നീന ( ജ്വാല ) 1320

നീന

Neena | Author : Jwala

Neena

ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ ആയിരുന്നു ഹരിയാനയിലെ കൽക്ക എന്ന റെയിൽവേ സ്റ്റേഷനിൽ അവർ എത്തിയത്.
ഷിംലയിലേക്കുള്ള യാത്രാമധ്യേ ആണ് അവർ ഈ സ്റ്റേഷനിൽ ഇറങ്ങിയത്,

ദീർഘ ദൂരം യാത്ര ചെയ്തത് കൊണ്ട് ശരീരത്തിലാകമാനം വേദന ഉണ്ടായിരുന്നു

നീന ചുറ്റും നോക്കി ചെറിയ കടകൾ പ്ലാറ്റ്‌ഫോമിന്റെ ഓരങ്ങളിൽ തുറന്നു വച്ചിരിക്കുന്നു ,

അവൾ ഋഷിയെ കൈ കൊണ്ട് തട്ടി ചൂണ്ടി കാണിച്ചു,

ഒരു ചായ സ്റ്റാൾ ആയിരുന്നു അത്. അവർ അങ്ങോട്ടേയ്ക്ക് നടന്നു.

ഒരു ചായ സ്റ്റാളിന്റെ മുന്നിൽ നിന്നു കൈയിൽ ഉണ്ടായിരുന്ന ബാഗ് താഴേക്ക് വച്ചു.
നീന മുഖത്തേയ്ക്ക് പാറിപ്പറന്നു കിടക്കുന്ന മുടി വലതു കൈകൊണ്ട് കോതി ഒതുക്കി വച്ചു,
അപ്പോഴേക്കും ഋഷി കടക്കാരനോട് പറഞ്ഞു.

“ദോ ചായ്, ”

പേപ്പർ ഗ്ലാസ്സിൽ ചായ അയാൾ നീട്ടി, ചൂട് ചായ മെല്ലെ മോത്തി കുടിച്ചു.

നിങ്ങൾ മലയാളി ആണോ?
മലയാളം കേട്ട ഭാഗത്തേയ്ക്ക് നോക്കി ചായ തന്ന കടക്കാരൻ ആണ്.

ഋഷി ആശ്ചര്യത്തോടെ അയാളെ നോക്കി,

ചേട്ടൻ മലയാളി ആണോ?

അതേ,

എന്റെ പേര് മൊയ്തു, എടപ്പാൾ ആണ് സ്വദേശം.

ഞാൻ ഋഷി, ഇത് എന്റെ ഭാര്യ നീന , ഷിംലയ്ക്ക് പോകാനാണ്,

ഇവിടെ നിന്നും ടോയ് ട്രെയിനിൽ പോകാം എന്ന് വച്ചു, കുറെ വർഷങ്ങളായുള്ള ആഗ്രഹം ആണ്.

 

Updated: January 31, 2022 — 3:25 pm

59 Comments

  1. വല്ലാത്ത ഒരു ട്വിസ്റ്റ്‌ ആയി പോയി ഒട്ടും പ്രധീക്ഷിക്കാത്തത് എങ്കിലും വാക്കുകൾ കിട്ടുന്നില്ല പറയാൻ സൂപ്പർ ????

    1. താങ്ക്യൂ ബ്രോ… വളരെ സന്തോഷം vaayanaykk.. ???

Comments are closed.