകുകൾ ആണ്, എന്റെ ഭാര്യ കടം വാങ്ങിച്ച കാശ് ചോദിക്കാൻ വരുന്നവരോട് സ്വന്തം ഭർത്താവിനെ മാറ്റിനിർത്തി ഇവിടെ ഇല്ലെന്നു കള്ളം പറയുകയാണവൽ, ഭർത്താവിലെന്നു പറഞ്ഞാൽ ശരീരത്തിൽ ഒടുക്കുന്ന നോട്ടങ്ങളും പല അർഥങ്ങളും വെച്ച വികൃതമായ ചിരിയും അടക്കി പറച്ചിലുകളും ആണ് അവൾ കാണുന്നത് ഉളില്ലേ വിഷമങ്ങൾ പുറത്തു കാട്ടാതെ ആണ് അവൾ എന്നോടൊപ്പം കഴിയുന്നത് മകൻ ഉണ്ടാക്കിയ കടങ്ങൾ കൊണ്ടു തല ഉയർത്താൻ പറ്റാതെ ഒരു അച്ഛനും അമ്മയും മറ്റുള്ളവർക്ക് വിഷമങ്ങൾ മാത്രം നൽകാൻ എന്തിനാ ഇങ്ങനെ ജീവികുന്നേ അതിനു നല്ലതു മരിക്കുന്നതല്ലേ

നീ മരിച്ചു! എന്നിട്ടു നിന്റെ അച്ഛന്റെയും അമ്മയുടെയും തല ഉയർത്തി പിടിക്കാൻ പറ്റുമോ നിന്റെ ഭാര്യക്ക് നേരെ വന്ന ആ ചിരിയും നോട്ടവും മാറുമോ.

അറിയില്ല… ജീവിക്കാൻ ധൈര്യമില്ല.

ജീവിക്കാൻ ഇലാതത്തു മരിക്കാൻ എങ്ങനെ കിട്ടി

അറിയില്ല…

‘മനുഷ്യൻ എന്നും ഇങ്ങനെ ആണ് ‘ കയ്യിൽ ഉള്ളത് കാണാതെ, കയ്യിൽ കിട്ടാത്തത് തേടി പോവും.

എന്താ നിങ്ങൾ പറയുന്നത്

‘സത്യം’ ഇന്നും നടന്നു കൊണ്ടിരിക്കുന്ന സത്യം

ഈ ഭൂമിയിൽ ജീവിക്കാൻ എന്നെ നിങ്ങൾ ഉപയോഗപ്പെടുത്തിയിലെ ഓരോ നിമിഷവും മുന്നോട്ടു പോകാൻ നിങ്ങൾക്കു ആവശ്യമുള്ള രീതിയിൽ അവശ്യമുളതൊക്കെ എടുത്തില്ല

‘എന്നില്ലേ മണ്ണും, മരവും, മജ്ജയും, മാംസവും എടുത്തില്ല’

എന്താ ഇല്ലേ

അത്….

20 Comments

  1. എല്ലാവരോടും ❤️❤️

  2. ആഹാ കൊള്ളാലോ….???….നന്നായിട്ടുണ്ട്??…..

    ഞാൻ പിന്നെ പണ്ടേ ആത്മഹത്യക്ക് എതിരാണ്??….അതിപ്പോ എത്ര വലിയ കാരണം കൊണ്ടായാലും??……ഇത് ചെയ്യാൻ വേണ്ട പകുതി ധൈര്യം പോരെ ജീവിക്കാൻ??……

    ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ?…

    സ്നേഹത്തോടെ ?????

    1. അതേ ആ ഒരു നിമിഷം നമ്മൾ നമ്മളെ തന്നെ മുറുകെ പിടിക്കണം നമ്മളിൽ വിശ്വസിക്കണം ബാക്കി എല്ലാം സെരിയാകും
      അടുത്ത കഥയുമായു അതികം വൈകികാതെ വരാം ❤️❤️

  3. നന്നായിട്ടുണ്ടട്ടോ. ആത്മഹത്യ ഒന്നിനും ഒരു പ്രതിവിധി അല്ല. പക്ഷെ ഒട്ടും സഹിക്കാൻ വയ്യാതെ ആവുമ്പോ ചിലർ ചെയ്തു പോവും. എന്തായാലും അടുത്ത കഥയായി വരിക. സ്നേഹം❤️

    1. ആ സമയം തരണം ചെയ്യാൻ നമ്മൾക്ക് കഴിയണം അവിടെ അല്ലെ നമ്മുടെ വിജയം ഇല്ലെങ്കിൽ നമ്മിൽ നമ്മൾ തന്നെ തോറ്റു പോയില്ല…
      അടുത്ത ഒരു കഥ കുറച്ച കഴിയും ഇപോ exam nte പുറകെ ആണ് ??
      ❤️❤️

  4. Nannayittund. Wtg 4 ur nxt story…

    1. Thank you ❤️
      Will come with a new story

    2. Thank you ❤️
      Will come with a new story

  5. Valare nalla katha. Kathayiloode ulla upadhesham. Athum prethyekichu jeevitham maduthirikumbhol. Valare nanni

    1. ❤️❤️
      Ellam seri aakum bro, be happy ?

  6. കൊള്ളാം..???

  7. നന്നായിരിക്കുന്നു. ഞാൻ ഈ അനുഭവത്തിലൂടെ കടന്നു പോയതാണ്

    1. Bro ku undaya vishamangal enthanennu ariyilla, pakshe ellam ini nallathayi varatte, ini orikalum angane onnum chinthikaruth ❤️

  8. നന്നായിട്ടുണ്ട്. ??

    1. Thanks❤️❤️

  9. നല്ല കഥ… നല്ല പ്രമേയം… ?

    “ഒരു നിമിഷത്തെ വേദനയിൽ ആത്മഹത്യയെ കുറിച്ച ആരും ചിന്തിക്കരുത്” പക്ഷെ ആ ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞിരിക്കും ബ്രോ… അതാണ് പ്രശ്നവും…
    ആത്മഹത്യ ചെയ്യാൻ പോകുന്നവരുടെ ഉള്ളിൽ അതിന്റെ പ്രേരണാഘടകങ്ങൾ കെട്ടിക്കിടന്ന് അതിന്റെ ഏറ്റവും മൂർദ്ധന്യവസ്ഥയിലാണ് അവർ അതിന് വേണ്ടി ശ്രമിക്കുന്നത്… ആ ഒരു നിമിഷം ജീവിതത്തിൽ നിന്നൊരു ഒളിച്ചോട്ടം മാത്രമായിരിക്കും അവർ ആഗ്രഹിക്കുന്നത്.. അതിനെ ടോളറേറ്റ് ചെയ്യുക എന്നത് അത്രയേറെ ശ്രമകരമായ കാര്യവും..
    ആദ്യം ഒക്കെ ഞാനും ചോദിച്ചിരുന്നു “ഇതിന്റെ പത്തിലൊന്ന് ധൈര്യം മതിയല്ലോ ജീവിച്ചു കാണിക്കാൻ എന്ന്..” പക്ഷെ attempt നടത്തിയ ഒരു സുഹൃത്തിൽ നിന്ന് അനുഭവം കേട്ടപ്പോൾ ആ ചിന്ത മാറിപ്പോയി… എല്ലാം ചഞ്ചലമായ യാതൊരു പ്രവചനവും നടത്താൻ കഴിയാത്ത മനുഷ്യമനസുകളുടെ കാര്യം ആണ്..

    പിന്നെയുള്ളത് ഡിപ്രെഷൻ ആണ്.. മനുഷ്യ മനസിന്റെ ക്യാൻസർ എന്നാണ് അറിയപ്പെടുന്നത്… ആ സ്റ്റേജ് ഒക്കെ എത്തി കഴിഞ്ഞാൽ കൗൺസിലിംങും മരുന്നുകളും ഒന്നും ഇല്ലാതെ പുറത്തു കടക്കൽ അസാധ്യം പോലെയാണ്….
    ഡിപ്രഷനെ ഒക്കെ വളരെ നിസ്സാരവൽക്കരിച്ച് തമാശയെന്നോണം പറയുന്നവരെ കണ്ടിട്ടുണ്ട്… സത്യം പറഞ്ഞാൽ അതൊക്കെ കാണുമ്പോൾ ദേഷ്യവും വന്നിട്ടുണ്ട്… ഇതിന്റെയൊന്നും തീവ്രത മനസിലാക്കാതെ വെറുതെ പുലമ്പുന്നവർ….

    കഥയിലെ നായകൻ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന രംഗത്തിൽ നെഞ്ചിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു… ഈ ഭാര്യയും കുഞ്ഞും അയാളില്ലാതെ എങ്ങനെ ജീവിക്കുമെന്നോ ഇപ്പോൾ പോലും നോട്ടം കൊണ്ടും വാക്കുകൾ കൊണ്ടും അവളെ അപമാനിക്കാൻ ശ്രമിക്കുന്നവർ അവന്റെ എന്നെന്നേക്കുമുള്ള അഭാവത്തിൽ കടന്നു പിടിക്കാനും ബലമായി കീഴടക്കാനും ശ്രമിക്കില്ലേ എന്നും ഒന്നും അയാളുടെ ചിന്തകളിൽ എത്തുന്നില്ല.. ആത്മഹത്യ എന്ന ചിന്തയിൽ കുരുങ്ങി പോയ കുടുംബസ്നേഹമുള്ളയാൾ സ്വാർത്ഥനായി മാറിയിരിക്കുന്നു… ഇവിടെ പ്രകൃതി അയാളെ മാറ്റി ചിന്തിപ്പിക്കുന്നത് പോലെ ഈ കഥ വായനക്കാരെ ആരെയെങ്കിലും മാറ്റി ചിന്തിപ്പിക്കാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..

    എഴുത്ത് നല്ലവണ്ണം മെച്ചപ്പെട്ടിട്ടുണ്ട്…. എങ്കിലും അക്ഷരത്തെറ്റ് ശ്രദ്ധിക്കണം.. അത് പോലെ ഇൻവെർട്ടഡ് കോമ, ഫുൾസ്റ്റോപ്പ് എന്നിവയുടെ ഉപയോഗവും… ഇനിയും ഒരുപാട് എഴുതൂ..

    ആശംസകൾ.. സ്നേഹം ❤?

    1. ഇനിയുള്ള എഴുത്തുകൾ നന്നാക്കാൻ ഞാൻ ശ്രമിക്കാം അക്ഷര തെറ്റുകൾ ഇടക്ക് പിന്നെയും വരുന്നുണ്ട് ടൈപ്പിങ്ങിനു ഉപയോഗിക്കുന്ന ആപ്പ് ഒന്നു മാറ്റിനോക്കണം അഭിപ്രായത്തിനും നിർദ്ദേശത്തിനും ഒരുപാട് നന്ദി❤️

  10. നന്നായിട്ടുണ്ട്…. പിന്നെ അക്ഷരത്തെറ്റ് കുറയ്ക്കാൻശ്രമിക്കണം…. ?????

    1. അക്ഷരത്തെറ്റ് ശ്രദ്ധിക്കാം, അടുത്ത കഥകളിൽ ശ്രദ്ധയോടെ എഴുതാൻ ശ്രമിക്കാം❤️❤️

Comments are closed.