പുഞ്ചിരി [സഞ്ജയ്‌ പരമേശ്വരൻ] 104

നന്ദകുമാറിന് പറഞ്ഞു മുഴുവിക്കാൻ സാധിക്കുന്നുണ്ടായില്ല.

ഡോ.  രാമചന്ദ്രൻ : ” അതെ… ”

നന്ദകുമാറും സീതയും ഒരു മരവിച്ച അവസ്ഥയിൽ ആയി കഴിഞ്ഞിരുന്നു. മുറിയിലെത്തിയ സീത അടുത്ത കട്ടിലിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട്‌ വീണു. ഒന്നും മനസിലാവാതെ നന്ദന കട്ടിലിൽ നിന്ന് എഴുന്നേറ്റു സീതയുടെ അടുത്തെത്തി കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു. തല പൊക്കി നോക്കി പൊട്ടിക്കരഞ്ഞുകൊണ്ട്‌ സീത ചോദിച്ചു :

“ഞങ്ങളോട് തന്നെ വേണമായിരുന്നോടി ഒരുമ്പട്ടവളേ ഈ ചതി. ”

ഒന്നും മനസിലാവാതെ നിറകണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന നന്ദനയെ കണ്ടപ്പോൾ സീതക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്.

സീത : “കുടുംബത്തിന്റെ പേര് കളഞ്ഞു കുളിച്ചിട്ട് കണ്ണീരൊലിപ്പിച്ചു നിൽക്കണ നിൽപ്പ് കണ്ടില്ലേ.  നീ എന്റെ വയറ്റിൽ തന്നെ വന്ന് പിറന്നല്ലോടി പിഴച്ചവളെ… ”

നന്ദനയെ പ്രാകികൊണ്ട് സീത വീണ്ടും പൊട്ടിക്കരഞ്ഞു.  കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിൽ കൂടിയും സീതയുടെ വാക്കുകൾ നന്ദനക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.  നന്ദനയുടെ കണ്ണിൽ നിന്ന് നേരത്തെ പൊടിഞ്ഞു കൊണ്ടിരുന്ന കണ്ണീർ തുള്ളികൾ ഇപ്പോൾ അണക്കെട്ട് പൊട്ടി ഒഴുകും പോലെ ഒഴുകാൻ തുടങ്ങി. സീതയുടെ പ്രാക്ക് കേട്ടുകൊണ്ടാണ് നന്ദകുമാർ മുറിയിലേക്ക് കടന്നു വന്നത്.

നന്ദകുമാർ : “സീതേ….  നീ എന്താ പറയണതെന്ന് നിനക്ക് വല്ല ബോധവും ഇണ്ടോ….  എന്റെ മോള് തെറ്റ് ചെയ്യില്ല…. എനിക്കവളെ അറിയാം…  മറ്റാരേക്കാളും എനിക്കവളെ വിശ്വാസവും ആണ്. എന്റെ മോള് അച്ഛന്റെ അടുത്തേക്ക് വന്നേ.. ”

കവിഞ്ഞൊഴുകുന്ന തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് നന്ദന പതിയെ നടന്ന് നന്ദകുമാറിന്റെ അടുത്ത് എത്തി.

നന്ദകുമാർ : “മോള് തെറ്റൊന്നും ചെയ്യില്ലാന്ന് ഈ അച്ഛന് അറിയാം..  എനിക്കെന്റെ പൊന്നിനെ വിശ്വാസവും ആണ്. എന്നാലും അച്ഛന്റെ ഒരു മനഃസമാധാനത്തിന് വേണ്ടി മോള് അച്ഛന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്. എന്റെ മോള് അച്ഛനെയും അമ്മയെയും മറന്ന് ഒന്നും ചെയ്തിട്ടില്ലെന്ന്. ”

നന്ദന : “ഞാൻ എത്ര തവണ വേണേലും സത്യം ചെയ്യാം….  അച്ഛനെങ്കിലും എന്നോട് പറ… എനിക്ക് എന്താ പറ്റിയതെന്ന്. ”

ഒടുവിൽ നന്ദകുമാർ സത്യമെല്ലാം നന്ദനയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നന്ദനെക്ക് ഒന്ന് അനങ്ങാൻ പോലും പറ്റുന്നുണ്ടായില്ല. ആ നില്പിൽ തന്നെ മരിച്ചു പോയിരുന്നെങ്കിൽ എന്ന് പോലും അവൾ ചിന്തിച്ചു പോയി.

ഒരു ദിവസം കൂടി ആശുപത്രിയിൽ കിടന്നിട്ട് അവർ തിരിച്ചു വീട്ടിലേക്ക് പോന്നു. അതുവരെ കളിയും ചിരിയും കളിയാടിയിരുന്ന ആ വീട്ടിൽ ഇപ്പോൾ ക്രൂരമായ നിശബ്ദത മാത്രം നിറഞ്ഞു നിന്നു.

രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം തന്റെ മകളെ പഴയത് പോലെ സ്കൂളിൽ വിടാൻ നന്ദകുമാർ തീരുമാനിച്ചു. തന്റെ മകൾ മൂകയായി ആ വീട്ടിൽ കഴിച്ചുകൂട്ടുന്നത് നന്ദകുമാറിന് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എന്നാൽ നന്ദനയുടെ രോഗവിവരം സ്കൂളിലും പിന്നീട് നാട്ടിലും കാട്ടുതീ പോലെ പടർന്നിരുന്നു. അന്ന് ആശുപത്രിയിൽ ഉണ്ടായ കശപിശയെ തുടർന്ന് ഷീല ടീച്ചർക് നന്ദകുമാറിനോട് കടുത്ത ദേഷ്യം ഉണ്ടായിരുന്നു. തന്റെ ഭർത്താവിൽ നിന്ന് ചോർത്തിയെടുത്ത നന്ദനയുടെ രോഗവിവരം പറഞ്ഞു പറത്തിയത് അവർ തന്നെ ആയിരുന്നു.

പതിവ് പോലെ കുളിച്ചു ഒരുങ്ങി നന്ദന സ്കൂളിലേക്ക് ഇറങ്ങി.  പാടത്തിന്റെ അടുത്തുള്ള തണൽ മരത്തിന്റെ തണലിൽ രമ്യയെ കാത്ത് നിന്നെങ്കിലും രമ്യ വന്നില്ല.  ഒടുവിൽ നന്ദന ഒറ്റക്ക് സ്കൂളിലേക്ക് പോയി. ക്ലാസ്സിൽ എത്തിയപ്പോൾ രമ്യ അവിടെ ഉണ്ടായിരുന്നു.  എല്ലാവരും തന്നെ  നോക്കി പിറുപിറുക്കുന്നത് അവൾ കണ്ടു. എല്ലാവരുടേം മുഖത്ത് നീരസം ഒരേപോലെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. നന്ദന പതിവ് പോലെ തന്റെ മുൻനിരയിലുള്ള ബെഞ്ചിൽ ഇരിക്കാനായി ചെന്നു.  എന്നാൽ നന്ദനയെ ഞെട്ടിച്ചുകൊണ്ട് രമ്യ ഒഴിച്ച് ബാക്കി ഉള്ള എല്ലാവരും ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് പോയി. എന്നാൽ നന്ദനയെ ശരിക്കും ഞെട്ടിച്ചത് അതല്ല. ഒരു നിമിഷം ആലോചിച്ചിട്ട് രമ്യ കൂടി എഴുന്നേറ്റു പോയതാണ്. ആ ബെഞ്ചിൽ നന്ദന ഒറ്റക്ക് ഇരുന്നു.  ആദ്യത്തെ പീരിയഡ് പഠിപ്പിക്കാൻ ആരും വന്നില്ല. അടുത്ത പിരിയഡും.  മൂന്നാമത്തെ പീരിയഡ് തുടങ്ങി അൽപനേരം കഴിഞ്ഞപ്പോൾ പ്യൂൺ വിജയൻ ചേട്ടൻ വന്ന് പറഞ്ഞു :

“അതേ…  നന്ദനയെ രാഘവൻ സാർ വിളിക്കണ്ട്…  ബാഗും എടുത്ത് സാറിന്റെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു ”

നിറഞ്ഞുനിന്ന കണ്ണുകൾ തുടച്ചു ബാഗും എടുത്ത് നന്ദന ഇറങ്ങി.  മുറി വിടുന്നതിനു മുൻപ് നന്ദന രമ്യയെ ദയനീയമായി ഒന്ന് നോക്കി. അവൾ നടന്ന് പ്രധാന അധ്യാപകൻ രാഘവൻ സാറിന്റെ മുറിയിൽ എത്തി.  അകത്തു നന്ദകുമാറും ഇരിക്കുന്നുണ്ടായിരുന്നു.  രണ്ടു പേരോടുമായ് രാഘവൻ സാർ പറഞ്ഞു തുടങ്ങി:

“രണ്ട് പേരോടുമായ് പറയാൻ ഉള്ള കാര്യമായതോണ്ടാണ് നന്ദകുമാറിനെ കൂടി വിളിപ്പിച്ചത്….  നന്ദാ…  ഞാൻ വളച്ചു കെട്ടുന്നില്ല..  തനിക്കു എന്നോട് ഒന്നും തോന്നരുത്.. എനിക്ക് ഇതല്ലാതെ വേറെ നിവർത്തിയില്ല… നന്ദനയെ ഇനിയിവിടെ പഠിപ്പിക്കാൻ പറ്റില്ല.”

രാഘവൻ സാറിന്റെ വാക്കുകൾ കേട്ട് അമ്പരന്ന് നന്ദകുമാർ ചോദിച്ചു :

“സാർ എന്ത് വർത്തമാനം ആണ് ഈ പറയണേ…  എന്റെ മോളെ ഇവിടെ പഠിപ്പിക്കാൻ പറ്റില്ലെന്നോ… അത് എവിടുത്തെ ന്യായമാണ് സാറെ. ”

രാഘവൻ സാർ :”നന്ദൻ ഇത് എനിക്ക് എന്തെങ്കിലും ചെയ്യാൻ ആകുന്നതിലും അപ്പുറമാണ്.  നന്ദന ഇനി ഇവിടെ തുടർന്ന് പഠിക്കുകയാണെങ്കിൽ എല്ലാ അധ്യാപകരും അവധി എടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.  മാത്രമല്ല കുട്ടികളെ ഇനി സ്കൂളിൽ വിടില്ല എന്ന് വീട്ടുകാരും പറഞ്ഞിട്ടുണ്ട്. ചെയ്യുന്നത് തെറ്റാണെങ്കിലും എനിക്ക് വേറെ വഴിയില്ല നന്ദ കുമാർ. ”

ഇതെല്ലാം കേട്ട് നിന്ന നന്ദകുമാറിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. വിങ്ങി പൊട്ടിക്കൊണ്ട് അയാൾ പറഞ്ഞു ഒപ്പിച്ചു :

“സാർ പേടിക്കണ്ട…  എന്റെ മകൾ ആർക്കും ഒരു ബാധ്യത ആകില്ല. ഈ സ്കൂളിനും. ”

അതും പറഞ്ഞു നന്ദകുമാർ നന്ദനയെയും കൂട്ടി അവിടെ നിന്ന് ഇറങ്ങി.

വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ അവൾ തന്റെ ജീവിതം തളച്ചിട്ടു.  ഒരാഴ്ച കഴിഞ്ഞുള്ള ഒരു വൈകുന്നേരം നന്ദന ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അതിഥി വീട്ടിൽ വന്നെത്തി.  രമ്യ….

രമ്യയെ കണ്ടതും നന്ദനയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. രമ്യയുടേയും….

20 Comments

  1. വിശ്വനാഥ്

    ?????????????

    1. സഞ്ജയ്‌ പരമേശ്വരൻ

      ❤️❤️❤️❤️❤️

  2. Hatsoff….!! ഈ അഞ്ചു പേജിൽ ഇത് പോലൊരു ശക്തമായ തീം കൈകാര്യം ചെയ്തതിന്..?

    തുടക്കം ഒരു പ്രണയകഥ എന്നൊരു ലാഘവത്തോടെയാണ് ഞാൻ വായിച്ചത്… പിന്നീട് നന്ദനയ്ക്ക് ബ്ലഡ്‌ കാൻസർ ആയിരിക്കുമെന്നും തെറ്റിദ്ധരിച്ചു.. പക്ഷെ എയ്ഡ്‌സ് എന്ന് കേട്ടപ്പോൾ പകച്ചു പോയിരുന്നു.. ഒറ്റ നിമിഷത്തിൽ അവൾ ഇനി അനുഭവിക്കാൻ പോകുന്ന യാതനകൾ ഉള്ളിലേക്ക് ഇടിച്ചു കയറി വന്നു…
    ഇങ്ങനൊക്കെ കേൾക്കുമ്പോൾ നമ്മൾ എല്ലാം സഹതപിക്കും.. വെറുപ്പില്ലെന്ന് കാണിച്ച് അവർക്ക് വേണ്ടി വാദിക്കും.. പക്ഷെ ഉള്ളിലെ കരട് പുകഞ്ഞ് അവരോടൊന്ന് മിണ്ടാൻ, ചേർത്തു പിടിക്കാൻ, അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ മടിക്കും…
    തമിഴ് നാട്ടിലെ മധുര ദിണ്ഡിഗലിൽ “അൻപകം” എന്ന് പേരുള്ളൊരു hiv orphanage ഉണ്ട്… ഈ കഥ വായിച്ചപ്പോൾ എന്റെ ഉള്ളിലേക്ക് വന്നത് അവരുടെ കൂട്ടത്തിൽ ഉള്ള കറുത്തു മെലിഞ്ഞ  ഏറ്റവും മനോഹരമായ ചിരിയുള്ള ഒരു ബാലനെയാണ്.. അവന്റെ മൂന്ന് വയസിൽ  ഒരു ഓപ്പറേഷന് വേണ്ടി സ്വീകരിച്ച ബ്ലഡിൽ hiv ഉണ്ടായിരുന്നു…
    അങ്ങനെയുള്ള ഒരുപാട് കുരുന്നുകൾ… വിടരും മുന്നേ കൊഴിഞ്ഞു വീണ ജീവനുകൾ… ഒരു മറയുമില്ലാതെ അവരോട് ചിരിച്ചു സംസാരിച്ചപ്പോൾ ഭാഷയുടെ വിലക്ക് പോലുമില്ലാതെ ആ മുഖങ്ങൾ തെളിയുന്നത് നേരിട്ട് കണ്ടിട്ടുണ്ട്… കഥയുടെ അവസാന വരികൾ വായിച്ചപ്പോൾ എന്റെ ഉള്ള് നൊന്തു പോയി.. അവർക്ക് നേരെയുള്ള കളങ്കമില്ലാത്ത പുഞ്ചിരിയിൽ സ്വർഗം കാണുന്നവരാണ് അവർ…
    നല്ലെഴുത്ത് ആയിരുന്നു… മികച്ച അവതരണവും..❤
    ഇനിയും ഒരുപാട് കഥകൾ എഴുതൂ… ആശംസകൾ… സ്നേഹം ❤?

    1. സഞ്ജയ്‌ പരമേശ്വരൻ

      Thank you നിള ❤️❤️❤️….

      നിളയുടെ കഥകളുടെ ആരാധകൻ ആയ എനിക്ക് ഈ comment നൽകുന്ന ഊർജം വളരെ വലുതാണ്. ഒരുപാട് ഒരുപാട് നന്ദി…. ഒരുപാട് ഒരുപാട് സന്തോഷം

  3. Supurb.

    1. സഞ്ജയ്‌ പരമേശ്വരൻ

      Thank you ♥️♥️♥️

  4. ഈ സമൂഹം ചിലപ്പോൾ അങ്ങിനെ ആണ്. നല്ല കഥ. നല്ല എഴുത്തു. നല്ല അവതരണം.,..

    1. സഞ്ജയ്‌ പരമേശ്വരൻ

      Thanks bro ♥️♥️♥️♥️

  5. സാമൂഹിക പ്രസക്തിയുള്ള എഴുത്ത്… എയ്ഡ്‌സ് രോഗികളെ മുൻപൊക്കെ ആരും അടുപ്പിക്കില്ലാരുന്നു… പക്ഷെ ഇപ്പോൾ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം…?????

    1. സഞ്ജയ്‌ പരമേശ്വരൻ

      Thanks bro ♥️♥️♥️
      Mm… Ippo maattam vanne thudangeettinde…. Pinne ee story njan 2015 il ezhuthiyathaane…. Athinte oru kalapazhakkam inde

  6. Superb!!!!. Nalla theme. Athinte manoharitha ottum kurayathe valare bhangiyayi thanne avasanipichu. Valare yadikam sankadapeduthiengilum valare azhathil chinddippikkan preripikkunna oru story. Oru pakshe nammude samoohathil thanne ulla swayam thettu cheyyathe shiksha anubhavikkunna palarudeyum jeevithanubhavam thanne aayirikkum. Chilaappozhengilum mattamillathathum, marendathum nammude samooham thanne Anu. Marumeennu pratheekshikkam… Veruthe….

    Thanks

    1. സഞ്ജയ്‌ പരമേശ്വരൻ

      Thanks for the great words bro…. Maattangal anivaryamanallo. Kaalam poke poke maattangal vannu konde irikkum

  7. വ്യത്യസ്തമായ Theme നന്നായി അവതരിപ്പിച്ചു?❤️

    1. സഞ്ജയ്‌ പരമേശ്വരൻ

      Thanks bro ♥️♥️♥️

  8. Bro,
    nannai.
    nammude samuham inum maritilla.

    1. സഞ്ജയ്‌ പരമേശ്വരൻ

      Thank you bro….. Maattangal vannu konde irikkuvalle…. Maarum enne pratheekshikkaam

  9. ??

    1. സഞ്ജയ്‌ പരമേശ്വരൻ

      ♥️♥️♥️

    1. സഞ്ജയ്‌ പരമേശ്വരൻ

      ♥️♥️♥️

Comments are closed.