ബാക്കിയുള്ള മത്സരങ്ങൾ എല്ലാം സൗഹൃദപരമായിരുന്നെങ്കിലും രാഷ്ട്രീയം മാത്രം കയ്യാങ്കളിയായി. ഒരു തവണ അവനെ തല്ലേണ്ടിവന്നിട്ടുണ്ട്. അതിൽ പിന്നെ രണ്ടാളും മിണ്ടാറില്ല, തമ്മിൽ നേരിട്ട് വന്നാൽ അടി ആകും എന്ന് കരുതി കൂട്ടുകാർ പരസ്പരം വഴിതിരിച്ച് വിടും.
ജിത്തു ആണെങ്കിൽ മൂന്നാമത്തെ രാഷ്ട്രീയപ്പാർട്ടിക്കാരനും, അവന് ഞങ്ങൾ രണ്ടാളും നല്ല കൂട്ടുകാരാണ്, ഞങ്ങൾക്ക് അവനും. കോളേജ് കഴിഞ്ഞും ആ ബന്ധം ഇന്നും അത്പോലെ നിലനിൽക്കുന്നു.
‘ആ പന്നി എന്ത് പറഞ്ഞു?’
‘അവന് ഇവളെ ഇഷ്ടായി എന്നും എങ്ങനെയെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കണം എന്നും’
‘ഡാ നീയെങ്ങാനും അവരെ കൂട്ടിമുട്ടിച്ചാൽ… അറിയാലോ?’
‘അവനല്ലേ എന്നോട് ആദ്യം പറഞ്ഞത്, അപ്പൊ ഞാൻ അവന്റെ കാര്യമല്ലേ നോക്കേണ്ടത്?’
‘അളിയാ പ്ലീസ്, എനിക്ക് ഒരുപാട് ഇഷ്ടായി ഡാ. നീ എന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടല്ലേ. പ്ലീസ്’
‘ഉം, എന്താ ഇപ്പൊ ചെയ്യാ…
ഒരു കാര്യം ചെയ്യ്, നിന്റെ കാര്യം നീ നോക്ക് അവന്റെ അവനും നോക്കട്ടെ, ഞാൻ ഈ കളിയിൽ നിന്ന് പിന്മാറുന്നു’
‘ഓക്കേ, അത്രേം മതി. പിന്നെ, നിന്റെ ഏടത്തിയമ്മയെ കയ്യിലെടുക്കാൻ എന്താ വഴി?’
‘കെട്ടിക്കഴിഞ്ഞ ഏട്ടൻ കയ്യിലെടുത്തിട്ടുണ്ടാകില്ല അപ്പോഴാ ഉണ്ണാൻ വന്ന നീ, ഒന്ന് പോടാപ്പാ. എനിക്ക് ഒരുപാട് പണിയുള്ളതാ. കുറച്ച് കഴിഞ്ഞാൽ നാലാം കുളിക്ക് പോകാനുള്ളതാ’
‘ങ്ങേ, അങ്ങോട്ടോ? അളിയാ, എന്നാ ഞാനും വരട്ടെ?’
‘എങ്ങോട്ട്? ഇത് ഞങ്ങൾ കുടുംബക്കാർ ആണ് പോവാ, നാട്ടുകാർക്ക് ഉള്ളതാണ് കല്യാണവും സദ്യയും’
‘ഡാ പ്ലീസ്’
‘ഏയ് അതൊന്നും നടക്കില്ല, വണ്ടി എല്ലാം ഫുൾ ആയി’
പക്ഷേ അങ്ങനെ പെട്ടന്ന് പിന്മാറാൻ പറ്റില്ലല്ലോ, ആവശ്യം എന്റേതായില്ലേ. അങ്ങോട്ട് പോവാൻ നിശ്ചയിച്ചിരുന്ന ഒരു കാറിന്റെ
അത് കലക്കി
Aa panni sreeharikittu nallathu pole kodukanam