പെയ്തൊഴിഞ്ഞ മഴയിൽ 11

ദേവൂന്റെ വീടിന് മുന്നിൽ ബൈക്ക് നിർത്തി, കാലുകൾ മുന്നോട്ട് നടക്കുമ്പോഴും മനസ്സ് പിന്നോട്ട് വലിക്കുകയായിരുന്നു. ദൂരെ നിന്ന് തന്നെ ഉമ്മറത്ത് നിൽക്കുന്ന ആ രൂപം തിരിച്ചറിഞ്ഞു.

‘ശ്രീഹരി അല്ലേ അത്?’

‘അതേ, ഏട്ടന് അറിയോ?’

*************************************

ജിത്തുവിന്റെ ഏട്ടന്റെ കല്യാണത്തിനാണ് അവളെ കണ്ടത്, കല്യാണപ്പെണ്ണിനെ മണ്ഡപത്തിലേക്ക് കൊണ്ടുവരുമ്പോൾ മുന്നിൽ താലം പിടിച്ച പെൺകുട്ടികളിൽ അവൾ മാത്രം മനസ്സിനെ കൊത്തിവലിച്ചു. കല്യാണമണ്ഡപം ആകെ മൊത്തം സുന്ദരികളായ പെൺകുട്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു, ചാകര എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടാണ് ഞങ്ങൾ എല്ലാവരും വായ്നോട്ടം തുടങ്ങിയത്, എന്റെ നോട്ടം കുടുങ്ങിയത് ആ ദാവണിക്കാരിയിലും. കൂടുതൽ ഓപ്ഷൻ ഉള്ളത് കൊണ്ട് ലേലം വിളിക്കാതെ തന്നെ അവളെ എനിക്ക് തന്നിട്ട് ഓരോരുത്തരും അവർക്ക് പറ്റിയ പെൺകുട്ടിയെ തപ്പാൻ തുടങ്ങി.

കൂട്ടുകാരെയൊക്കെ ഒഴിവാക്കി ഒറ്റയ്ക്കിരുന്ന് അവളെ ആസ്വദിക്കുന്നതിനിടയ്ക്കാണ് മറ്റൊരു സുന്ദരിയെ കണ്ടത്. വെളുത്ത ഫ്രോക്ക് അണിഞ്ഞ ഒരു സുന്ദരിക്കുട്ടി, അഞ്ചിലോ ആറിലോ ആയിരിക്കും പഠിക്കുന്നത്. കല്യാണക്കാറിൽ നിന്ന് പറിച്ചെടുത്ത റോസാപ്പൂ കാണിച്ച് അവളെ അടുത്തേക്ക് വിളിച്ചു. ആ റോസാപ്പൂ ഒരു കൈക്കൂലിയായി കൊടുത്തിട്ട് അവളോട് ആ ദാവണിക്കാരിയെപ്പറ്റി അന്വേഷിക്കാൻ പറഞ്ഞുവിട്ടു.

എന്തായാലും എന്റെ ബ്രോക്കർകുട്ടി പണി പറ്റിച്ചു, നേരിട്ട് അവളോട് തന്നെ ഞാൻ അന്വേഷിച്ച കാര്യം പറഞ്ഞു. അത് കേട്ട് അവൾ ഒന്ന് നോക്കി, എന്റെ സാറേ, ആ മണ്ഡപത്തിൽ ഞാനും അവളും മാത്രം ഉള്ളപോലെ തോന്നി. ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല.
അർഥം മനസിലാകാത്ത ഒരു നോട്ടം നോക്കിയിട്ട് അവൾ ഓരോരോ കാര്യങ്ങളിൽ മുഴുകി.
വീണ്ടും ഞാൻ അവളുടെ പിന്നാലെ നടന്നു, ഒന്ന് സംസാരിക്കണം എന്നുണ്ട്, പക്ഷെ പറ്റിയ അവസരം കിട്ടിയില്ല. ആകെ കിട്ടിയത് കാന്താരിക്കുട്ടി പറഞ്ഞ് തന്ന അവളുടെ പേര്, ദേവിക, ദേവൂ എന്ന് വിളിക്കും.
അവളുടെ മാത്രം ലോകത്തിൽ ആയത് കൊണ്ടാണോ എന്നറിയില്ല സമയം പെട്ടന്ന് പോയി. ഒടുവിൽ ഓരോരുത്തരായി

2 Comments

  1. അത് കലക്കി

  2. Aa panni sreeharikittu nallathu pole kodukanam

Comments are closed.