പുഞ്ചിരി [സഞ്ജയ്‌ പരമേശ്വരൻ] 104

നന്ദന: “നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ…  നിന്റെ അച്ഛൻ എങ്ങാനും കണ്ടാൽ എന്താ സംഭവിക്കുക എന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ…  അല്ലെങ്കിൽ തന്നെ നീ എന്റെ ഒപ്പം നടക്കണത് നിന്റെ അച്ഛന് ഇഷ്ടല്ല…  അപ്പോഴാ ഇങ്ങനൊരു അവസ്ഥയിൽ…  നീ വേഗം പോയെ ”

രമ്യ : “നീ എന്നെ ഒഴിവാക്കുവാണോ…  അന്ന് ഞാൻ നിന്നോട് ചെയ്തതിനു മാപ്പ് ചോദിക്കാനാ ഞാൻ വന്നത്. ”

നന്ദന : “നീ അതിനു എന്താ ചെയ്തേ? ”

രമ്യ : “അന്ന് നീ ക്ലാസ്സിൽ വന്ന ദിവസം..  ഞാൻ നിന്റെ അടുത്തെന്ന് മാറി ഇരിക്കാൻ പാടില്ലായിരുന്നു….  ഞാൻ ഒരിക്കലും വിചാരിച്ചതല്ല…. ബാക്കി എല്ലാവരും മാറി ഇരിക്കണ കണ്ടപ്പോ…  പിന്നെ രാവിലെ അച്ഛൻ പറഞ്ഞതൊക്കെ ഓർത്തപ്പോ…  ഞാൻ അങ്ങനെ ചെയ്തുപോയ…  നീ എനിക്ക് മാപ്പ് തരണം. ”

ഇതും പറഞ്ഞു രമ്യ നന്ദനയുടെ മടിയിലേക്ക് പൊട്ടിക്കരഞ്ഞു കൊണ്ട് വീണു. നന്ദന രമ്യയുടെ കണ്ണുനീർ തുടച്ചു കളഞ്ഞു.  അവർ പഴയ പോലെ തങ്ങളുടെ വർത്തമാനങ്ങളിലേക്ക് കടന്നു.  ഒരുപാട് നാളുകൾക്ക് ശേഷം തങ്ങളുടെ മകൾ ചിരിക്കുന്നത് കണ്ട് നന്ദകുമാറും സീതയും ഒരേപോലെ സന്തോഷിച്ചു. എന്നാൽ ആ സന്തോഷങ്ങൾക്ക് ഇടയിൽ തങ്ങളുടെ മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നത് അവരാരും അറിഞ്ഞില്ല. ബൈക്കിൽ വന്ന ആൾ പാതി അടഞ്ഞു കിടന്ന വാതിൽ ശക്തമായി തുറന്ന് അകത്തു കേറി അലറി….. രമ്യയോട്

“ഡീ….  നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ പിഴച്ചവളെ കാണരുതെന്ന്….  എന്നിട്ടിപ്പോ അവള് വീട് തേടി വന്നേക്കുന്നു ”

രമ്യയുടെ അച്ഛൻ സുധാകരൻ ആയിരുന്നു അത്.

രമ്യ :”അച്ഛാ… അത് ഞാൻ ”

രമ്യ വിക്കി വിക്കി പറഞ്ഞൊപ്പിക്കാൻ ശ്രമിച്ചു.

സുധാകരൻ : “നീ മിണ്ടാതിരി…  എനിക്ക് പറയാൻ ഉള്ളത് ഈ പിഴച്ചവളുടെ തന്തയോടാണ്… എടോ തന്റെ മോളുടെ കയ്യിലിരുപ്പ് കൊണ്ട് തന്റെ മോൾക്ക് രോഗം വന്നു. അതിന് എന്റെ മോളെ വീട്ടിൽ വിളിച്ചുകേറ്റി അവൾക്കും കൂടി പകർത്തുകയല്ല വേണ്ടത്…  ഞങ്ങൾ അല്പം മാനം മര്യാദയും ഒക്കെ ഉള്ളവര ”

ഇതെല്ലാം കേട്ട നന്ദകുമാറിനും ദേഷ്യം വന്നു.

നന്ദകുമാർ : “തന്റെ മോളെ ഞാൻ ഇങ്ങോട്ട് വിളിച്ചു കേറ്റിയതൊന്നും അല്ല..  അവള് അവളുടെ കൂട്ടുകാരിയെ കാണാൻ വന്നതാ… സ്വമനസോടെ. ”

സുധാകരൻ : “താൻ കൂടുതൽ ഒന്നും വിശദീകരിക്കണം എന്നില്ല.  തനിക്ക് തന്റെ മോള് ഒരു ഭാരം ആണെങ്കിൽ വല്ല കൊക്കയിലും കൊണ്ടിട്…  അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്…  ഒരു ‘കവചവും ‘ കൊടുത്തു ആ ഹൈവേയിലേക്ക് ഇറക്കി നിർത്ത്. അവൾ ആ മേഖലയിൽ ശോഭിച്ചോളും…  അവൾക്കിനി അതൊക്കെ ആടോ പറ്റുവോളൂ. സമയം കളയണ്ട…  കണ്ടാൽ കിളുന്ത് അല്ലേ.. നല്ല വരവ് കിട്ടും.  ഇനി ഈ കുടുംബം മൊത്തം വേണേൽ അവൾ ഒറ്റക്ക് നോക്കിക്കോളും…  താൻ വേണേൽ ഒരു മൂന്നാൻ ആയിട്ട് നിന്നാൽ മതി. ”

അവിടെ നിന്ന എല്ലാവർക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു സുധാകരന്റെ വാക്കുകൾ.  ഇത് കേട്ട നന്ദന പൊട്ടിക്കരഞ്ഞുകൊണ്ട്‌ കിടക്കയിലേക്ക് വീണു.  നന്ദകുമാറിന്റെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുവന്നു. അയാൾ അലറി.

“പ്ഹ…ഇറങ്ങി പോടാ ചെറ്റേ എന്റെ വീട്ടീന്ന്. നാണമില്ലേട ചെറ്റേ സ്വന്തം മോളുടെ പ്രായമുള്ള ഒരു പെൺകൊച്ചിനോട് ഇങ്ങനൊക്കെ പറയാൻ. ”

സുധാകരൻ : “നാണം ആദ്യം നിന്റെ സന്തതിക്ക് വേണം…  പിന്നെ ഞാൻ ഇവിടെ സ്‌ഥിര താമസം ഒന്നും ആക്കാൻ പോണില്ല.  വാടി ഇവിടെ..  അവള് കൂട്ടുകാരിയെ കാണാൻ വന്നേക്കുന്നു…  നാട്ടുകാരെ കൊണ്ട് അതും ഇതും പറയിക്കാൻ ആയിട്ട്. ”

സുധാകരൻ രമ്യ വലിച്ചിഴച്ചു കൊണ്ടുപോയി. നന്ദന ഏറ്റവും കൂടുതൽ ചിരിച്ച ആ ദിവസം തന്നെ ആയിരുന്നു അവൾ ഏറ്റവും കൂടുതൽ കരഞ്ഞതും.  രാത്രി അത്താഴത്തിനു നന്ദകുമാറിന്റെയും സീതയുടെയും കയ്യിൽ നിന്ന് ഓരോ ഉരുള ചോറ് വാങ്ങി ഉണ്ടിട്ട് അവൾ നിദ്രയിലേക്ക് മുഴുകി.

രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന നന്ദകുമാറിന്റെ കണ്ണിലേക്കു ആദ്യം കടന്നു വന്നത് ആ വാർത്തയായിരുന്നു.  തങ്ങളുടെ അടുത്തുള്ള ആശുപത്രിയിൽ ഒരിക്കൽ ഉപയോഗിച്ച സിറിഞ്ച് പോലുള്ള വസ്തുക്കൾ വീണ്ടും ഉപയോഗിച്ചതായി കണ്ടെത്തി.  ഇത് എയ്ഡ്‌സ് പോലുള്ള മാരക രോഗങ്ങളിലേക്ക് വഴി തെളിയിക്കും എന്നും വാർത്തയിൽ ഉണ്ടായിരുന്നു. ഇത് നന്ദകുമാറിന്റെ ഓർമകളെ ഒരു മാസം പുറകോട്ട് കൊണ്ടുപോയി.  അതെ…  നന്ദനക്ക് രോഗം പകർന്നത് അവിടെ നിന്നാണെന്ന് അയാൾ ഉറപ്പിച്ചു.  അയാൾ പത്രവും എടുത്ത് അടുക്കളയിലുള്ള സീതയുടെ അടുത്തേക്ക് ഓടി.

നന്ദകുമാർ : “നീ ഈ വാർത്ത കണ്ടോ…  ഞാൻ അന്നേ പറഞ്ഞതല്ലേ നമ്മടെ മോള് അങ്ങനെ ഒന്നും ചെയ്യില്ലെന്ന്.  എന്നിട്ട് ആ സുധാകരൻ ഇന്നലെ പറഞ്ഞത് കേട്ടില്ലേ… ഈ പത്രമെടുത്തു അവന്റെ മുഖത്തേക്ക് വലിച്ചെറിയുകയാ വേണ്ടത്.  അവൾ എന്ത്യേ നന്ദന..  എഴുന്നേറ്റില്ലേ… ”

നന്ദകുമാർ നന്ദനയുടെ മുറിയിലേക്ക് ഓടി.  ഇപ്പോഴും നിദ്രയിലാണ്.  അയാൾ ഓടി ചെന്ന് നന്ദനയെ കെട്ടിപിടിച്ചു.  ഗാഢമായ നിദ്രയിൽ അവൾ ഇതൊന്നും അറിഞ്ഞില്ല.  പത്രത്തിലെ വാർത്ത കാണിക്കാൻ അയാൾ അവളെ വിളിച്ചുകൊണ്ടേ ഇരുന്നു.  അവൾ എഴുന്നേറ്റില്ല.

അവൾ നിദ്രയിൽ മുഴുകിയിരുന്നു..  ഒരിക്കലും കണ്ണ് തുറക്കേണ്ടതില്ലത്ത ഗാഢ നിദ്രയിൽ…..

ഫാനിന്റെ കാറ്റിൽ പറക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പേപ്പർ കഷ്ണം അയാളുടെ ശ്രദ്ധയിൽ പെട്ടു.  കണ്ണീരിൽ കുതിർന്ന മഷിയിൽ അതിൽ കുറച്ച് വാക്കുകൾ അവൾ കൊത്തിവച്ചിരിന്നു.

20 Comments

  1. വിശ്വനാഥ്

    ?????????????

    1. സഞ്ജയ്‌ പരമേശ്വരൻ

      ❤️❤️❤️❤️❤️

  2. Hatsoff….!! ഈ അഞ്ചു പേജിൽ ഇത് പോലൊരു ശക്തമായ തീം കൈകാര്യം ചെയ്തതിന്..?

    തുടക്കം ഒരു പ്രണയകഥ എന്നൊരു ലാഘവത്തോടെയാണ് ഞാൻ വായിച്ചത്… പിന്നീട് നന്ദനയ്ക്ക് ബ്ലഡ്‌ കാൻസർ ആയിരിക്കുമെന്നും തെറ്റിദ്ധരിച്ചു.. പക്ഷെ എയ്ഡ്‌സ് എന്ന് കേട്ടപ്പോൾ പകച്ചു പോയിരുന്നു.. ഒറ്റ നിമിഷത്തിൽ അവൾ ഇനി അനുഭവിക്കാൻ പോകുന്ന യാതനകൾ ഉള്ളിലേക്ക് ഇടിച്ചു കയറി വന്നു…
    ഇങ്ങനൊക്കെ കേൾക്കുമ്പോൾ നമ്മൾ എല്ലാം സഹതപിക്കും.. വെറുപ്പില്ലെന്ന് കാണിച്ച് അവർക്ക് വേണ്ടി വാദിക്കും.. പക്ഷെ ഉള്ളിലെ കരട് പുകഞ്ഞ് അവരോടൊന്ന് മിണ്ടാൻ, ചേർത്തു പിടിക്കാൻ, അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ മടിക്കും…
    തമിഴ് നാട്ടിലെ മധുര ദിണ്ഡിഗലിൽ “അൻപകം” എന്ന് പേരുള്ളൊരു hiv orphanage ഉണ്ട്… ഈ കഥ വായിച്ചപ്പോൾ എന്റെ ഉള്ളിലേക്ക് വന്നത് അവരുടെ കൂട്ടത്തിൽ ഉള്ള കറുത്തു മെലിഞ്ഞ  ഏറ്റവും മനോഹരമായ ചിരിയുള്ള ഒരു ബാലനെയാണ്.. അവന്റെ മൂന്ന് വയസിൽ  ഒരു ഓപ്പറേഷന് വേണ്ടി സ്വീകരിച്ച ബ്ലഡിൽ hiv ഉണ്ടായിരുന്നു…
    അങ്ങനെയുള്ള ഒരുപാട് കുരുന്നുകൾ… വിടരും മുന്നേ കൊഴിഞ്ഞു വീണ ജീവനുകൾ… ഒരു മറയുമില്ലാതെ അവരോട് ചിരിച്ചു സംസാരിച്ചപ്പോൾ ഭാഷയുടെ വിലക്ക് പോലുമില്ലാതെ ആ മുഖങ്ങൾ തെളിയുന്നത് നേരിട്ട് കണ്ടിട്ടുണ്ട്… കഥയുടെ അവസാന വരികൾ വായിച്ചപ്പോൾ എന്റെ ഉള്ള് നൊന്തു പോയി.. അവർക്ക് നേരെയുള്ള കളങ്കമില്ലാത്ത പുഞ്ചിരിയിൽ സ്വർഗം കാണുന്നവരാണ് അവർ…
    നല്ലെഴുത്ത് ആയിരുന്നു… മികച്ച അവതരണവും..❤
    ഇനിയും ഒരുപാട് കഥകൾ എഴുതൂ… ആശംസകൾ… സ്നേഹം ❤?

    1. സഞ്ജയ്‌ പരമേശ്വരൻ

      Thank you നിള ❤️❤️❤️….

      നിളയുടെ കഥകളുടെ ആരാധകൻ ആയ എനിക്ക് ഈ comment നൽകുന്ന ഊർജം വളരെ വലുതാണ്. ഒരുപാട് ഒരുപാട് നന്ദി…. ഒരുപാട് ഒരുപാട് സന്തോഷം

  3. Supurb.

    1. സഞ്ജയ്‌ പരമേശ്വരൻ

      Thank you ♥️♥️♥️

  4. ഈ സമൂഹം ചിലപ്പോൾ അങ്ങിനെ ആണ്. നല്ല കഥ. നല്ല എഴുത്തു. നല്ല അവതരണം.,..

    1. സഞ്ജയ്‌ പരമേശ്വരൻ

      Thanks bro ♥️♥️♥️♥️

  5. സാമൂഹിക പ്രസക്തിയുള്ള എഴുത്ത്… എയ്ഡ്‌സ് രോഗികളെ മുൻപൊക്കെ ആരും അടുപ്പിക്കില്ലാരുന്നു… പക്ഷെ ഇപ്പോൾ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം…?????

    1. സഞ്ജയ്‌ പരമേശ്വരൻ

      Thanks bro ♥️♥️♥️
      Mm… Ippo maattam vanne thudangeettinde…. Pinne ee story njan 2015 il ezhuthiyathaane…. Athinte oru kalapazhakkam inde

  6. Superb!!!!. Nalla theme. Athinte manoharitha ottum kurayathe valare bhangiyayi thanne avasanipichu. Valare yadikam sankadapeduthiengilum valare azhathil chinddippikkan preripikkunna oru story. Oru pakshe nammude samoohathil thanne ulla swayam thettu cheyyathe shiksha anubhavikkunna palarudeyum jeevithanubhavam thanne aayirikkum. Chilaappozhengilum mattamillathathum, marendathum nammude samooham thanne Anu. Marumeennu pratheekshikkam… Veruthe….

    Thanks

    1. സഞ്ജയ്‌ പരമേശ്വരൻ

      Thanks for the great words bro…. Maattangal anivaryamanallo. Kaalam poke poke maattangal vannu konde irikkum

  7. വ്യത്യസ്തമായ Theme നന്നായി അവതരിപ്പിച്ചു?❤️

    1. സഞ്ജയ്‌ പരമേശ്വരൻ

      Thanks bro ♥️♥️♥️

  8. Bro,
    nannai.
    nammude samuham inum maritilla.

    1. സഞ്ജയ്‌ പരമേശ്വരൻ

      Thank you bro….. Maattangal vannu konde irikkuvalle…. Maarum enne pratheekshikkaam

  9. ??

    1. സഞ്ജയ്‌ പരമേശ്വരൻ

      ♥️♥️♥️

    1. സഞ്ജയ്‌ പരമേശ്വരൻ

      ♥️♥️♥️

Comments are closed.