നിർഭയം 8 [AK] 293

ഇനി പറ… മോളെന്താ ഇവിടെ…”

തെല്ലൊരു സംശയത്തോടെ അയാളത് പറയുമ്പോൾ പൂർണമായ ഒരു വിശ്വാസം വരാതെ തന്നെ അവൾ അയാളെ നോക്കി…

“എന്താ സീക്രെട് വല്ലോം ആണോ… എന്നോട് പറയാൻ പറ്റാത്തത്… എന്നാൽ വേണ്ട… പണ്ട് ഞാനും ഡിപ്പാർട്മെന്റിൽ ണ്ടായിരുന്നു… പക്ഷെ പോലീസല്ല… പട്ടാളം ആയിരുന്നു… എക്സാണ്..മിലിറ്ററി ഗോവിന്ദൻ..”

അഭിമാനത്തോടെ അയാളത് പറയുമ്പോൾ സ്വപ്നമാണിതെന്നാണ് അവൾക്ക് തോന്നിയത്…

“ചേട്ടനിവിടെ എത്ര കാലായി…”

“ചേട്ടനോ… എന്റെ കൊച്ചുമോൾക്ക് നിന്റെ പ്രായമില്ലാച്ചാലും ഇക്കൊല്ലം കോളേജിൽ ചേർന്നു… തൽക്കാലം അങ്കിൾ ന്ന് വിളിച്ചോ കുട്ടി… പിന്നെ ഞാനിവിടെ വന്നിട്ട് ഒരു മാസക്കാലമായി… ഞങ്ങളീ നാട്ടുകാരല്ല..”

“എന്തിനാ ഇവിടെ സെക്യൂരിറ്റി പണി ചെയ്യണേ…”

“മോനും മോളും മരിച്ചപ്പോ എന്റെ കാത്തുന് ഇപ്പൊ ഞാനെ ള്ളൂ കുട്ട്യേ… അവളെ പൊന്നുപോലെ നോക്കണ്ടേ.. അവളെ നിന്നെപ്പോലെ ആക്കണ്ടേ എനിക്ക്… അപ്പോ ഇവിടത്തെ ജയപ്രകാശ് സാർ തന്നതാ പണി… റെക്കമന്റേഷൻ ആണ്..അല്ലേലീ കിളവനൊക്കെ ആര് പണി തരാനാ…”

“കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ ഇല്ലായിരുന്നോ…”

“എന്തൊക്കെയാ കുട്ടീ ചോദിക്കണേ… ന്തോ പന്തികേടുണ്ടല്ലോ…”

“അങ്കിൾ പറയു..”

“ജയപ്രകാശ് സാർ പറഞ്ഞാരുന്നു കുറച്ചു നാൾ വരേണ്ടെന്ന്… അദ്ദേഹത്തിന്റെ ഫ്രണ്ട്‌സ് ഒക്കെ കാണുമെന്ന്… പിന്നെ പിള്ളേരല്ലേ… അതിന്റെ കാട്ടിക്കൂട്ടലുകളും കാണുമായിരിക്കും… ഇനി പറ.. കുഞ്ഞെന്താ ഇവിടെ…”

“ഇവരുടെ കാട്ടിക്കൂട്ടലുകൾ എന്താണെന്നറിയോ നിങ്ങൾക്ക്.. ഇന്നലെ ഇവിടെ നടന്നതെന്താണെന്നറിയോ നിങ്ങൾക്ക്..”

ആ കോളറിൽ പിടിച്ചുകൊണ്ട് അവൾ കുഴഞ്ഞുവീഴുമ്പോൾ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന അന്താളിപ്പിലായിരുന്നു ആ മനുഷ്യൻ..

**************************************

ബോധം വന്നപ്പോൾ താനിപ്പോൾ എവിടെയാണെന്ന് അറിയാതെ കിടക്കുകയായിരുന്നു മഞ്ജു… ഒരു ബെഡിലാണ് കിടക്കുന്നത്… അവളുടെ അടുത്ത് തന്നെ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു.. അവളുടെ മുഖത്താകെ പരിഭ്രമം കാണാം..

“മാഡം… വല്യച്ഛൻ കാര്യങ്ങളൊക്കെ പറഞ്ഞു… ആദ്യം ഈ ഭക്ഷണം കഴിക്കൂ… നല്ല ക്ഷീണമുണ്ട്…”

ആദ്യം നിരസിച്ചെങ്കിലും സ്നേഹപൂർവ്വം അത്‌ വീണ്ടും തനിക്കുനേരെ നീങ്ങിയപ്പോൾ ഒരു വേവലാതിയോട് കൂടി തന്നെ അവൾ അത്‌ കഴിച്ചു… കഴിച്ചു കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ ആ പെൺകുട്ടി അവളെ തടഞ്ഞു…

“മാഡം എങ്ങോട്ടാ…”

“എനിക്ക് ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട് കുട്ടീ… “

“മാഡം … എനിക്കൊരു കാര്യം പറയാനുണ്ട്…അറിഞ്ഞു കഴിഞ്ഞ് മാഡം എടുത്ത് ചാടരുത്…പ്ലീസ് “

23 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

  2. മന്നാഡിയാർ

    Bro മഞ്ജു എങ്ങനെ ആണ് വീണ്ടും അവിടെ എത്തിയെ. സെക്യൂരിറ്റി കാണുന്നതെല്ലാം. അവളെ നന്ദൻ പുഴയിൽ ഇടുന്നതല്ലേ. കഥ പൊളിയാണ്. ❤❤❤❤❤❤

    1. സംഭവം ഊഹിക്കാവുന്നതേ ഉള്ളൂ ബ്രോ… എന്നാലും അടുത്ത ഭാഗങ്ങളിലായി മനസിലാക്കാം..♥️♥️♥️

  3. നിധീഷ്

  4. Welcome back

    1. Thanks dear ♥️

  5. MRIDUL K APPUKKUTTAN

    ?????

  6. വളരെ നന്നായിട്ടുണ്ട് എന്താണ് ഇത്രയും വൈകിയത്

    1. Thank you bro♥️.. എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… അതാണ് വൈകിയത്… ഇനി ഇത്ര വൈകില്ല ?♥️

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ❤

  8. ചെമ്പരത്തി

    ?????ഈ ഭാഗവും നന്നായിട്ടുണ്ട്….. കാത്തിരിക്കുന്നു

  9. മന്നാഡിയാർ

    ❤❤

  10. അഭിപ്രായം പറയാറില്ലെങ്കിലും വായിക്കാറുണ്ട്..???

    1. ഒത്തിരി സന്തോഷം ?♥️

Comments are closed.