രാത്രിയുടെ യാമങ്ങളിൽ അവർ ഒന്നായി, പുറത്ത് മഞ്ഞു പെയ്യുന്ന രാത്രിയിൽ പോലും
അവരുടെ ദേഹത്ത് നിന്ന് വിയർപ്പ് ഒഴുകി…
നീന നിന്റെ വിയർപ്പിന് പോലും എന്ത് സുഗന്ധമാണ്…
അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി,
കിതപ്പുകൾ മാറിയിട്ടുണ്ടായില്ല രണ്ടാൾക്കും,
മുറിയിൽ വെച്ചിരുന്ന വെള്ളം എടുത്തു നീന കുടിച്ചിട്ട് അവന്റെ നേരെ നീട്ടി.
അവൻ വെള്ളം കുടിച്ച് കുപ്പി വച്ചിട്ട് വീണ്ടും നീനയെ നെഞ്ചിലേക്ക് വലിച്ചിട്ടു.
രാത്രിയുടെ ഏതോ യാമത്തിൽ അവർ ഉറക്കത്തിലേക്ക് വഴുതി വീണു.
നേരം നന്നേ പുലരുന്നതിനു ശേഷമാണ് അവൾ ഉണർന്നത്, ശരീരം നല്ല വേദനയുണ്ട്, പല ഭാഗത്തായി കിടന്ന വസ്ത്രങ്ങൾ പെറുക്കി എടുത്തു അവൾ ബാത്റൂമിലേക്ക് കയറി.
ഇളം ചൂട് വെള്ളത്തിൽ കുളിക്കുമ്പോൾ ദേഹത്ത് എവിടെ നിന്നെല്ലാമോ നീറ്റൽ എടുക്കുന്നുണ്ടായിരുന്നു.
കുളി കഴിഞ്ഞു പുറത്ത് വരുമ്പോഴും ഋഷി ഉറക്കത്തിൽ ആയിരുന്നു,
ഏട്ടാ…. അവൾ തട്ടി വിളിച്ചു,
ങും…
എഴുന്നേൽക്ക്,
രാവിലെ തന്നെ അവൾ കുളിച്ച് മുടി ടർക്കി കൊണ്ട് ചുറ്റി കെട്ടി അവന്റെ മുന്നിൽ നിന്നപ്പോൾ പിന്നെ ഒന്നും നോക്കിയില്ല വലിച്ച് കട്ടിലിലേക്ക് ഇട്ടു.
ഏട്ടാ…. ചിണുങ്ങി കൊണ്ട് നീന വിളിച്ചു.
ഇനിയും എനിക്ക് കുളിക്കാൻ വയ്യ,
അപ്പോഴേക്കും അവൻ അവളെ കടന്ന് പിടിച്ച് ചുണ്ടുകൾ വിഴുങ്ങിയിരുന്നു.
ശ്ശൊ !!! ഈ മനുഷ്യൻ,
എഴുന്നേൽക്ക് അവൾ അവനെ തള്ളി മാറ്റി പിടഞ്ഞെഴുന്നേറ്റു,
നീനാ… വാ… അവൻ കൈ നീട്ടി,
പൊന്ന് മോൻ എഴുന്നേൽക്ക് ഇല്ലങ്കിൽ തണുത്ത വെള്ളം ഞാൻ ഒഴിക്കും.
അവളുടെ ഭീഷണിയിൽ ഋഷി എഴുന്നേറ്റു ബാത്റൂമിലേക്ക് നടന്നു.
അവൾ ചിരിച്ചു കൊണ്ട് വസ്ത്രം മാറാൻ ആരംഭിച്ചു. അവന്റെ ഇഷ്ടപ്രകാരം ജീൻസും, ഫുൾ കൈ ഷർട്ടും എടുത്തിട്ടു, നെറ്റിയിൽ സിന്ദൂരം കൂടി ചാർത്തിയിട്ട് അവൾ തിരിഞ്ഞും, മറിഞ്ഞും കണ്ണാടിയിൽ നോക്കി. അവളുടെ ശരീരത്തിലും, സൗന്ദര്യത്തിലും അവൾക്ക് അഭിമാനം തോന്നി…
വല്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയി ഒട്ടും പ്രധീക്ഷിക്കാത്തത് എങ്കിലും വാക്കുകൾ കിട്ടുന്നില്ല പറയാൻ സൂപ്പർ ????
താങ്ക്യൂ ബ്രോ… വളരെ സന്തോഷം vaayanaykk.. ???