പുനർജന്മം : ഐറയുടെ പ്രതികാരം -5 [Aksha Akhila Akku] 264

 

 

“ഇന്നിവിടെ എന്റെ റോബിയുടെ ബർത്ത്ഡേ പാർട്ടിക്ക്  എല്ലാവരും വന്നതിൽ ഒത്തിരി സന്തോഷം…. ഞാൻ ഇന്ന് ഈ പാർട്ടി അറേഞ്ച് ചെയ്തതിൽ മറ്റൊരു ഉദ്ദേശം കൂടി ഉണ്ട്…… അതൊരു സർപ്രൈസായി ഇത്രയും നേരം വച്ചിരിക്കുകയായിരുന്നു…..

 

ഇപ്പൊ എല്ലാവരോടെയും അത് പറയാം….

 

 

ദേ ഈ നിൽക്കുന്നത് എന്റെ സഹോദരൻ ഐസക്കിന്റെ ഒരേയൊരു മകൾ

ഐറ ഐസക് ആണ്…

 

ഐ ആർ ഗ്രൂപ്പിന്റെ ഒരേയൊരു അവകാശി കൂടിയായ ഞങ്ങളുടെയൊക്കെ ഐറ എന്ന കുട്ടു………..

 

കുട്ടൂനെ ഞാൻ എന്റെ മോൻ റോബിന്  വേണ്ടി കുട്ടിക്കാലം മുതൽക്കെ പറഞ്ഞുവെച്ചതാണ്….

 

അവരുടെ എൻഗേജ്മെന്റ് ഉടനെ തന്നെ ഉണ്ടാകും എന്ന് അറിയിക്കാനും കൂടിയാണ് ഈ പാർട്ടി ഇന്ന് നടത്തിയത്……..”

 

 

 

 

ഐറയ്ക്ക് ഇതൊരു സർപ്രൈസ് അല്ലാതിരുന്നെകിൽ  കൂടി തന്നെ അവൾ  എല്ലാവരെയും പോലെ ഒന്ന് ഞെട്ടി അഭിനയിക്കാൻ മറന്നില്ല…….

 

റോബി ആണെങ്കിലും എമിയുടെ  പെട്ടെന്നുള്ള തീരുമാനം കേട്ട് ആകെ ഞെട്ടിത്തരിച്ചു…..

 

 

എങ്കിലും  അവനൊന്നും മിണ്ടാതെ ദേഷ്യം ഉള്ളിൽ കടിച്ചമർത്തി നിന്നു…..

എമിയെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി മാത്രം….

 

 

കേട്ടത് വിശ്വസിക്കാൻ കഴിയാതെ എല്ലാവരും പരസ്പരം നോക്കി നിന്നു…..

റോബിന്റെ കല്യാണോ…..

അത് എല്ലാവർക്കും ഒരു അത്ഭുതം തന്നെയായിരുന്നു…….

പിന്നെ ആരൊക്കെയോ വന്ന് ഐറയോട്  കൺഗ്രാറ്റ്സ് ഒക്കെ പറഞ്ഞിട്ട് പോയി……

 

 

അപ്പോഴാണ്  വൈൻ ഗ്ലാസും കയ്യിൽ പിടിച്ച് ഉള്ളിലെ പക മറച്ചുവച്ചുകൊണ്ട് ലിസ  അവിടേക്ക് വന്നത്……

 

കൈയ്യിലിരുന്ന് രണ്ട് ക്ലാസുകളിൽ ഒന്ന് അവൾ ഐറയ്ക്കു നേരെ നീട്ടി…….

 

 

“congrats Aira….”

 

 

വിഷ് അറിയിച്ചുകൊണ്ടുള്ള ഡ്രിങ്ക് ആയതുകൊണ്ടുതന്നെ അത് തിരസ്കരിക്കാനും അവൾക്ക് കഴിഞ്ഞില്ല…..

6 Comments

  1. Baaki part evide?

  2. Next part evide

  3. ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥

  4. അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️

  5. Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
    Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
    Waiting for next part ❤️

  6. ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
    പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️

Comments are closed.