നീന ( ജ്വാല ) 1320

ടോയ് ട്രെയിൻ കുന്നുകൾ കയറി തുടങ്ങിയപ്പോൾ നല്ല തണുത്ത കാറ്റ് അടിച്ചു കയറി, നീന കൂടുതൽ ഋഷിയോട് ചേർന്നിരുന്നു.

എന്ത് പറ്റി നീന, അവളുടെ കാതുകളിൽ മെല്ലെ ഋഷി ചോദിച്ചു.
തണുക്കുന്നു ഏട്ടാ,

നീയല്ലേ പറഞ്ഞത് തണുപ്പുള്ള സ്ഥലത്ത് പോകണം എന്ന്,
ങും…. ഏട്ടാ തണുക്കുന്നു, അവൾ ഒരു കൈ അവന്റെ കൈകളുടെ ഉള്ളിലേക്ക് ഇട്ട് ചേർത്ത് പിടിച്ചു കൊണ്ട് ചിണുങ്ങി.

നീന ജാക്കറ്റ് എടുത്തു ഇടൂ, അത് കാണാൻ ആണോ വച്ചിരിക്കുന്നത്,

അവൾ ബാഗ് തുറന്നു ജാക്കറ്റ് എടുത്തിട്ടു,
തലയുടെ ഭാഗത്തുള്ള ക്യാപ്പും ഇട്ടിട്ട് ഒരു ജേതാവിനെ പോലെ ഋഷിയെ നോക്കി ചിരിച്ചു.

ചിലപ്പോഴൊക്കെ ഇവളുടെ കുട്ടിത്തം കാണുമ്പോൾ ഞാൻ എന്നെ തന്നെ മറന്ന് പോകുന്നത് പോലെ, അത് കണ്ട് ഋഷി പുഞ്ചിരിച്ചു.

സിംലയിൽ എത്തി ഞങ്ങൾ പുറത്തേയ്ക്കിറങ്ങി ഞങ്ങളെ സ്വീകരിക്കാൻ ഹോട്ടലിന്റെ വാഹനം പുറത്ത് ഉണ്ടായിരുന്നു.

“വൈൽഡ് ഫ്‌ളവർ ഒബ്‌റോയ് റിസോർട്ട് ” ഒരു മലനിരകൾക്കിടയിൽ ചുറ്റും പൂന്തോട്ടമുള്ള അതിമനോഹരമായ ലക്ഷ്വറീസ് റൂമുകൾ ശരിക്കും മറ്റൊരു സ്വർഗത്തിൽ എത്തിയത് പോലെ നീനയ്ക്ക് തോന്നി.

ഊഷ്മളമായ സ്വാഗതം തന്ന് റിസോർട്ടിൽ ഞങ്ങളെ സ്വീകരിച്ചു. റൂമിലേക്ക് ആനയിച്ചു.

ഏട്ടാ, ഇതൊരു സ്വർഗം തന്നെയാണല്ലോ? വല്ലാത്തോരു സർപ്രൈസ്,
അവൻ ചിരിച്ചു എന്നിട്ട് പറഞ്ഞു, എന്റെ ദേവതയുമായുള്ള സമാഗമം അതൊരു സ്വർഗത്തിൽ വച്ചു തന്നെയാകട്ടെ,

പോ…. ഏട്ടാ…. അവളുടെ കണ്ണുകളിൽ പ്രണയം വിരിഞ്ഞു.

 

ഋഷി നീനയെ ചേർത്ത് പിടിച്ചു, അവളിൽ നിന്ന് ഏതോ പെർഫ്യുമിന്റെയും, അവളുടെ വിയർപ്പിന്റെയും ഗന്ധം ഒന്നായി ചേർന്ന് മറ്റൊരു ഗന്ധമായി രൂപാന്തരം പ്രാപിച്ചു. ആ ഗന്ധം അവനെ വല്ലാതെ ആകർഷിച്ചു.
അവളുടെ കഴുത്തിന്റെ വശങ്ങളിലേക്ക് ഋഷി മുഖം പൂഴ്ത്തി,

 

Updated: January 31, 2022 — 3:25 pm

59 Comments

  1. വല്ലാത്ത ഒരു ട്വിസ്റ്റ്‌ ആയി പോയി ഒട്ടും പ്രധീക്ഷിക്കാത്തത് എങ്കിലും വാക്കുകൾ കിട്ടുന്നില്ല പറയാൻ സൂപ്പർ ????

    1. താങ്ക്യൂ ബ്രോ… വളരെ സന്തോഷം vaayanaykk.. ???

Comments are closed.