‘എന്നിട്ട്?’
‘രാത്രിയായപ്പോൾ അയാൾ പിന്നെയും വന്നു, എന്നോട് അറബിയിൽ എന്തൊക്കെയോ പറഞ്ഞു, എന്റെ പാസ്സ്പോർട്ടും ഫോട്ടോയും വാങ്ങിപ്പോയി. രണ്ട് ദിവസം കൂടി അത്പോലെ കടന്നുപോയി, രാത്രിയിൽ അയാൾ തരുന്ന ഭക്ഷണം മാത്രം കഴിക്കും , പകൽ മുഴുവൻ പട്ടിണി. മൂന്നാമത്തെ ദിവസം അയാളുടെ വണ്ടിയിൽ ചെറിയൊരു ടൗണിൽ പോയി. അവിടെ ആശുപത്രിയിൽ വച്ച് മെഡിക്കൽ ടെസ്റ്റ് എടുത്തു. ഫോൺ വിളിക്കണമെന്ന് ആംഗ്യഭാഷയിൽ അയാളെ കാണിച്ചു. അയാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചു. പത്ത് മിനുട്ട് സംസാരിച്ചപ്പോഴേക്കും അതിലെ പൈസ കഴിഞ്ഞു, അതിന് അയാൾ കുറേ ചീത്ത പറഞ്ഞു. നാട്ടിലേക്ക് വിളിക്കാൻ വേറെ വഴി ഉണ്ട്, അത് പിന്നെയാണ് എനിക്ക് മനസിലായത്.
വീണ്ടും ഞാൻ ആ ഒറ്റമുറി വീട്ടിൽ എത്തി. അവിടുത്തെ കാലാവസ്‌ഥ പറ്റാത്തത് കൊണ്ട് എനിക്ക് പനി വന്നു, ആദ്യം അയാൾ ഗുളിക വാങ്ങിക്കൊണ്ട് വന്നുതന്നു എങ്കിലും മാറ്റമില്ലാതെ ഒരാഴ്ച്ചയായി തുടർന്നത് കൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഒരു ഹിന്ദിക്കാരനെ കണ്ടു, അയാളാണ് പറഞ്ഞത്, എനിക്ക് ഇഖ്‌ആമാ കിട്ടിയിട്ടില്ല, അത് കിട്ടിയിട്ടേ ജോലിക്ക് കയറാൻ പറ്റൂ എന്ന്. അതിന് ചിലപ്പോൾ ഒന്നോ രണ്ടോ മാസം എടുത്തേക്കും. ഒരു സിം കാർഡ് എടുക്കാൻ അയാളോട് സഹായം ചോദിച്ചു. പക്ഷെ സിം എടുക്കാനും ഇഖാമയോ പാസ്സ്പോർട്ടോ വേണം, അത് രണ്ടും എന്റെ കയ്യിലില്ല’
‘അപ്പൊ രണ്ട് മാസം ആ വീട്ടിൽ കഴിഞ്ഞോ?’
‘ഒന്നരമാസം അവിടെയായിരുന്നു, ഇഖാമ കിട്ടിയപ്പോൾ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയി, വീണ്ടും മരുഭൂമിക്കുള്ളിൽ. അവിടെ ഒരു പച്ചക്കറി ഫാം ആയിരുന്നു. ബംഗാളികളും പാക്കിസ്ഥാനികളുമായി ഒരുപാട് പേരുണ്ട് അവിടെ. നൂറുക്കണക്കിന് ഏക്കറിൽ പരന്ന് കിടക്കുന്ന ഫാം. പിന്നീട് എന്റെ ജീവിതം അവിടെയായിരുന്നു. മലയാളിയായി ഞാൻ മാത്രം, കയ്യിൽ പൈസയില്ല, അറബി അറിയില്ല, സിം കാർഡ് ഇല്ല. എല്ലാം ഒന്ന് ശരിയാവാൻ രണ്ട് മൂന്ന് മാസമെടുത്തു. അവിടെ കുബ്ബൂസ് കൊണ്ടുവന്നിരുന്നത് ഒരു മലയാളിയാണ്, അയാൾ ഒരുപാട് സഹായിച്ചു. സിം എടുത്തിട്ട് ആദ്യം വിളിച്ചത് ദേവൂനെയാണ്, പക്ഷെ ആ നമ്പർ നിലവിലില്ലായിരുന്നു’
‘ചേട്ടൻ ഇനിഎങ്ങാനും വിളിച്ചാലോ എന്ന് കരുതിയിട്ടാകും അച്ഛൻ ഞങ്ങൾ എല്ലാവരുടെയും ഫോൺ നമ്പർ മാറ്റിയിരുന്നു. അവർക്ക് ഏട്ടനെ ഒഴിവാക്കേണ്ടത് ഒരു ആവശ്യമായിരുന്നു’
അത് കലക്കി
Aa panni sreeharikittu nallathu pole kodukanam