നീന… ഭക്ഷണം വേണ്ടേ? ഇങ്ങനെ ഇരുന്നാൽ മതിയോ?
നീന എഴുന്നേറ്റു, ഋഷിയുടെ കൈപിടിച്ച് ഹോട്ടൽ ലക്ഷ്യമാക്കി നടക്കുമ്പോൾ അവൻ പറഞ്ഞു.
സിംലയിലെ മഞ്ഞു പെയ്യുന്ന ഈ രാത്രിയിൽ പുലരും വരെ ഉറക്കമിളയ്ക്കാൻ ഉള്ളതാണ്,
ഏട്ടാ… ഈ ഒരു വിചാരം മാത്രമേ ഉള്ളൂ, കള്ളൻ…
നിന്റെ അടുത്ത് വരുമ്പോൾ മാത്രം… അവൻ അവൾ പറഞ്ഞതിന്റെ ബാക്കി ഭാഗം പൂരിപ്പിച്ചു.
ഭക്ഷണം കഴിക്കാൻ അധികം തിരക്കൊന്നും ഇല്ലായിരുന്നു, അവർ ഭക്ഷണത്തിനു ഓർഡർ ചെയ്യുമ്പോൾ മുൻപ് കണ്ട മലയാളി ഫാമിലി ഞങ്ങൾക്ക് അടുത്തുള്ള ടേബിളിൽ ഇരുപ്പുറപ്പിച്ചു.
അയാൾ ഋഷിയെ നോക്കി, അവൻ ഒന്ന് പുഞ്ചിരിച്ചു, തിരിച്ച് ആയാളും.
മലയാളി ആണോ? താടി വച്ച ചെറുപ്പക്കാരൻ ചോദിച്ചു,
അതേ,
എവിടെ നിന്നാ ഋഷിയുടെ ചോദ്യം,
ഞങ്ങൾ എറണാകുളത്ത് നിന്നും ആണ്,
നിങ്ങളോ?
ഞങ്ങൾ പാലക്കാട്,
ഹണിമൂൺ ട്രിപ്പ് ആയിരിക്കും അല്ലേ?
അതേ,
ഞങ്ങളും,
അയാളുടെ കണ്ണുകൾ നീനയെ കൊത്തിപ്പറിക്കാൻ തുടങ്ങി, അവൾ ഒന്ന് ചൂളി, പരിസരം മറന്നുള്ള അവന്റെ നോട്ടത്തിൽ നീനയ്ക്ക് ദേഷ്യം വന്നു, അവനെ രൂക്ഷമായി ഒന്ന് നോക്കി,
പെട്ടന്ന് അവൻ കണ്ണ് പിൻവലിച്ചു.
ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഇടയ്ക്കിടെ പാളി വന്ന നോട്ടം കണ്ടില്ല എന്ന് നടിച്ചു.
റൂമിലേക്ക് നടക്കുമ്പോൾ നീന പറഞ്ഞു,
ഏട്ടാ, അവർ ഭാര്യ ഭർത്താക്കന്മാർ അല്ലാ, എന്ന് തോന്നുന്നു,
അതെന്താ നിനക്ക് അങ്ങനെ തോന്നാൻ?
അവളുടെ കഴുത്തിൽ താലിയില്ല, പിന്നെ ആ പെണ്ണിന് നല്ല പേടിയും മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.
നീ ഏതെങ്കിലും സിഐഡി ആയി ജനിക്കേണ്ടതാ, പക്ഷെ സ്ഥലം മാറിപ്പോയി…
നീ വാ എനിക്ക് ഇപ്പോൾ ഇതൊന്നും നോക്കാൻ സമയമില്ല, നീ എന്റെ അടുത്തുള്ളപ്പോൾ എനിക്ക് മറ്റൊന്നും ഓർക്കാൻ സമയമില്ല…
വല്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയി ഒട്ടും പ്രധീക്ഷിക്കാത്തത് എങ്കിലും വാക്കുകൾ കിട്ടുന്നില്ല പറയാൻ സൂപ്പർ ????
താങ്ക്യൂ ബ്രോ… വളരെ സന്തോഷം vaayanaykk.. ???