നിർഭയം 8 [AK] 293

അമ്മ… നന്ദൻ… അവർക്കെന്താണ് പറ്റിയിട്ടുണ്ടാവുക… ഒരു പിടിയും കിട്ടുന്നില്ല… ആലോചിച്ചിട്ട് ആകെ ഭ്രാന്ത് പിടിക്കുന്നുണ്ടെങ്കിലും തെല്ലൊരു മന്ദതയോടുകൂടിത്തന്നെ അവൾ തപ്പിപ്പിടഞ്ഞെഴുന്നേറ്റു… പെട്ടെന്ന് തന്നെ വീഴാൻ പോയെങ്കിലും അടുത്തുള്ള ചുമരിൽ പിടിച്ച് ബാലൻസ് ചെയ്തു.. ഒരു ചെറിയ മുറിയാണിത്.. ഒരു വാതിൽ കാണുന്നുണ്ട്.. അത്‌ മാത്രമേ ഇവിടന്ന് പുറത്തു കടക്കാനുള്ളൂ… നല്ലതുപോലെ ക്ഷീണം അവളിൽ പിടികൂടിയതിനാൽ തന്നെ സാധാരണ നടക്കുന്നതിൽ വ്യത്യസ്തമായ ആ നടപ്പിൽ ബാലൻസ് ചെയ്യാനുള്ള തത്രപ്പാടുമുണ്ടായിരുന്നു.. എന്നിരുന്നാലും മന്ദത തന്നെ വിട്ടുപോകാത്തതിന്റെ കാരണം തന്നിൽ മയക്കുമരുന്ന് നൽകിയ ആഫ്റ്റർഎഫക്ടസ് ആണെന്ന് അവൾക്ക് ബോധ്യമായി.. ചിലപ്പോൾ കുറച്ചു കൂടെ കഴിഞ്ഞാലേ തനിക്ക് അല്പമെങ്കിലും ഭേദപ്പെട്ട രീതിയിൽ നിൽക്കാൻ സാധിക്കൂ… വാതിലിനു മറവിൽ നിന്ന് പുറത്തേക്ക് നോക്കിയപ്പോൾ തന്നെ കെട്ടിയിട്ടിരുന്ന ഹാൾ ആയിരുന്നു അവൾക്ക് കാണുവാൻ സാധിച്ചത്… അപ്പോഴും താനെങ്ങനെ ഈ ചാക്കുകൂട്ടത്തിനിടയിൽ വന്നെന്ന് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല..എന്നാൽ നിലത്തുകിടക്കുന്ന ചോരക്കറകൾ അവളിൽ ഭീതിയുടെ വിത്തുകൾ എപ്പോഴോ പാകിക്കഴിഞ്ഞിരുന്നു… അമ്മയ്ക്കും നന്ദനും എന്തുപറ്റിയെന്ന്  യാതൊരു രീതിയിലും മനസ്സിലാവുന്നുണ്ടായിരുന്നില്ല… ഹാളിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തിയതിനു പിന്നാലെ അവൾ ആടിയാടി പതിയെ അങ്ങോട്ട് പ്രവേശിച്ചു.. എന്നാൽ പതുങ്ങി നിന്ന് പുറത്തേക്കുനോക്കിയപ്പോൾ അവിടെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ഗുണ്ടകളെ അവൾക്ക് കാണുവാൻ സാധിച്ചു.. അവരുടെ സംസാരം കേൾക്കാൻ കാതോർത്തെങ്കിലും പുറത്തുള്ള ഒരു വാഹനത്തിൽ കയറി അവർ വളരെ വേഗത്തിൽ തന്നെ ആ കോമ്പൗണ്ടിന്റെ പുറത്തേക്കുപോയി..

കുറച്ചുനേരം ആരെങ്കിലും വരുമെന്ന് കരുതി അവിടെ തന്നെ നിന്ന ശേഷം പതിയെ പുറത്തേക്ക് കടക്കുമ്പോൾ അത്യാവശ്യം പ്രായമായ ഒരു മനുഷ്യൻ അങ്ങോട്ടു കടന്നുവരുന്നുണ്ടായിരുന്നു… അയാളെ കണ്ടപ്പോൾ അതൊരു സെക്യൂരിറ്റി ആണെന്ന് അവൾക്ക് ഞൊടിയിടയിൽ തന്നെ മനസ്സിലായി… പിരിച്ചു വെച്ച കൊമ്പൻമീശയും കട്ടിപ്പിരികവും ചുവന്നകണ്ണുകളുമായി വന്നുകൊണ്ടിരുന്ന ആൾ അവളെ കണ്ടുകഴിഞ്ഞിരുന്നു.. അയാളുടെ കാലുകൾക്ക് വേഗത കൂടി…

മനസ്സിന്റെ ധൃതി കാലുകളെ ചതിച്ചപ്പോൾ എല്ലാം അവസാനിച്ചവളെ പോലെ അവൾ വീണുപോയി.. പ്രതികരിക്കാനുള്ള ശേഷി തന്റെ മനസ്സിനുണ്ടെങ്കിലും കരങ്ങളിലേക്ക് ആവാഹിക്കുവാൻ സാധിക്കില്ലെന്ന ബോധ്യം ഉണ്ടായിരുന്നെങ്കിലും തപ്പിപ്പിടിച്ചുകൊണ്ടെഴുന്നേൽക്കാൻ വിഫലമായ ഒരു ശ്രമം നടത്തി… കണ്ടാൽ ഭീകരാണെന്നു തോന്നിക്കുന്ന സെക്യൂരിറ്റി അവൾക്ക് മുന്നിൽ വന്നു നിന്നുകൊണ്ട് അവളെ ഒന്നു നോക്കി..ശേഷം അവളെ പിടിച്ചുയർത്തി… കുതറിക്കൊണ്ടിരിക്കുന്ന അവളെ നേരെ നിർത്തി അയാൾ ചോദിച്ചു…

“എന്താ കുഞ്ഞേ… മോളെങ്ങനെ ഇവിടെ…”

സൗമ്യമായുള്ള അവളുടെ ചോദ്യം കേട്ട് നടക്കുന്നതെന്താണെന്ന് മനസ്സിലാവാതെ അയാളെ നോക്കി…

“മോളാ ഐ പി എസുകാരിയല്ലയോ… ഇതെന്നാപറ്റി.. എന്താ ഇവിടെ…”

ആ ചോദ്യത്തിൽ തന്നെ അയാൾക്ക് ഇവിടെ നടന്നതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് അവൾ മനസ്സിലാക്കി… തളർച്ച പിടിച്ച ശബ്ദത്തോടെ തന്നെ അവൾ പറഞ്ഞു…

“വെള്ളം…”

“വാ മോളെ… ഇങ്ങോട്ടു വാ…”

അവളെയും പിടിച്ചുകൊണ്ട് സെക്യൂരിറ്റി റൂമിനടുത്തേക്ക് നടക്കുമ്പോൾ അത്ഭുതത്തോടെ അവൾ ആ മനുഷ്യനെ നോക്കുകയായിരുന്നു… റൂമിനകത്തുള്ള കസേരയിലായി അവളെ ഇരുത്തിയതിനു ശേഷം തന്റെ ബാഗിൽ നിന്നും വെള്ളം നിറച്ച കുപ്പി അയാൾ അവൾക്ക് നൽകി… ആർത്തിയോടെ അവൾ ആ ബോട്ടിൽ കാലിയാക്കുമ്പോൾ ഒരുപാട് നാൾ പട്ടിണി കിടന്നു കുടിക്കുന്ന പ്രതീതിയായിരുന്നു…

“എന്റെ കൊച്ചുമോള് മോളെപ്പോലെയാവണം ന്നാണ് പറേണത്..… കാർത്തിക ന്നാ പേര്… ഞങ്ങടെ കാത്തു…

23 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

  2. മന്നാഡിയാർ

    Bro മഞ്ജു എങ്ങനെ ആണ് വീണ്ടും അവിടെ എത്തിയെ. സെക്യൂരിറ്റി കാണുന്നതെല്ലാം. അവളെ നന്ദൻ പുഴയിൽ ഇടുന്നതല്ലേ. കഥ പൊളിയാണ്. ❤❤❤❤❤❤

    1. സംഭവം ഊഹിക്കാവുന്നതേ ഉള്ളൂ ബ്രോ… എന്നാലും അടുത്ത ഭാഗങ്ങളിലായി മനസിലാക്കാം..♥️♥️♥️

  3. നിധീഷ്

  4. Welcome back

    1. Thanks dear ♥️

  5. MRIDUL K APPUKKUTTAN

    ?????

  6. വളരെ നന്നായിട്ടുണ്ട് എന്താണ് ഇത്രയും വൈകിയത്

    1. Thank you bro♥️.. എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… അതാണ് വൈകിയത്… ഇനി ഇത്ര വൈകില്ല ?♥️

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ❤

  8. ചെമ്പരത്തി

    ?????ഈ ഭാഗവും നന്നായിട്ടുണ്ട്….. കാത്തിരിക്കുന്നു

  9. മന്നാഡിയാർ

    ❤❤

  10. അഭിപ്രായം പറയാറില്ലെങ്കിലും വായിക്കാറുണ്ട്..???

    1. ഒത്തിരി സന്തോഷം ?♥️

Comments are closed.