പറയാൻ മടിച്ചത് [Pappan] 258

Views : 7182

പറയാൻ മടിച്ചത്

Author : Pappan

 

നമസ്കാരം കൂട്ടുകാരെ… ഞാൻ ആദ്യമായിയാണ് ഒരു കഥയെഴുതുന്നത്. ചിലപ്പോ കഥയെന്ന് ഈയെഴുത്തിനെ വിളിക്കാൻ പറ്റില്ല, ഇതൊരു അനുഭവം മാത്രമാണ്. പരീക്ഷക്ക് പോലും ശരിക്കു നാല് വരി തികച്ചെഴുതാത്ത ഞാൻ ഇങ്ങനെ ഒരു സാഹസം ചെയ്യുന്നു എന്ന് ഓർക്കുമ്പോ എനിക്കുതന്നെ അതിശയമാണ്. ഈ സൃഷ്ട്ടി വായിക്കുന്നവർ എന്തായാലും ഒരു രണ്ടു വാക്കെങ്കിലും കമന്റ് എഴുതാതെ പോകരുത് എന്നൊരഭ്യര്ഥനയുണ്ട്.. ഇങ്ങനെ ഒരു സൃഷ്ട്ടി ഞാൻ രചിക്കുന്നു എന്നറിഞ്ഞു അകമഴിഞ്ഞു പ്രോൽത്സാഹിപ്പിച്ച എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു…. വായിച് അഭിപ്രായം പറയണം എന്ന് വീണ്ടും ഓർമിപ്പിക്കുന്നു. മുനി മാമൻ എന്തായാലും കമന്റ് ചെയ്യണം എന്നഭ്യർത്ഥിക്കുന്നു

____________________________________________________________________________

വന്നപ്പോൾ തൊട്ടുടക്കാണ്‌. എന്താ കാര്യന്നു ചോദിച്ചിട്ടും പറയുന്നില്ല. ആകെ ദേഷ്യം. ചോദിക്കുമ്പോ തന്നെ കടിച്ചു കീറാൻ വരുന്ന പോലെ….

ഞാൻ: എന്താടി, എന്താ പറ്റിയെ.

അമ്മു: ഒന്നുല്യ നീ പോയെ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട….

പിന്നെ ഞാനൊന്നും പറയാൻ പോയില്ല.. വെളുപ്പിനെ ഉറക്കം കളഞ്ഞു 7 മണിയുടെ ഷിഫ്റ്റിന് കേറിയതാ.. ഇന്നലെ രാത്രി അവളുടെ ഉറക്കം ശെരിയായിട്ടുണ്ടാവില്ലെന്ന് കരുതി കുറച്ചു നേരം മിണ്ടാതിരുന്നു. പക്ഷെ ഇപ്പോഴും അവളെന്നെ മൈൻഡ് ചെയ്യുന്നില്ല, മുഖത്തു പോലും നോക്കുന്നില്ല. എനിക്കാകെ ദേഷ്യവും വിഷമവും വന്നു…

<<>>

ഞങ്ങള്‍ നാല് പേരാണ് ഒരു ഷിഫ്റ്റിൽ. പകൽ 6 മണിക്കൂറും രാത്രി 12 മണിക്കൂറുമാണ് ഷിഫ്റ്റ്‌. ചില ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത രീതിയിൽ പണിയുണ്ടാകും. മഴ, കാറ്റ്, ഇടിവെട്ട്, തുടങ്ങിയ ഓരോ സാഹചര്യവും ഞങ്ങളെ

Recent Stories

The Author

Pappan

222 Comments

  1. പപ്പാ… വിഷയം കൊള്ളാം.. പെണ്ണിനെ മനസിലാക്കാൻ ആദ്യം അറിയേണ്ടത് അവളുടെ മാസത്തിൽ ഒരിക്കൽ വരുന്ന അഥിതിയെപ്പറ്റി തന്നെയാണ്.. ചിലർ വല്ലാതെ ദേഷ്യപ്പെടും.. കാരണം ഇല്ലാതെ ദേഷ്യപെടുകയാണ് എങ്കിൽ ഉറപ്പിക്കാം.. അപ്പോൾ അവളെ തനിച്ചു വിടുകയാണ് നല്ലത്. പിന്നെ ഡാർക്ക് ചോകൊലെറ്റ് ഈ സമയം വളരെ നല്ലതാണ്..
    സ്ട്രെസ് കുറക്കാനും, പൊട്ടാസിയം കൂടുതൽ ഉള്ളതുകൊണ്ട് മസിൽ പ്രവർത്തനങ്ങൾ നന്നായി നടക്കും അതുകൊണ്ടു വേദന കുറക്കാനും, മൂഡ് സ്വിങ് ഒരു പരിധി വരെ മാറ്റാനും, എനെര്ജി ലെവൽ അല്പം കൂട്ടാനും ഡാർക്ക് ചോകൊലെറ്റ് സഹായിക്കുന്നുണ്ട്…
    ചുമ്മാ പറഞ്ഞു എന്നുമാത്രമേ ഉള്ളു…
    എഴുത്ത് ഇഷ്ടമായി… പിന്നെ ആ കമന്റ് വായന കൊള്ളാം.. കീപ് ഗോയിങ് 🤣🤣
    വിത്ത് ലവ് ❤️❤️

    1. എംകെ മുത്തേ… 🕺🕺🕺🕺🕺🕺

      ഓർത്ത് വച്ച് വായിച്ചല്ലോ.. സന്തോഷം…

      ഈ സമയത്ത് എൻ്റെ കഥ ഓർത്തു വായിച്ചതിൽ പെരുത്ത് സന്തോഷം…

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം 😍🥰🥰🥰

      ഇതുപോലെ ഉള്ള സമയങ്ങളിൽ അവരെ ചൊറിയൻ നിക്കാതിരിക്കുന്നത് തന്നെ ആണ് നല്ലത്… ചോക്കലേറ്റ് ഇൻ്റെ കാര്യം മറ്റൊരു കൂട്ടുകാരി ആണ് പറഞ്ഞു തന്നത്.. കാരണം ഒന്നും അറിയില്ലായിരുന്നു.. അത് പറഞ്ഞു തന്നതിന് നന്ദി..

      ഇത് ശെരിക്കും നടന്നത് തന്നെ ആണ് അന്ന് അവിടെ ഇടക്ക് ടീസറും ചർച്ചയും ഒക്കെ ഉണ്ടാവരുണ്ടല്ലോ.. പിന്നെ ഇവിടെ 10ത്തിൽ വന്നപ്പോഴാണ് അവിടെ പോകാതെ ആയത്…

      വായിച്ചതിനും ഇവിടെ വന്ന് ഈ കമൻ്റ് തന്നതിനും ഒരുപാട് നന്നിയും സന്തോഷവും അറിയിക്കുന്നു…

      🥰🥰🥰🥰🥰🥰

  2. രാവണാസുരൻ(rahul)

    പാപ്പാ

    കഥ ഇഷ്ടമായി പക്ഷെ ഇതിന് എന്തിനാ എല്ലാവരും നിന്നെ കളിയാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

    ഈ എനിക്ക് പോലും ആർത്തവം എന്നാൽ എന്താ സംഭവം എന്ന് 18-19വയസ്സ് വരെ ഒരു പിടിയും ഇല്ലായിരുന്നു.ഈ whisper ന്റെ പരസ്യം കണ്ടപ്പോൾ ഇതെന്തിനാ ഉപയോഗിക്കുന്നത് എന്ന് പണ്ട് അമ്മയോട് ചോദിച്ചപ്പോ ഒരുപാട് വഴക്ക് കിട്ടിയിട്ടുണ്ട്.
    ഞാൻ biology science ആണ് +2 ന് പഠിച്ചത് എന്നിട്ടും ഇതാണ് അവസ്ഥ.
    അതെങ്ങനാ reproduction എന്നൊരു ചാപ്റ്റർ കണ്ടാൽ ടീച്ചർമാർക്ക് കുപ്പി കണ്ട ഭൂതത്തിന്റെ അവസ്ഥയാ പിന്നെ ആ ഏരിയയിൽ കാണൂല.

    Sex&law education ഇത് രണ്ടും കുട്ടികൾക്ക് കുഞ്ഞുന്നാൾ മുതൽ കൊടുക്കേണ്ടതാണ് എവിടെ അതൊന്നും മ്മടെ നാട്ടിൽ ഈ ഇടക്കാലം ഒന്നും നടക്കില്ല.
    At least മാതാപിതാക്കൾ എങ്കിലും മക്കൾക്ക് ഇതൊക്കെ പറഞ്ഞുകൊടുക്കുന്ന കാലം വരണം.എങ്കിൽ ഒരു സ്ത്രീ എന്താണെന്നും അവൾ അമ്മയാകാൻ എന്തൊക്കെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ കഴിയു.

    പാപ്പാ ആദ്യ കഥയ്ക്ക് ആർത്തവം എന്ന വിഷയം തിരഞ്ഞെടുത്തതിന് ആദ്യം അഭിനന്ദിക്കുന്നു.അമ്മുവിനോട് എന്റെ അന്വേഷണം പറയണം.

    ഇനിയും എഴുതുക ഒരുപാട് എഴുതുക.
    എഴുതി എഴുതിയാ എഴുതാൻ പഠിക്കുന്നത്
    കുഞ്ഞിലേ നടന്നു നടന്നു നടക്കാൻ പഠിച്ചില്ലേ
    അത്പോലെ.

    1. Reply pinne താരാട്ട…

      ❣️❣️

      1. താമസിച്ചു എന്നറിയാം ക്ഷേമിക്കണം

    2. രാഹുൽ…

      //കഥ ഇഷ്ടമായി പക്ഷെ ഇതിന് എന്തിനാ എല്ലാവരും നിന്നെ കളിയാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.//

      ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.. പിന്നെ അവർ കളിയാക്കിയത് വെറുതെ നേരമ്പോക്കുകൾ ആയി കണ്ടാ മതി.. സ്നേഹം കൊണ്ടാണ്….

      ആരെങ്കിലും പറഞ്ഞ് തരുന്നത് വരെ ഒരു വിധം ആൺകുട്ടികളുടെ അവസ്ഥ വെത്യസ്ഥം അല്ല… കൂടുതൽ അറിയാൻ ഒന്ന് താഴെയുള്ള കമൻ്റുകൾ ഒന്ന് വായിച്ചാൽ തന്നെ കുറെ കാര്യങ്ങളിൽ ഒരു പിടി കിട്ടും…

      Sex education എന്ന് നമ്മുടെ നാട്ടിൽ പറഞാൽ അതിനെ പിന്തുണയ്ക്കുന്നവരെ എല്ലാവരും ചേർന്ന് sex workers ആക്കി മാറ്റും അതാണ് ഇന്നത്തെ നമ്മുടെ അവസ്ഥ…

      സ്വന്തം മക്കളോട് പോലെ ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ വിമൂഗത കാണിക്കുന്നവർ ആണ് ഇന്നത്തെ മാതാപിതാക്കൾ.. തിരക്കുകൾ കൊണ്ടോ അവരുടെ പിന്നീടുള്ള സമീപനത്തിൽ എന്തെങ്കിലും മാറ്റം വന്നാലോ എന്ന് ചിന്തിച്ചിട്ട് ആണോ ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്കറിയില്ല…പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ട് മാതാപിതാക്കൾക്ക് മക്കളോട് പല കാര്യങ്ങളും സംസാരിക്കാൻ കഴിയാതെ പോകുന്നു എന്ന്….

      അമ്മുവിനോട് പറഞ്ഞിട്ടുണ്ട്.. അവള് തിരിച്ചും അന്വെക്ഷിച്ചതായി പറഞ്ഞു…

      വായിച്ചതിനും ഇവിടെ എനിക്ക് വേണ്ടി രണ്ടു വരി അഭിപ്രായം പറഞ്ഞതിലും ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു…..

      ഇനിയും എഴുതുക എന്ന് പറയുമ്പോ പറ്റുമോ എന്നറിയില്ല… ശ്രമിക്കാം…

      കുറെ കാലം എഴുതിയിട്ട് പഠിച്ചില്ല.. ഇനിയെങ്കിലും പഠിച്ചാൽ മതിയായിരുന്നു….

      ♥️♥️♥️♥️♥️♥️♥️♥️

  3. പാപ്പാ.. 😍😍🙏

    അങ്ങനെ ഞാനും വായിച്ചു പാപ്പാ. സാധാരണയായി ആരുടേയും ആദ്യ കഥയില്‍ ഞാന്‍ അഭിപ്രായം പറയാറില്ല. പലരും നമ്മുടെ അഭിപ്രായം കേട്ട് ഇട്ടെച്ചു പോയാലോന്നുള്ള പേടികൊണ്ടാ 😂😂😂 അങ്ങനാണെങ്കി അവിടുന്നങ്ങോട്ട് അഭിപ്രായം പറയാറുണ്ടോ എന്നൊന്നും ചോദിക്കരുത്, 😏😏😏 അതൊക്കെ മോശമല്ലേ പാപ്പാ 🤭🤭🤭

    പലരും പറഞ്ഞ അഭിപ്രായങ്ങള്‍ വായിച്ചു. അത് കൊണ്ട് അവര്‍ പറഞ്ഞതില്‍ പലതും എനിക്കും പറയാനുണ്ടെങ്കിലും വീണ്ടും അതെല്ലാം ഞാന്‍ പറയുന്നില്ല. 😂😂😂 വെറുതെയിരിക്കുന്നതിനിടയില്‍ ഇതൊക്കെ ടൈപ്പ് ചെയ്തുണ്ടാക്കാന്‍ സമയമില്ല പാപ്പാ 🤣🤣🤣

    ബാല്യകാലത്ത് അമ്മയുടെ അനിയത്തിമാരും പിന്നെയെന്‍റെ തന്നെ കസിന്‍ ചേച്ചിമാരുമൊക്കെ തൊടാൻ വയ്യാന്നും പറഞ്ഞു കൂടെക്കളിക്കാനും മിണ്ടാനും പോലും വരാതെ വീടിന്‍റെ പിന്നാമ്പുറത്തോ മുറിയിലോ ഒറ്റയ്ക്കിരുന്നു വാരികകൾ വായിച്ചും പകൽ കിനാവ് കണ്ടും സമയം പൊക്കിയിരുന്നത് ഒരത്ഭുതമായിരുന്നു. ഒരസുഖവും ഇല്ലാത്തൊരാൾക്ക് ഇടയ്ക്കിടെ തൊടാൻ മാത്രം എന്ത് വയ്യായ്കയെന്നൊരു ചിന്ത മാത്രം അവശേഷിപ്പിച്ച് ഒരു നീണ്ടകാലം കൃത്യമായ ഒരുത്തരം കിട്ടാതെ ഈ പ്രതിഭാസം കണ്‍മുന്നില്‍ അങ്ങിനെ തുടര്‍ന്ന് കൊണ്ടിരുന്നു… 🤔🤔🤔

    അങ്ങനെ കൗമാരത്തിൻറെ തുടക്കത്തിലാണ് സഹപാഠികളായ ചിലർ ഒരാഴ്ച മുഴുവൻ സ്കൂളിൽ വരാതാകുന്നത് ശ്രദ്ധയിൽപെട്ടത്.. 😳😳😳 തീര്‍ത്തൂം മാനുഷികമായ ത്വരകൊണ്ട് മാത്രം വീണ്ടും അവരെ കണ്ടപ്പോൾ ഞാനാ കാരണമന്വേഷിച്ചു. ചിലര്‍ക്ക് കോപമെങ്കില്‍ ചിലർക്ക് നാണം വേറെ ചിലക്ക് അയ്യേ ഇതൊന്നും അറിയാത്ത പൊട്ടനെന്നുള്ള പുച്ഛം.!! 😞😞😞 കാരണമെന്തെന്നുള്ള കൃത്യമായ ഒരുത്തരം മാത്രം അകന്നു നിന്നു… ഞാനറിയാതെ എന്തൊക്കെയാണിവിടെ സംഭവിക്കുന്നതെന്നറിയാതെ അന്തംവിട്ടിരുന്ന ഒരുച്ചനേരം കട്ടച്ചങ്കന്‍ വാവയാണ് ആ വെടിപൊട്ടിച്ചത്… ഇവളുമാരൊക്കെ വയസറീച്ചു വലിയ കുട്ടികളായെതാണു പോലും കാരണം… 🙄🙄🙄 കഴിഞ്ഞ കൊല്ലം ഓന്‍റെ ഇത്താക്കും ഇങ്ങനെയായത്രേ..!!! എന്നാലും പ്രായപൂര്‍ത്തിയായതിന് കുറച്ചു ദിവസം സ്കൂളില്‍ വരാതിരിക്കുന്നതെന്തിനാണെന്ന് മാത്രം എനിക്ക് മനസിലായില്ല… 😞😞😞 അവനും കൃത്യമായ വിവരമൊന്നുമില്ല… അവനും ഉടനെ പ്രായപൂര്‍ത്തിയാവുമെന്നും കൂടി അക്കൂട്ടത്തില്‍ പറഞ്ഞു കളഞ്ഞു ആ തെണ്ടി… !!! 😭😭😭

    കൂടെ പഠിക്കുന്നവരെല്ലാം വയസറിയിക്കുന്നു വലിയ കുട്ടികളാകുന്നു.. അതേ പ്രായത്തിലുള്ള എനിക്കിത് വരെ വയസ്സറിയിക്കാനും വലിയ കുട്ടിയാവാനും പറ്റിയിട്ടില്ല… അടുത്ത കൂട്ടുകാരനായ വാവയും ഉടനെ തന്നെ വലിയ കുട്ടിയാകും.. ഈ ഞാന്‍ ഒരു മാറ്റവുമില്ലാതെ അങ്ങിനെ തന്നെ പോകുമോന്നുള്ള ആശങ്ക മൂത്ത് മനസമാധാനം നഷ്ടപ്പെട്ടു ഉറക്കം പോയ കുറച്ചു ദിവസങ്ങൾ…!!😭😭😭 എനിക്കൊരു ചേച്ചിയുണ്ടായിരുന്നെങ്കിൽ എന്നാണ് വയസ്സറിയിക്കാൻ പറ്റുകയെന്നു ചോദിക്കാമായിരുന്നു എന്നൊക്കെ സങ്കടപ്പെട്ടും, ഒരു ചേച്ചിയെ തരാത്തതിന് അച്ഛനെയും അമ്മയെയും മനസ്സിൽ തെറി വിളിച്ചും കുറച്ചു ദിവസങ്ങൾ അങ്ങനെ തള്ളി നീക്കി ഒടുക്കം അമ്മയോട് ചോദിച്ചപ്പോ, തോന്ന്യാസം പറയുന്നോന്നുള്ള ചോദ്യവും പാക്കേജായി ചീത്തയും പിന്നെ കൂരിവടിയുടെ സ്ഥിരം ചുംബനവും കൂടിയായപ്പോ ഒരു കാര്യം മനസിലായി… ഇതൊന്നും അത്ര ശരിയല്ല..!!! 😏😏😏🤣🤣🤣

    കാലം പിന്നെയും ആരെയും കാത്തുനിൽക്കാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ചാലിയാറിലെ മലവെള്ളം പലതവണ തീരത്തെ പുണര്‍ന്നു കച്ചറകള്‍ നിക്ഷേപിച്ചു മടങ്ങി… അറപ്പുഴക്കലും കവണക്കല്ലിലും പുതിയ പാലങ്ങള്‍ വന്നു… അവിടുത്തെ കടത്തുകാര്‍ പാലം പണിത എഞ്ചിനീയറേയും സർക്കാരിനെയും തെറിവിളിച്ചു ഗൾഫിലേക്ക് ജോലിയും തേടിപ്പോയി. ഇതിനിടയില്‍ എന്‍റെ ശരീരവും വളർന്നു വലുതായിക്കൊണ്ടിരുന്നു..!!! കൂട്ടത്തില്‍ സൌഹൃദങ്ങളും പിന്നെ പ്രണയങ്ങള്‍ വണ്‍വേയിലും ടൂവേയിലും പലതുണ്ടായെങ്കിലും ഈ വിഷയത്തിലുള്ള ഉപകാരപ്രദമായ വിജ്ഞ്ജാനം സ്വായത്തമാക്കിയത് ഇങ്ങനത്തെ വായനയിലൂടെയാണ്. 😊😊😊

    അപ്പോ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാല്‍… കൌമാരത്തില്‍ കുട്ടികളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും അതിന്‍റെ ഫലമായുണ്ടാവുന്ന ശാരീരിക മാനസിക പ്രശ്നങ്ങളുയും പറ്റി ബോധവല്‍ക്കരിക്കാനും അവര്‍ക്ക് വേണ്ട മാനസിക പിന്തുണ കൊടുക്കാനുമുള്ള ഒരു വ്യക്തമായ പദ്ധതിയോ കൃത്യമായ വിദ്യാഭ്യാസ പരിപാടിയോ നമ്മുടെ രാജ്യത്തില്ല. ബുള്ളറ്റ് ട്രെയിനും പത്തുവരിപ്പാതകളും അംബരചുംബികളും പണിയുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന കൂടെ മുഖഛായ മാറുന്ന നാട്ടില്‍ മാറുന്ന കാലത്തിനനുസരിച്ചു ആചാരങ്ങളും അനാചാരങ്ങളും മാറണമെങ്കില്‍ അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ തക്കതായ മാനസികആരോഗ്യത്തിലൂന്നിയ വിദ്യാഭ്യാസ പദ്ധതികളും നടപ്പിലാക്കണമെന്ന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും തോന്നണം. 😟😟😟

    പറഞ്ഞു പറഞ്ഞു കാട് കയറിയല്ലോ പാപ്പാ.. 😞😞😞 കഥയെ കുറിച്ചു പറയുവാണെല്‍.. 🔥🔥🔥

    അമ്മുവിന്‍റെ സ്വകാര്യമായ വിഷയം പാപ്പന്‍ ചോദിച്ചപ്പോ തന്നെ ഉറക്കെ വിളിച്ച് പറഞ്ഞില്ലാന്നുള്ള കാരണത്താല്‍ ചൂടായത് ശരിയായില്ല.. 😥😥😥 ഓഫീസല്ലേ പാപ്പാ, ഒരു മയത്തിലൊക്കെ വേണ്ടേ 🤣🤣🤣

    ആദ്യമായി എഴുതാന്‍ തിരഞ്ഞെടുത്ത വിഷയവും കഥയ്ക്കിട്ട പേരും ഇഷ്ടപ്പെട്ടു 💖💖💖🔥🔥🔥 ഉപയോഗിച്ച ഭാഷയും കഥയിലെ മൊത്തത്തിലുള്ള അന്തരീക്ഷവും അടിപൊളി പാപ്പാ 💖💖💖🔥🔥🔥

    തല്‍ക്കാലം ഇത്രേം മതി. കിട്ടിയ കാശിന് ഇത്രേ ഉള്ളൂ, കൂടുതല്‍ വേണേല്‍ വാക്കെണ്ണം പറഞ്ഞു വേറെ പണമടക്കണം 🤭🤭🤭

    നിയമപ്രകാരമുള്ള വെളിപ്പെടുത്തൽ

    ആമുഖത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതും എട്ടുപേജ് സൃഷ്ടിക്ക് 4:1 അനുപാതത്തിൽ രണ്ടുപേജ് കമന്‍റിനുള്ള പണം പാപ്പൻ മുൻകൂറായടച്ചു ചലാൻ കൈപ്പറ്റിയിട്ടുള്ളതുമാണ്. 😂😂😂


    [ Note: പഴയ കമന്‍റ് വീണ്ടും കണ്ടു ഞെട്ടണ്ട. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് ഇന്നത്തെ കുറച്ചു കമന്റുകള്‍ നീക്കം ചെയ്യിക്കേണ്ടി വന്നു. അങ്ങിനെ പോയ കൂട്ടത്തില്‍ ഇവിടെയിട്ടതുമുണ്ടായിരുന്നു. അതുകൊണ്ട് വീണ്ടും ഇടേണ്ടി വന്നതാണ് ]

    💖💖💖

    1. ഞാനും ശ്രദ്ധിച്ചു… മാറ്റം ഒന്നും വന്നില്ലല്ലോ അല്ലേ…

      ഞാൻ ഒരു വട്ടം വായിച്ചു പക്ഷേ എന്തു റിപ്ലേ തരും എന്ന് ആലോചിച്ചിട്ട് മനസ്സിലാവുന്നില്ല…

      എന്തായലും ഇഷ്ട്ടം ആയല്ലോ…

      🥰🥰🥰🥰🥰🥰

      1. റിപ്ലൈ ഒന്നും വേണ്ട പാപ്പാ…🙏🙏🙏 തിരിച്ചു തല്ലാണ്ടിരുന്നാ മതി 😞😞😞

        ഇന്നൊരു റിപ്ലൈ ഇട്ടതാ കുട്ടേട്ടന് എല്ലാം കൂടി തൂത്തു വാരി കളയേണ്ടി വന്നത് 🤣🤣🤣

        അപ്പോ അടുത്ത കഥയുടെ കമാന്‍റ് ബോക്സില്‍ കച്ചറയും കൊണ്ട് വരാട്ടോ 😍😍😍

        1. തീർച്ചയായും വരണം പക്ഷേ അടുത്ത കഥ… അതാണ് പ്രശ്നം… നിങ്ങൾക്ക് കച്ചറ ആക്കാൻ വേണ്ടി എങ്കിലും ഞാൻ ഒരു കഥ എഴുതും

          1. എഴുതിക്കോ, പക്ഷേ ഇപ്പോ ചെയ്യുന്ന പോലെ തന്നെ ആദ്യം സ്വയം വായിച്ചു സംതൃപ്തി തോന്നണം, എന്നിട്ട് ഇവിടിട്ടാ മതി 😂😂😂

          2. അതില്ല… എനിക്കു തൃപ്തി തോന്നിയ പിന്നെ നിങ്ങൾക്ക് കചറ ആക്ക്കൻ ഒന്നും ഉണ്ടാവില്ല…

    2. ഒരു കാര്യം ഞാൻ പറഞ്ഞ ശ്രമിക്കുമൊ

      1. ഒരു കഥയെഴുതാന്‍ പറയുന്നത് ഒഴികെ എന്തും പറഞ്ഞോ 😉😉😉

        1. അതാണ് പറയാൻ വന്നത്… അധികം ഒന്നും വേണ്ട.. മുകളിലെ കമൻ്റിൽ ഉള്ള പോലെ ഒറ്റ പേജ് കഥ… എഴുതാമോ… നല്ല രസം ഉണ്ട് വായിക്കാൻ.. സത്യമായിട്ടും….

          ഇതൊരു നുണ ആണെന്ന് തോന്നുന്നുണ്ടെങ്കിൽ ഞാൻ ഇനി ഈ കാര്യം ആവശ്യപ്പെടില്ല…

          അത്ര വിശ്വാസം ഉണ്ട് എനിക്ക് സ കാര്യത്തിൽ…

          1. എന്റെ കഴിവില്‍ മറ്റാരെക്കാളും എനിക്കു വിശ്വാസമുണ്ട് പാപ്പാ, പക്ഷേ എനിക്കു തൃപ്തി വരാതെ ഒരു കമന്റ് പോലും ഈ പി‌സിയില്‍നിന്നും പുറത്തോട്ടു പോകില്ല… 😭😭😭

            ചെറുതായി perfectionistic ആയിട്ടുള്ള ഒരാളാണ് ഞാന്‍, അപ്പോ കഥയെഴുത്ത് സംഭവിക്കാന്‍ വഴിയുണ്ട്, അത് മൂന്നാമതൊരാള്‍ വായിക്കാന്‍ ഒരു ഗതിയും കാണുന്നില്ല… 🤣🤣🤣

          2. ശ്രമിക്കണം… എന്നാണ് ഞാൻ പറഞ്ഞത്… എൻ്റെ കഥ നല്ലതാണെന്ന് നിങ്ങളും ജ്വലയും ഒക്കെ പറഞ്ഞു കേട്ടപ്പോൾ ആണ് എനിക്ക് പോലും സംതൃപ്തി വന്നത്…

            സ്വയം വിശ്വാസവും perfectionalisavum ഉള്ളവർക്ക് ബുദ്ധിമുട്ട് ആണ് but ശ്രമിച്ചാൽ നടക്കും… ചെറുത് മതി ഒരു പേജ് തന്നെ ധാരാളം മുകളിലെ കമൻ്റ് പോലും ഒരു കഥ ആക്കാം

    3. ഒരു കാര്യം കൂടി ചൊതിക്കട്ടെ not about story

      1. ഉറപ്പായും ചോദിക്കാം 😂😂😂

      2. അന്ന് ഒരു 2ndu ദിവസം മുമ്പ് ഒരു ചെറിയ സൗന്ദര്യ പിണക്കം ഉണ്ടായില്ലെ നമ്മുടെ ഇടയിൽ… അത് വിഷമം ആയോ.. അന്ന് ഞാൻ അങ്ങനെ പറഞ്ഞതിൽ

        1. അന്ന് അത് തുടർന്നാൽ ഒരു ഉടക്കിലേക്ക് പോവുമോ എന്ന് പേടിച്ചാണ് ഞാൻ അങ്ങനെ അവസാനിപ്പിച്ചത്…

          ഇന്നും നിങ്ങളെ കണ്ടില്ലെങ്കിൽ 📬 അയക്കാൻ നിന്നത ഞാൻ

          1. അങ്ങനെയൊരു പ്രശ്നമില്ല പാപ്പാ, എന്നെ തെറിവിളിച്ചാലും പ്രശ്നമില്ല, ഇതില്‍ പങ്കാളിയല്ലാത്തവരെ ഇങ്ങോട്ട് വലിച്ചിഴച്ചാ പ്രശ്നമാണ് 😁😁😁

            ഇപ്പോ സംഗതി മനസിലായി.. അയ്യേ അതൊക്കെ പക്കാ തമാശ , വിട്ടു കളയണം ഹേ 🤭😏😏😏

          2. കളഞ്ഞു.. ഞാൻ അങ്ങനെ ആരെയും ഉൾപ്പെടുത്താൻ നിക്കാറില്ല.. മാത്രമല്ല.. അങ്ങനെ തെറിയും വിളിക്കാറില്ല… അന്ന് മൂഡ് ശെരി ആയിരുന്നില്ല.. അതാ എനിക്ക് പേടി ആയത്…..

        2. എന്തോന്നു പിണക്കം? എനിക്കോര്‍മ പോലുമില്ലാത്ത സംഗതിയാണല്ലോ പാപ്പാ.. 😳😳😳

          ഇനിയിവിടെ എന്തു കശപിശയുണ്ടായാലും ആ ദിവസം എഴുന്നേറ്റ് പോകുമ്പോ എല്ലാ ഇവിടെ തന്നെ കളഞ്ഞിട്ടു പോകാറാണ് പതിവ് 😎😎😎

          ഇവിടുന്നൊന്നും വീട്ടിലേക്കും വീടില്‍ നിന്നും ഒന്നും ഇങ്ങോട്ടും കൊണ്ട് വരാറില്ല 😂😂😂

          എനിക്കങ്ങനെ പ്രശ്നമൊന്നുമില്ല, ആ കാര്യം എന്താന്നു തന്നെ ഓര്‍മയില്ല, പാപ്പന് ഓര്‍മയുണ്ടേല്‍ പെട്ടെന്നു മറന്നേക്ക് 🤣🤣🤣🤣

          1. എപ്പൊ മറന്നു എന്ന് ചോദിച്ചാ മതി..

            വീട്ടിൽ എത്തിയോ..

            എട്ടത്തി ആൻഡ് കുട്ടി സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു…

  4. പാപ്പൂസ് നിങ്ങടെ കഥ വായിച്ചപ്പോൾ എന്നിക് ഏറ്റവും കൂടുതൽ മിസ്സിംഗ് അനുഭവ പെട്ടത് ഒരു ഏട്ടനെയാണ് എന്നെ സ്നേഹിക്കുന്ന മനസിലാകുന്ന ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോവാ
    ഓരോ പെണ്ണിനും ആർത്തവം ഉണ്ടാകുന്ന സമയം അവൾ അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകൾ ഉണ്ട്. അത് ചില പേര് മനസിലാകാറില്ല ചിലർക്ക് അത് എന്തോ വൃത്തി കേട് പോലെയാണ് കാണുക ഒരു പെണ്ണിനെ അമ്മയാകാനും സ്ത്രീ ആകുന്നതുമാണത്
    ഈ അനുഭവം വായിച്ചു ഒരുപാട് സന്തോഷവും അതിലുബരി ഏട്ടനോട് ഒരുപാട് സ്നേഹവും തോനുന്നു
    സ്നേഹത്തോടെ റിവാന💟

    1. കുഞ്ഞി… 😍😍😍😍😍😍

      ഒരുപാട് സന്തോഷം….
      ഞാനുണ്ട് മുത്തെ എട്ടനായി..

      ഒരുപാട് സ്നേഹം കുഞ്ഞി റിവാന കുട്ടിക്ക്… എന്നെ ഇഷ്ടപ്പെടുന്നതിൽ ഒരുപാട് സന്തോഷം …

      🥰🥰🥰🥰

      ❣️❣️❣️❣️❣️❣️

      1. ഏട്ടൻ മാർ ഇല്ല എന്നുള്ള വിഷമം ഇപ്പൊ എനിക്കില്ല നിങ്ങൾ ഉൽ പടെ ഇപ്പൊ എനിക് ഇവിടെ കുറെ പേര് ഏട്ടന്മാർ ആയി ഉണ്ട് സൊ iam ഹാപ്പി

        1. 😍😍😍😍😍♥️♥️♥️♥️

  5. അവൻ എനിക് ഒരു രൂപ പോലും തന്നില്ല,

    1. 😜😜😜😜😜😜

  6. മുനി മാമാ……

    ഇഷ്ട്ടപെട്ടു ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു…

    ഒരു കാര്യം പറയട്ടെ… ഈ കമൻ്റ് ഒരു കഥയായി എട്ടുകൂടെ.. ഒറ്റവരി കഥ… നല്ല രസം ഉണ്ട്…

    ഇതിന് ഇനി ഞാൻ എന്ത് മറുപടി എഴുതും എൻ്റെ തമ്പുരാനേ….

    തമ്പു അണ്ണനെ ആല്ലട്ടോ.. ഇഷ്വരനെ ആണ്

    🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

    മുനി മാമൻ കി.. ജയ്….

  7. 👍👍👍👍👍
    ചെറിയ ഒരു അനുഭവ കുറിപ്പ്,നന്നായി എഴുതി
    ഇനിയും നല്ല എഴുത്തുകൾ ആയി വരൂ 😍😍😍😍😍

    1. കണ്ണേട്ടാ…

      വായിച്ചതിൽ ഒരുപാട് സന്തോഷം… നിങ്ങടെ ഒക്കെ കമൻ്റ് കിട്ടിയത് തന്നെ മഹാ ഭാഗ്യം..😍😍
      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് ഏറെ സന്തോഷം..

      ഇനിയും എഴുതാൻ എനിക്ക് കഴിയട്ടെ എന്ന പ്രാർത്ഥന ആണ്..

      ♥️♥️♥️♥️♥️♥️♥️♥️

  8. ബ്രോ എനിക്ക് ഇഷ്ടമായി സിമ്പിൾ ആൻഡ് powerfull.

    1. Goku..

      ഒരുപാട് സന്തോഷം വായിച്ചതിനും, അഭിപ്രായം പറഞ്ഞതിലും..
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..

      ♥️♥️♥️♥️♥️♥️♥️

  9. കൈപ്പുഴ കുഞ്ഞാപ്പൻ

    (സ്വന്തമായി ഒരനിയത്തി ഇല്ലെന്നത് എനിക്കിന്നുമൊരു ദുഃഖമാണ്…)

    enikke സ്വന്തമായി chechi ഇല്ല but enikke chechimaareorupaade ishtta 🎈🎈😇

    but enikke oru settan unde ente matram swantham chettan 😇😇

    edakke enikke tonnarunde vazhayaa nallatenne

    1. മനുഷ്യ സ്ത്രീകളില്‍, അവരുടെ പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആര്‍ത്തവം. സ്ത്രീകളുടെ പ്രധാന പ്രത്യുല്പാദന അവയവങ്ങള്‍ ഓവറികളും ഗര്‍ഭ പാത്രവുമാണ്. പ്രായപൂര്‍ത്തിയാകുന്ന കാലം തൊട്ട്, ആര്‍ത്തവ വിരാമം വരെ ഏകദേശം എല്ലാ മാസവും ഓരോ അണ്ഡങ്ങള്‍ വളര്‍ച്ച പൂര്‍ത്തീകരിച്ച്, ഗര്‍ഭധാരണം നടക്കും എന്ന പ്രതീക്ഷയില്‍ ഓവറിയില്‍ നിന്നു ഗര്‍ഭപാത്രത്തിലേക്ക് ഉള്ള ഒരു യാത്രയിലാണ്.

      ഈ പ്രക്രിയക്ക് സമാന്തരമായി ഗര്‍ഭപാത്രത്തില്‍ കുറച്ചു മാറ്റങ്ങള്‍ നടക്കും. സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയാണ് ഈ മാറ്റങ്ങളെ നിയന്ത്രിക്കുക. ഗര്‍ഭാശയത്തിന്‍റെ ഏറ്റവും അകത്തുള്ള കവറിംഗ് ആയ എന്‍ഡോമെട്രിയത്തിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുക. ആ സ്തരത്തിന്‍റെ കട്ടി കൂടുക, അവിടേക്കുള്ള രക്തയോട്ടം കൂടുക തുടങ്ങിയ മാറ്റങ്ങള്‍ ഓവുലേഷനു മുന്നേ നടക്കും.

      ഗര്‍ഭധാരണം നടന്നാല്‍ ഉണ്ടാകുന്ന ഭ്രൂണത്തിന് താമസിക്കാന്‍ പതുപതുത്ത ഒരു മെത്തയൊരുക്കുകയാണ് ഓരോ സ്ത്രീയും. ഗര്‍ഭധാരണം നടന്നില്ല എങ്കില്‍, പ്രോജസ്റ്ററോണിന്‍റെ അളവ് പതിയെ കുറയും. എന്നിട്ട് ആ മാസം വന്ന അണ്ഡവും, അതിന്‍റെ കൂടെ എന്‍ഡോമെട്രിയത്തിന്‍റെ പുറത്തെ ഭാഗവും വേര്‍പെട്ടു പുറത്തേക്കു പോകും, ഒപ്പം പുതിയതായി ഉണ്ടായ രക്തകുഴലുകളില്‍ നിന്നുമുള്ള രക്തവും. ഈ പ്രക്രിയയാണ്‌ ആര്‍ത്തവം. ഇത് വീണ്ടും വീണ്ടും നടക്കുന്നതായത് കൊണ്ട് ഈ പ്രക്രിയകളെ വിളിക്കുന്ന പേരാണ് ആര്‍ത്തവ ചക്രം എന്നത്.

      ഇതിൽ കൂടുതൽ അറിയണമെങ്കിൽ ഗൂഗിൾ ചെയ്ത മതി.. ആർത്തവം എന്ന്

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        adipowlii

        ningaa mass anne

        ee arthava samayathe girlsine veetil keetilla purathe kudil polle enthoo onnil anne kidakkan parayunne ennokke ente kootukari paranjju

        sheri anno 🙄

        1. കുറെ ഏറെ ശെരി ആണ് പക്ഷേ എല്ലാ വീടുകളിലും അങ്ങനെ ആല്ലാ.. അങ്ങനെ ഉള്ള വീടുകളും.. ആചാരങ്ങൾ നോക്കുന്ന മനുഷ്യരും ഇന്നും ഉണ്ട്…

          ആർത്തവത്തെ അശുധിയായി കാണുന്നവർ… ആ കാരണം കൊണ്ട് തന്നെ അല്ലേ ശബരിമല വിഷയം ഉണ്ടായതും….

          പല അമ്പലങ്ങളിലും ഉണ്ട്… അതുപോലെ ഇന്നലെ ഞാൻ അറിഞ്ഞത് ക്രിസ്ത്യാനികൾ പോലും ഈ അവസ്ഥയെ അശുദ്ധമായ കാണുന്നുണ്ട് എന്നാണ്… അവരോട് എന്ത് പറയണം എന്ന് മാത്രം അറിയില്ല… വ്യക്തിപരമായ വിശ്വാസങ്ങളെ അടച്ച് ആക്ഷേപിക്കാൻ നമ്മുക്ക് സാധിക്കില്ല.. പറഞ്ഞു മനസിലാക്കാൻ ശ്രമിക്കാം എന്നല്ലാതെ

          1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ഇതൊക്കെ ശാരീരികമായി നടക്കുന്ന കാരണങ്ങൾ അല്ലെ… ഇതിനൊക്കെ എന്താവോ ഇത്ര ആചാരം നോക്കാൻ…

          2. ആചാരങ്ങൾ പണ്ട് പണ്ട് മുതൽ ഉണ്ടായ പല കീഴ്‌വഴക്കങ്ങൾ ആണ്…

            പണ്ട് പറയാറുണ്ട് സന്ധ്യ കഴിഞ്ഞാൽ നഖം വെട്ടരുത് എന്ന്.. കാരണം എന്തായിരിക്കും… ആലോചിച്ചു നോക്കിയാ മതി.. ഇന്നും അത് ഒരു ആചാരം ആണെന്ന് പറയുന്നവര് ഉണ്ട്.. അവരോടൊക്കെ എന്ത് പറയാൻ.. എനിക്ക് നേരിട്ടറിയാം ഒരു കുട്ടിയെ ഇങ്ങനെ മറ്റൊരു റൂമിൽ കിടക്കുകയും ഈ സമയത്ത് അടുക്കളയിൽ കയറാതെ ഇരിക്കുകയും ചെയ്യേണ്ടി വരുന്ന ഒരു കുട്ടി

    2. തൻ്റെ കൂട്ടുകാരി പറഞ്ഞത് ഓർത്താ മതി.. എന്നെങ്കിലും അവൾക്ക് പതിവിലും കൂടുതൽ ദേഷ്യം സങ്കടം ഒക്കെ ഉള്ള ദിവസം വയറു വേദന ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഈ കാരണം ആയിരിക്കാം

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    pappan chetta

    ee arthavam enthaaa 🤔🤔🤔😣

    onnu paranjju taddeeyy 😫😫

    ellel ente girl friendinoode jodikkam

    avaloode chodikkamoo valla adi kittana mosham item vallom anno arthavam ☹☹☹🤧🎈

    1. Google ചെയ്യ്

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        bhumi enna koduthekkunne googilil 🙄😪

        1. ശങ്കരഭക്തൻ

          Periods

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            vishdeekarichee parayadeeey 🤔🤩

          2. കൈപ്പുഴ കുഞ്ഞാപ്പൻ

            allel venda avaloode chodikkam google jeyyanne vecha net thirnnu karanggikonde nikkuvaa eve net ellelum varan pattum

            piine ee karyangal close friends aaya girlsinoode chodichal adi kittumoo enikke

          3. ശങ്കരഭക്തൻ

            Menstrual cycle എന്ന് പറയും.. സ്ത്രീകൾക്ക് മാസത്തിൽ 7 ഡേയ്‌സ് ഉണ്ടാകാറുണ്ട്.. Menstrual cycle എന്ന് google ചെയ്ത് നോക്കുക

          4. ശങ്കരഭക്തൻ

            എത്ര ക്ലോസെ ആയാലും ചെന്ന് ചോദിക്കുമ്പോൾ ഓരോരുത്തരുത്തരുടേം പ്രതികരണം വേറെ ആയിരിക്കാം… എനിക്ക് അറിയില്ല നിന്റെ frindinte പ്രതികരണത്തിനെ പറ്റി

          5. കൈപ്പുഴ കുഞ്ഞാപ്പൻ

            choikkanda seen aayallo
            paranjje tannathine nandhi

            parayunnilla nammale tammil anggane venoo uvve 😋😁😂

            pinne google paranjille net thirnnu oruvidhamaa evide kadha vayikkan nert kittunne

            nalle nokkam 😍😎

  11. കൈപ്പുഴ കുഞ്ഞാപ്പൻ

    ningalkke etrayum kazhivundayirunnoo

    adipowli kadha oru rakshayumillaa 😍😘😘

    enikke oru hridayam tarooo plssssssss 🙄

    1. Ivanu pranthayo 🤔🤔🤔

      1. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

        1. ഫ്ലാറ്റ് മാറി.. ഹൃദയം കുഞ്ഞപ്പൻ ഉള്ളതാണ്

      2. കൈപ്പുഴ കുഞ്ഞാപ്പൻ

        pranthooo enikooo 💥💥

        njan poliyalle 🤗

        1. പിന്നല്ലേ

        2. Poliyalla…

      3. 😂😂😂😂😂😂😂😂😂

    2. ❣️❣️❣️❣️❣️

  12. ഹാർലി…

    //പാപ്പോ ഏജ്ജാതി ഐറ്റം, ഇത് ചർച്ച ആകേണ്ട വിഷയം തന്നെ ആണ്. കൊള്ളം നന്നായിട്ടുണ്ട്.//
    🥰🥰🥰🥰🥰

    //പാരയനുള്ളതിന് കുറച്ച് കനം കുട്ടമയിരുന്ന്.//അതൊക്കെ നായികയുടെ അനുഭവങ്ങൾ ആയോ, നായകൻ്റെ അറിവിലോ അല്ലെങ്കിൽ സ്വന്തം വീട്ടിലെ സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളോ ആയോ പരസ്പരം വിശദികരിക്കുന്ന രീതിയിൽ ആകാമായിരുന്നു//ആർത്തവം അശുദ്ധി അല്ലെന്നും അത് മറച്ചു വേക്കനുള്ളത് അല്ലന്നും , നയികയോട് നായകൻ പറയുന്ന പോലെ ചെയ്യാമായിരുന്നു.//

    ശെരിക്കും നടന്ന ഒരു സംഭവം ആയതുകൊണ്ട് ഇതിനെ എങ്ങിനെ വിപുലീകരിക്കാം എന്ന് അറിയില്ലായിരുന്നു…അതാണ് അതെ പോലെ പകർത്തിയത്…

    //ചോക്ലേറ്റ് അവളുടെ ശാരീരിക വേദന കുറയ്ക്കാൻ സാധിക്കും//
    ഇത് ഞാൻ പലരും പറഞ്ഞു കേട്ടിട്ടുണ്ട് അതാണ് ഞാനും അവളോട് പറഞ്ഞത്..

    //അവളുടെ മാനസിക പിരിമുറുക്കങ്ങൾ മാറ്റി അവളെ കംഫർട്ട് അക്കാൻ സ്നേഹത്തോടെ ഉള്ള സംസാരവും കെയറിങ്ങും ആണ് വേണ്ടത്//
    അങ്ങനെ ആണ് വേണ്ടത് എങ്കിലും നമ്മുക്ക് പലപ്പോഴും അറിയാൻ കഴിയാത്ത അവസ്ഥ വരുന്നുണ്ട്.. ഒരു പെൺകുട്ടി അല്ലെങ്കിൽ ഒരു സ്ത്രീക്ക് പിരിഡ്സ് ആണെന്ന് അറിയാൻ അവർ പറയുക തന്നെ വേണം.. അത് പറയാൻ ഇന്നത്തെ കാലത്ത് ഒരു പറ്റം അല്ലെങ്കിൽ ഒട്ടുമിക്ക പെൺകുട്ടികൾക്കും സാധിക്കുന്നില്ല എങ്കിൽ അത് നമ്മൾ അടങ്ങുന്ന ആണുങ്ങളുടെ മാതാപിതാക്കളുടെയും തെറ്റാണ് എന്നാണ് എൻ്റെ വിശ്വാസം…

    എന്നോടുള്ള സ്നേഹം കൂടിപോയില്ല എന്നെ ഞാൻ പറയൂ 😜 ഇനിയും കൂടണം..

    ഇനിയൊരു രചന സംഭവിക്കുമോ എന്ന് എനിക്ക് അറിയില്ല.. ശ്രമിക്കാം എന്ന് മാത്രം പറയുന്നു..

    ഒരുപാട് ലോഡ് സ്നേഹം തിരിച്ചും….😍😍

    ❣️❣️❣️❣️❣️❣️❣️

    1. അയ്യോ ഇവിടെ ആണോ വന്നത്.. ഹാർലി ഇത് വായിച്ചു എൻ്റെ reply സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

      കൂടെ ഈ തലക്കെട്ടാണ് എനിക്ക് ആദ്യം മനസ്സിലേക്ക് വന്നത്.. ഈ കഥ പോലും ഈ തലകെട്ടിൽ നിന്നും എഴുതി തുടങ്ങിയതാണ്…

      ♥️♥️♥️♥️♥️

      1. കിടുവേയ് ❤️❤️

  13. പാപ്പാ… ഒരുപാട് ഇഷ്ടമായി…

    ഞാൻ കണ്ടില്ലായിരുന്നു പാപ്പൻ പറഞ്ഞപ്പോൾ ആണ് ശ്രദ്ധിക്കുന്നത്, ഇങ്ങനെ കഥ എഴുതിയതിനും അതെന്റെ ശ്രദ്ധയിൽ പെടുത്തിയതിനും ഒരുപാട് നന്ദി…

    ഒരുപാട് എഴുതണം എന്നുണ്ട്, പക്ഷെ ഇപ്പൊ സമയം തീരെ കുറവാണ്, കഴിക്കാൻ ഇറങ്ങിയതാ ഇപ്പൊ തന്നെ തിരിച്ചു കേറണം, അതിന്റിടയിൽ സമയം കണ്ടെത്തിയാണ് ഈ വായനയും അഭിപ്രായം പറച്ചിലും…

    എന്തായാലും കാത്തിരിക്കുന്നു അടുത്ത രചനക്കായി… ♥️♥️♥️

    1. പ്രൊഫസർ ബ്രോ….

      തിരക്കുകൾ ഉണ്ടെന്ന് അറിയാം.. അതുകൊണ്ട് തന്നെ ആണ് ഞാൻ അവിടെ പറഞ്ഞതും… വായിക്കാൻ സമയം കണ്ടെത്തിയതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി…

      അടുത്ത ഒരു രചന ഉണ്ടാവുമോ എന്നറിയില്ല.. ശ്രമിക്കാം ബ്രോ..

      നിങ്ങടെ കഥകൾ ആണ് എന്നെ ഒക്കെ എഴുതാൻ പ്രേരിപ്പിച്ചത്… ഒരുപാട് ഒരുപാട് സന്തോഷ….

      ♥️♥️♥️♥️♥️♥️♥️♥️

  14. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    നന്നായിട്ടുണ്ട് മുത്തേ.

    1. ഉണ്ണിയേട്ടാ..

      ഒരുപാട് നന്ദി..

      ഒരുപാട് സന്തോഷം ഉണ്ട് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും..

      ♥️♥️♥️♥️♥️♥️

  15. ഫ്ലോക്കി കട്ടേക്കാട്

    പാപ്പാ….. കൊള്ളാം…
    വായിച്ചപ്പോൾ പണ്ട് അറിവില്ലാത്ത കാലത് പറ്റിയ വലിയൊരു തെറ്റിനെ കുറിച്ച് ഓർത്തു പോയി…. ഇതുപോലുള്ള എഴുത്തുകൾ ഇടക്കിടക്കു വരണം. പറയാൻ മടിക്കുന്നതിനെ അറിയാൻ പഠിക്കുന്ന പോൽ മാറണം

    1. ഫ്ലോക്കി…

      അറിവില്ലാത്ത കാലത്ത് എല്ലാവർക്കും തെറ്റുകൾ പറ്റും അത് ഒരു പ്രശ്നം അല്ലാ.. അറിഞ്ഞതിന് ശേഷവും തെറ്റുകൾ ചെയ്യുന്ന ആളുകൾ ഉള്ള സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്…

      ഇനി ഒരു കഥ എഴുതുമോ എന്നറിയില്ല.. എന്നാലും ശ്രമിക്കാം…

      അതെ പറയാൻ മടിക്കുന്ന കാര്യങ്ങളാണ് നമ്മൾ അറിയാൻ ശ്രമിക്കേണ്ടത്..

      ഒരുപാട് സന്തോഷം ഉണ്ട് കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും…

      ♥️♥️♥️♥️♥️♥️♥️

  16. പാപ്പോയി അനുഭവ കുറിപ്പ് അടിപൊളി ആയിട്ടുണ്ട് 😍😍 അപ്പൊ അടുത്ത ഒരു കഥയിൽ കാണാട്ടോ 😉😉

    1. ജോനു മുത്തെ..

      ഒരുപാട് സന്തോഷം വായിച്ചതിനും ഒരു കമെൻ്റ് ഇട്ടതിനും…

      അടുത്ത കഥ ഒക്കെ ഉണ്ടാവുമോ എന്ന് സംശയം ആണ്.. എന്നാലും ശ്രമിക്കാം..

      ♥️♥️♥️♥️♥️♥️

  17. Wow Pappan bro. നല്ല ഒരു level headed presentation ആയിരുന്നു കെട്ടോ, ഒരുപാട് കയറ്റ ഇറക്കങ്ങളൊന്നും ഇല്ലാത്ത, സുഗുമ സുതാര്യമായ ഒരു അവതരണം, അതിന് എന്റെ ഒരു ❤️. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈയ്യൊരു രചന ശൈലി, പെട്ടന്ന് മനസ്സിലേക്കു കടന്നു വരുന്നത് പ്രഫസർ ബ്രോയുടെ പ്രണേശ്വരിയുടെ ഒരു ശൈലിയാണ്. ജയസൂര്യ നായകവേഷം ചെയ്ത് പോലെ ആണ് കഥ വായിച്ചു കൊണ്ടിരുന്നപ്പോൾ തോന്നിയത്. അതുപോലെ തുടക്കകാരൻ ആണെന്ന് ഒട്ടും പറയത്തില്ല. Man… You are born to write and live as a writer.🌹

    1. സംഗീത് ബ്രോ…

      പ്രൊഫസർ ബ്രോയുടെ കഥകൾ ഒക്കെ തന്നെ ആണ് എന്നെ കഥ എഴുതാൻ പ്രേരിപ്പിച്ചത്…
      ആദ്യമായി ആണ് എഴുതുന്നത്.. വായിക്കാൻ പോലും മടി ഉള്ള ആളായിരുന്നു ഞാൻ ആ ഞാൻ ആണ് ഇത് എഴുതിയത്. ഒരു മാസത്തോളം എടുത്തു ഇത് എഴുതാൻ…

      ഈ കഥയിലെ നായകൻ ഞാൻ തന്നെ ആണ് പേരുകൊണ്ട് മാത്രം ആണ് ജയെട്ടൻ സാമ്യം ഉള്ളത്. പുള്ളിയോക്കെ എൻ്റെ കഥയിലെ നായകൻ ആവാൻ മാത്രം എൻ്റെ കഥ ഉണ്ടോ..

      //Man… You are born to write and live as a writer.🌹//
      Thanks man.. എന്നെക്കൊണ്ട് പറ്റുന്ന പണി ആണെന്ന് പറഞ്ഞ് തന്നതിന് ഒരുപാടു നന്ദി…

      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് സന്തോഷം

      ♥️♥️♥️♥️♥️♥️♥️

  18. പാപ്പൻ… നല്ലൊരു അനുഭവക്കുറിപ്പ് തന്നെ ആയിരുന്നു…

    ഡെറ്റ് ആവുക എന്ന് പറഞ്ഞാൽ അടുത്ത തലമുറയുടെ പ്രൊസസ് നടക്കുന്ന പെക്രിയ തന്നെ ആണ്..

    പാപ്പൻ എനിക്ക് മറ്റൊന്ന് പറയാൻ ഉള്ളത് എഴുത് തുടരുക എന്ന് തന്നെ ആണ്..

    സമയം ഉണ്ടാകുമ്പോ കുറച്ച് കുറച്ചു കുത്തികുറിക്കുക..

    നമ്മുടെ ചുറ്റിലും കാണുന്ന ജീവിതാനുഭവങ്ങൾ തന്നെ ആണ് പലപ്പോഴും കഥയായി വരുന്നത്…അതിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ നമുക്കൊരു കഥ ഉണ്ടാക്കാം..👍👍

    പാപ്പൻ… നന്നയിട്ടുണ്ട് ട്ടോ 🥰🥰🥰🥰

    1. നൗഫുക്കാക്ക..

      കഥാ വായിച്ചതിനും അഭിപ്രായം പറഞ്ഞതിലും ഒരുപാട് സന്തോഷം.. നിങ്ങടെ എഡിറ്റർക്ക് ഇത് എഡിറ്റ് ചെയ്തു തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു… കഥയിൽ പറയാണ്ടതായിരുന്ന് മറന്നുപോയി ക്ഷമ ചൊതിച്ചതായി പറയണം…

      ഇനി ഒരു കഥ എഴുതാൻ പറ്റുമോ എന്നറിയില്ല.. ശ്രമിക്കാം ..
      നിങ്ങടെ ആ മെഷീൻ ഒന്ന് കിട്ടിയാൽ നോക്കാമായിരുന്നു..😜

      അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി ഇക്കാക്കയുടെ ഒക്കെ പ്രോൾത്സാഹനം ആണ് എന്നെക്കൊണ്ട് ഇങ്ങനെ ഒരു കഥ എഴുതാൻ സാധിക്കാൻ കാരണം.. ഒരുപാട് സന്തോഷം സ്നേഹം …

      ♥️♥️♥️♥️♥️♥️

  19. പാപ്പാൻ ചേട്ടാ … വായിച്ചു നന്നായിട്ടുണ്ട്.. ചേട്ടനെ പോലെ എനിക്കും സ്വന്തം സഹോദരിമാർ ഇല്ല.. പണ്ടൊക്കെ ഒരുപാട് വിഷമം ഉണ്ടായിരുന്നു ഒരു സഹോദരി വേണം എന്ന് കരുതി.. ഇപ്പോൾ ആ വിഷമം ഒന്നും ഇല്ല.. രക്തബന്ധത്തിൽ കൂടി അല്ലെങ്കിലും മറ്റ് ഇടപെടലിൽ കൂടി ഒരുപാട് സഹോദരിമാരെ കിട്ടി.. അതിൽ പലരും സ്വന്തം സഹോദരനെ പോലെ തന്നെ ഇന്ന് കരുതുന്നുണ്ട്.. പലരുടെയും വീട്ടുകാർ പോലും അവരുടെ വീട്ടിലെ ഒരംഗത്തെ പോലെ കണക്കാക്കി ആ സഹോദരിമാരെ ധൈര്യത്തോടെ ദൂരെ സ്ഥലങ്ങളിൽ എല്ലാം ജോലിയുടെ ആവശ്യത്തിന് പോവുമ്പോൾ യാതൊരു ഭയവും ഇല്ലാതെ എന്റെ കൂടെ വിടുന്നു…

    പിരീഡ്നെ പറ്റിയാണെങ്കിൽ അമ്മയുടെ ബന്ധത്തിൽ ഒക്കെ ഉള്ള ചേച്ചിമാർ ഉണ്ട്. ഞാൻ ചെറുപ്പത്തിൽ എപ്പോൾ നോക്കിയാലും അവരുടെ പിന്നാലെ ആയിരുന്നു.. അവർക്ക് ഒക്കെ പിരീഡ് ആവുമ്പോൾ തറവാട്ടിൽ ഒരു റൂമിൽ അടച്ചിരിക്കും എനിക്ക് അന്ന് ഒന്നും അതേ പറ്റി വലിയ അറിവ് ഇല്ലായിരുന്നു.. ചോദിക്കുമ്പോൾ പറയും ചേച്ചിക്ക് അസുഖം ആയതിനാൽ ആണ് എന്ന്..

    ചേച്ചിക്ക് അസുഖം വന്നാൽ അത് നോകണ്ടെത് സഹോദരൻ എന്ന നിലയിൽ എന്റെ കടമ്മയല്ലേ എന്നും ചിന്തിച്ചു ഞാൻ ആരും കാണാതെ ആ റൂമിൽ കയറും. എന്നിട്ട് ചേച്ചിയുടെ അടുത്ത് പോയി കെട്ടി പിടിച്ചു കിടക്കും… അറിയില്ല ചേച്ചിക്കും ഞാൻ അങ്ങനെ കെട്ടി പിടിച്ചു കിടക്കുമ്പോൾ ആശ്വാസം കിട്ടുന്നുണ്ടാവും,.. അവസാനം ആരേലും വന്ന് അച്ചാരം പൂച്ചരം തല്ലി അവിടെ നിന്നും ഇറക്കും…

    എത്ര തല്ല് കിട്ടിയാലും ഞാൻ പിന്നെയും പോവും.. 2,3 days കഴിഞ്ഞാൽ ചേച്ചി പറയും…. അങ്ങനെ ചേച്ചിയുടെ അരികിൽ വരരുത് എന്നും തൊടരുത് എന്നും ഒക്കെ..

    നമുക്ക് എന്ത്.. ആ കുഞ്ഞു ഞാൻ മറ്റൊന്നും ചിന്തിക്കാതെ മറുപടി നൽകും.. എന്റെ ചേച്ചിയാണ് ഇങ്ങളെ ഞാൻ തൊട്ടാൽ അടുത്ത് വന്നാൽ ആകാശം ഇടിഞ്ഞു വീണാലും ഞാൻ അങ്ങു സഹിക്കും എന്ന്..😍😍💞💞💞💞💞💞💞💞💞

    1. Yash…

      //നമുക്ക് എന്ത്.. ആ കുഞ്ഞു ഞാൻ മറ്റൊന്നും ചിന്തിക്കാതെ മറുപടി നൽകും.. എന്റെ ചേച്ചിയാണ് ഇങ്ങളെ ഞാൻ തൊട്ടാൽ അടുത്ത് വന്നാൽ ആകാശം ഇടിഞ്ഞു വീണാലും ഞാൻ അങ്ങു സഹിക്കും എന്ന്..😍😍💞💞💞💞💞💞💞💞💞//

      അതെ പോലെ തന്നെ ആവണം വലുതായാലും.. മറ്റുള്ളവരും ഇങ്ങനെ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ..

      ഈ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷവും സ്നേഹവുമുണ്ട്..

      കഥ വായിച്ചനിനും ഇങ്ങനെ ഒരനുഭവം പങ്കുവച്ചതിലും ഒരുപാട് നന്ദി…

      ♥️♥️♥️♥️♥️♥️

  20. എനിക്ക് തോന്നി ഇതാവും കാരണമെന്ന്…എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞോട്ടെ പാപ്പ…. തെറ്റൊന്നുമല്ലാട്ടോ…. ആ ഓഫീസ് ടൈം കഴിഞ്ഞു തന്നെ പറയണം എന്ന് തോന്നി.. കുറച്ചൂടെ കനത്തിൽ പറഞ്ഞാൽ കൊള്ളാമെന്നു തോന്നി എനിക്ക് ചേട്ടായി…. തെറ്റായി കാണരുത്… എനിക്ക് ഇഷ്ടപ്പെട്ടു….😍😍😍

    1. ചിത്ര കുട്ടി..

      ഒരിക്കലും തെറ്റായി തോന്നില്ല..
      പക്ഷേ ഇത് ശെരിക്കും നടന്ന ഒരു കാര്യം ആയതു കൊണ്ട് തന്നെ മാറ്റം വരുത്താൻ തോന്നിയില്ല… പിന്നെ ഓഫീസ് ടൈം കഴിഞ്ഞ് ഞാൻ അവളെ കാണാൻ പോയപ്പോ കൂടെ മറ്റുള്ളവർ ഉണ്ടായിരുന്നത് കൊണ്ടാകാം അവള് മൈൻഡ് പോലും ചെയ്തില്ല.. മറ്റുള്ളവരുടെ മുന്നിൽ പറയാൻ ആണ് അവൾ മടിച്ചത്.. പിന്നെ കനം കൂട്ടാൻ ഒന്നും അറിയില്ല കുട്ടി ഞാനും ആദ്യം ആയി ആണ് എഴുതുന്നത്.. ഇവിടെ ഒരു വർഷത്തിൽ അധികം ആയി വരുന്നുണ്ടെങ്കിലും ഇപ്പോഴാണ് എഴുതി തുടങ്ങിയത്..

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      ♥️♥️♥️♥️♥️♥️♥️

      1. 😍😍😍😍😍🥰🥰🥰🥰

  21. ആശയം വളരെ ലളിതമായി അവതരിപ്പിച്ചു.. വായിക്കുമ്പോൾ ഇതൊന്നും വല്യ കാര്യമില്ലെന്ന് തോന്നിയേക്കാം പക്ഷെ ഒരുപാട് കാലിക പ്രസക്തി ഉള്ള വിഷയമാണ് രചനയുടേത്..സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അറിഞ്ഞു അവരോട് പെരുമാറാൻ എല്ലാവരും ശ്രമിക്കട്ടെ.. ഇനിയും എഴുതണം പഹയാ.. ആശംസകൾ അച്ചായാ💟💟💟

    1. മനൂസെ.. മുത്തേ..

      റിപ്ലേ തരാൻ വൈകിയതിന് ക്ഷമ ചോതിക്കുന്നൂ…
      ഈ വിഷയം ചർച്ച ആവേണ്ടത് തന്നെ ആണ് എന്നാലും ഈ വിഷയത്തെ കുറിച്ച് പരസ്യമായി സംസാരിക്കാൻ പോലും മടിക്കുന്നവർ ആണ് കൂടുതലും…
      അറിവില്ലായ്മയും അന്ധവിശ്വാസങ്ങളും ആയിരിക്കാം കൂടുതൽ ആളുകളും ഈ വിഷയത്തിൻ്റെ ഗൗരവം മറക്കാൻ ഉള്ള കാരണം…
      ഇനിയും എഴുതാൻ സാധിക്കുമോ എന്നൊന്നും അറിയില്ല മുത്തെ.. ശ്രമിക്കാം…

      ഒരുപാട് സന്തോഷം സ്നേഹം ഈ നല്ല വാക്കുകൾക്ക്..

      ♥️♥️♥️♥️♥️♥️

  22. പാപ്പാ,
    ഇപ്പോഴാണ് വായിച്ചത്. നല്ല അവതരണം. അമ്മുവിന്റെ പെരുമാറ്റം കണ്ടപ്പോഴേ എനിക്ക് കാര്യം പിടി കിട്ടി. പൊതുവെ ഈ സമയങ്ങളിൽ ഞങ്ങൾ അൽപ്പം കലിപ്പിൽ ആയിരിക്കും. അതിൽ തെറ്റു പറയാൻ പറ്റില്ല.കാരണം മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കൻ പറ്റിയ ഒരു മൈൻഡ് ആയിരിക്കില്ല ആ സമയം.
    പിന്നെ ഇതൊന്നും തുറന്ന് പറയാൻ മടിക്കേണ്ട ഒരു കാര്യവും ഇല്ല. ആർത്തവം ഉണ്ടാവുന്ന സ്ത്രീയെ വേറെ കണ്ണിൽ കാണുന്ന പുരുഷൻ ഉണ്ടെങ്കിൽ അയാളെ ഒരിക്കലും അടുപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം.

    കൂടുതൽ നീട്ടുന്നില്ല.😊😊😊

    സ്നേഹത്തോടെ
    ആമി☺️☺️☺️☺️

    1. ആമി….

      //അമ്മുവിന്റെ പെരുമാറ്റം കണ്ടപ്പോഴേ എനിക്ക് കാര്യം പിടി കിട്ടി//
      എനിക്കു അറിയാമായിരുന്നു നിങ്ങൾക്ക് പെട്ടന്ന് മനസ്സിലാവും എന്ന് കാരണം ഈ തലക്കെട്ട് തന്നെ ഒരു സംശയം ജനിപ്പിക്കും…

      //പൊതുവെ ഈ സമയങ്ങളിൽ ഞങ്ങൾ അൽപ്പം കലിപ്പിൽ ആയിരിക്കും. അതിൽ തെറ്റു പറയാൻ പറ്റില്ല// ഒരിക്കലും ഞാൻ തെറ്റ് പറയില്ല.. ആരെങ്കിലും തെറ്റ് പറയുമ്പോൾ ഞാൻ തിരുത്താൻ ശ്രമിക്കാറും ഉണ്ട്..

      //ആർത്തവം ഉണ്ടാവുന്ന സ്ത്രീയെ വേറെ കണ്ണിൽ കാണുന്ന പുരുഷൻ ഉണ്ടെങ്കിൽ അയാളെ ഒരിക്കലും അടുപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം.//
      എൻ്റെ അഭിപ്രായവും അത് തന്നെ ആണ്.. അങ്ങനെ ഉള്ള ആണുങ്ങൾക്ക് കല്യാണം കഴിക്കാൻ ഉള്ള അവകാശം ഇല്ല.. പക്ഷേ ഈ അർത്തവതെയും അതിൻ്റെ കാരണങ്ങളും കുറിച്ച് അറിയാത്തവരാണ് അങ്ങനെ ചെയ്യുന്നതെങ്കിൽ അത് അവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് ഒരു സുഹൃത്ത് ആയ പെൺകുട്ടികളും ചേച്ചിമാരും അമ്മമാരും തന്നെ ആണ്…

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ആമി.. കഥ വായിച്ചതിനും രണ്ടു വരി കുറിച്ചതിലും ഒരുപാട് നന്ദി..
      തിരിച്ചും ഒരുപാട് സ്നേഹം ആമി..

      ♥️♥️♥️♥️♥️♥️♥️♥️♥️♥️

      1. 😘😘😘😘😘

  23. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    Paapam ചേട്ടാ…

    കഥ ഇഷ്ട്ടമായി. വളരെ കുറച്ചു സമയം നടന്നു പോകുന്ന നിമിഷങ്ങളെ ഭംഗിയായി അവതരിപ്പിച്ചു.
    അപ്പൊ വേറൊരു കഥയുമായി വാ…

    സ്നേഹം💞💞💞

    1. DK.. മുത്തെ..

      നാണം ഉണ്ടോടാ നിനക്ക്… ഇങ്ങനെ 2ndu വരിയിൽ കമൻ്റ് ഇട്ടു പോകാൻ… നിൻ്റെ ഒരു പേജ് കമൻ്റ് പ്രതീക്ഷിച്ച് ഇരുന്നു എന്നെ നീ തളർത്തി… Aa ശങ്കു വരെ അര പേജ് കമൻ്റ് ഇട്ടു.. എന്നിട്ടും നിനക്ക് പറ്റില്ലല്ലോ….

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം…

      വേറെ ഒരു കഥ ആരെങ്കിലും എഴുതി തന്നാൽ ഞാൻ ചിലപ്പോ പെട്ടന്ന് വരും..😜

      ❣️❣️❣️❣️❣️

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ഒരു പേജ് കമെന്റോ😲😲😲

        എനിക്ക് അതിനുള്ള കഴിവൊന്നും ഇല്ലടാ ഉവ്വെ…
        ഈ 8 പേജിൽ നിന്നും അത്രയും വലിയ കമെന്റ് ഉണ്ടാക്കുക എന്നാൽ കഥ എഴുതും പോലെ ഈസി അല്ലല്ലോ…
        സംബുവിനെ ഒക്കെ നമിക്കണം😂😂😂

        1. 😂😂🙏🏻

  24. ഒരു കാര്യം പറയാൻ മറന്നു, നിൻ്റെ ടൈറ്റിൽ കിടുക്കിയിയുണ്ട്. കഥയോട് 100% നീതി പുലർത്തിയ നാമം . ഇഷ്ടായി. ഒരുപാട് ഇഷ്ടായി🌹🌹

  25. പാപ്പോ ഏജ്ജാതി ഐറ്റം, ഇത് ചർച്ച ആകേണ്ട വിഷയം തന്നെ ആണ്. കൊള്ളം നന്നായിട്ടുണ്ട്.

    എനിക് തോന്നിയ കാര്യം, പാരയനുള്ളതിന് കുറച്ച് കനം കുട്ടമയിരുന്ന്. അവർ അനുഭവിക്കുന്ന ശാരീരിക വിഷമങ്ങൾ, ചുറ്റുപാടിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ , അതിനിടക്ക് കർന്നോർമ്മാർ ഉണ്ടാക്കി വെച്ച ഓരോ അന്ധവിശ്വാസങ്ങൾ അതൊക്കെ നായികയുടെ അനുഭവങ്ങൾ ആയോ, നായകൻ്റെ അറിവിലോ അല്ലെങ്കിൽ സ്വന്തം വീട്ടിലെ സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളോ ആയോ പരസ്പരം വിശദികരിക്കുന്ന രീതിയിൽ ആകാമായിരുന്നു. ആർത്തവം അശുദ്ധി അല്ലെന്നും അത് മറച്ചു വേക്കനുള്ളത് അല്ലന്നും , നയികയോട് നായകൻ പറയുന്ന പോലെ ചെയ്യാമായിരുന്നു.
    ചോക്ലേറ്റ് അവളുടെ ശാരീരിക വേദന കുറയ്ക്കാൻ സാധിക്കും , അവളുടെ മാനസിക പിരിമുറുക്കങ്ങൾ മാറ്റി അവളെ കംഫർട്ട് അക്കാൻ സ്നേഹത്തോടെ ഉള്ള സംസാരവും കെയറിങ്ങും ആണ് വേണ്ടത്.
    എന്നു അവള് പറയുന്നത് കുറച്ച് നന്നായേനെ. ഇത് എനിക് തോന്നിയ കുറച്ച് കര്യങ്ങൾ അനേട്ടോ.
    പപ്പോയ് എന്താ പറയാ എനിക് നിന്നോടുള്ള സ്നേഹം ഇത്തിരി കൂടിപോയോ, ഇച്ചിരി മതിപ്പ് കൂടി. നന്ദി വീണ്ടും വരിക കിടുക്കചി ഐറ്റങ്ങളും ആയി

    ഒരു ലോഡ് സ്നേഹം❤️❤️❤️❤️

    1. ഹാർലി..

      നിനക്കുള്ള മറുപടി മുകളിൽ ഉണ്ട് നോക്കണേ… അറിയാതെ അവിടെ പോയി…

      😬😬😬🙏🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com