ഇഷ്ടമായിരുന്നു. എന്തിന് വേണ്ടിയും അവളെ നഷ്ടപ്പെടുത്താൻ എനിക്കവുമായിരുന്നില്ല. ഒരുപക്ഷേ അവളെ നഷ്ടപ്പെട്ടിരുന്നെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചേനേ, അത്രക്ക് സ്വപ്നം കണ്ടിരുന്നു അവളോടൊത്തുള്ള ഒരു ജീവിതം. സോറി ഡാ’
ഹരി പറഞ്ഞത് കേട്ട് സ്തബ്ധനായി നിന്നു. എന്താണ് പറയാ, എങ്ങനെ പ്രതികരിക്കണം എന്നറിയുന്നില്ല. വിധിയാണ് ഞങ്ങളെ അകറ്റിയത് എന്നാണ് കരുതിയത്, പക്ഷെ എല്ലാറ്റിനും പിന്നിൽ ഇങ്ങനെയൊരു തിരക്കഥ ഉണ്ടായിരുന്നോ?
ഒടുവിൽ കാവിലെ പാട്ട് മത്സരത്തിന് അവൻ എന്നെ തോൽപ്പിച്ചിരിക്കുന്നു, ഇനി ഏറ്റുമുട്ടാൻ മത്സരങ്ങൾ ഇല്ലാത്തത് കൊണ്ട് തോൽവി അംഗീകരിച്ച് പിൻവാങ്ങാം. മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിരിക്കുന്നു, ഇനി കളി പരിശോധിച്ച് വിജയിയെ പുനർനിശ്ചയിക്കാൻ പറ്റില്ല. പാഴായിപ്പോയ സ്വന്തം നീക്കങ്ങളെയും എതിരാളിയുടെ മികച്ച നീക്കങ്ങളെയും വിലയിരുത്താൻ നിൽക്കുന്നില്ല. വിജയിയെ പുറത്ത് തട്ടി അഭിനന്ദിച്ച് കളത്തിന് പുറത്തേക്ക് പോകാം.
‘ആ, ദൈവത്തിന്റെ തീരുമാനം അതാവുമെടാ. നിങ്ങൾ സന്തോഷമായി ജീവിക്ക്’
‘ഒരുപാട് ആഗ്രഹിച്ച് കിട്ടിയതാ അവളെ, ഒരിക്കലും അവളുടെ കണ്ണ് നിറയാൻ ഞാൻ ഇടവരുത്തില്ല. പൊന്നുപോലെ നോക്കിക്കോളാം’
‘എന്നാ ഓക്കേ ഡാ. പിന്നെ ഈ കാര്യങ്ങളൊന്നും ദേവൂന് അറിയില്ലല്ലോ?’
‘ഇല്ല’
‘എന്നാൽ ഇനിയും അവൾ അറിയണ്ട. ഇത് ഇപ്പൊ ഇവിടെ നമുക്കിടയിൽ തീർന്നു. ഓക്കേ?’
‘ഉം’
‘അപ്പൊ ഞാനിറങ്ങാ. ഭൂമി ഉരുണ്ടതല്ലേ, വീണ്ടും കാണാം’
‘ഡാ നിനക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാം. നിന്റെ കല്യാണത്തിന് വിളിക്ക് ഞങ്ങളും വരാം’
‘ഓ, തീർച്ചയായും. ഇപ്പൊ നിങ്ങൾ രണ്ടാളും എന്റെ കൂട്ടുകാരല്ലേ… എന്ന ശരി ഡാ’
അവിടെ നിന്ന് പടിയിറങ്ങുമ്പോൾ മനസ്സ് ശാന്തമായിരുന്നു. ഭൂതകാലത്തിന് ഇവിടെ വിട, ഇനി ഭാവി മാത്രം.
‘ഏട്ടാ, നിൽക്ക് ഞാനൂണ്ട്’
തിരിഞ്ഞ് നോക്കിയപ്പോൾ മാളു ഓടിവരുന്നു.
അത് കലക്കി
Aa panni sreeharikittu nallathu pole kodukanam