നിർഭയം 8 [AK] 293

അവളൊരു ദീർഘാനിശ്വാസമെടുത്തു… പറയുന്നതിനൊപ്പം തന്നെയുള്ള അവളുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങളും നോക്കികാണുകയായിരുന്നു അയാൾ… അത്രയും ദുഷ്ടനായ ഒരുത്തന്റെ കീഴിൽ പണിയെടുത്തതിനെക്കുറിച്ചോർത്ത് അയാൾക്ക് തന്നെ സ്വയം ഒരു മടുപ്പ് തോന്നിയിരുന്നു… എല്ലാം പറഞ്ഞിട്ടും വിവേകിന്റെ കാര്യങ്ങളൊന്നും അവൾ വെളിപ്പെടുത്തിയിരുന്നില്ല… എല്ലാം ചെയ്തത് നന്ദന്റെ സഹായത്തോടെ പോലീസുകാർ തന്നെയാണെന്നായിരുന്നു അവൾ പറഞ്ഞത്… തെളിവുകൾ വിവേകിന്റെ പക്കൽ കൊടുത്തിട്ടുണ്ടെന്നും അവൾ മറച്ചുവെച്ചു…

“ഈ തെറ്റെനിക്ക് തിരുത്തണം മോളെ… ദയവുചെയ്ത് നീ എടുത്തുചാടരുത്..ഇതിനു പിന്നിൽ അയാൾ മാത്രമേ ഉള്ളോ….”

“ഒരിക്കലുമല്ല.. അയാൾ കേരളത്തിലെ ഇടപാടുകാരനാണ്…”

“അപ്പോൾ വലിയവനെ പിടിക്കണ്ടേ മോൾക്ക്… പിന്നെ ഇവനിട്ട് സാഹചര്യം നോക്കി കൊടുക്കണം.. പിന്നെ ഇവൻ പൊന്തരുത്…”

“അവനിട്ട് കൊടുക്കാൻ പോണ പണി… ഹ്മ്മ്… അത്‌ വൈകിക്കില്ല…”

ഇത്രയൊക്കെ ഇടർച്ചയുള്ള ശബ്ദത്തോടെ പറയുമ്പോഴും അവളുടെ വാക്കുകളിലെ തീക്ഷ്‌ണത അവർക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നു… അവസരത്തിനു കാത്തുനിന്ന് ഓങ്ങിയടിക്കാനെന്ന പോലെ…

“പിന്നെ മോളെ നിന്റെ കണ്ടിഷൻ അത്ര ശരിയല്ലെന്ന് തോന്നുന്നു…ഒന്ന്…”

“അതിനെ കുറിച്ച് അങ്കിൾ പേടിക്കേണ്ട… ഞാൻ നോക്കിക്കോളാം..”

അല്പസമയങ്ങൾക്ക് ശേഷം അവൾ അവരോട് യാത്ര പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.. ആ വൃദ്ധൻ ഇവിടത്തെ വിവരങ്ങളെല്ലാം അവളെ അറിയിക്കാമെന്ന് ഉറപ്പുനൽകി.. പക്ഷെ അവൾ താനുമായി ബന്ധപെടാനുതകുന്ന ഒന്നും കൈമാറാതെ അറിയേണ്ടപ്പോൾ താൻ എങ്ങനെയും അറിഞ്ഞോളാമെന്ന് പറഞ്ഞുകൊണ്ട് അവിടെനിന്നുമിറങ്ങി.. എന്തൊക്കെയോ കണക്കുകൂട്ടിക്കൊണ്ട്…

    **********************************

കണ്ണുകൾ തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… തല മുഴുവൻ പൊട്ടിപ്പൊളിയുന്ന വേദന…. കൈകളും കാലുകളും അനക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല… എങ്കിലും ചുറ്റും നടക്കുന്നതെന്തൊക്കെയോ അവ്യക്തമായി എനിക്ക് കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു….

പറയാതെ ട്രിപ്പ്‌ പോയ നന്ദൻ എന്തുകൊണ്ടോ എന്നിൽ വലിയ സംശയം തീർത്തിരുന്നു… എസ്പെഷ്യലി ലാസ്റ്റ് ടൈം അവനെ കണ്ടപ്പോൾ ആ മുഖത്ത് ഇതുവരെ കാണാതിരുന്ന ചില ഭാവങ്ങൾ ഞാൻ കണ്ടിരുന്നു..

വലിയൊരു സസ്പെൻസ് തരാമെന്ന് പറഞ്ഞു വിളിച്ചതിനു ശേഷം പിന്നെ വരാതിരുന്ന അമ്മയുടെ ഫോൺ കോൾസ്.. അവസാനം നന്ദന്റെ വീട്ടിൽ വിളിച്ചപ്പോഴാണ് നന്ദന്റെ ട്രിപ്പിനെ കുറിച്ചറിഞ്ഞത്… ഇതിനിടയിൽ വീട്ടിൽ നിന്നും അവന്റെ അമ്മയെയും അച്ഛനെയും അവരുടെ നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നു… മാസങ്ങൾക്ക് മുൻപേ റിട്ടയേർഡ് ആയ അവന്റെ അച്ഛന്റെ ആഗ്രഹം അവൻ തന്നെ മുടക്കിയതായിരുന്നു… എന്നാൽ ഇപ്പോൾ…

23 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

  2. മന്നാഡിയാർ

    Bro മഞ്ജു എങ്ങനെ ആണ് വീണ്ടും അവിടെ എത്തിയെ. സെക്യൂരിറ്റി കാണുന്നതെല്ലാം. അവളെ നന്ദൻ പുഴയിൽ ഇടുന്നതല്ലേ. കഥ പൊളിയാണ്. ❤❤❤❤❤❤

    1. സംഭവം ഊഹിക്കാവുന്നതേ ഉള്ളൂ ബ്രോ… എന്നാലും അടുത്ത ഭാഗങ്ങളിലായി മനസിലാക്കാം..♥️♥️♥️

  3. നിധീഷ്

    ❤

  4. Welcome back

    1. Thanks dear ♥️

  5. MRIDUL K APPUKKUTTAN

    ?????

  6. വളരെ നന്നായിട്ടുണ്ട് എന്താണ് ഇത്രയും വൈകിയത്

    1. Thank you bro♥️.. എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… അതാണ് വൈകിയത്… ഇനി ഇത്ര വൈകില്ല ?♥️

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ❤

  8. ചെമ്പരത്തി

    ?????ഈ ഭാഗവും നന്നായിട്ടുണ്ട്….. കാത്തിരിക്കുന്നു

  9. മന്നാഡിയാർ

    ❤❤

  10. അഭിപ്രായം പറയാറില്ലെങ്കിലും വായിക്കാറുണ്ട്..???

    1. ഒത്തിരി സന്തോഷം ?♥️

Comments are closed.