പെയ്തൊഴിഞ്ഞ മഴയിൽ 11

ഡ്രൈവർ അജി ആണ്, തല്ക്കാലം അവനെ സോപ്പിട്ട് ഒഴിവാക്കാം. ഒരു ഹാഫ് ബോട്ടിലിന്റെ ഉറപ്പിന്റെ പുറത്ത് ഞാൻ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു.

വീണ്ടും അവളെക്കാണാൻ, ദേവികയെ, എന്റെ ദേവൂട്ടിയെ.

അവളുടെ പെരുമാറ്റമൊക്കെ കണ്ടിട്ട് പെണ്ണ് വീട്ടുകാരുടെ അടുത്ത ബന്ധു ആവാനാണ് ചാൻസ്, അവിടെ ഉണ്ടായാൽ മതിയായിരുന്നു. ഈശ്വരന്മാരെ അവളെ കാണാൻ പറ്റിയാൽ ഞാൻ വേണ്ട പോലെ കണ്ടോളാം. മുൻപ് കാണാം എന്ന് പറഞ്ഞത് പോലെയല്ല, ശരിക്കും വന്ന് കാണാം. നിങ്ങൾ അനുഗ്രഹിച്ചാൽ അവളെയും കൂട്ടിവരാം.

പ്രതീക്ഷകൾ തെറ്റിയില്ല, ഉമ്മറത്ത് തന്നെ അവൾ ഉണ്ടായിരുന്നു. മണ്ഡപത്തിൽ വച്ച് കണ്ടപോലെ അല്ല, ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
നീ ഇങ്ങോട്ട് വരുമെന്ന് എനിക്കറിയാമായിരുന്നു എന്നൊരു ഭാവം ആ ചിരിയിൽ ഉണ്ടായിരുന്നോ?

ദൈവം തന്ന ചാൻസ് ആണ്, ഇത് പാഴാക്കാൻ പറ്റില്ല. അവളോട് സംസാരിക്കണം. അപ്പോഴാണ് അവൾ വീടിന്റെ ടെറസ്സിലേക്ക് പോകുന്നത് കണ്ടത്, മുകളിലേക്ക് ഓടിപ്പോയ ഏതോ വികൃതിക്കുട്ടിയെ പിടിക്കാൻ പോവാ. സമയം കളയാതെ ഞാനും പിന്നാലെ പോയി. മുകളിൽ കുറച്ച് പൊടിപ്പിള്ളേരും ഞങ്ങൾ രണ്ടാളും മാത്രം.
ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി, തൊണ്ടയിൽ ഒരു വരൾച്ച, നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.

‘ദേവിക…’

അവൾ ഒന്ന് നോക്കി

‘ഒന്നും തോന്നരുത് ട്ടോ, എനിക്ക് കുട്ടിയെ കണ്ടപ്പോൾ തന്നെ ഇഷ്ടായി. നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ?

‘എന്തിന്?’

‘നമുക്ക് ഫ്രണ്ട്സ് ആവാം, അല്ലെങ്കിൽ…’

‘അല്ലെങ്കിൽ?’

‘എനിക്ക് കല്യാണം കഴിക്കാനാണ് ആഗ്രഹം, പക്ഷെ അതിന് മുൻപ് എല്ലാം അറിഞ്ഞിരിക്കേണ്ടേ?’

‘കല്യാണം കഴിക്കാൻ ആണെങ്കിൽ വീട്ടിലേക്ക് വന്നാൽ മതി. ഇപ്പൊ വേണ്ട, ഞാൻ പഠിക്കുകയാണ് അത് കഴിഞ്ഞിട്ട് മതി’

2 Comments

  1. അത് കലക്കി

  2. Aa panni sreeharikittu nallathu pole kodukanam

Comments are closed.