പട്ടാഭിഷേകം [നൗഫു] 2325

Views : 65523

 

“ഇജ്ജ് നാട്ടിലേക്കു പോവണ്ട.. ഒരു രണ്ടു മൂന്നു കൊല്ലം കൂടേ ഇവിടെ നിന്നോ പഹയാന്ന്…അന്നേ പോലെ ഉള്ളവരെയാണ് ഈ നാടിന് ആവശ്യമെന്ന്.. ( ഈ ലാസ്റ്റ് ലൈൻ അമ്മള് കയ്യീന്ന് ഇട്ടതാണേ )..”

 

“ഇടി വെട്ട് ഏറ്റൊന്റോ കാലിൽ പാമ്പ് കടിച്ചെന്ന് കേട്ടിട്ടല്ലേ ഉള്ളൂ ഇങ്ങള് എന്ന ഇതാ കണ്ടോളൂ.. അമ്മളെ പഹയൻ ആണ് ആ ആള്.. ഇതെല്ലാം ഒരുമിച്ചു കിട്ടിയ ഓരോ ഒരു ഭാഗ്യവാൻ..”

 

നമ്മുടെ കഥനായകൻ വീണ്ടും കുറെ വട്ടം അവിടെ ചുറ്റി പറ്റി നിന്നും,.. ഓനെ കൊണ്ട് അറീന അറബീല് മൂപ്പരോട് പറഞ്ഞോക്കി.. അമ്മക്ക് നാട്ടിൽ പോണം പോലീസു കാരാ.. അമ്മളെ ഉമ്മാനെ കാണണം, ബാപ്പാനെ കാണണം.. അമ്മളെ കുടിയൊന്ന് കാണണം എന്നൊക്കെ.. ബട്ട്‌ നോ രക്ഷ..

 

പിടിച്ച പിടിയാലേ തന്നെ പോലീസു കാരൻ പറഞ്ഞു.. “പഹയാ അന്നേ ഇന്ന് എന്നല്ല..അന്നേ കണ്ടാൽ ഒരൊറ്റ വട്ടം പോലും അമ്മളെ വണ്ടീല് കേറ്റൂലാന്ന്…”

 

അങ്ങനെ അമ്മളെ കഥാനായകൻ ആകെ വിജ്രംഭിച്ചു വിഷണ്ണണ്ണായി ആകെ വശം കെട്ട് വീണ്ടും യാത്ര പറഞ്ഞിറങ്ങിയ കോൺഗ്രീറ്റ് കെട്ടിടവും നോക്കി തിരിച്ചു നടക്കാൻ തുടങ്ങി…

 

“ഏതായാലും ആ പോലീസു കാരൻ ഇനി അമ്മളെ പഹയൻ വല്ല കൈക്കൂലിയും കൊടുത്തതാണോ എന്നുള്ള സന്തോഷത്തിൽ ആയിരിക്കും.. ഗെറ്റ് ഔട്ട്‌ അടിച്ചത്…”

 

ഇതാണ് മക്കളെ അമ്മളെ നാലും മൂന്നും ഏഴു വരിയുള്ള ഒരു കുഞ്ഞു കഥ…

 

“പഹയന്മാരെ, പെമ്പറോത്തികളെ ഇങ്ങക്ക് അമ്മളെ കഥ വായിച്ചു ബോറടിച്ചെങ്കിൽ വിനയന്റെ ഭാഷയിൽ അല്ലേൽ അത് വേണ്ട.. അമ്മളെ ഭാഷേല് തന്നെ സദയം ക്ഷമ ചോദിച്ചു കൊണ്ട്…ബീണ്ടും ബീണ്ടും ഇവിടെ എവിടേലും വെച്ച് കാണാമെന്ന പ്രതീക്ഷയോടെ… “

 

ശുഭം 😂😂😂

 

ബൈ

 

നൗഫു.. ❤❤❤

 

 

 

 

 

 

Recent Stories

The Author

4 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ. ഈ ഒരു ട്വിസ്റ്റ്‌ ഞാൻ തീരെ പ്രദീക്ഷിച്ചില്ല 🤣🤣.

  2. Njan jubailill undayirunnu. Workinayi Jidayilum vannittund. Bhagaythinu innuvarae police pidichittilla. Undelum iqama ullond kuzhappamilla. Ippo Ellam poottiketti nattil vannirikkunnu😤

  3. ജീവിതത്തിൽ നമ്മൾ ഒരുപാട് നല്ലവർ ആയാലും മൂഞ്ചും…. അല്ലെങ്കിൽ ആരെങ്കിലും മൂഞ്ചിക്കും… അവസ്ഥ…. 😔😔😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com