‘നീയെങ്ങോട്ടാ?’
‘എന്നെയൊന്ന് വീട്ടിലാക്ക്’
‘നീ ഇപ്പൊത്തന്നെ പോവാണോ? പതുക്കെ പോയാൽ പോരേ?’
‘നാളെ പരീക്ഷ ഉണ്ട്, പോയിട്ട് വല്ലതും വായിക്കട്ടെ’
തിരിച്ചുള്ള യാത്രയിൽ മാളുവിനോട് ഒരുപാട് സംസാരിച്ചു, അല്ലെങ്കിലും ഒരു പ്രവാസിക്ക് പറയാൻ കഥകൾക്ക് ക്ഷാമമുണ്ടാകില്ലല്ലോ.
അവളുടെ വീടിന് മുന്നിൽ വണ്ടി നിർത്തി
‘കയറിയിട്ട് പോവാം ഏട്ടാ’
‘ഇല്ല, പിന്നെ ആവാം’
‘ഏട്ടാ, ഒരു കാര്യം ചോദിക്കട്ടെ?’
‘എന്താ?’
‘അല്ല, ഏട്ടന് ദേഷ്യവും വാശിയുമൊന്നുമില്ലേ?’
‘എന്തേ?’
‘നിങ്ങൾ സംസാരിച്ചതൊക്കെ ഞാൻ കേട്ടു, അത്കൊണ്ട് ചോദിച്ചതാ’
‘ദേഷ്യംകൊണ്ടോ വാശികൊണ്ടോ എനിക്ക് ഒന്നും നേടാനില്ല മാളൂ’
‘അപ്പൊ ജീവിതത്തിൽ ഒട്ടും വാശിയില്ലേ?’
‘എന്തേ?’
‘അല്ല, നിങ്ങൾ ആണുങ്ങൾ പറയുമല്ലോ ഓള് പോയാൽ ഓൾടെ ഉമ്മ എന്ന്’
‘അതിന്?’
‘ചേച്ചിയേ പോയിട്ടുള്ളൂ, ഞാൻ ഫ്രീയാണ് ട്ടോ!!!!!
അത് കലക്കി
Aa panni sreeharikittu nallathu pole kodukanam