നിർഭയം 8 [AK] 293

അപ്പൊ ഡാ… അവനെ തീർത്തേക്ക്… ആദ്യം കൈകൾ… പിന്നെ നിന്നെക്കൊണ്ട് ചെയ്യാൻ പറ്റണത്തൊക്കെ ചെയ്.. “

അവസാനം രാഹുലിനോടത് പറഞ്ഞെങ്കിലും അവന്റെ കൈകൾ ആ ഇരുമ്പുദണ്ഡ് കയ്കളിലേന്തി ഒരു പതർച്ചയോടെ എന്നെ നോക്കി… പക്ഷെ ആ മുഖത്തേക്ക് ഞാൻ പാതി തുറന്ന കണ്ണുകളുമായി നോക്കി നിൽക്കുന്നുണ്ടായിരുന്നു..ആ കണ്ണുകളിലെ ഭീതി എനിക്ക് കാണാൻ സാധിച്ചു… അവൻ നിലത്തിട്ട ഇരുമ്പുദണ്ഡ് കൈകളിലേന്തി ജെപി ചിരിക്കുന്നുണ്ടായിരുന്നു….

“ഹഹ… നിനക്കിപ്പോഴും ഭയം… അതും ഒന്നിനും കൊള്ളാതെ ചോരയൊലിപ്പിച്ചു നിലത്തുകിടക്കുന്ന ഈ ശവത്തിനോട്…. അപ്പൊ ഞാനാ നട്ടെല്ലെങ്ങ് ആദ്യമെടുത്തേക്കാം….

കേട്ടോടാ…. നിന്റെ തള്ളയെ തീർക്കാനായിരുന്നു ഏറ്റവും രസം… ഹോ… അതിന്റെ ഒരു ത്രിൽ…”

കേൾക്കാനാകാതെ ഞാൻ കണ്ണടച്ചുകൊണ്ട് ഒറ്റക്കൈ പതിയെ ചെവിക്കരികിലെത്തിച്ചു..ഇനിയും സഹിക്കാനാവുമായിരുന്നില്ല… അവനെയെല്ലാം ഇന്നീ ലോകം കണ്ടിട്ടില്ലാത്ത പോലെ ഏറ്റവും ക്രൂരമായി കൊല്ലാൻ മനസ്സു പറയുന്നുണ്ടായിരുന്നെങ്കിലും എന്റെ ശരീരം വഴങ്ങുന്നുണ്ടായിരുന്നില്ല… മരണമെന്റെ മുന്നിലുണ്ട്… പക്ഷെ മരിക്കുന്നതിന് മുന്നേ എന്തെങ്കിലും ചെയ്യണമെന്ന് ആരോ പറയുന്ന പോലെ.. തലയുയർത്തിയപ്പോൾ എനിക്കുനേരെ വരുന്ന ഇരുമ്പുദണ്ഡ് കണ്ടു… രണ്ടും കല്പ്പിച്ചു നിലത്തു കിടന്ന് വളത്തേക്ക് തിരിഞ്ഞെങ്കിലും വേഗതയില്ലാത്തതിനാൽ ഇടതുകയ്യിൽ ശക്തമായ പ്രഹരമേറ്റു… വേദനയുണ്ടെങ്കിലും ഇപ്പോൾ മനസ്സിലേറ്റ വേദനക്കുമുന്നിൽ അതൊന്നുമല്ലെന്ന് മനസ്സിലാവുകയായിരുന്നു… നേരിയ ഒരു അമ്പരപ്പ് ജെപി യുടെ കണ്ണുകളിൽ എനിക്ക് കാണാൻ സാധിച്ചെങ്കിലും അവൻ വീണ്ടും ദണ്ഡ് പിന്നിലേക്ക് ആഞ്ഞു പിടിച്ചു… ആ സമയം കൊണ്ടു തന്നെ ഞാൻ പരമാവധി വേഗത്തിൽ ഒഴിഞ്ഞു മാറിയിരുന്നു… നിലത്തു കൊണ്ട ദണ്ടിൽ നിന്നും വലിയൊരു മുഴക്കം കേട്ടു.. വേഗത്തിൽ നേരെ നിന്നെങ്കിലും അധികനേരം അതിനുസാധിക്കില്ലായിരുന്നു… പരമാവധി വേഗത്തിൽ വലതുകൈ മുഷ്ടി ചുരുട്ടി അവന്റെ ഹൃദയഭാഗത്തുതന്നെ പ്രഹരമേൽപ്പിച്ചെങ്കിലും അപ്പോൾ തന്നെ ഞാൻ തളർന്നു നിലം പതിച്ചിരുന്നു… അവസാനമായി കണ്ണുകളടയുമ്പോഴും അവ്യക്തമായി എന്തൊക്കെയോ കേൾക്കുന്നുണ്ടായിരുന്നു…

                                                  -തുടരും..

23 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ

    ♥️♥️♥️

  2. മന്നാഡിയാർ

    Bro മഞ്ജു എങ്ങനെ ആണ് വീണ്ടും അവിടെ എത്തിയെ. സെക്യൂരിറ്റി കാണുന്നതെല്ലാം. അവളെ നന്ദൻ പുഴയിൽ ഇടുന്നതല്ലേ. കഥ പൊളിയാണ്. ❤❤❤❤❤❤

    1. സംഭവം ഊഹിക്കാവുന്നതേ ഉള്ളൂ ബ്രോ… എന്നാലും അടുത്ത ഭാഗങ്ങളിലായി മനസിലാക്കാം..♥️♥️♥️

  3. നിധീഷ്

  4. Welcome back

    1. Thanks dear ♥️

  5. MRIDUL K APPUKKUTTAN

    ?????

  6. വളരെ നന്നായിട്ടുണ്ട് എന്താണ് ഇത്രയും വൈകിയത്

    1. Thank you bro♥️.. എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… അതാണ് വൈകിയത്… ഇനി ഇത്ര വൈകില്ല ?♥️

  7. *വിനോദ്കുമാർ G*❤

    സൂപ്പർ ❤

  8. ചെമ്പരത്തി

    ?????ഈ ഭാഗവും നന്നായിട്ടുണ്ട്….. കാത്തിരിക്കുന്നു

  9. മന്നാഡിയാർ

    ❤❤

  10. അഭിപ്രായം പറയാറില്ലെങ്കിലും വായിക്കാറുണ്ട്..???

    1. ഒത്തിരി സന്തോഷം ?♥️

Comments are closed.