നിർഭയം 8 [AK] 293

“ഭായ്… അവനെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്… ആ ചത്തുപോയവരുടെ മകനെക്കുറിച്ച്…”

“ഹ്മ്മ്..”

“പേര് വിവേക് ശങ്കർ… വയസ്സ് 25… ആൻഡ് നാലഞ്ചു ദിവസത്തിനുള്ളിൽ അവനൊരു സബ് ഇൻസ്‌പെക്ടർ ആകും… ട്രെയിനിങ്ങിലാണ്…ആകെയുള്ളത് മാതാപിതാക്കൾ ആണ്… അവർ തീർന്നതോടെ ഇപ്പോൾ ആരുമില്ല… പ്രണയം ഇല്ല… കൂടെ പഠിച്ചിരുന്നവരിൽ ഏറ്റവും അടുത്ത മൂന്നു ചങ്ങാതിമാർ… ഒരാൾ നന്ദകിഷോർ… മറ്റൊന്ന് അന്നൊരിക്കലുണ്ടായ ഇഷ്യൂവിൽ ഭായ് വെടിവെച്ചിട്ട എസ് ഐ ജുനൈദ് അഹമ്മദ്‌… പിന്നെയുള്ളവൻ വൺ മിസ്റ്റർ ഹരിലാൽ…. ആളിപ്പോൾ സ്ഥലത്തില്ല… എവിടാണെന്ന് ഒരു പിടുത്തവുമില്ല… ട്രാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.. പിന്നെ ഹീസ് ആൻ ഓഫൺ..”

“അപ്പോൾ പോലീസ് ആണ്….കൊള്ളാലോ… ഈ ഇടയായിട്ട് പോലീസുമായി ഒരുപാട് പ്രോബ്ലെംസ് ഫേസ് ചെയ്യുന്നുണ്ട്… ഡേവിഡ് എത്തിയോ….”

“ഇല്ല ഭായ്…”

“എത്തിയാൽ എല്ലാ കരുക്കളും എളുപ്പം നീക്കാൻ പറയണം… ബോംബെയിൽ നിന്ന് അവനെ വരുത്തിയത് നിന്നെ ഒന്നും ഒന്നിനും കൊള്ളാത്തതുകൊണ്ടാണ്… മനസ്സിലായോടാ…”

“ആയി ഭായ്…”

ഹ്മ്മ്… ഒരു മൂളലോടെ അവൻ നിലത്തു ചിതറിക്കിടക്കുന്ന മൃതദേഹങ്ങളിലേയ്ക്ക് കണ്ണു പായിച്ചു…

*************************************

കണ്ണുതുറക്കുമ്പോൾ താനിപ്പോൾ എവിടെയാണെന്നോ തന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നോ മനസ്സിലാക്കാൻ മഞ്ജുവിന് സാധിച്ചിരുന്നില്ല… കൈ കാലുകളിലനുഭവപ്പെടുന്ന വല്ലാത്തവേദനയും ഇതുവരെ തനിക്കനുഭവപ്പെടാത്ത തരത്തിലുള്ള ഒരാലസ്യവും തന്നെ പിന്തുടരുന്നതായി അവൾക്കനുഭവപ്പെടുന്നുണ്ടായിരുന്നു… കുറച്ചു സമയങ്ങൾക്കകം തന്നെ തലേ നാൾ ഉണ്ടായ സംഭവങ്ങളെ കുറിച്ച് അവൾ ഓർത്തെടുത്തിരുന്നു…ആരോ തന്നെ ചാക്കുകളാൽ മറച്ചു മൂടിയിരിക്കുന്നു… ഏതോ പെട്ടിക്കുള്ളിലുള്ള പോലെ… എന്തായാലും പൂർണമായും താനെന്ന ഒരാൾ ഇവിടെ ഉണ്ടോ എന്ന് തന്നെ സംശയിച്ചു പോകും… എന്നാലും എത്ര നോക്കിയിട്ടും ഈ ചാക്കുകൂട്ടം എവിടെയാണെന്നോ താനിപ്പോൾ എവിടെയാണെന്നോ അവൾക്ക് മനസ്സിലായില്ല..

23 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

  2. മന്നാഡിയാർ

    Bro മഞ്ജു എങ്ങനെ ആണ് വീണ്ടും അവിടെ എത്തിയെ. സെക്യൂരിറ്റി കാണുന്നതെല്ലാം. അവളെ നന്ദൻ പുഴയിൽ ഇടുന്നതല്ലേ. കഥ പൊളിയാണ്. ❤❤❤❤❤❤

    1. സംഭവം ഊഹിക്കാവുന്നതേ ഉള്ളൂ ബ്രോ… എന്നാലും അടുത്ത ഭാഗങ്ങളിലായി മനസിലാക്കാം..♥️♥️♥️

  3. നിധീഷ്

  4. Welcome back

    1. Thanks dear ♥️

  5. MRIDUL K APPUKKUTTAN

    ?????

  6. വളരെ നന്നായിട്ടുണ്ട് എന്താണ് ഇത്രയും വൈകിയത്

    1. Thank you bro♥️.. എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… അതാണ് വൈകിയത്… ഇനി ഇത്ര വൈകില്ല ?♥️

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ❤

  8. ചെമ്പരത്തി

    ?????ഈ ഭാഗവും നന്നായിട്ടുണ്ട്….. കാത്തിരിക്കുന്നു

  9. മന്നാഡിയാർ

    ❤❤

  10. അഭിപ്രായം പറയാറില്ലെങ്കിലും വായിക്കാറുണ്ട്..???

    1. ഒത്തിരി സന്തോഷം ?♥️

Comments are closed.