പെയ്തൊഴിഞ്ഞ മഴയിൽ 11

ഭക്ഷണം കഴിച്ച് കഴിഞ്ഞ് പെണ്ണുങ്ങൾ അടുക്കളയിലെ പണികൾ ചെയ്യുമ്പോൾ ഹരി അടുത്തേക്ക് വന്നു.

‘ഡാ, നിനക്ക് എന്നോട് ദേഷ്യമുണ്ടോ?’

‘ഇല്ല. എന്തിന്?’

‘അല്ല, ഞാൻ ദേവികയെ കല്യാണം കഴിച്ചതിന്’

‘അത് എന്റെ വിധി ആണെടാ, അവളുടെ വീട്ടുകാർക്ക് എന്നെ അംഗീകരിക്കാൻ പറ്റില്ലായിരുന്നു, നിന്നെ പറ്റിയത് കൊണ്ട് അവളെ നിനക്ക് തന്നു’

‘ഡാ, നീയെന്നോട് ക്ഷമിക്കണം. നിനക്ക് അവളെ കിട്ടാതിരിക്കാൻ ഞാനാണ് കാരണം’

‘നീയോ എങ്ങനെ?’
പെട്ടന്ന് നെഞ്ചിടിപ്പ് കൂടി

‘നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്ന് എനിക്കറിയാം, പക്ഷേ എനിക്ക് അവളെ ഇഷ്ടമായിരുന്നു, ഒരുപാട്. മറക്കാൻ കുറേ ശ്രമിച്ചെങ്കിലും നടന്നില്ല. അവളില്ലാതെ ഒരു ജീവിതം പറ്റില്ല എന്ന് മനസിലായപ്പോൾ ഞാൻ കാര്യങ്ങൾ വീട്ടിൽ പറഞ്ഞു.
എന്റെ അമ്മയും അവളുടെ അമ്മയും ഒരേ ഓഫീസിൽ ആണ് ജോലി ചെയ്തിരുന്നത്. അമ്മ എനിക്ക് വേണ്ടി അവളെ ചോദിക്കുമ്പോഴേക്കും നിങ്ങളുടെ കാര്യം അവർ അറിഞ്ഞിരുന്നു. നിങ്ങളുടെ കല്യാണത്തിന് അവളുടെ വീട്ടുകാർ സമ്മതിച്ചതുമായിരുന്നു. എനിക്ക് വേണ്ടി അമ്മ നിന്നെപ്പറ്റി മോശമായി പറഞ്ഞത് കൊണ്ടാണ് അവർ നിന്നെ വേണ്ടെന്ന് വച്ചത്, അതിന്റെ ഭാഗമായിട്ടാണ് നിന്നോട് ഗൾഫിൽ പോകാൻ പറഞ്ഞത്.
കുറച്ച് ദിവസം നീ വിളിക്കാതിരിക്കുക കൂടി ചെയ്തപ്പോൾ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമായി.
നീ ചതിച്ചു എന്ന് എല്ലാവരും കൂടി അവളെ വിശ്വസിപ്പിച്ചു, ഫോൺ നമ്പർ ഉപയോഗിച്ച് നീ ബന്ധപ്പെടുമോ എന്ന പേടി ഉണ്ടായിരുന്നത് കൊണ്ടാണ് ഞാൻ അവിടെ എല്ലാവരോടും ഫോൺ നമ്പർ മാറ്റാൻ പറഞ്ഞത്. അവളുടെ കഴുത്തിൽ താലികെട്ടുന്നത് വരെയും നീ വരുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. എനിക്കുറപ്പാണ്, നീ വന്നാൽ അവൾ നിന്റെയൊപ്പം വരുമെന്ന്. നിന്നോട് അത്രയ്ക്കും സ്നേഹമായിരുന്നു അവൾക്ക്.
ചതിയാണ് എന്നറിയാമായിരുന്നിട്ടും എല്ലാം ചെയ്തത് അവൾക്ക് വേണ്ടിയായിരുന്നു. എനിക്ക് അവളെ അത്രയ്ക്ക്

2 Comments

  1. അത് കലക്കി

  2. Aa panni sreeharikittu nallathu pole kodukanam

Comments are closed.