നിർഭയം 8 [AK] 293

ഏതോ കിങ്കരന്റെ ശബ്‌ദം കേൾക്കുന്നുണ്ടെങ്കിലും പ്രതികരിക്കാൻ പറ്റുന്നില്ല… എല്ലാമറിഞ്ഞിട്ടും ജീവച്ഛവമായ വല്ലാത്ത ഒരവസ്ഥ.. എന്തൊക്കെയാണിവിടെ സംഭവിക്കുന്നത്…

“പിന്നെന്തിനാടോ കെട്ടിയിട്ടിരിക്കുന്നെ…അഴിചിട്ടാൽ പോരായിരുന്നോ..”

“ഇനി ഞങ്ങളുടെ കയ്യിൽ നിന്നും അബദ്ധം പറ്റില്ല ഭായ്…”

ജെപിയുടെ പൊട്ടിച്ചിരി എനിക്ക് കേൾക്കാമായിരുന്നു… പുറകിൽ നിന്നും മറ്റാരുടെയോ കാൽപെരുമാറ്റം എന്റെ ശ്രദ്ധ അങ്ങോട്ട് തിരിച്ചിരുന്നു..

രാഹുൽ……..

“ഹഹ… നീ വന്നോ… ശരിക്ക് കണ്ടോ നീ ഇവനെ… നിന്റെ ശത്രു… നീ പേടിച്ചുവിറച്ചുകൊണ്ട് എന്നോട് പറഞ്ഞിരുന്ന ബീസ്റ്റ്…. ഹഹഹ… എന്നാലും ഇതോ ബീസ്റ്റ്… കൊള്ളാം… നീ പറഞ്ഞപ്പോൾ ഞാൻ കുറെ പ്രതീക്ഷിച്ചു….”

അവിടെ തല താഴ്ത്തിനിൽക്കുന്ന രാഹുൽ പതിയെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു… പക്ഷെ ആ മുഖത്ത് എന്നോട് പരിഹാസത്തിനു പകരം മറ്റെന്തോ ഭാവം കാണാൻ സാധിച്ചു..

“ഡാ ബീസ്റ്റെയ്‌..കേട്ടല്ലോ നീ… നിന്റെ ലവൾ… മറ്റേ ഐ പി എസുകാരിയും നിന്റെ ഉറ്റ ചങ്ങാതിയും ചാവുന്നതിനും മുൻപ് ഒരിത്തിരിയൊക്കെ പൊരുതിയിരുന്നു… പക്ഷെ നീ… മോശം…”

കേട്ടതൊന്നും സത്യമാവല്ലേ എന്ന് കൊതിച്ചുപോയി… ഞാൻ ഭയന്നിരുന്നത് പോലെ അവർ… നന്ദൻ…മഞ്ജു മാം… ഉറക്കെ അലറണമെന്നെനിക്ക് തോന്നി… ആയിരം വട്ടം ഞാനുറക്കെ കരഞ്ഞു… പക്ഷെ… എന്റെ ശബ്ദം ഒരു നേരിയ മൂളൽ മാത്രമായേ പുറത്തു വന്നുള്ളൂ…

“കൊള്ളാം… അവൻ മൂളുന്നുണ്ട്…. പിന്നെ നിന്റെ തന്തേം തള്ളേം… ദാ ഇവിടെയാണ് ചത്തു കിടന്നേ…”

23 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

  2. മന്നാഡിയാർ

    Bro മഞ്ജു എങ്ങനെ ആണ് വീണ്ടും അവിടെ എത്തിയെ. സെക്യൂരിറ്റി കാണുന്നതെല്ലാം. അവളെ നന്ദൻ പുഴയിൽ ഇടുന്നതല്ലേ. കഥ പൊളിയാണ്. ❤❤❤❤❤❤

    1. സംഭവം ഊഹിക്കാവുന്നതേ ഉള്ളൂ ബ്രോ… എന്നാലും അടുത്ത ഭാഗങ്ങളിലായി മനസിലാക്കാം..♥️♥️♥️

  3. നിധീഷ്

  4. Welcome back

    1. Thanks dear ♥️

  5. MRIDUL K APPUKKUTTAN

    ?????

  6. വളരെ നന്നായിട്ടുണ്ട് എന്താണ് ഇത്രയും വൈകിയത്

    1. Thank you bro♥️.. എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… അതാണ് വൈകിയത്… ഇനി ഇത്ര വൈകില്ല ?♥️

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ❤

  8. ചെമ്പരത്തി

    ?????ഈ ഭാഗവും നന്നായിട്ടുണ്ട്….. കാത്തിരിക്കുന്നു

  9. മന്നാഡിയാർ

    ❤❤

  10. അഭിപ്രായം പറയാറില്ലെങ്കിലും വായിക്കാറുണ്ട്..???

    1. ഒത്തിരി സന്തോഷം ?♥️

Comments are closed.