നിർഭയം 8 [AK] 293

ഒരു വശം ചൂണ്ടിക്കാണിച്ചുകൊണ്ട് അയാളത് പറയുമ്പോൾ ആയിരം കാരമുള്ളുകൾ ഹൃദയം കുത്തിത്തുളക്കുന്ന പോലെ അതെന്നിലുളവാക്കിയ വേദന അസ്സഹനീയമായിരുന്നു… പിന്നിൽ നിന്നും എന്റെ ബന്ധനം അഴിഞ്ഞുവീഴുമ്പോഴും തറയിൽ പതിക്കുമ്പോഴും ഉള്ളുകൊണ്ട് ഒരായിരം വട്ടം തളർന്നുപോയിരുന്നു… ഒന്നു മരിച്ചിരുന്നെങ്കിൽ… തറയിൽ പടരുന്ന രക്തമായിരുന്നു അവരെന്നിൽ പ്രഹരമേൽപ്പിക്കുന്നെന്ന് തിരിച്ചറിയാൻ സഹായിച്ചത്…. പക്ഷെ മനസ്സുമുഴുവൻ നിറഞ്ഞു നിന്നത് അമ്മയായിരുന്നു… അമ്മ മാത്രം… അവസാനവട്ടം കണ്ടപ്പോൾ ധൃതി പിടിച്ചുകൊണ്ട് ബാഗിലെക്ക് വെച്ചുതന്ന പലയിനം അച്ചാറുകൾ… അതിലുണ്ടായിരുന്ന കരുതൽ തനിക്കെന്നെന്നേക്കും ആയി നഷ്ടപ്പെട്ടിരിക്കുന്നു… ഒരുപാട് വട്ടം അറിഞ്ഞുകൊണ്ടു കുറുമ്പുകാട്ടുമ്പോൾ മിഥ്യയേതാണെന്നറിയാതെ ആവലാതിപ്പെടുന്ന ആ മുഖം കണ്ടു ചിരിച്ചപ്പോഴും കള്ളത്തരം കാട്ടി കൊച്ചുകുട്ടിയെ പോലെ തല്ല് വാങ്ങുമ്പോഴും അമ്മയുടെ മുന്നിൽ താൻ ഒരിക്കലും വലുതാകില്ലെന്നത് ബോധ്യമായതാണ്.. എത്രയൊക്കെ അങ്ങോട്ട് ദേഷ്യപ്പെട്ടാലും ഒരു കെട്ടിപ്പിടിത്തം… അത്‌ മതിയായിരുന്നു അമ്മക്ക്… പിന്നെ കവിളിലൊരു ചുംബനവും…

ഒരുപാട് തവണ കൂട്ടുകാർ തന്നോട് ചോദിച്ചിട്ടുണ്ട്… അവർക്ക് കൊടുക്കാമോ അമ്മയെ എന്ന്… അപ്പോൾ തന്നെ ആർക്കും തരണില്ലെന്നത് പോലെ താൻ പോയി കെട്ടിപ്പിടിച്ചു നിൽക്കും… അപ്പോൾ തന്റെ തലയിലേൽക്കുന്ന തലോടലിലെ സ്നേഹം… അത്രയും നിസ്വാർത്ഥസ്നേഹം തന്നിൽ നിന്നുമകറ്റിയിരിക്കുന്നു… സഹിക്കാനായില്ല…. ജെപി…

“ന്തിന്..”

ഒരുപാട് പറയാനുണ്ടെങ്കിലും എന്നിൽ നിന്നും ഒരു ഞരക്കത്തോടുകൂടി അത്രയേ പുറത്തു വന്നുള്ളൂ…

“ഹഹ… ഹഹഹ… എന്തു ചോദ്യമാണിത്… അറിയില്ലെന്നുണ്ടോ നിനക്ക്… അറിയാതിരിക്കില്ല… ഇവനെ നീ തൊട്ടിട്ട് ഇത്രയും നാൾ….

നിന്റെ തന്തേം തള്ളേം ആളുമാറി തീർത്തതാണെങ്കിലും ദാറ്റ്‌ വസേ ഗുഡ് വൺ..