നീന ( ജ്വാല ) 1320

ഏട്ടാ, ഞാനൊന്ന് കുളിച്ചിട്ട് വരട്ടെ, അവനെ തള്ളി മാറ്റി അവൾ വസ്ത്രം മാറാനായി ചുവരലമാരയിൽ വച്ചിരിക്കുന്ന ബാഗ് എടുത്തു. അതിൽ നിന്ന് വസ്ത്രങ്ങൾ എടുത്തു തിരിഞ്ഞു നോക്കുമ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ ആണ് കണ്ടത്,

എന്താ ഏട്ടാ?

നീ, എന്ത് സുന്ദരിയാണ് നീന, എന്റെ ദേവത, ഋഷി നീനയുടെ അടുക്കലേക്ക് വന്നു അവളുടെ ചുമലിൽ കിടന്ന ഷാൾ വലിച്ചെടുത്തു,
ഏട്ടാ,… എന്റെ മാല, അവൾ ഷാളിൽ കടന്ന് പിടിച്ചു ഇത് കണ്ട് ഋഷി ഷാളിൽ നിന്ന് പിടി വിട്ടു, നോക്കുമ്പോൾ താലി മാല ഷാളിന്റെ നൂലിൽ കുടുങ്ങി കിടക്കുകയാണ്.

എന്താ ഏട്ടാ ഇത്? ഇപ്പോൾ താലി പൊട്ടി പോയേനെ…, അവൾ സ്നേഹപൂർവ്വം ഋഷിയെ ശാസിച്ചു.
ഇറക്കി വെട്ടിയ ചുരിദാറിന്റെ മുന്നിലേക്ക് അവൻ നോക്കി, നഗ്നമായ കഴുത്തിൽ ആലിലയിൽ “ഓം ” എന്നെഴുതിയ താലി അവൾ ചുണ്ടുകളാൽ ഉമ്മ വച്ചിട്ട് ഇട്ടു,
എന്നിട്ട് ഋഷിയുടെ കൈകളിൽ പീച്ചിയിട്ട് അവൾ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ നിതംബം ചലിപ്പിച്ച് ശുചിമുറിയിലേക്ക് നടന്നു.
ഋഷി നീനയെ അല്ല അവളുടെ സൗന്ദര്യത്തിൽ മതി മറന്ന് നിന്ന് പോയി.

നീണ്ട വിസ്തരിച്ചുള്ള കുളി കഴിഞ്ഞ് അവൾ ഇറങ്ങി വന്നു. ലൂസ് പാന്റും, കറുത്ത നെക്ക് ടീഷർട്ടും.
ഋഷി ആലോചിക്കുവായിരുന്നു ഇവളെ ഞാൻ ആദ്യമായി കാണുന്നത് അമ്പലത്തിൽ വച്ചായിരുന്നു അന്ന് അവളുടെ വേഷം കൊട്ടാ സാരി ആയിരുന്നു,
നെറ്റിയിൽ ചന്ദനം ഇട്ട് നടന്ന് വരുന്നത് കണ്ടപ്പോൾ ഇവളോടുള്ള ഇഷ്ടം കൂടിയതാണ്,
പക്ഷെ ഇപ്പോൾ ഈ വേഷത്തിൽ കാണുമ്പോൾ അവൾക്ക് കൂടുതൽ ഇണങ്ങുന്നത് മോഡേൺ വേഷം ആണെന്ന് തോന്നി പോകും.
എന്താ ഏട്ടാ ഇങ്ങനെ അന്തം വിട്ട് നോക്കി നിൽക്കുന്നത്?
എന്റെ പൊന്നു നീ ഏത് വസ്ത്രം ഇട്ടാലും നിനക്ക് ഇണങ്ങുന്നല്ലോ, കണ്ടിട്ട് കടിച്ചു പറിക്കാൻ തോന്നുന്നു,
നീനയെ വീണ്ടും ഋഷി നെഞ്ചിലേക്ക് അടുപ്പിച്ചു അവളുടെ ശരീരത്തിൽ നിന്ന് ഏതോ ഹെർബൽ സോപ്പിന്റെ നനുത്ത മണം അവന്റെ മൂക്കിൽ തുളഞ്ഞു കയറി,
ഹേയ്… എന്താ ഏട്ടാ ഇത്? ആകെ നാറുന്നു പോയി കുളിച്ച് വാ രാത്രി ഇനിയും തുടങ്ങിയിട്ടില്ല കടിച്ചു പറിക്കാൻ സമയമുണ്ട്,
അവനെ ശുചി മുറിയിലേക്ക് തള്ളി കയറ്റി അവൾ വാതിൽ അടച്ചു.

Updated: January 31, 2022 — 3:25 pm

59 Comments

  1. വല്ലാത്ത ഒരു ട്വിസ്റ്റ്‌ ആയി പോയി ഒട്ടും പ്രധീക്ഷിക്കാത്തത് എങ്കിലും വാക്കുകൾ കിട്ടുന്നില്ല പറയാൻ സൂപ്പർ ????

    1. താങ്ക്യൂ ബ്രോ… വളരെ സന്തോഷം vaayanaykk.. ???

Comments are closed.