റിഷിക്കൊപ്പം ഹോട്ടലിൽ എത്തിയപ്പോൾ താടിക്കാരനും, പെണ്ണും ഉണ്ടവിടെ, ഞങ്ങളെ കണ്ട ഉടനെ അവർ അഭിവാദ്യം ചെയ്തു ഞങ്ങൾ തിരിച്ചും,
“ഇന്നലെ പരിചയപ്പെടാൻ കഴിഞ്ഞില്ല.”
‘ഞാൻ ഋഷി ഇത് എന്റെ ഭാര്യ നീന,
ഞാൻ രഞ്ജിത്, ഇത് എന്റെ ഭാര്യ നീതു.’
ഞങ്ങൾ പെട്ടന്ന് തന്നെ അടുത്തു.
ഋഷിയും, രഞ്ജിത്തും ബിസിനസ് കാര്യം സംസാരിച്ചു തുടങ്ങിയപ്പോൾ നീന നീതുവിനെയും കൂട്ടി പുറത്തേയ്ക്കിറങ്ങി.
ചേച്ചി ഞങ്ങൾ ഭാര്യ, ഭർത്താക്കന്മാർ അല്ല,
പിന്നെ…?
നീന അത്ഭുതത്തോടെ നീതുവിനെ നോക്കി,
അത്…. ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആണ്, കല്യാണം ഉടനെ ഉണ്ട്.
എന്റെ പഠനം കഴിഞ്ഞു നാട്ടിലേക്ക് പോകുന്നതിന് മുൻപ് ഒന്ന് കറങ്ങിയതാ,
അവളുടെ മുഖത്ത് നാണം വിടർന്നു.
എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ അല്ല എന്ന്,
എങ്ങനെ മനസ്സിലായി? അവൾ ചോദിച്ചു,
നിന്റെ കഴുത്തിൽ താലി കണ്ടില്ല, ഞാൻ ആദ്യം നോക്കിയത് അതിലാണ്.
ചേച്ചി കൊള്ളാമല്ലോ…
ഞങ്ങൾ ചിരിച്ചു കൊണ്ട് ഓരോന്നും പറഞ്ഞു അവിടെയൊക്കെ ചുറ്റി കറങ്ങി നടന്നു കണ്ടു.
അന്ന് രാത്രി രഞ്ജിത്തിനെ കണ്ടപ്പോൾ ഋഷി പറഞ്ഞു,
ഞങ്ങൾ നാളെ പോകുകയാണ്,
ആഹാ… ഞങ്ങൾ അതിന്റെ അടുത്ത ദിവസം പോകാൻ ആണ് ഉദ്ദേശിക്കുന്നത്.
രഞ്ജിത്ത് തന്റെ വിസിറ്റിങ് കാർഡ് ഋഷിയുടെ നേരെ നീട്ടി. അത് വാങ്ങി പേഴ്സിൽ വച്ചിട്ട് തന്റെ കാർഡും അവനു കൊടുത്തു.
ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും രഞ്ജിത്തിന്റെ നോട്ടം നീനയിലേക്ക് ഇടയ്ക്കിടെ വന്നു കൊണ്ടിരുന്നു.
ഞങ്ങൾ പുലർച്ച പാലക്കാട് റയിൽവേ സ്റ്റേഷനിൽ എത്തി,
ഏട്ടാ, ഞാനൊന്ന് ബാത്ത്റൂമിൽ പോയി വരാം,
ഞാൻ കാർ പാർക്ക് ചെയ്തിരുന്നയിടത്ത് കാണും അതും പറഞ്ഞു ഋഷി മുന്നോട്ട് നടന്നു.
വല്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയി ഒട്ടും പ്രധീക്ഷിക്കാത്തത് എങ്കിലും വാക്കുകൾ കിട്ടുന്നില്ല പറയാൻ സൂപ്പർ ????
താങ്ക്യൂ ബ്രോ… വളരെ സന്തോഷം vaayanaykk.. ???