പിഴച്ചവൾ [നീതു ചന്ദ്രൻ] 126

“പിഴച്ചവൾ എന്ന കുറവ്…”

അത് ഞാൻ അങ്ങു സഹിച്ചു പോരെ.?

എങ്ങനെ തിരുത്തും ദൈവമേ ഈ മനുഷ്യനെ..?  സുമയുടെ ആത്മഗതം!

സുമ പഴയതെക്കെ ഓർത്തു വാതിൽക്കൽ നിന്ന് കണ്ണുകൾ തുടച്ചു…

അത് കണ്ട് കുമാരൻ പറഞ്ഞു..

ഞാൻ നാളെ കാലത്ത് ഇവിടെ വരും വെറും
കൈയോടെ ഞാൻ വരില്ല എന്റെ കൈയിൽ

നിന്റെ കഴുത്തിൽ അണിയ്ക്കാൻ ഒരു മഞ്ഞ ചരടും ഉണ്ടാകും….

നീ സാരിയൊക്കെ ഉടുത്തു സുന്ദരിയായി ഇവിടെ നില്ല്…

ഇത് എന്നും വന്നു പറയുന്ന പോലല്ല നാളെ ഒരു തീരുമാനമുണ്ടാകണം!

അയാളിൽ നിന്നും ഇനി ഒഴിഞ്ഞു മാറാൻ പറ്റില്ല എന്ന് അവൾക്ക് നന്നായി അറിയാം… ആ ഉറച്ച വാക്കുകളിൽ തന്നെ ഉണ്ട് അത്.

എന്തോ തീരുമാനിച്ചത് പോലെ അവൾ കണ്ണുകൾ തുടച്ചു ക്കൊണ്ട് കുമാരനോട് പറഞ്ഞു..

കുമാരേട്ടൻ ഇപ്പോ പോ.. എനിക്ക് ഉറക്കം വരുന്നു…

അയാൾ ചൂട്ടു എടുത്ത്  ഊതി അണഞ്ഞ കനൽ കത്തിച്ചു കുന്ന് ഇറങ്ങി പോകുബോൾ…

ഇരുട്ടിൽ നിന്നും അവളുടെ
കാതിൽ വീണ അയാളുടെ ശബ്‌ദം.

ഇനി എന്റെ മുത്തിന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ താഴെ വീഴില്ല… ഉറപ്പ്!

ഈ കുമാരന്റെ അവസാനം വരെ നിന്നെ ഞാൻ പൊന്നൂ പോലെ നോക്കുമെടി.

നിന്റെ കുമാരേട്ടനാണ് ഈ പറയുന്നത്..

നിന്നെ ജീവനാ എനിക്ക് ജീവൻ…

എനിക്ക് വാശി ആയിരുന്നു വാശി നിന്റെ കഴുത്തിൽ മിന്നു ചാർത്തിയെ നിന്നെ തൊടു എന്നുള്ള വാശി…

സുമ വാതിൽ അടച്ചു തന്റെ മുറിയുടെ ജനലിൽ കൂടെ പുറത്തേക്ക് നോക്കി

കുന്ന് ഇറങ്ങി പോകുന്ന അയാളുടെ ചൂട്ടിന്റെ വെട്ടം…

അത് തന്റെ കണ്ണുകളിൽ നിന്നും മാത്രമല്ല
തന്റെ മനസീന്നും ജീവിതത്തീന്നും അകന്ന് അകന്ന് പോകുന്നത് പോലെ തോന്നിച്ചു… സുമക്ക് …

പിറ്റേന്ന് കുന്നിൻ മുകളിലെ ആ കൊച്ചു വിട്ടിൽ തുങ്ങി കിടക്കുന്ന സുമയുടെ ശരീരം…

അതിനെ നോക്കി അലറുന്ന കുമാരൻ.

ചത്തു പൊടി ചത്തു പോ…

ഒരു ജീവിതം തരാമെന്ന് വെച്ചപ്പോൾ..

അവളുടെ അമ്മേടെ ഓരോ മുടന്തൻ ന്യായങ്ങൾ…

38 Comments

  1. Arrow bro x നീതു ചന്ദ്രൻ രണ്ട് പേരും same wavelength ആണെന്ന് തോന്നുന്നു. അല്ലെ?????

    1. നീതു ചന്ദ്രൻ

      ???

  2. വായനാഭൂതം

    നിങ്ങൾ ഒരു ജിന്ന്

    1. നീതു ചന്ദ്രൻ

      ഏയ്യ് ?

    1. നീതു ചന്ദ്രൻ

      Thank You ❤

    2. Arjundev?????

  3. ❣️❣️

    1. നീതു ചന്ദ്രൻ

      ❤❤❤

  4. ഒരു ഒറ്റ ചോദ്യം , യഥാർത്ഥ ജീവിതത്തിൽ ഇതുപോലെയുള്ള ദുരനുഭവങ്ങളിൽ ലൂടെ കടന്നു പോയ ഒരു സ്ത്രീക്ക് ഈ കഥ വായിക്കുമ്പോൾ കിട്ടുന്ന പ്രചോദനം എന്ത്?.

    അങ്ങിനെ പിഴച്ചുപോകൻ മാത്രം ഒന്നും ആരുടെയും കാലിൻ്റെ ഇടയിൽ ഇല്ല എന്ന് വിശ്വസിക്കുന്ന ലൈ ഞാൻ

    സ്നേഹത്തോടെ ❤️

    1. നീതു ചന്ദ്രൻ

      വായനക്കും മികച്ച അഭിപ്രായങ്ങൾ അറിയിച്ചതിനും ഒത്തിരി നന്ദി ???

      1. മറുപടി പ്രതീക്ഷിച്ചു .സാരമില്ല

        1. നീതു ചന്ദ്രൻ

          മറുപടി ഇല്ല ?

  5. Hoooo…. so sad!?

    1. നീതു ചന്ദ്രൻ

      ???

  6. നല്ല കഥ ആയിരുന്നു?.

    1. നീതു ചന്ദ്രൻ

      ❤❤

  7. Sad??

    1. നീതു ചന്ദ്രൻ

      ???

  8. Nice Story.. Different theme…….. well said…. Congratulations..

    1. നീതു ചന്ദ്രൻ

    1. നീതു ചന്ദ്രൻ

    1. നീതു ചന്ദ്രൻ

      ???

  9. Anik enna thannya ee kadhauilll kanaan kazhinjath thanks

    1. നീതു ചന്ദ്രൻ

      ???

  10. നരഭോജി

    അയാളുടെ കള്ള് നിറഞ്ഞ പള്ള മുഴുവൻ അവളോടുള്ള സ്നേഹം തികട്ടി നിൽക്കുന്നു.
    നീറുന്ന പ്രണയാദ്രമായ ഒരുപിടി ജീവനുള്ള വാക്കുകൾ വായിക്കാൻ കഴിഞ്ഞു. ഓർമയുടെ ഏതെങ്കിലും ഒരുകോണിൽ നമ്മളെല്ലാം ചൂട്ടുംതെളിച്ചു ആ കുന്നുകയറിച്ചെല്ലുന്ന, കുമാരേട്ടൻ തന്നെയല്ലേ?..
    കാത്തിരിക്കുന്നു നിങ്ങളുടെ അടുത്ത സൃഷ്ടിക് വേണ്ടി. ❤

    1. നീതു ചന്ദ്രൻ

      വിലപ്പെട്ട അഭിപ്രായം നൽകിയതിന് നന്ദി ?

  11. മണവാളൻ

    ?//അണഞ്ഞും തെളിഞ്ഞു പുകഞ്ഞുകൊണ്ടിരുന്നു…//
    ?What a rhyme ❣️⚡

    ?//വാടി കുഴഞ്ഞ മുല്ല പൂക്കൾ പോലെ കട്ടിലിൽ തളർന്നു ഉറങ്ങുന്ന… സുന്ദരിയായ പെണ്ണ്…അവൾ സുമ…//
    ? What a flow..?

    ?//സുമേ നീ ഉറങ്ങിയോടി….???//
    ?These words express the emotions of kumarettan and express the lovely attachment of Suma and Kumaran

    നീതു ഒന്നും പറയാനില്ല , സന്തോഷം , അഭിമാനം , പിന്നെ എന്തൊക്കെയോ…..
    സത്യം പറയാലോ എനിക് ഈ കഥ വായിച്ചപ്പോൾ തോന്നിയ രണ്ട് കഥാപാത്രങ്ങൾ ഉണ്ട് മിന്നൽ മുരളിയിലേ ഉഷ and ഷിബു combo.

    Sad ending collection ഇനിയും ഉണ്ടോ ? , ആദ്യം ചിന്നു , ഇപ്പൊൾ സുമ.

    ഇനിയും എഴുതണം ഇതുപോലെ ഉള്ള കഥകൾ , പ്രതീക്ഷിക്കുന്നു…❤️❤️ എല്ലാ വിധ ഭാവുകങ്ങളും

    സ്നേഹത്തോടെ
    മണവാളൻ ❤️❤️

    1. ( ചിന്നു )….ആ കഥയുടെ പേര് പറയാമോ

      1. മണവാളൻ

        ചിന്നു അത് തന്നെയാണ് കഥയുടെ പേരും

    2. നീതു ചന്ദ്രൻ

      മണവാളൻ ബ്രോ ഇത്രയും സപ്പോർട്ട് ചെയ്യുന്നതിന് ഞാൻ തിരുച്ചു എന്താണ് തരേണ്ടത്?
      സ്നേഹം മാത്രം ❤

      1. മണവാളൻ

        ?❤

  12. പ്രണയത്താൽ ജീവിതം പിഴച്ചു പോയ കുമാരേട്ടൻ , അങ്ങനെ പറയാമോ, തെറ്റാണ്

    ശരിക്കും മനസ്സിൽ തട്ടി

    1. നീതു ചന്ദ്രൻ

      Thank you ❤

  13. പ്രണയത്തിന്റെ ഒരു അനന്തമായ പോയിന്റിൽ എത്തിക്കാൻ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നല്ല ബെയ്സുള്ള എഴുത്താണ്. എന്നാലും കരയിക്കാനായിട്ട് ഇങ്ങനെ വീണ്ടും എഴുതാതിരുന്നു കൂടെ. ഒരു ഹാപ്പി എൻഡിംങ് ട്രൈ ചെയ്തൂടെ… എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എന്താണ് എഴുതണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം താങ്കൾക്കാണല്ലോ..

    1. നീതു ചന്ദ്രൻ

      നോക്കട്ടെ ???

Comments are closed.