പെയ്തൊഴിഞ്ഞ മഴയിൽ 11

Peythozhinja Mazhayil by Rajeesh Kannamangalam

‘വിഷ്ണുവേട്ടാ, എന്താ കണ്ടിട്ട് മിണ്ടാതെ പോകുന്നത്?’

‘ആ, മാളൂ, ഞാൻ കണ്ടില്ല’

‘ഏട്ടൻ എപ്പോ വന്നു?’

‘രണ്ടാഴ്ചയായി. നിങ്ങൾ അവിടെ നിന്ന് താമസം മാറി അല്ലേ?’

‘അച്ഛന് ട്രാൻസ്ഫർ ആയി ഇങ്ങോട്ട്’

‘ഞാൻ അവിടെ പോയിരുന്നു. അപ്പുറത്തെ വീട്ടിലെ ചേച്ചിയാ പറഞ്ഞത് നിങ്ങൾ വേറെ മാറിയെന്നും ദേവൂന്റെ കല്യാണം കഴിഞ്ഞു എന്നും’

‘ഏട്ടൻ പോയിട്ട് രണ്ട് മാസത്തിനുള്ളിൽ ഞങ്ങൾ ഇങ്ങോട്ട് മാറി’

‘ഉം. എന്താ മാളൂ ദേവൂന് പറ്റിയത്? കാത്തിരിക്കാൻ പറഞ്ഞിട്ടല്ലേ ഞാൻ പോയത്?’

‘പറ്റിച്ചത് ഏട്ടൻ അല്ലേ?’

‘ഞാനോ? ഞാൻ അവളെ ചതിക്കുമോ?’

‘പിന്നെ എവിടെയായിരുന്നു ഏട്ടൻ? പോയിട്ട് ഒരു തവണയെങ്കിലും ഒന്ന് വിളിച്ചോ? എന്തെങ്കിലും ഒരു വിവരം കിട്ടിയിരുന്നെങ്കിൽ ചേച്ചി കാത്തിരുന്നേനെ’

‘നീ വാ, നമുക്ക് ഇരുന്ന് സംസാരിക്കാം. എനിക്ക് കുറച്ച് പറയാനുണ്ട്’

മാളുവിനെയും കൂട്ടി ഒരു കോഫീ ഷോപ്പിൽ കയറി. ആദ്യമായിട്ടല്ല അവൾ എന്റൊപ്പം ചായ കുടിക്കുന്നത്, പക്ഷെ മുൻപൊക്കെ ദേവു കൂടെയുണ്ടായിരുന്നു. ഞങ്ങൾക്ക് കാവലായി നിന്നിരുന്നത് മാളു ആയിരുന്നു. ഒരു ഐസ് ക്രീം വാങ്ങിക്കൊടുത്താൽ എത്ര നേരം വേണമെങ്കിലും കാത്തിരിക്കും. ആ ചെറിയ കുട്ടിയിൽ നിന്നും ഇന്ന് വളർന്ന് ഒരു സുന്ദരികുട്ടിയായിരിക്കുന്നു.

‘പറ, എന്താണ് ഉണ്ടായത്? ഞാൻ പോയതിന് ശേഷം ഉണ്ടായതൊക്കെ പറ’

‘ഏട്ടൻ പോയിട്ട് ഒരു വിവരവും കിട്ടിയില്ല. അവിടെ എത്തിയോ എന്ന്പോലും അറിഞ്ഞില്ല. ചേച്ചി ഒരുപാട് വിഷമിച്ചിരുന്നു, നാല് മാസത്തോളം ഒരു വിവരവും ഇല്ലാഞ്ഞിട്ടും ചേച്ചി പ്രതീക്ഷയോടെ കാത്തിരുന്നു. എനിക്കറിയാം നാല് മാസം ഒരു വലിയ

2 Comments

  1. അത് കലക്കി

  2. Aa panni sreeharikittu nallathu pole kodukanam

Comments are closed.