പിഴച്ചവൾ [നീതു ചന്ദ്രൻ] 126

Views : 4139

പേര് കേട്ട തറവാട്ടിലെ ഏക സന്തതി ..
ഏതോ വരുത്തനോടപ്പം മുംബയിലേക്ക് ഒളിച്ചോട്ടം..

പടിയടച്ചു പിണ്ഡം വെച്ചില്ലേ നിന്നെ നിന്റെ വിട്ടുക്കാർ..?

പതിവ് പോലെ കുമാരേട്ടൻ ആവർത്തിക്കുന്ന തന്റെ കഥകൾ കേട്ട് അവൾ അവിടെ തന്നേ നിന്നു…

കുമാരൻ തുടർന്നു,…

എന്നിട്ട് എന്തായി..?

അവൻ നിന്നെ കൊണ്ട് പോയി മുംബയിലെ ഏതോ ഒരു ബാറിൽ കാബറെ ഡാൻസ് വരെ കളിപ്പിച്ചില്ലേ… ഡാൻസ് മാത്രമാണോ.

മറ്റ് പലതും നിന്നെ ക്കൊണ്ട് അവൻ ചെയ്യിപ്പിച്ചില്ലേ..?

പ്രണയം ആണ് പോലും പ്രണയം…

എന്തോ ഭാഗ്യത്തിന് ആണ് നീ എന്റെ കണ്ണിൽ അന്ന് വന്ന് പെട്ടത്.

രാത്രിക്ക് രാത്രി അവിടെന്ന് നിന്നെ ഞാൻ ട്രെയിനിൽ രക്ഷപ്പെടുത്തി.

ഇവിടെക്ക് കൊണ്ട് വരുബോൾ ഒന്നേ ഞാൻ പറഞ്ഞുള്ളു….

ഇനി എങ്കിലും ഈ പിഴച്ച വഴി ഉപേക്ഷിക്കാൻ. നീ കേട്ടില്ല…

നിനക്ക് കണ്ടവന്റെ കൂടെ കിടന്ന് സുഖം പിടിച്ച് പോയില്ലേ എങ്ങനെ കേൾക്കാൻ.?

ഞാൻ നിന്നെ കെട്ടി കൊള്ളാമെന്ന്

അന്നെ പറഞ്ഞതെല്ലടി..?

സുമയുടെ മുഖം ചുവന്നു ചുണ്ടുകൾ വിതുമ്പി…

അവൾക്ക് അറിയാം കുമാരേട്ടൻ കടൽ തിരകൾ പോലെയാണ് ഒരിക്കലും തന്റെ അരികിൽ നിന്നും അയാൾ വിട്ട് പോയിട്ടില്ല…

എന്നും വയറു നിറയെ കള്ളും കുടിച്ച്

കുന്ന് കയറി വന്ന് ആവർത്തിക്കുന്ന.
തന്റെ കഥകൾ…

ആട്ടി ഓടിക്കുംതോറും പിറകെ തന്നേ ഒരു നിഴൽ പോലെ കുമാരൻ അത്

അവൾക്ക് ഒരു ബാധ്യതപോലെയാണ് തോന്നിയത്.

അയാളുടെ ഉള്ളിൽ നിറയെ സുമയോടുള്ള സ്നേഹമാണ്…

പക്ഷെ അവൾ അത് കണ്ടില്ലെന്ന് ഭാവിക്കുന്നത് അയാളോടുള്ള ഇഷ്ട്ട കൂടുതൽ കൊണ്ട് മാത്രം….

ഒരു ദിവസം സുമ പറയുക കൂടി ചെയ്തു..

നിങ്ങൾക്ക് മോഹം ഉണ്ടങ്കിൽ എന്റെ കൂടെ കിടന്നു കാര്യം നടത്തി പോകാം.

എന്റെ കഥകൾ എനിക്ക് തന്നെ വിളമ്പി താരാൻ… ഇനി ഈ കുന്ന് കയറി നിങ്ങൾ വരണമെന്നില്ല…

അത് കേട്ടപ്പോൾ അയാളുടെ ആ ചുവന്ന കണ്ണുകൾ കലങ്ങിയത് താൻ കണ്ടതാണ്.

അയാൾ കരച്ചിൽ ഒതുക്കി ക്കൊണ്ട് ചോദിച്ച വാക്കുകൾ ഇന്നും മുള്ളുപോലെ തന്നെ നോവിക്കുന്നു…

എന്നിക്ക് എന്താടി ഒരു
കുറവ്….?

നിങ്ങൾക്ക് ഒരു കുറവും ഇല്ല കുമാരേട്ടാ…
കുറവുകൾ മുഴുവനും എനിക്കാണ്..

Recent Stories

The Author

നീതു ചന്ദ്രൻ

38 Comments

  1. Arrow bro x നീതു ചന്ദ്രൻ രണ്ട് പേരും same wavelength ആണെന്ന് തോന്നുന്നു. അല്ലെ?????

    1. നീതു ചന്ദ്രൻ

      😳😳😳

  2. വായനാഭൂതം

    നിങ്ങൾ ഒരു ജിന്ന്

    1. നീതു ചന്ദ്രൻ

      ഏയ്യ് 😜

  3. 𝒜𝒶𝒹𝒽𝒾

    Nice❤🙂

    1. നീതു ചന്ദ്രൻ

      Thank You ❤

    2. Arjundev?????

  4. ❣️❣️

    1. നീതു ചന്ദ്രൻ

      ❤❤❤

  5. ഒരു ഒറ്റ ചോദ്യം , യഥാർത്ഥ ജീവിതത്തിൽ ഇതുപോലെയുള്ള ദുരനുഭവങ്ങളിൽ ലൂടെ കടന്നു പോയ ഒരു സ്ത്രീക്ക് ഈ കഥ വായിക്കുമ്പോൾ കിട്ടുന്ന പ്രചോദനം എന്ത്?.

    അങ്ങിനെ പിഴച്ചുപോകൻ മാത്രം ഒന്നും ആരുടെയും കാലിൻ്റെ ഇടയിൽ ഇല്ല എന്ന് വിശ്വസിക്കുന്ന ലൈ ഞാൻ

    സ്നേഹത്തോടെ ❤️

    1. നീതു ചന്ദ്രൻ

      വായനക്കും മികച്ച അഭിപ്രായങ്ങൾ അറിയിച്ചതിനും ഒത്തിരി നന്ദി 🙏🙏🙏

      1. മറുപടി പ്രതീക്ഷിച്ചു .സാരമില്ല

        1. നീതു ചന്ദ്രൻ

          മറുപടി ഇല്ല 😊

  6. Hoooo…. so sad!🤨

    1. നീതു ചന്ദ്രൻ

      😔😔😔

  7. നല്ല കഥ ആയിരുന്നു😘.

    1. നീതു ചന്ദ്രൻ

      ❤❤

  8. Sad😕🚶

    1. നീതു ചന്ദ്രൻ

      😭😭😭

  9. Nice Story.. Different theme…….. well said…. Congratulations..

    1. നീതു ചന്ദ്രൻ

    1. നീതു ചന്ദ്രൻ

  10. 💔💔💔

    1. നീതു ചന്ദ്രൻ

      🌹🌹🌹

  11. Anik enna thannya ee kadhauilll kanaan kazhinjath thanks

    1. നീതു ചന്ദ്രൻ

      😳😳😳

  12. നരഭോജി

    അയാളുടെ കള്ള് നിറഞ്ഞ പള്ള മുഴുവൻ അവളോടുള്ള സ്നേഹം തികട്ടി നിൽക്കുന്നു.
    നീറുന്ന പ്രണയാദ്രമായ ഒരുപിടി ജീവനുള്ള വാക്കുകൾ വായിക്കാൻ കഴിഞ്ഞു. ഓർമയുടെ ഏതെങ്കിലും ഒരുകോണിൽ നമ്മളെല്ലാം ചൂട്ടുംതെളിച്ചു ആ കുന്നുകയറിച്ചെല്ലുന്ന, കുമാരേട്ടൻ തന്നെയല്ലേ?..
    കാത്തിരിക്കുന്നു നിങ്ങളുടെ അടുത്ത സൃഷ്ടിക് വേണ്ടി. ❤

    1. നീതു ചന്ദ്രൻ

      വിലപ്പെട്ട അഭിപ്രായം നൽകിയതിന് നന്ദി 🙏

  13. മണവാളൻ

    🔴//അണഞ്ഞും തെളിഞ്ഞു പുകഞ്ഞുകൊണ്ടിരുന്നു…//
    🔰What a rhyme ❣️⚡

    🔴//വാടി കുഴഞ്ഞ മുല്ല പൂക്കൾ പോലെ കട്ടിലിൽ തളർന്നു ഉറങ്ങുന്ന… സുന്ദരിയായ പെണ്ണ്…അവൾ സുമ…//
    🔰 What a flow..💞

    🔴//സുമേ നീ ഉറങ്ങിയോടി….???//
    🔰These words express the emotions of kumarettan and express the lovely attachment of Suma and Kumaran

    നീതു ഒന്നും പറയാനില്ല , സന്തോഷം , അഭിമാനം , പിന്നെ എന്തൊക്കെയോ…..
    സത്യം പറയാലോ എനിക് ഈ കഥ വായിച്ചപ്പോൾ തോന്നിയ രണ്ട് കഥാപാത്രങ്ങൾ ഉണ്ട് മിന്നൽ മുരളിയിലേ ഉഷ and ഷിബു combo.

    Sad ending collection ഇനിയും ഉണ്ടോ 😉 , ആദ്യം ചിന്നു , ഇപ്പൊൾ സുമ.

    ഇനിയും എഴുതണം ഇതുപോലെ ഉള്ള കഥകൾ , പ്രതീക്ഷിക്കുന്നു…❤️❤️ എല്ലാ വിധ ഭാവുകങ്ങളും

    സ്നേഹത്തോടെ
    മണവാളൻ ❤️❤️

    1. ( ചിന്നു )….ആ കഥയുടെ പേര് പറയാമോ

      1. മണവാളൻ

        ചിന്നു അത് തന്നെയാണ് കഥയുടെ പേരും

    2. നീതു ചന്ദ്രൻ

      മണവാളൻ ബ്രോ ഇത്രയും സപ്പോർട്ട് ചെയ്യുന്നതിന് ഞാൻ തിരുച്ചു എന്താണ് തരേണ്ടത്?
      സ്നേഹം മാത്രം ❤

      1. മണവാളൻ

        😊❤

  14. പ്രണയത്താൽ ജീവിതം പിഴച്ചു പോയ കുമാരേട്ടൻ , അങ്ങനെ പറയാമോ, തെറ്റാണ്

    ശരിക്കും മനസ്സിൽ തട്ടി

    1. നീതു ചന്ദ്രൻ

      Thank you ❤

  15. പ്രണയത്തിന്റെ ഒരു അനന്തമായ പോയിന്റിൽ എത്തിക്കാൻ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നല്ല ബെയ്സുള്ള എഴുത്താണ്. എന്നാലും കരയിക്കാനായിട്ട് ഇങ്ങനെ വീണ്ടും എഴുതാതിരുന്നു കൂടെ. ഒരു ഹാപ്പി എൻഡിംങ് ട്രൈ ചെയ്തൂടെ… എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എന്താണ് എഴുതണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം താങ്കൾക്കാണല്ലോ..

    1. നീതു ചന്ദ്രൻ

      നോക്കട്ടെ 😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com