മഞ്ജുവിനെയും കൂട്ടി അവൾ അകത്തിരുന്നുകൊണ്ട് ടീവി ഓൺ ചെയ്തു…
അതിന്റെ ന്യൂസ് ചാനലിലുള്ള വാർത്ത കണ്ടു തരിച്ചു നിൽക്കനെ അവൾക്ക് കഴിഞ്ഞുള്ളൂ… എന്തുകൊണ്ടോ ആ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വേലി തെറ്റിച്ചുപുറത്തു ചാടിയില്ല… ചുവന്നുകലങ്ങിയ കണ്ണുകൾ അനുസരണക്കേട് കാട്ടാൻ തുടങ്ങുമെന്നാവുമ്പോൾ അവളെ ഭയന്ന് തന്നെയാകണം ഒരു തുള്ളി പോലും പുറത്തു വരാഞ്ഞത്.. കാർത്തികയ്ക്ക് അവളെ മനസ്സിലാക്കാൻ സാധിക്കുന്നില്ലായിരുന്നു… എങ്കിലും സമാധാനിപ്പിക്കാൻ എന്നവണ്ണം അവൾ ആ പുറത്തു തലോടി..
അല്ലെങ്കിലും അമ്മയുടെ ആത്മഹത്യാവാർത്തയും നിഗൂഢമായ സാഹചര്യത്തിൽ കാണാതായ എ സി പി യും വാർത്തകളിലിടം പിടിച്ചപ്പോൾ ഇതെല്ലാം എങ്ങനെ സംഭവിച്ചതാണെന്ന് ഉത്തമബോധ്യമുള്ള തനിക്ക് ഇനിയെന്താണ് ആലോചിക്കാനെന്ന മനോഭാവമായിരുന്നു അവൾക്ക്… അവൾ കാർത്തികയ്ക്ക് നേരെ തിരിഞ്ഞുനിന്നു…
“ഇതൊന്നും എനിക്ക് ആദ്യമല്ല കുട്ടീ… അപ്പന്റെ ശവം കണ്ടാ ഞാനീ പണിക്കിറങ്ങിയേ… ഒരു നാൾ ഇനി ഞാനും.. അത്രേ ഉള്ളൂ..”
അത് പറയുമ്പോൾ അവളുടെ ശബ്ദമിടറിയിരുന്നോ… കാർത്തികയ്ക്ക് മനസ്സിലായില്ല.. എന്നാലും ആ കണ്ണുകളിലെരിയുന്ന അഗ്നി പലരെയും വിഴുങ്ങാൻ തക്കം പാത്തിരിക്കുന്നത് പോലെ അവൾക്ക് തോന്നി… തന്നെ നോക്കിയത്രയും പറഞ്ഞു കൊണ്ട് അവൾ ആ വീടുവിട്ടിറങ്ങാൻ പോകുമ്പോഴായിരുന്നു ഗോവിന്ദൻ അങ്ങോട്ടുവരുന്നത്… മഞ്ജുവിന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തെല്ലാം ഇപ്പോൾ സംഭവിച്ചിരിക്കാമെന്ന ഊഹം അദ്ദേഹത്തിനുണ്ടായിരുന്നു… അദ്ദേഹം അവളോടായി പറഞ്ഞു..
“മോളെ… അപകടകരമായ പലതും നടന്നിട്ടുണ്ടെന്ന് എനിക്കിപ്പോൾ മനസ്സിലായി… പറയാൻ പറ്റുന്നതെങ്കിൽ എന്നോട് പറയാം…”
അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതു പോലെ അയാൾ അവളെയും കൊണ്ട് ഒരു മുറിക്കകത്തേക്ക് നടന്നു… അവളെന്താണ് നടക്കുന്നതെന്നറിയാതെ അയാളെ നിരീക്ഷിക്കുകയായിരുന്നു.. തുറന്നിട്ട ഇരുമ്പുപെട്ടി ചൂണ്ടിക്കാണിച്ചു കൊണ്ടയാൾ പറഞ്ഞു…
“എന്റെ സർവീസ് റെക്കോർഡും മെഡലുകളും ഇതിലുണ്ട്…ഇനിയും വിശ്വാസം ഉണ്ടോ എന്നെനിക്കറിയില്ല… പറയാൻ പറ്റുമെങ്കിൽ എല്ലാമെന്നോട് പറയാം മോൾക്ക്…..”
തലേന്ന് നടന്നതൊക്കെ കണ്മുന്നിൽ ഇപ്പോഴുമുള്ളത് പോലെ അവൾ പറയുമ്പോൾ തലക്ക് കൈ കൊടുത്തിരിക്കാനെ അയാൾക്ക് കഴിഞ്ഞുള്ളൂ
“മോളെ… നിന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ പറ്റും.. എടുത്തു ചാടി ഒന്നും ചെയ്യരുതെന്നെ ഈ വൃദ്ധൻ പറയൂ… കാരണം ഇപ്പോൾ നീ എടുത്തുചാടിയാൽ ചിലപ്പോൾ അവനെ തടുക്കാനാവില്ല… പ്രേത്യേകിച്ചു നിന്റെ കൂടെത്തന്നെ ഒറ്റുകാരുള്ളപ്പോൾ…..”
“അപ്പോൾ ഞാനെന്തു ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്… എന്റെ അമ്മയെ കൊന്ന് കെട്ടിതൂക്കിയവനാണ് അവൻ..
നന്ദൻ.. എന്നെ വിശ്വസിച്ചിരുന്ന ഒരു പാവം ചെറുപ്പക്കാരൻ… അവന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല… മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും… അവൻ ഇപ്പോഴുണ്ടെങ്കിൽ അവനെയെങ്കിലും എനിക്ക് രക്ഷിക്കണം… ഇനിയൊരാൾക്കും അവന്റെ കൈകളാൽ ഒരു ദുരവസ്ഥയുണ്ടാവരുത്…”
“മോളെ… അറിഞ്ഞോ അറിയാതെയോ ഞാനും ഇതിൽ കുറ്റക്കാരനായതുകൊണ്ടും എന്റെ കുറ്റത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ വേണ്ടിയും ചോദിച്ചോട്ടെ ഞാൻ… എന്നോട് പറയ്യോ നിയ്യ്… നിന്റെ ഡിപ്പാർട്മെന്റ് ലുള്ള പലരെക്കാളും എന്നെ നിനക്ക് വിശ്വസിക്കാം… എന്തിനാണ് നിന്നോട് ഇങ്ങനൊക്കെ ചെയ്തത്… എന്താണ് അയാൾ മറയ്ക്കാൻ ശ്രമിക്കുന്ന കുറ്റം…”
“ഹ്മ്മ്…”
ഈ പാർട്ടും അടിപൊളി ബ്രോ
♥️♥️♥️
????
♥️
Bro മഞ്ജു എങ്ങനെ ആണ് വീണ്ടും അവിടെ എത്തിയെ. സെക്യൂരിറ്റി കാണുന്നതെല്ലാം. അവളെ നന്ദൻ പുഴയിൽ ഇടുന്നതല്ലേ. കഥ പൊളിയാണ്. ❤❤❤❤❤❤
സംഭവം ഊഹിക്കാവുന്നതേ ഉള്ളൂ ബ്രോ… എന്നാലും അടുത്ത ഭാഗങ്ങളിലായി മനസിലാക്കാം..♥️♥️♥️
❤
♥️
Good
♥️♥️
Welcome back
Thanks dear ♥️
?????
♥️
വളരെ നന്നായിട്ടുണ്ട് എന്താണ് ഇത്രയും വൈകിയത്
Thank you bro♥️.. എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… അതാണ് വൈകിയത്… ഇനി ഇത്ര വൈകില്ല ?♥️
സൂപ്പർ ❤
?
?????ഈ ഭാഗവും നന്നായിട്ടുണ്ട്….. കാത്തിരിക്കുന്നു
♥️♥️
❤❤
♥️
അഭിപ്രായം പറയാറില്ലെങ്കിലും വായിക്കാറുണ്ട്..???
ഒത്തിരി സന്തോഷം ?♥️