നീന ബാത്ത്റൂം ലക്ഷ്യമാക്കി നടന്നു, ബാഗിൽ നിന്ന് ചില്ലറ പൈസ കൊടുത്തു ബാത്ത്റൂമിനുള്ളിലേക്ക് കടന്നു.
ചെറുതെങ്കിലും വൃത്തിയുള്ള ബാത്ത്റൂം, കൈകളിൽ വെള്ളം എടുത്തു ശക്തിയായി മുഖത്തേയ്ക്ക് ഒഴിച്ചു, ഉച്ചിയിൽ ഇട്ടിരുന്ന കുങ്കുമം വെള്ളം വീണു പടർന്നു, അവൾ കർചീഫ് എടുത്തു തുടച്ചു അതിനു ശേഷം ശക്തിയായി വീണ്ടും, വീണ്ടും മുഖത്തേയ്ക്ക് വെള്ളം ഒഴിച്ചു.
അതിനു ശേഷം ഇട്ടിരുന്ന ജീൻസും, ടീ ഷർട്ടും ഊരി മാറ്റി പകരംകറുപ്പിൽ ഇളം മഞ്ഞപ്പൂക്കൾ ഉള്ള സാരി ചുറ്റി, മുകളിലേക്ക് ഉയർത്തി കെട്ടി വച്ചിരുന്ന മുടി അഴിച്ച് ഇട്ടു അതിനറ്റതായി ഒരു ചെറിയ കേട്ട് കെട്ടി ഇട്ടു.
കണ്ണാടിയിൽ ഒരിക്കൽ കൂടി നോക്കി, മാലയിൽ കൊരുത്തിട്ടിരിക്കുന്ന താലി ഹുക്കിൽ നിന്നും വിടുവിച്ച് ബാഗിൽ വച്ചിരുന്ന പേപ്പറിൽ പൊതിഞ്ഞു ഒരു വശത്തായി സൂക്ഷിച്ചു വച്ചു.
ബാഗിൽ നിന്നും ഒരു പ്ലാസ്റ്റിക്ക് കവർ എടുത്തു, ഊരിമാറ്റിയ വസ്ത്രങ്ങൾ അതിലിട്ടു,
എന്നിട്ട് പുറത്തേയ്ക്കിറങ്ങി.
നീന ഋഷിയുടെ കാറിനു സമീപം എത്തി, അവൻ നീട്ടിയ കവർ എടുത്തു തുറന്നു പോലും നോക്കാതെ ബാഗിനുള്ളിലേക്ക് വച്ചു.,
സാർ… ഞാൻ പൊയ്ക്കോട്ടേ,
രാവിലെ നെന്മാറയ്ക്ക് ബസുണ്ട് ഇവിടെ നിന്ന്,
“താൻ എന്താ കവർ തുറന്നു നോക്കാതിരുന്നത്?”
സാർ …. നമ്മൾ ആദ്യമായി അല്ലല്ലോ യാത്ര പോകുന്നത്. എനിക്ക് സാറിനെ വിശ്വാസം ആണ്.
ഋഷി ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു,
കുറച്ച് മുന്നിലേക്കെടുത്ത കാർ അതേ വേഗതയിൽ പിന്നോട്ട് വന്നു നീനയുടെ അടുത്ത് നിർത്തി.
നീന…. പണ്ട് പറഞ്ഞത് ഞാൻ ഒരിക്കൽ കൂടി പറയുന്നു. നീ എങ്ങും പോകേണ്ട നിന്നെ ഒരു രാജകുമാരിയെ പോലെ ഞാൻ നോക്കി കൊള്ളാം.
സാർ …
താങ്കളുടെ ഇഷ്ടപ്രകാരം ആണ് ഞാൻ ഒപ്പം വന്നത്, താങ്കളുടെ മനസ്സിലുള്ള രതി സങ്കൽപ്പങ്ങൾ ആയിരുന്നു കഴിഞ്ഞ ദിനരാത്രങ്ങളിൽ ,
അതിലൊന്ന് മാത്രമായിരുന്നു ഈ താലി.
പണം തന്നു കഴിഞ്ഞപ്പോൾ നമ്മൾ തമ്മിലുള്ള കോണ്ടാക്ട് കഴിഞ്ഞു. ആ ഏട്ടൻ വിളി പോലും നമ്മൾ അഭിനയിച്ചു തീർത്തതാണ്.
ഭാര്യയായി അഭിനയിക്കണം എന്ന് മാത്രമേ പറഞ്ഞുള്ളൂ പക്ഷെ ഞാൻ അതിൽ ജീവിച്ചു സായൂജ്യമടഞ്ഞു.
രാജകുമാരിയെ പോലെ നോക്കും എന്ന് പറഞ്ഞത് ശരിയായിരിക്കാം പക്ഷെ അത് താങ്കളുടെ “രഹസ്യ ഭാര്യ ” ആയി മാത്രം അല്ലേ?
അപ്പോഴും ഞാൻ അടച്ചിട്ട മുറിയിൽ താങ്കളുടെ വരവിനായി കാത്തിരിക്കേണ്ട?
സാർ….
ഞാൻ ബിസിനസ് ചെയ്യുകയാണ് എന്റെ കൈയ്യിൽ ഉള്ള പ്രോഡക്ട് എന്നത് എന്റെ ശരീരം മാത്രമാണ്,
ഈ സൗന്ദര്യം അസ്തമിക്കുന്നയിടത്ത് എന്റെ ബിസിനസും തീരുന്നു.
ഞാൻ എന്റെ കുടുംബത്തിനായി ആണ് ശരീരം വിൽക്കാൻ തുടങ്ങിയത്,
എന്റെ ശരീരത്തിന് ആകർഷണവും, സൗന്ദര്യം ഉള്ളയിടത്തോളം കാലം ആവശ്യക്കാർ ഉണ്ട്.
ഞാനൊന്ന് ബിസിനസ് കൊഴുപ്പിക്കട്ടെ, എന്റെ കുടുംബം രക്ഷപെടട്ടെ,
സാർ കെട്ടി രാജകുമാരി ആക്കിയാൽ എന്റെ കുടുംബം അനാഥരാകും,
ഇപ്പോൾ സാർ തന്നില്ലേ പൈസ അതിന് എന്നെക്കാൾ ആവശ്യക്കാർ കാത്തിരിക്കുന്നുണ്ട്,
അവൾ ബാഗ് തുറന്നു, അതിൽ വച്ചിരുന്ന താലി എടുത്തു അവന്റെ നേരെ കാണിച്ചു കൊണ്ട് പറഞ്ഞു ഇപ്പോൾ എന്റെ സുരക്ഷിതത്വവും,പട്ടിണി മാറ്റാനും ആണ് ഈ താലി ഞാനിപ്പോൾ കൊണ്ട് നടക്കുന്നത്.
വിവാഹം ഒക്കെ ഒരു സ്വപ്നമാണ് സാറേ..
ഞാൻ പൊയ്ക്കോട്ടേ, വണ്ടിക്ക് സമയമായി.
മണിയറയിൽ പുതിയ മാരന്മാർ കാത്തിരിക്കുന്നു, അവൾ പൊട്ടിച്ചിരിച്ചു…
നീന മുന്നോട്ട് നടന്നു.
നീന
പിന്നിൽ നിന്നും വീണ്ടും ഋഷി വിളിച്ചു,
“എന്താ?’
അവൻ പഴ്സിന്റെ പോക്കറ്റിൽ ഇരുന്ന രഞ്ജിത്തിന്റെ വിസിറ്റിങ് കാർഡ് അവൾക്ക് നേരെ നീട്ടി,
അവൾ അത് വാങ്ങി, ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.
“താങ്ക്സ് സാർ, ഉപകാരപ്പെട്ടേക്കാം.,”
അവൾക്ക് പോകാനുള്ള വണ്ടി ദൂരെ നിന്ന് വരുന്നുണ്ടായിരുന്നു…
വല്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയി ഒട്ടും പ്രധീക്ഷിക്കാത്തത് എങ്കിലും വാക്കുകൾ കിട്ടുന്നില്ല പറയാൻ സൂപ്പർ ????
താങ്ക്യൂ ബ്രോ… വളരെ സന്തോഷം vaayanaykk.. ???