കാലയളവല്ല എന്ന്, പക്ഷേ ഒരു പെണ്ണിന് വീട്ടുകാരുടെ മുന്നിൽ പിടിച്ച് നില്ക്കാൻ അത്രയൊക്കെയോ പറ്റൂ. ഏട്ടനറിയാലോ നിങ്ങളുടെ ബന്ധം അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ല എന്ന്, ചേച്ചിയുടെ ഭീഷണിക്ക് മുന്നിലാണ് അവർ ഒരുവിധം സമ്മതിച്ചത്. ഏട്ടൻ പോയിട്ട് വിളിച്ചിരുന്നു, ജോലിയിൽ കയറി, മെസ്സേജ് അയക്കാറുണ്ട് എന്നൊക്കെ നുണ പറഞ്ഞ് ചേച്ചി കുറേയൊക്കെ പിടിച്ച് നിന്നു. പക്ഷേ എല്ലാ കള്ളത്തരവും അമ്മ അറിഞ്ഞു. പിന്നെ എത്രയും പെട്ടന്ന് ചേച്ചിയുടെ കല്യാണം നടത്താനുള്ള ആലോചന തുടങ്ങി. വീണുകിട്ടിയ അവസരം അമ്മ കൃത്യമായി ഉപയോഗിച്ചു. അവിടെ എനിക്കോ ചേച്ചിക്കോ ഒന്നും പറയാൻ പറ്റുമായിരുന്നില്ല. അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന ആന്റിയുടെ മകൻ ആയിരുന്നു ആള്. എല്ലാ കാര്യങ്ങളും അറിയുന്നത് കൊണ്ടും ചേച്ചിയെ മുന്നേ പരിചയം ഉള്ളത് കൊണ്ടും ആൾക്ക് എതിർപ്പൊന്നും ഉണ്ടായില്ല. പിന്നെ കാര്യങ്ങൾ പെട്ടന്നായിരുന്നു, വേറെ ചടങ്ങുകളൊന്നും ഉണ്ടായില്ല, നേരിട്ട് കല്യാണം. ഏട്ടനെപ്പറ്റി എന്തെങ്കിലും അറിവുണ്ടായിരുന്നെങ്കിൽ ചേച്ചി ഈ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു’
‘അവളെ വിളിക്കാതിരുന്നത് മറന്നിട്ടല്ല, ചതിക്കാൻ വേണ്ടിയുമല്ല. വീണ ചതിക്കുഴിയിൽ നിന്ന് കയറാനുള്ള ശ്രമത്തിലായിരുന്നു ഞാൻ’
‘എന്ത് പറ്റി ഏട്ടാ?’
‘കമ്പനിയിലെ ജോലി ആണെന്ന് പറഞ്ഞാ എനിക്ക് വിസ വന്നത്. അവിടെ ചെന്നപ്പോൾ എയർപോർട്ടിൽ ഉണ്ടായിരുന്നത് ഒരു യമനി ആയിരുന്നു. അയാൾക്ക് അറബിയല്ലാതെ വേറൊന്നും അറിയില്ല, എനിക്ക് അറബിയും അറിയില്ല. അയാളുടെ വണ്ടിയിൽ മരുഭൂമിയിലൂടെ പോയിട്ട് എത്തിയത് ഒരു ചെറിയ വീട്ടിലേക്കാണ്. ചുറ്റും വിജനമായ മരുഭൂമി, നടുവിൽ ആ ഒറ്റമുറി വീട്. മരുഭൂമിയിലെ കാലാവസ്‌ഥ മോശമാകുമ്പോൾ താമസിക്കാൻ മാത്രം ഉണ്ടാക്കിയ വീട്. അവിടെ എത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു. എന്നെ അവിടെയാക്കി അയാൾ പോയി. രാത്രി കഴിക്കാനുള്ള ഭക്ഷണം വരുന്ന വഴിയിൽ വാങ്ങിയിരുന്നു, അത് കഴിച്ച് ഞാൻ കിടന്നു. നേരം വെളുത്തിട്ടും അയാൾ വന്നില്ല, പകൽ മുഴുവൻ ഞാൻ കാത്തിരുന്നു. അപ്പോഴേക്കും ഫോൺ ഓഫായിരുന്നു. ഇടയ്ക്ക് ഞാൻ മരുഭൂമിയിലൂടെ കുറേ നടന്നുനോക്കി, പക്ഷേ ആരെയും കണ്ടില്ല’
അത് കലക്കി
Aa panni sreeharikittu nallathu pole kodukanam